x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ


Published: April 22, 2026 08:49 PM IST | Updated: April 22, 2026 08:49 PM IST

കൊ​ച്ചി: മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. സൂ​ര​ജ് പാ​ക്രി​ൻ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി നേ​പ്പാ​ൾ താ​പ്പാ സ്വ​ദേ​ശി പൂ​ർ​ണ ബ​ഹ​ദൂ​ർ ബ​ട്ടാ​രി​യെ (26) ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​ർ​ച്ച് 26ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ച് സൂ​ര​ജും പൂ​ർ​ണ ബ​ഹ​ദൂ​റും ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ സൂ​ര​ജി​നെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സൂ​ര​ജ് പാ​ക്രി​ന്‍റെ കൈ​യി​ൽ സ​ര​ള, ത​മാം​ഗ്, ലാ​ൽ ച​ന്ദ​ൻ, ഘ​ന​ശ്യാം, ചി​രിം​ഗ്, ശ്രെ​രാ​ജ്, ച​ന്ദ്ര​മാ​യ, ജാ​സ്മി​ൻ, പ്രി​യ​ൻ​സു തു​ട​ങ്ങി​യ പേ​രു​ക​ൾ പ​ച്ച കു​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ - 9497987114, പോ​ലീ​സ് സ്റ്റേ​ഷ​ൻ - 04842624006.

 

Tags : kerala police crime news kochi aluva

Recent News

Corehub Up