District News
ചങ്ങനാശേരി: പാരഡൈസ് അസോസിയേഷന്റെ പതിനാലാമത് വാര്ഷികവും മുന് മന്ത്രി സി.എഫ്. തോമസ് മെമ്മോറിയല് ആറാമത് മെറിറ്റ് അവാര്ഡും മുന് മുനിസിപ്പല് ചെയര്മാന് സാജന് ഫ്രാന്സിസ് മെമ്മോറിയല് രണ്ടാമത് സോഷ്യല് സര്വീസ് എക്സലന്സ് അവാര്ഡും സമ്മാനിച്ചു. വിനു ജോബ് എംഎല്എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സേവ്യര് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില് ഫാ. ഫിലിപ്പ് വൈക്കത്തുകാരന് സന്ദേശവും നല്കി.
റിട്ടയേര്ഡ് അധ്യാപിക റോസമ്മ ജോബിന്റെ പുസ്തക പ്രകാശനവും സമ്മേളനത്തില് നടത്തി. ജനറല് സെക്രട്ടറി സച്ചിന് സാജന് ഫ്രാന്സിസ്, വൈസ് പ്രസിഡന്റ് ജോഷി വള്ളപ്പുര, വാര്ഡ് മെംബർ ബീന ജോബി, ക്രിസ്തു ജ്യോതി കോളജ് പ്രിന്സിപ്പല് സോണി ആന്റണി പി.വി. ജോസഫ്, സേവ്യര് ജോസഫ്, മിനി മാത്യു, ലിസി ജോജി, മാത്തുക്കുട്ടി മുല്ലശേരി, ജോജി ജോസഫ് എന്നിവര് പ്രസംഗിച്ചു.
District News
പാമ്പാടി: പാന്പാടി പഞ്ചായത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ അവാർഡ് വിതരണം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക് അധ്യക്ഷത വഹിച്ചു.
ഐക്കൺ ചാരിറ്റീസ് ചെയർമാൻ ജോർജ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി. എസ്. ഉഷാ കുമാരി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി. ഐസക്ക്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. ഗോപകുമാർ, ഷേർളി തര്യൻ, ബ്ലോക്ക് മെംബർ മേരിക്കുട്ടി മർക്കോസ്, മെംബർമാരായ മാത്തച്ചൻ പാമ്പാടി, അജികുമാർ എം.പി., സൂസൻ ഇ. കുരുവിള തുടങ്ങിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: വിവിധ സാമൂഹ്യശുശ്രൂഷ മേഖലകളില് സുത്യര്ഹമായ സേവനം അനുഷഠിക്കുന്ന സന്യാസിനികളെ ആദരിക്കുന്നതിനായി കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റി ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചു ഏര്പ്പെടുത്തിയിരിക്കുന്ന സമരിറ്റന് സമര്പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.
സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് സുപ്പിരീയര് ജനറല് സിസ്റ്റര് സൗമി എസ്ജെസി, കിടങ്ങൂര് ലിറ്റില് ലൂര്ദ് ഹോസ്പിറ്റല് മെഡിക്കല് സൂപ്രണ്ടും പീഡിയാട്രിക് ആന്ഡ് നിയോനേറ്റോളജി കണ്സള്ട്ടന്റുമായ സിസ്റ്റര് ഡോ. ലത എസ്വിഎം, ഇടുക്കി ഗ്രീന്വാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്ഡിനേറ്റര് സിസ്റ്റര് ജിജി വെളിഞ്ചായില്, ലിറ്റില് ഡോട്ടേഴ്സ് ഓഫ് സെന്റ് ജോണ് ഗില്ബര്ട്ട് കോണ്ഗ്രിഗേഷന് റീജണല് സുപ്പീരിയര് സിസ്റ്റര് റോമില്ഡ, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദ മോസ്റ്റ് പ്രെഷ്യസ് ബ്ലെഡ് കോണ്ഗ്രിഗേഷന് റീജണല് സുപ്പീരിയര് സിസ്റ്റര് റിന്സി കോയിക്കര എന്നിവരാണ് പുരസ്കാര ജേതാക്കള്.
