Kerala
കൊച്ചി: ആലുവയില് കഞ്ചാവ് വേട്ട. ട്രെയിൻ മാര്ഗം കഞ്ചാവ് എത്തിച്ച ആസാം സ്വദേശികളായ ഹിരാ ലാല്, ഗജീന്ദ്ര റാണ, ഗോവര്ധന് എന്നിവരെ റൂറല് പൊലിസ് പിടികൂടി. 10 കിലോ കഞ്ചാവ് ഇവരില് നിന്നും ഡാന്സാഫ് സംഘം പിടിച്ചെടുത്തു.
ആലുവയില് ട്രെയിൻ ഇറങ്ങിയ ശേഷം ഇവര് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിലേക്ക് പോകുന്നതിനിടയിലാണ് ഇവര് പിടിയിലായത്. ആര്ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതുള്പ്പെടെയുള്ള കാര്യങ്ങള് പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Kerala
കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടക വീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ്
(45) ആണ് അറസ്റ്റിലായത്.
ആലുവ പൊലിസാണ് മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മാസം 19ന് 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പൊലിസ് തോട്ടയ്ക്കാട്ടുകരയിൽ വച്ച് പിടികൂടിയിരുന്നു.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആണ് ആലുവ പൊലിസ് കഞ്ചാവ് പിടികൂടിയത്.
നാലുപേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പൊലിസ് പരിശോധന ഉണ്ടോ എന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ച് വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ടുവരാൻ പണം അയച്ചു കൊടുത്തിരുന്നതും ആസാദ് ആയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദിച്ച കേസിലെ ഒന്നാംപ്രതി പിടിയിൽ. തായിക്കാട്ടുകര പൈപ്പ്ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. ആലുവ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ റിസ്വാൻ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൈക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്ന് ആരോപിച്ച് റിസ്വാനും സുഹൃത്തും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ പൊലിസ് പിടികൂടിയിരുന്നു. രണ്ടാം പ്രതി നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. മുഹമ്മദ് റിസ്വാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
ആലുവ: ദേശീയപാതയിൽ ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് താമസിക്കാരിയെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്.
ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കാറിന്റെ പിൻസീറ്റിൽ ചരിഞ്ഞ് കിടക്കുന്നു നിലയിലാണ്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. വാഹനത്തിനകത്ത് ഈച്ചകളും എത്തിയിരുന്നു.
അനില കാൻസർ ചികിത്സയിലായിരുന്നു. ആലുവ പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: ആലുവയില് പ്രവാസി യുവാവിനെ ആക്രമിച്ച് കവര്ച്ച നടത്തിയ സംഭവത്തില് പിടിയിലായ പ്രതികള് കൊടുംകുറ്റവാളികളെന്ന് പൊലിസ്. ഒന്നാം പ്രതി പെരുമ്പാവൂര് മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പില് സനല് ചന്ദ്രന് (38) വധശ്രമം ഉൾപ്പെടെ നാലു കേസുകളില് പ്രതിയാണ്. സ്വന്തം പിതാവിനെ കുത്തിക്കൊല്ലാന് ശ്രമിച്ച കേസിലും രണ്ടു മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.
മുഖത്ത് പാടുള്ള ഒരാള് ആക്രമിച്ചു എന്നായിരുന്നു യുവാവിന്റെ മൊഴി. രാത്രി സിറ്റിയില് സര്വീസ് നടത്തുന്ന ഓട്ടോത്തൊഴിലാളികളാണ് പ്രതിയെ കുറിച്ച് നിർണായക വിവരം നൽകിയതെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ 13ന് ആയിരുന്നു ജോഫിന് ജിജു എന്ന യുവാവിനെ ഒരു സംഘം ആക്രമിച്ച് സ്വര്ണവും പണവും കവര്ന്നത്.
പെരുമ്പാവൂര് കോടനാട് സ്വദേശിയായ യുവാവിന്റെ വാരിയെല്ലുകളും കൈയും ഒടിഞ്ഞിരുന്നു. രാത്രികാല ഓട്ടോ ഡ്രൈവര്മാര്, വ്യാപാരികള് എന്നിവരുള്പ്പെടെ നൂറോളം പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാള് സംഭവത്തിനു ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്ന്ന് ആലുവ സിഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടിരുന്നു.
എന്നാല് മൊബൈല് ഫോണ് കാസര്ഗോഡ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. തിരികെ ഇയാള് പെരുമ്പാവൂരിന് സമീപത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്ന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും സര്ജിക്കല് ബ്ലേഡ് ഉള്പ്പെടെയുള്ള ആയുധങ്ങള് കണ്ടെത്തുകയും ചെയ്തു.
ഒന്നാം പ്രതി പരാതിക്കാരനില് നിന്ന് കവര്ന്ന മാല വില്ക്കാന് ഏല്പ്പിച്ചിരുന്ന മൂന്നാം പ്രതിയായ നെടുമ്പാശേരി മേയ്ക്കാട് മാളിയേക്കല് വീട്ടില് ജോബിയെ (44) ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയില്നിന്ന് കസ്റ്റഡിയിലെടുത്തു.
ഇയാളിൽ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതിയായ തിരുവനന്തപുരം പള്ളിക്കല് ചെമ്പിളവിള സജാദ് ഷാജഹാനെ (25) എറണാകുളം നോര്ത്ത് റെയില്വേ സ്റ്റേഷനു സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാള്ക്കെതിരെയും നിരവധി ക്രിമിനല് കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: ആലുവ റെയില്വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്ണവും പണവും കവര്ന്ന സംഭവത്തില് മുഖ്യപ്രതി പിടിയില്. പെരുമ്പാവൂര് സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന് ജിജുവില് (27) നിന്നും മൂന്നര പവന് സ്വര്ണം കവര്ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയില് ചികിത്സയില് കഴിയുന്ന ജോഫിന്റെ നില ഗുരുതരമായി തുടരുകയാണ്.
Kerala
കൊച്ചി: ആലുവയില് വഴിയാത്രക്കാരനെ ആക്രമിച്ച് കവര്ച്ച നടത്തിയ കേസില് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറല് എസ്പി കെ. സുദര്ശന്. സംഭവത്തിന്റെ പശ്ചാത്തലത്തില് പട്രോളിംഗ് ശക്തമാക്കുമെന്നും എസ്പി പറഞ്ഞു.
പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകള് കിട്ടിയിട്ടുണ്ട്. അതില് കൂടുതല് അന്വേഷണം നടക്കുകയാണ്. അവിടെ ഇരുട്ടുള്ള വിജനമായ സ്ഥലമാണ്. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങള് ഏര്പ്പെടുത്താനുള്ള അഡീഷണല് ഫോഴ്സും കാര്യങ്ങളും ഒക്കെ കൊടുക്കുന്നുണ്ട്. ശക്തമായിട്ടുള്ള പൊലിസ് നടപടികള് സ്വീകരിക്കുമെന്നും ആലുവ റൂറല് എസ്പി വ്യക്തമാക്കി.
