x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിന് ഇനി വി.ഡി മതി; സതീശനായി ആലുവയില്‍ അനൗണ്‍സ്‌മെന്‍റും പ്രകടനവും

കൊച്ചി ബ്യൂറോ
Published: May 8, 2026 02:38 PM IST | Updated: May 8, 2026 02:38 PM IST

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്‍സ്‌മെന്‍റും പ്രകടനവും. കെ.സിയും ആര്‍.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര്‍ പതിച്ച വാഹനത്തില്‍ നിന്നാണ് അനൗണ്‍മെന്‍റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില്‍ പ്രകടനം നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്‍സ്‌മെന്‍റ് നടക്കുന്നത്.

പടിഞ്ഞാക്കര ജംഗ്ഷന്‍ മുതല്‍ മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര്‍ ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര്‍ അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള്‍ വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച തെരുവിലേക്ക് എത്തിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സതീശന് അനുകൂലമായി പ്രകടനം നടത്തിയതില്‍ ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. ഇതിനിടെ പലയിടങ്ങളിലും കൂടുതല്‍ ഫ്‌ളക്‌സുകളും ഉയര്‍ന്നിട്ടുണ്ട്.

Tags : Kerala VD Satheesan Aluva Chief minister

Recent News

Corehub Up