5001 രൂപയും മെമന്റോയും പൊന്നാടയും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബര് 12ന് ഉച്ചകഴിഞ്ഞ് 2.30നു പാലാ ചേര്പ്പുങ്കല് മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തില് സമ്മാനിക്കുമെന്ന് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് അറിയിച്ചു.
പുരസ്കാര സമര്പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ് ജോസഫ് നിര്വഹിക്കും. കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
District News
ബാലരാമപുരം: വിവിധ പരീക്ഷകളില് തിളക്കമാര്ന്ന നേട്ടം കൈവരിച്ച പ്രതിഭകളെ അനുമോദിക്കാന് ബാലരാമപുരം വിംഗ്സ് അക്കാദമി സംഘടിപ്പിച്ച ഇന്സ്പിറ എക്സലന്സ് അവാര്ഡ് സമര്പ്പണ ചടങ്ങ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് എസ്.കെ. സന്തോഷ് കുമാര് ഉദ്ഘാടനം ചെയ്തു.
അധ്യാപകന് ഡി. സജി അധ്യക്ഷനായ ചടങ്ങില് മോട്ടിവേഷണല് സ്പീക്കര് ഗിരീഷ് പരുത്തിമഠം മുഖ്യപ്രഭാഷണം നടത്തി. അക്കാദമി ഡയറക്ടര് റിജേഷ് രാജു, അധ്യാപകരായ ശ്യാംലാല്, അഭിരാമി, സ്റ്റാഫ് ഉമാദേവി എന്നിവര് പങ്കെടുത്തു.
District News
തൃശൂർ: നവമലയാളി പുരസ്കാരങ്ങൾ നാളെ സമ്മാനിക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഡോ. എം.പി. പരമേശ്വരന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും നാളെ വൈകിട്ട് 3.30ന് മന്ത്രി സി.പി. ജോണ് കൈമാറും.
മികച്ച സാംസ്കാരിക സംഘടനയ്ക്കുള്ള 25,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും മതിലകം കളരിപ്പറന്പ് ഗ്രാമീണ വായനശാലയ്ക്കും നൽകും. വികസനത്തിന്റെ കേരള മാതൃക: വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രസംഗിക്കും. എംജി യൂണിവേഴ്സിറ്റി അധ്യാപിക ഡോ. പി.എം. ആരതി, ഡോ. കാവുന്പായി ബാലകൃഷ്ണൻ, പി.എസ്. ഷാനു, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
നവമലയാളി ഓണ്ലൈൻ പ്രസിദ്ധീകരണമാണു പുരസ്കാരങ്ങൾ നൽകുന്നത്. പി.എൻ. ഗോപീകൃഷ്ണൻ, കെ.എം. അബ്ദുൾ ഗഫൂർ, പി.എസ്. ഷാനു, അഡ്വ. വി.എൻ. ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിദേശ സംസ്കാരങ്ങളിലെയും വസ്ത്രപാരമ്പര്യങ്ങൾ ആവിഷ്കരിക്കുന്ന ജെഡി ഡിസൈൻ അവാർഡ്സ് 2026 ഇന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. വൈകുന്നേരം 5.30നാണ് ഫാഷൻ ഷോ.
District News
തിരുവില്വാമല: 14-ാമത് വെങ്കിച്ചൻ സ്വാമി സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മദ്ദള കലാകാരൻ കോട്ടയ്ക്കൽ രവിക്ക് വെങ്കിച്ചൻ പുരസ്കാരവും ചെണ്ട കലാകാരൻ പെരുവനം സതീശൻ മാരാർക്ക് കോന്തസ്വാമി പുരസ്കാരവും നൽകും. കൂടാതെ ഇലത്താളം കലാകാരൻ പാഞ്ഞാൾ വേലുക്കുട്ടി(ചേലക്കര ഉണ്ണികൃഷ്ണൻ നായർ പുരസ്കാരം), കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണികൃഷ്ണൻ (തിരുവില്വാമല ശിവരാമഭാഗവതർ പുരസ്കാരം), തിമില കലാകാരൻ കലാമണ്ഡലം കോതറ രതീഷ് (തിരുവില്വാമല ഗോപി യുവപ്രതിഭ പുരസ്കാരം), ചെണ്ട കലാകാരൻ കല്ലൂർ നാരായണൻകുട്ടി (അപ്പുണ്ണി പൊതുവാൾ പുരസ്കാരം) എന്നിവരും ഈ വർഷത്തെ പുരസ്കാരങ്ങൾക്ക് അർഹരായി.