കോടനാട് സ്വദേശിയായ ജോഫിന് ജിജു (27) ആണ് ശനിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ജോഫിനെ ക്രൂരമായി ഉപദ്രവിച്ച ശേഷം മൂന്നര പവന് സ്വര്ണവും പണവും അക്രമിസംഘം കവര്ന്നു. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാര്ഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള് ആലുവ റെയില്വേ സ്റ്റേഷന് പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര് തുടര്ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില് സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
Kerala
കൊച്ചി: ആലുവയില് യുവാവിനെ ആക്രമിച്ചത് ട്രാന്സ്ജെന്ഡര് സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന് ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന് പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.
രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മൂന്നര പവന് തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.
തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള് ആലുവ റെയില്വേ സ്റ്റേഷന് പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര് തുടര്ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില് സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
Kerala
ആലുവ: ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം 31-ാമത് ദേശീയ സമ്മേളനം 12നു രാവിലെ 10ന് ആലുവ എഫ്ബിഒഎ ഹാളിൽ നടക്കും.
2500ഓളം അംഗങ്ങൾ നേരിട്ടും ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുക്കും.
ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ.വി. ആചാര്യ ഉദ്ഘാടനം ചെയ്യും.
Kerala
കൊച്ചി: നിവിൻപോളി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ ടെക്നീഷ്യന് ദാരുണാന്ത്യം. ആലുവ എടയാറിൽ നടന്ന ഷൂട്ടിംഗിനിടെ ടെക്നീഷ്യനായ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32)ആണ് മരിച്ചത്.
നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എടയാറിലെ ഷൂട്ടിംഗിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ഉച്ച ഭക്ഷണത്തിന്റെ ഇടവേള സമയത്ത് ലൈറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിനാനിപുരം പൊലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ കുട്ടമശേരി സ്വദേശി അഫ്സലിനെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവ മുനിസിപ്പല് ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം പ്രവര്ത്തിക്കുന്ന ദീന് ഇന് തുണിക്കടയില് തീപിടിത്തം. ഇന്ന് രാവിലെ 6ന് ആണ് കടയില് നിന്ന് പുക ഉയര്ന്നത്. ഷോര്ട്ട് സര്ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.
വസ്ത്രങ്ങള്, ലേഡീസ് ടൈലറിംഗ് മെറ്റീരിയലുകള്, പെര്ഫ്യൂംസ്, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങള് എന്നിവ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായത് രാവിലെ ആയതിനാല് കടയില് ആരുമുണ്ടായിരുന്നില്ല.
തൊട്ടടുത്ത അഗ്നിശമനസേനാ കേന്ദ്രത്തില് നിന്ന് രണ്ടു യൂണിറ്റുകളെത്തി തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നതിന് മുമ്പേ അണച്ചു. കടയിലെ വസ്ത്രങ്ങള് മുഴുവനായി കത്തിനശിച്ചു. നാലു വര്ഷമായി ആലുവയില് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന കടയാണിത്. ആലുവ സ്വദേശി റിയാസ് ആണ് ഉടമ.
Kerala
ആലുവ: ആലുവയിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ. ശശി (64) ആണ് മരിച്ചത്. ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിലാണ് അപകടമുണ്ടായത്.
സ്കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) പരിക്കുകളോടെ ചികിത്സയിലാണ്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിക്കുന്നതിനിടയിലായിരുന്നു അപകടം.
അമ്പാട്ടുകാവിൽ സ്കൂട്ടർ യുടേൺ എടുക്കുന്നതിനിടെ അതേ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: ആലുവയില് നിന്ന് പിതാവിന്റെ നാടായ പഞ്ചാബിലേക്ക് പുറപ്പെട്ട പതിനാറുകാരിയെ ഗുജറാത്ത് ശിശുക്ഷേമ സമിതി താത്കാലികമായി ഏറ്റെടുത്തു. ഇതോടെ കുട്ടിയെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവരാന് ഗുജറാത്തില് എത്തിയ പൊലിസ് അന്വേഷണ സംഘം ആലുവയിലേക്ക് മടങ്ങി.
കഴിഞ്ഞ 27നാണ് ആലുവയിലെ വനിതാ ഹോസ്റ്റലില് മാതാവിനൊപ്പം കിടന്നുറങ്ങിയ 16കാരിയെ കാണാതായത്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിതാവിന്റെ നാടായ പഞ്ചാബിലേക്ക് യാത്ര ചെയ്യുന്നതായി തിരിച്ചറിഞ്ഞത്. ഗുജറാത്തിലെ സൂറത്തില് എത്തിയ കുട്ടിയെ ഗുജറാത്ത് പൊലിസ് കണ്ടെത്തുകയായിരുന്നു.
മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയപ്പോള് ആലുവയിലേക്ക് മടങ്ങി വരാന് താത്പര്യമില്ലെന്ന് പെണ്കുട്ടി സൂറത്ത് കോടതിയെ അറിയിച്ചു. കേരളത്തിലുള്ള മാതാവിന്റെയും പഞ്ചാബിലുള്ള പിതാവിന്റെയും അടുക്കലേക്ക് പോകുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയതിനെ തുടര്ന്നാണ് കുട്ടിയുടെ താത്പര്യ പ്രകാരം സംരക്ഷണം ഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. നേരത്തെ പിതാവിനെതിരെ പരാതി നല്കിയിട്ടുള്ള കുട്ടി പഞ്ചാബ് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലും കഴിഞ്ഞിട്ടുണ്ട്.
അമ്മ ആലപ്പുഴയിലെ മറ്റൊരു മതസ്ഥനെ രണ്ടാം വിവാഹം കഴിച്ചതാണ് കുട്ടിയെ നാടുവിടാന് പ്രേരിപ്പിച്ചത്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. ഏറെ നാള് പെണ്കുട്ടി പിതാവിനൊപ്പം പഞ്ചാബിലെ മൊഹാലിയിലായിരുന്നു. കാണാതാവുന്നതിനും 17 ദിവസം മുമ്പാണ് മാതാവിനൊപ്പം ആലുവയില് ഹോസ്റ്റലില് താമസമാരംഭിച്ചത്.
ആലുവയില് നിന്ന് പുറപ്പെടുന്നതിന് മുമ്പ് അമ്മയുടെ ഫോണ് നമ്പറുകളില് നിന്ന് വിളിച്ച നമ്പറുകള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലൂടെ യാത്രയിലാണെന്ന് വ്യക്തമായത്.
പഞ്ചാബിലെ ഭജന സംഘടനകളുമായി പെണ്കുട്ടിക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തില്പ്പെട്ട ഒരാള് ആലുവയിലെത്തി കുട്ടിയെ ബസ് മാര്ഗം ബംഗളൂരുവിലും അവിടെ നിന്നും ട്രെയിനില് പഞ്ചാബിലേക്കും കൊണ്ടുപോകുകയായിരുന്നു. പിതാവ് പഞ്ചാബില് മൊഹാലിയിലാണ് ജോലി ചെയ്യുന്നത്.
Kerala
കൊച്ചി: ആലുവയിലെ ഹോസ്റ്റലിൽനിന്ന് 16കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
പെൺകുട്ടി പിതാവിന്റെ നാടായ പഞ്ചാബിലെ മൊഹാലിയിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അമ്മയുടെ ഫോണിൽനിന്ന് പെൺകുട്ടി മൊഹാലിയിലുള്ള ചിലരെ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മൊഹാലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് കാണാതായ പെൺകുട്ടി. പിതാവിനൊപ്പം മൊഹാലിയിൽ താമസിച്ചിരുന്ന പെൺകുട്ടി 17 ദിവസം മുമ്പാണ് അമ്മയ്ക്കൊപ്പം ആലുവയിലെത്തിയത്.
Kerala
കൊച്ചി: ആലുവയില് വനിത ഹോസ്റ്റലില് അമ്മയോടൊപ്പം ഉറങ്ങാന് കിടന്ന 16കാരിയെ കാണാനില്ലെന്ന് പരാതി. ഹോസ്റ്റലില് താമസിച്ചിരുന്ന രഞ്ജിതയുടെ മകള് ആരതി സുരേഷിനെയാണ് കാണാതായത്. രാവിലെ ഉണര്ന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്.
അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ആലപ്പുഴ സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചു. ഇതോടെ പിതാവിന്റെ സ്വദേശമായ പഞ്ചാബിലേക്ക് കുട്ടി കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
കാണാതാകുന്നതിന് മുമ്പ് പെണ്കുട്ടി അമ്മയുടെ മൊബൈല് ഫോണില് നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടര്ച്ചയായി വിളിച്ചതായി പ്രാഥമിക അന്വേഷണത്തില് കണ്ടെത്തി. പെണ്കുട്ടി ആലുവ റെയില്വേ സ്റ്റേഷനില് നിന്ന് പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില് പഞ്ചാബ് പോലീസുമായി ആലുവ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Kerala
ആലുവ: എറണാകുളം ആലുവയിൽ കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നതിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തി. ആലുവ മഹിളാലയം പാലത്തിനടുത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അങ്കമാലി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഇയാളെ ഇന്നലെ മുതൽ കാണാതായിരുന്നു. എന്നാൽ ചൊവ്വാഴ്ച കാണാതായ മാള സ്വദേശി അഫ്സലിനായാണ് പുഴയില് തെരച്ചിൽ നടത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ പാലത്തിൽ നിന്നും ആരോ വീഴുന്നത് കണ്ട് നടത്തിയ പരിശോധനയിൽ അഫ്സലിന്റെ ബൈക്ക് സമീപത്ത് കണ്ടെത്തിയിരുന്നു. തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. അഫ്സലിനായുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്.
Kerala
കൊച്ചി: ആലുവയില് ബലിതര്പ്പണം കഴിഞ്ഞ് മടങ്ങിയവര്ക്ക് കാറിടിച്ച് പരിക്ക്. പറവൂര് കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമന് ശിവന് എന്നിവരെയാണ് കാര് ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തമിഴ്നാട് സ്വദേശികള് സഞ്ചരിച്ച കാര് ആണ് ഇടിച്ചത്.
ബലിതര്പ്പണം കഴിഞ്ഞ് ബസ് കയറാനായി പോകവെ തോട്ടക്കാട്ടുകര കവലയില് വച്ചാണ് അപകടമുണ്ടായത്. രണ്ടു പേരെയും ഇടിച്ചിട്ട ശേഷം കാര് നിര്ത്താതെ പോയി. പരിക്കേറ്റവരെ ഉടന് തന്നെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു. ഇരുവര്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിര്ത്താതെ പോയ വാഹനം കൊരട്ടിയില് വച്ച് പോലീസ് കസ്റ്റഡിയില് എടുത്തു.
Kerala
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. ആലുവ പുളിഞ്ചോട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്.
15 വർഷമായി റോണി ഷെയ്ഖ് പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഒൻപത് മാസം മുൻപ് ആണ് റോണി കേരളത്തിലെത്തിയത്. മറ്റൊരു പ്രതിയായ ഷക്കീൽ ഖാൻ 10 വർഷം മുൻപാണ് പശ്ചിമ ബംഗാളിലെത്തിയത്.
പിടിയിലായ ഇരുവരെയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്.
കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരം ലഭിച്ചത്. യുവാവിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് ഫോൺ ഓൺ ചെയ്യിപ്പിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ധാരാവി പോലുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ യുവാവ് സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇവർ പുനെയിലേക്ക് എത്തുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം നാലിന് ട്രെയിൻ എത്തിയപ്പോൾ കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: ആലുവയിൽ നിന്ന് 12 വയസുകാരിയായ ശ്രീഭദ്രയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് ഒരു ടീമിനെ കൂടി അയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു.
ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
കുടുംബത്തിന്റെ പരാതിയിൽ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
District News
ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇതിനായി ആലുവ നഗരസഭ, എംഎൽഎ ഓഫീസ്, ആലുവ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക ബോക്സ് സ്ഥാപിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പഠനം നടത്താൻ ചുമതലപ്പെടുത്തിയ നാറ്റ്പാക് ഉദ്യോഗസ്ഥരുടെ പരിഗണനയ്ക്ക് ഇവ കൈമാറും. അഭിപ്രായങ്ങൾ എഴുതി ഇടണം. റിപ്പോർട്ട് തയാറാക്കാൻ രണ്ട് മാസത്തെ കാലാവധിയാണ് നാറ്റ്പാക് എടുക്കുക.
ദേശീയ പാതയിൽ പുളിഞ്ചോട് ജംഗ്ഷനും ദേശം ജംഗ്ഷനും ഇടയിലുള്ള മാർത്താണ്ഡവർമ പാലം, മംഗലപ്പുഴപ്പാലം, പറവൂർ കവല എന്നീ മേഖലകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പ്രധാനമായും പഠനം നടത്തുന്നത്. ആലുവ നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്കും പരിഹാരം റിപ്പോർട്ടിൽ നിർദേശിക്കും.
Kerala
ആലുവ: എറണാകുളം ആലുവയ്ക്ക് സമീപം പൂക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കുട്ടിയെ പോലീസ് ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴുവയസുകാരന്റെ ദേഹത്ത് മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഏഴുവയസുകാരന് 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് വിവാഹമോചനം നേടി മാറിതാമസിക്കുകയാണ്. കുട്ടികൾ പിതാവിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവ തുരുത്ത് കുണ്ടൂർ തോടിന് സമീപം പുഴയോരത്ത് പുലിയെ കണ്ടതായി അവകാശവാദം. തുരുത്ത് കൊമ്പത്ത് അയ്യപ്പൻകുട്ടിയുടെ പറമ്പിന് സമീപമുള്ള പള്ളത്താണ് പുലിയെ രാവിലെ എട്ടോട് കൂടി കണ്ടത്.
രാവിലെ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന അയ്യപ്പൻകുട്ടി പുലിയുടേതു പോലുള്ള അലർച്ച കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിൻ്റെ പറമ്പിന്റെ പിന്നാമ്പുറത്ത് പുലിയെ കാണാനിടയായത്. ഉടനെ അയൽവാസി അലിക്കുഞ്ഞിനെ വിളിച്ച് എത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു.
വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി പരിശോധനകൾ നടത്തി. വന്യ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല . പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ നാട്ടുകാരോട് പറഞ്ഞു.
Kerala
കൊച്ചി: ആലുവയില് ഒഴിഞ്ഞ പറമ്പുകളില് കഞ്ചാവ് കണ്ടത്തിയ സംഭവത്തില്, കഞ്ചാവ് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില് നിന്നും വളര്ന്നതാകാം എന്ന് നിഗമനം. ആലുവ തോട്ടക്കാട്ടുകര സിഗ്നല് ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില് പത്തോളം കഞ്ചാവ് ചെടികള് കണ്ടെത്തിയിരുന്നു.
തോട്ടക്കാട്ടുകര ജംഗ്ഷനില് നിന്നും മണപ്പുറം റോഡിലേക്ക് തിരിയുന്നിടത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് 10 കഞ്ചാവ് ചെടികള് കണ്ടെത്തിയത്. ആലുവ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് മണപ്പുറത്തേക്ക് പോകുന്ന പലരും തമ്പടിച്ചിരുന്ന സ്ഥലമാണിത്.
സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടര്ന്ന് സ്ഥലത്ത് ഏതാനും മാസങ്ങളായി റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയിരിക്കുകയായിരുന്നു. അതിനാല് കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലത്തേക്ക് നിലവില് ആളുകള് തമ്പടിക്കാറില്ല. വലിയ ഹോര്ഡിംഗുകള് വയ്ക്കാറുള്ള പറമ്പ് കൂടിയാണിത്.
രണ്ടാള് പൊക്കത്തില് പത്തു മാസത്തോളം വളര്ച്ചയുള്ള കഞ്ചാവ് ചെടികള് കഴിഞ്ഞ വര്ഷം മുളച്ചതായാണ് നിഗമനം. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് പോലീസ് നിയമിച്ച വാരിയേഴ്സില് ഒരാളാണ് കഞ്ചാവ് ചെടികളെ കുറിച്ചുള്ള വിവരം എക്സൈസിന് കൈമാറിയത്. കാഴ്ച മറയ്ക്കുന്ന രീതിയില് വേലി കെട്ടിയതിനാല് കഞ്ചാവ് ചെടികള് വളര്ന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ആലുവയില് പതിറ്റാണ്ടുകളായി പൂട്ടിക്കിടന്ന കാത്തായി കോട്ടണ്മില് വളപ്പില് നിന്നും ആറടിയോളം ഉയരമുള്ള 10 കഞ്ചാവ് ചെടികള് കണ്ടെത്തിയിരുന്നു. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു.
വാഴകള്ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികള് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില് പ്രതികളെ തെരയുന്നതിനിടെയാണ് അടുത്ത കേസും രജിസ്റ്റര് ചെയ്തത്. നേരത്തെ മണപ്പുറത്തെ കുട്ടിവനത്തിലും കഞ്ചാവ് ചെടികള് കണ്ടെത്തിയിരുന്നു.
Kerala
ആലുവ: എറണാകുളം ആലുവ തോട്ടക്കാട്ടുകര സിഗ്നൽ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ പത്തോളം വലിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ഏകദേശം ഒമ്പത് മാസത്തോളം വളർച്ച എത്തിയ പത്ത് ചെടികളാണ് എക്സൈസ് പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിലാണ് ചെടി കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ താവളമാണ് ഈ പരിസരം. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
Kerala
കൊച്ചി: ഈദ് ആഘോഷത്തില് പങ്കെടുക്കാനും തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാനുമായി പോയ അന്യസംസ്ഥാന തൊഴിലാളികള് കേരളത്തിലേക്ക് തിരിച്ചെത്തി. നിര്മാണ തൊഴിലാളികളും ഹോട്ടല് ജീവനക്കാരും അടങ്ങുന്ന ഇവര് മാസങ്ങളോളം നാട്ടില് നിന്ന ശേഷമാണ് ജോലിക്കായി തിരികെ എറണാകുളത്തേക്ക് എത്തിയത്.
പശ്ചിമ ബംഗാള്, ആസാം ഉള്പ്പെടെ സംസ്ഥാനങ്ങളില് നിന്നുള്ള നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇന്നലെ അന്ത്യോദയ എക്സ്പ്രസില് ആലുവ റെയില്വേ സ്റ്റേഷനില് എത്തിയ ആയിരക്കണക്കിന് തൊഴിലാളികള് വിവിധ ബസ് സ്റ്റാന്ഡുകളിലേക്ക് നടന്നു നീങ്ങിയത് ആലുവ നഗരത്തെ സ്തംഭിപ്പിച്ചു.
റെയില്വേ സ്റ്റേഷന് ഗേറ്റും സമീപ റോഡുകളും നിമിഷങ്ങള്ക്കുള്ളില് തൊഴിലാളികളെ കൊണ്ട് നിറഞ്ഞു. ഓട്ടോയ്ക്കും ബസിനും വേണ്ടിയുള്ള തിരക്ക് രൂക്ഷമായതോടെ കെഎസ്ആര്ടിസി ബസ്റ്റാന്ഡ്, റെയില്വേ സ്റ്റേഷന് റോഡ് എന്നിവിടങ്ങളില് തിരക്ക് അനുഭവപ്പെട്ടു. പെട്ടെന്നുണ്ടായ ജനത്തിരക്ക് റെയില്വേ പോലീസും ആലുവ ട്രാഫിക് പോലീസും ചേര്ന്നാണ് നിയന്ത്രിച്ചത്.
Kerala
കൊച്ചി: ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷം തടവും 20,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജിനാണ് (36) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷവിധിച്ചത്.
2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്ത്യൻ രാജ് ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
എസ്പി ആയിരുന്ന വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി എ.പ്രസാദ് ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.
Kerala
കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നെടുമ്പാശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.
Kerala
ആലുവ: തിരുവനന്തപുരം - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്ക് (12081/12082) 22 മുതൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിൻ രാവിലെ 8.48ന് ആലുവയിൽ എത്തി 8.50ന് പുറപ്പെടും. കണ്ണൂരിലേക്കു പോകുന്ന ട്രെയിൻ രാത്രി 7.19ന് എത്തി 7.21ന് പുറപ്പെടും.
Kerala
കൊച്ചി: ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ മോഷണശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സിബ്സാഗർ സ്വദേശിയായ തരുൺമുണ്ട (41) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ കെ.കെ. അബ്ദുൽ റഹ്മാൻ, സജീഷ്, എഎസ്ഐ അബ്ദുൽ ജലീൽ, സിപിഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മന്ത്രി വി.ഇ അബ്ദുള് ഗഫൂറിന് ആലുവ റെയില്വേ സ്റ്റേഷനില് ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്ത്തകരാണ് റെയില്വേ സ്റ്റേഷനില് മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്സ്പ്രസിലാണ് അബ്ദുള് ഗഫൂര് തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.
മുസ്ലിം ലീഗ്, കോണ്ഗ്രസ് പ്രവര്ത്തകരും മുന്സിപാലിറ്റി ചെയര്മാന്മാരും അംഗങ്ങളുമടക്കം നിരവധി പേര് അബ്ദുള് ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഖബറിടത്തിലേക്ക് പോയി പ്രാര്ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.
കളമശേരിയില് പി. രാജീവിനെ മലര്ത്തിയടിച്ചാണ് അബ്ദുള് ഗഫൂര് മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്എ ആയപ്പോള് തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള് ഗഫൂര്. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില് നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.
അങ്കമാലി എംഎല്എ റോജി എം.ജോണ്, കേരള കോണ്ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്. രണ്ടര വര്ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില് മാണി സി കാപ്പന് മന്ത്രിയാകും.
Kerala
കൊച്ചി: ആലുവയിൽ രണ്ട് പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ. ആലുവയിലെ ബാറിന് സമീപം രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് തർക്കത്തിനിടെ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ്പി കെഎസ് സുദർശന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് സാബിർ ഹുസൈനെ ആലുവ ഭാഗത്ത് നിന്നും മുഖ്യ പ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
ശ്യാമള് റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20ഓളം മോഷണ കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി, ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വി.ഡി. സതീശന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ദൈവത്തിന് മുന്നിലും ഹര്ജി. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് വി.ഡിക്കായി പ്രത്യേക പൂജകള് നടത്തുന്നത്. യൂത്ത് കോണ്ഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുണ് ജെറോം ആണ് 955 രൂപയ്ക്ക് വഴിപാടുകള് നടത്തുന്നത്.
ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴിപാടുകളാണ് തരുണ് ജെറോം ബുക്ക് ചെയ്തത്. അബുദാബിയില് ജോലി ചെയ്യുന്ന തരുണ് സുഹൃത്തുക്കള് മുഖേനെയാണ് വഴിപാടുകള് നടത്തുന്നത്.
അതേസമയം, കേരളത്തില് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന് നിര്ണായക ചര്ച്ചകള് നടക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനുള്ളില് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടെ വി.ഡി. സതീശനായി നിരവധി പ്രവര്ത്തകരാണ് കേരളത്തിന് അകത്തും പുറത്തുമായി തെരുവില് ഇറങ്ങിയത്.
എന്നാല് യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള് പാടില്ലെന്ന് കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റില് വി.ഡി. വ്യക്തമാക്കിയിരുന്നു. ഇതിനിടെ മൂന്നു നേതാക്കളുടെയും ഫ്ലക്സുകളും ബാനറുകളും ഉയര്ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള് അത് വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്സ്മെന്റും പ്രകടനവും. കെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര് പതിച്ച വാഹനത്തില് നിന്നാണ് അനൗണ്മെന്റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില് പ്രകടനം നടക്കാന് പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്സ്മെന്റ് നടക്കുന്നത്.
പടിഞ്ഞാക്കര ജംഗ്ഷന് മുതല് മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര് ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര് പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര് അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള് വിലക്കിയിട്ടും മുഖ്യമന്ത്രി ചര്ച്ച തെരുവിലേക്ക് എത്തിയതില് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സതീശന് അനുകൂലമായി പ്രകടനം നടത്തിയതില് ഇടുക്കിയില് നാല് കോണ്ഗ്രസ് നേതാക്കള്ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. പാര്ട്ടി ഹൈക്കമാന്ഡിന്റെ നിര്ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. ഇതിനിടെ പലയിടങ്ങളിലും കൂടുതല് ഫ്ളക്സുകളും ഉയര്ന്നിട്ടുണ്ട്.
Kerala
ആലുവ: എറണാകുളം ആലുവയില് കനത്ത ചൂടില് ഓടിക്കൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിന് തീപിടിച്ചു. ആലുവ സ്വദേശിയായ ജയ്സന്റെ വാഹനത്തിനാണ് തീപിടിച്ചത്. ആലുവ റെയില്വെ സ്റ്റേഷന് റോഡിലൂടെ ഓടികൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിനടിയിലെ ഫോമില് നിന്നാണ് തീ പടര്ന്നത്.
അന്തരീക്ഷത്തിലെ ചൂടും എൻജിനില് നിന്നുള്ള ചൂടുമാണ് എൻജിന് മുകള് ഭാഗം വരുന്ന സീറ്റിന്റെ ഫോം കത്താന് കാരണം. വാഹനം നിര്ത്തിയ ഉടനെ തൊട്ടടുത്ത കടയില് നിന്ന് വെള്ളവും ഫയര് എക്സ്റ്റിംഗ്വിഷറും എത്തിച്ച് തീയണച്ചതോടെ വലിയ അപകടം ഒഴിവായി.
മിനി ലോറി രണ്ടു മണിക്കൂറോളം വെയിലത്ത് നിര്ത്തിയിട്ടിരുന്നു. ഇത് വാഹനത്തില് ചൂട് ഉയരാന് കാരണമാവുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ കാറില് താറാവും മുയലും ആയുധങ്ങളും. ഇന്ന് രാവിലെ 7.40 ഓടെയാണ് ഷോപ്പിംഗ് സെന്ററിന് സമീപം സംശയാസ്പദമായി നിര്ത്തിയിട്ട കാര് കണ്ടെത്തിയത്. ചില്ല് തകര്ന്ന നിലയിലാണ് കാര് ഉണ്ടായിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര് പരിശോധിച്ചതോടെയാണ് ഉള്ളില് താറാവിനെയും മുയലിനെയും കണ്ടത്. കാറിലുണ്ടായിരുന്ന ബാഗിനുള്ളിലും സീറ്റിലുമായി ചുറ്റികയും മറ്റ് ആയുധങ്ങളും കണ്ടെത്തി.
ആലുവ സ്വദേശിയുടെ കാറാണിത്. മാനസിക വെല്ലുവിളി നേരിടുന്ന കാറിന്റെ ഉടമസ്ഥന് തന്നെയാകാം കാര് ഇത്തരത്തില് ഉപേക്ഷിച്ചത് എന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: ആലുവയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. മെയ്നൂൽ ഹക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 ഗ്രാം ഹെറോയിൻ പിടികൂടി.
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. സൂരജ് പാക്രിൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരിയെ (26) ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്തുവച്ച് സൂരജും പൂർണ ബഹദൂറും തമ്മിൽ അടിപിടിയുണ്ടായി. ഇതേ തുടർന്ന് പരിക്കേറ്റ സൂരജിനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സൂരജ് പാക്രിന്റെ കൈയിൽ സരള, തമാംഗ്, ലാൽ ചന്ദൻ, ഘനശ്യാം, ചിരിംഗ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു തുടങ്ങിയ പേരുകൾ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ - 9497987114, പോലീസ് സ്റ്റേഷൻ - 04842624006.
Kerala
കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്നിക് കോളജിലെ ബൂത്തിലാണ് സംഭവം
ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. എടത്തല കോമ്പാറ ഇസ്മയില് മുക്ക് മടപ്പാട്ട് വീട്ടില് നിസാര് അസൈനാർ ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോമ്പാറ ഇസ്മയില്മുക്ക് മോളത്ത് വീട്ടില് ടി.കെ. സുമതിയെ ആണ് പ്രതി ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടര്ന്ന് അടുക്കളയില് നിന്നും മുളകുപൊടി എടുത്ത് സോഫസെറ്റിയില് കിടന്നുറങ്ങിയ വയോധികയുടെ കണ്ണില് വിതറി. രണ്ടര പവന് തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള് ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കിയിരുന്നു.
എടത്തല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മാല പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലുവ: എടത്തലയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി മാല കവർന്നു. എടത്തല സ്വദേശിനി സുമതി(65) ആണ് ആക്രമണത്തിനിരയായത്. ഉച്ചയ്ക്ക് രണ്ടോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ വയോധികയെ കൂടാതെ മറ്റാരുമുണ്ടായിരുന്നില്ല.
വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സുമതിയുടെ അടുത്തേക്ക് അപരിചിതനായ ഒരാൾ എത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി വിതറുകയും, തുടർന്ന് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കണ്ണിൽ മുളകുപൊടി വീണതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സുമതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എടത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.
Kerala
വടക്കഞ്ചേരി: കൂട്ടുകാർക്കൊപ്പം കുഴിമന്തി കഴിച്ച മകൾ പെട്ടെന്നു കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലെനയുടെ പിതാവ് വാൽക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കൽ ജോൺ (റെജി) ആലുവ റൂറൽ എസ്പിക്കു പരാതി നൽകി. ഇന്നലെയാണ് എസ്പിയുടെ ഓഫീസിൽ നേരിട്ടുപോയി പരാതി കൊടുത്തത്.
മകളെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനുപിന്നിൽ രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നു ജോൺ പറഞ്ഞു. വിഷം ഉള്ളിൽചെന്നാണ് മകൾ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതെങ്ങനെ സംഭവിച്ചു എന്നത് അന്വേഷിക്കണം. മറ്റാർക്കും ഇത്തരത്തിൽ ഇനി സംഭവിക്കാതിരിക്കാൻ കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം.
സംഭവദിവസം രാവിലെ 11ന് മകൾ അമ്മയെ വിളിച്ചിരുന്നു. പിന്നീട് നാലുമണിക്കൂറിനുശേഷം മകൾ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നു റെജി പറഞ്ഞു. മാർച്ച് 24ന് ആലുവയിൽവച്ചാണ് സംഭവം ഉണ്ടാകുന്നത്. കുഴിമന്തി കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെട്ട ലെനയ്ക്കു ഛർദിയും വയറിളക്കവുമുണ്ടായി.
ബിപി കുറഞ്ഞ് അവശയായ ലെനയെ സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചു.എന്നാൽ രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ മകൾ മരിച്ചിരുന്നെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും ജോൺ പറഞ്ഞു.
നഴ്സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നു തലേന്നു മകൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയ്ക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന സംശയങ്ങളാണ് പിതാവിനും വീട്ടുകാർക്കുമുള്ളത്. മകളെ ആരോക്കെയോ ചേർന്ന് അപായപ്പെടുത്തി എന്നാണ് വീട്ടുകാരുടെ ബലമായ സംശയം. തൃശൂർ ഒളരിയിലുള്ള മദർ ഹോസ്പിറ്റലിൽ നഴ്സായിരുന്നു ലെന ജോൺ.
Kerala
കൊച്ചി: ആലുവയില് വാഹനാപകടത്തില് രണ്ടു യുവാക്കള്ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്ച്ചെ ആലുവ മാര്ക്കറ്റിന് സമീപം ദേശീയപാതയ്ക്കടുത്ത് ബൈക്കുകള് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അങ്കമാലി പാറക്കടവ് സ്വദേശി ആകാശ് (19), ദേവ് കൃഷ്ണ (25) എന്നിവരാണ് മരിച്ചത്.
ഇടപ്പള്ളി കൂനംതൈ സ്വദേശിയായ ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇടറോഡില് നിന്നും ദേശീയപാതയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന് രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Kerala
ആലുവ: റോഡരികിൽ ശേഖരിച്ചുവച്ചിരുന്ന മാലിന്യക്കൂമ്പാരത്തിൽനിന്നു തീപടർന്ന് പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു.
പൈപ്പ്ലൈൻ റോഡിൽ തായിക്കാട്ടുകര ലൈബ്രറിക്കു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തായിക്കാട്ടുകര മാനിയേരിൽ റിസ്വാന്റെ പേരിലുള്ള കാറാണു കത്തിനശിച്ചത്. ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാർ ഭാഗികമായി കത്തിനശിച്ചു.
വീട്ടിലേക്കുള്ള വഴിക്ക് വീതി കുറവായതിനാൽ സ്ഥിരമായി ഇവിടെയാണു കാർ പാർക്ക് ചെയ്യുന്നത്. സമീപം ഹരിത കർമസേനയുടെ മിനി സിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്തെ മാലിന്യത്തിൽ തീപിടിച്ച് ആളിപ്പടർന്ന് കാറിലേക്കും പടരുകയായിരുന്നു.
Kerala
കൊച്ചി: ആലുവയിൽ എട്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Kerala
ആലുവ: രാസലഹരിയുമായി യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.3 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ നന്ദകുമാർ, എൽദോ പോൾ, എഎസ്ഐ വർഗീസ്, സിപിഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്ക്കിടയിലൂടെ കഞ്ചാവ് കടത്താന് ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്വേ സ്റ്റേഷനില്നിന്നും പിടികൂടി. ആര്പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള് കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില് നിന്നുള്ള ഭക്ഷ്യ വിഭവങ്ങള് അടങ്ങിയ ചാക്കുകള്ക്കുള്ളില് രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്വേ സ്റ്റേഷനില്നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
Kerala
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ്. പോലീസ് തയാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തെരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മണപ്പുറത്തുള്ള അമ്പലത്തിൽനിന്നു 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഗതാഗത നിയന്ത്രണം
അതേസമയം ഫെബ്രുവരി 15ന് വൈകുന്നേരം നാല് മുതൽ 16ന് ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തീപിടിച്ചപ്പോൾ തന്നെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ കാറ്റ് വീശിയതോടെ തീ പടരുകയായിരുന്നു. തുടര്ന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ്(40) ആണ് മരിച്ചത്.
ഇന്ന് ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ വച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര് ശുചിമുറിയിൽ മുഖം കഴുകാനെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
District News
ആലുവ: ആലുവ നഗരസഭാ ഓഫീസ് സ്ഥിതിചെയ്യുന്ന 12 -ാം വാർഡിൽ ഇക്കുറി നാത്തൂൻ പോര്. എൽഡിഎഫ് സ്ഥാനാർഥിയായി മിനി ബൈജു തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുന്പോൾ യുഡിഎഫിനായി എതിർപക്ഷത്ത് ഭത്തൃസഹോദരി ശോഭ ഓസ്വിൻ ആണ്. ശോഭയ്ക്ക് ഇത് കന്നിയങ്കം ആണ്.
ഇവർക്ക് പുറമേ എൻഡിഎയിൽ നിന്ന് ഷീബ കിരണും മത്സരംഗത്തുണ്ട്. ഇതോടെ വാർഡിൽ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. നിലവിൽ ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ മിനി ബൈജു സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെങ്കിലും സ്വതന്ത്രയായായാണ് മത്സരിക്കുന്നത്. വനിതാ സംവരണമായിരുന്നപ്പോഴാണ് ആദ്യജയം. വാർഡ് ജനറലായപ്പോഴും 28 വോട്ടിന് നിലനിർത്തി. വാർഡിൽ നടത്തിയ വികസനപ്രവർത്തങ്ങൾ മൂന്നാം തവണയും വോട്ട് ആകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കുടുംബശ്രീ പ്രവർത്തങ്ങളിലേക്ക് വനിതകൾ മടിച്ചു നിന്ന കാലഘട്ടത്തിൽ സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ കുടുംബശ്രീയുടെ മാലിന്യ സംസ്കരണമടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കിയ പരിചയസമ്പന്നതയാണ് ശോഭ ഓസ്വിൻ അവകാശപ്പെടുന്നത്. പ്രളയ കാലത്തും കോവിഡ് കാലത്തും രാപ്പകൽ ഭേദമില്ലാതെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിന് സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ നേതൃത്വം നൽകി. പ്രളയ സഹായവും എത്തിച്ചു.
കൊച്ചി മെട്രോയിലടക്കം വനിതകൾക്ക് ജോലി നേടിക്കൊടുത്തു. ജനകീയ ഹോട്ടൽ ആരംഭിച്ചു. കുടുംബശ്രീയിലെ 20 വർഷത്തെ ശോഭയുടെ കഠിന പ്രയത്നം വോട്ട് ആകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എൻഡിഎ സ്ഥാനാർഥി ഷീബ കിരൺ ആദ്യമായാണ് മത്സരിക്കുന്നത്. ചെമ്പകശേരി ക്ഷേത്ര കമ്മിറ്റിയിലെ സജീവ പ്രവർത്തകയാണ്. ത്രികോണമത്സരത്തിൽ ഐടി പ്രഫഷണലായ ഷീബയും വിജയം അവകാശപ്പെടുന്നുണ്ട്.
District News
ആലുവ: ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തിരിക്കുന്ന ഐസൊലേഷൻ വാർഡിൽ നാലുലക്ഷം രുപ വിലമതിക്കുന്ന സാധന സാമഗ്രികൾ കാണാതായി. ഓക്സിജൻ കോപ്പർ ട്യൂബുകൾ, കോപ്പർ പൈപ്പുകൾ, ഇലക്ട്രിക്കൽ വയറുകൾ, ശുചിമുറികളിലെ സ്റ്റെയിൻലെസ് സ്റ്റീൽ സാമഗ്രികൾ തുടങ്ങിയവയാണ് മോഷണം പോയത്.
കഴിഞ്ഞ ഒക്ടോബർ 25ന് ഇൻസ്പെക്ഷൻ കഴിഞ്ഞ് അടച്ചിട്ട കെട്ടിടത്തിൽ മോഷ്ടാവ് എങ്ങനെ കടന്നെന്നു കണ്ടെത്തിയിട്ടില്ല. ആശുപത്രിക്ക് പിന്നിലെ മോർച്ചറിയുടെ മതിൽ കടന്നാകാം മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് കരുതുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആലുവ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിന്റെ വിവിധ മേഖലകളിൽ മോഷ്ടാക്കൾ വിലസുകയാണ്. ഒരു വിദ്യാലയത്തിൽ രണ്ടു തവണ മോഷണം നടന്നിരുന്നു.
District News
ആലുവ: മൂന്ന് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം ആലുവ നഗരസഭയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ആകെയുള്ള 26 വാർഡുകളിൽ ഒന്നാമത്തെ വാർഡ് ഒഴികെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ സ്ഥിരം സമിതി അധ്യക്ഷർക്കും സീറ്റു ലഭിച്ചു. വാർഡ് 24 ൽ എൽഡിഎഫ് കൗൺസിലറായ പ്രതിപക്ഷ നേതാവ് ആണ് കോൺഗ്രസിന്റെ തുറുപ്പു ചീട്ട്. ചെയർമാൻ എം.ഓ. ജോൺ സഹോദരനേയും (വാർഡ് 7) ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ ഭാര്യയേയും (വാർഡ് 19) രംഗത്ത് ഇറക്കിയിട്ടുണ്ട്.
സ്ഥാനാർഥികളും വാർഡും- ടിമ്മി ഷമ്മി (2), അജാസ് മരയ്ക്കാർ (3) , ടി.ആർ. സുമ (4 ) , ജെറോം മൈക്കിൾ (5 ) , ലിസ ജോൺസൺ (6 ) , എം.ഒ. ജെറാൾഡ് (7 ) , ലത്തീഫ് പൂഴിത്തറ (8 ) , ഷീബ ജോസ് (9 ) , കെ. ജയകുമാർ (10 ) , ബിനു ബേബി (11 ) , ശോഭ ഓസ്വിൻ (12 ) , ലളിത ഗണേഷൻ (13 ) , ബിനു സുകു (14 ) , ജെയ്സൺ പീറ്റർ (15 ) , ആൻസി ജോയ് (16 ) ജോബി ജോർജ് (17 ) , സൈജി ജോളി (18 ) ,സാറാമ്മ സൈമൺ (19 ) , സാനിയ തോമസ് (20 ) , പി.പി. ജെയിംസ് (21 ) , എൻ.എസ്. ശ്രീജേഷ് (22 ) , ഫാസിൽ ഹുസൈൻ (23 ,ഗെയിൽസ് ദേവസി പയ്യപ്പിള്ളി (24 ) , ജോയി അബ്രോസ് (25 ) , പി.എ. മൂസക്കുട്ടി (26 ).
തൃപ്പൂണിത്തുറയിൽ യുഡിഎഫ് പട്ടിക വൈകുന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലിലേയ്ക്കുള്ള എൻഡിഎയുടെയും എൽഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക പകുതിയിലധികവും പുറത്തുവന്നിട്ടും, ഏറ്റവുമാദ്യം തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തിറങ്ങിയില്ല.
മുൻകാലങ്ങളെ അപേക്ഷിച്ച് കാര്യമായ ബഹളങ്ങളില്ലാതെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും പട്ടിക പുറത്ത് വരാത്തതാണ് പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്. അതേസമയം സ്ഥാനാർഥി പട്ടികയുടെ ലിസ്റ്റ് മുഴുവനാക്കി ഡിസിസിയുടെ അനുമതി കിട്ടാനുള്ളതുകൊണ്ടാണ് പട്ടിക വൈകുന്നതെന്നാണ് പറയപ്പെടുന്നത്. സ്ഥാനാർഥിത്വം ഉറപ്പായവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്ററുകളിട്ട് ആശ്വാസം കൊള്ളുകയാണ്. എൽഡിഎഫ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഇനി പുറത്ത് വരാനുള്ളത് സിപിഐ സ്ഥാനാർഥികളുടെ പേരുകളാണ്.
53 വാർഡുകളിൽ 48 എണ്ണത്തിന്റെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സിപിഐയ്ക്ക് നൽകിയിട്ടുള്ള അഞ്ചു വാർഡുകളിലെ സ്ഥാനാർഥികളുടെ പേരാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. അനുവദിക്കപ്പെട്ട വാർഡുകളിൽ പറ്റിയ സ്ഥാനാർഥിയെ കിട്ടാതിരുന്നതാണ് പട്ടിക വൈകിപ്പിക്കുന്നതെന്നു പറയുന്നു.
District News
ആലുവ: ആലുവ നഗരത്തിൽ രണ്ടിടത്ത് വീണ്ടും മോഷണം. വിദ്യാലയത്തിലും പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു മാസമായി മോഷണ പരമ്പരകൾ നടക്കുന്നതിൽ ആലുവ നിവാസികൾ ആശങ്കയിലാണ്.
ആലുവയിലെ പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ലാർക്ക് ശ്രീജയുടെ വീട്ടിൽ നിന്നുമാണ് നാലര പവൻ സ്വർണം കവർന്നത്. ഇവർ ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നതായി അറിയുന്നത്.
ആലുവ എസ്എൻഡിപി സ്കൂളിലെ പഠിപ്പുര മാളിക കുത്തിതുറന്ന് നിലവിളക്ക് മോഷ്ടിച്ചതാണ് രണ്ടാമത്തെ സംഭവം. സ്കൂളിൽ രണ്ടാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിത്.
ആദ്യ കവർച്ചയിൽ സിസിടിവി സംവിധാനം മുഴുവനായി എടുത്തു കൊണ്ടുപോയിരുന്നു. സ്കൂൾ ബസിന്റെ ജിപിഎസും കവർന്നു. ഇതോടൊപ്പം സ്കൂൾ വളപ്പിലെ വൈദീക മഠത്തിൽ നിന്നും നിലവിളക്കിന്റെ തട്ടും മോഷണം പോയിരുന്നു.
കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിലെ ജനവാസ മേഖലയിൽ മോഷണ ശല്യം വർധിച്ചിരിക്കുകയാണ്.ഏതാനും ദിവസം മുമ്പ് തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന പ്രതിയെ പോലീസ് പിടിച്ചെങ്കിലും മോഷ്ടാക്കൾ നഗരത്തിൽ രാപ്പകൽ ഭേദമെന്യേ വിലസുന്നതായാണ് നഗരവാസികളുടെ പരാതി.
നിരവധി മോഷണശ്രമങ്ങൾ അതാത് വീട്ടുകാർ തന്നെ നേരിട്ടാണ് ഇല്ലാതാക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വീട്ടിൽ കയറി മൊബൈൽ മോഷണത്തിൽ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പിടികൂടാനായിട്ടില്ല.
District News
ആലുവ: കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ ആലുവ ബാങ്ക് ജംഗ്ഷനിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി. 50 വർഷത്തിലധികം പഴക്കമുള്ള ആസ്ബസ്റ്റോസ് നിർമിത പൈപ്പുകളാണ് മാറ്റി സ്ഥാപിച്ചത്. ജെസിബിയുടെ സഹായത്താൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ച് മൂടുകയായിരുന്നു.
ബാങ്ക് ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ഇന്ന് പമ്പിംഗ് ആരംഭിക്കും. കുടിവെളളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പലവട്ടം വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. ആലുവ ജലശുദ്ധീകരണ ശാലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആലുവ ബാങ്ക് ജംഗ്ഷൻ, ബ്രിഡ്ജ് റോഡ്, കോഡർ ലൈൻ, പേരേക്കാട്ട് റോഡ് എന്നീ മേഖലകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടിവെള്ളം നിലച്ചത്.
നഗരത്തിലെ ജലവിതരണം ചെയ്യുന്ന ആസ്ബസ്റ്റോസ് പൈപ്പുകൾ പാലസ് റോഡിൽ മൂന്ന് വർഷം മുമ്പ് മാറ്റിയതാണ്. എന്നാൽ ബാങ്ക് ജംഗ്ഷൻ മുതൽ ദേശീയപാത ബൈപ്പാസുവരെ പണമില്ലെന്ന പേരിൽ പൈപ്പ് മാറ്റുന്നത് നീട്ടി വയ്ക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമി, പന്തളത്തെ എഡ്യൂക്കേഷൻ ആന്ഡ് കള്ച്ചര് ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാര്വാലി ചാരിറ്റബിള് ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന് ട്രസ്റ്റ് ഉള്പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നേരത്തെ പോപ്പുലര് ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര് 22ന് ദേശീയ അന്വേഷണ ഏജന്സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില് 106 പേര് അറസ്റ്റിലായിരുന്നു.
കേരളത്തില് നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. തുടർന്ന് അഞ്ചുവർഷത്തേക്ക് പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്ത്തനം കേന്ദ്ര സര്ക്കാര് നിരോധിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി പിഎഫ്ഐ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഹവാല ഇടപാടിലൂടെ സംഭാവനകൾ സ്വീകരിച്ചതായും ഫണ്ട് ശേഖരിച്ചതായും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ആലുവ: തോട്ടക്കാട്ടുകര മിനി മാർക്കറ്റിലെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള. ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചു. 8,99,80,399 രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയത്.
ആലുവയിലെ പ്രധാന മാർക്കറ്റായ ജനറൽ മാർക്കറ്റ് പുതുക്കി പണിയുന്നതിന് പിന്നാലെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെ മിനിമാർക്കറ്റും പൊളിച്ചുപണിയുന്നത്. മിനി മാർക്കറ്റ് നിർമാണത്തിന് 5.13 കോടി രൂപയായി ആദ്യം തയാറാക്കിയ അടങ്കൽ തുക പിന്നീട് 8.08 കോടി രൂപയായി ഉയർത്തിയിരുന്നു.
പദ്ധതി നിർദ്ദേശങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ് അടങ്കൽ തുക 8.99 കോടി രൂപയായി വീണ്ടും പുതുക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനകം പദ്ധതിക്ക് സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെൻഡർ ചെയ്യും. സർക്കാർ സ്ഥാപനമായ ഇംപാക്ട് കേരളയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.