7,777 രൂപയും ഫലകവുമാണ് വെങ്കിച്ചൻ പുരസ്കാരത്തിന് നൽകുന്നത്. മറ്റു പുരസ്കാരങ്ങൾ 5,001 രൂപയും ഫലകവും നൽകും. പഠനകേന്ദ്രം രക്ഷാധികാരി തിരുവില്വാമല ഹരി, പ്രസിഡന്റ് കെ. ജയപ്രകാശ് കുമാർ, സെക്രട്ടറി രാമു മലവട്ടം, ട്രഷറർ സൂരജ് മാരാർ, തിരുവില്വാമല ഉണ്ണികൃഷ്ണൻ, തിരുവില്വാമല ശങ്കർ, ആനന്ദകുമാരൻ, വിഷ്ണു അജിത്ത് എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിന് ശ്രീവില്വാദ്രിനാഥ ക്ഷേത്രം അന്നദാനമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
District News
പാലാ: മീനച്ചില് താലൂക്ക് സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റും മുന് മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ പേരില് ബാങ്ക് ഏര്പ്പെടുത്തിയിരിക്കുന്ന കര്ഷക, കര്ഷക തൊഴിലാളി അവാര്ഡുകള്ക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കില് കുടിശികയില്ലാത്ത വായ്പക്കാരില് നിന്നാണ് മികച്ച കര്ഷകരെ തെരഞ്ഞെടുക്കുന്നത്. ബാങ്കിന്റെ പൊതുയോഗത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില് അവാര്ഡുകള് വിതരണം ചെയ്യും.
ഇതോടൊപ്പം അംഗങ്ങളുടെ മക്കളില് നിന്ന് എസ്എസ്എല്സി , പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം നേടിയവരെയും ആദരിക്കും. അവാര്ഡുകള്ക്കുള്ള അപേക്ഷകള് 21 ന് മുമ്പായി ബാങ്കിന്റെ പാലായിലുള്ള ഹെഡ് ഓഫീസിലോ കുറവിലങ്ങാട്, ഈരാറ്റുപേട്ട എന്നീ ബ്രാഞ്ചുകളിലോ നല്കാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്, സെക്രട്ടറി ജോ പ്രസാദ് എന്നിവര് അറിയിച്ചു. ഫോണ് 9447152646.
District News
പാലാ: മീനച്ചില് താലൂക്ക് സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റും മുന് മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ പേരില് ബാങ്ക് ഏര്പ്പെടുത്തിയിരിക്കുന്ന കര്ഷക, കര്ഷക തൊഴിലാളി അവാര്ഡുകള്ക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കില് കുടിശികയില്ലാത്ത വായ്പക്കാരില് നിന്നാണ് മികച്ച കര്ഷകരെ തെരഞ്ഞെടുക്കുന്നത്.
ഇതോടൊപ്പം അംഗങ്ങളുടെ മക്കളില്നിന്ന് എസ്എസ്എല്സി , പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം നേടിയവരെയും ആദരിക്കും. അവാര്ഡുകള്ക്കുള്ള അപേക്ഷകള് 21 ന് മുമ്പായി ബാങ്കിന്റെ പാലായിലുള്ള ഹെഡ് ഓഫീസിലോ കുറവിലങ്ങാട്, ഈരാറ്റുപേട്ട എന്നീ ബ്രാഞ്ചുകളിലോ നല്കാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്, സെക്രട്ടറി ജോ പ്രസാദ് എന്നിവര് അറിയിച്ചു. ഫോണ് 9447152646.
District News
കോഴിക്കോട്: ഹോളിക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹൈക്കു കവിത’ രചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ ഒന്നാം സ്ഥാ നം സയന കൃഷ്ണ (സെന്റ് വിൻസെന്റ് കോളനി ഹയർ സെക്കൻഡറി സ്കൂൾ), രണ്ടാം സ്ഥാനം ആർ.വി. ഹാതിമ മെഹ്റിൻ (ജിഎച്ച്എസ്എസ് കൊടുവള്ളി), മൂന്നാം സ്ഥാനം എ. ദേവതാര (മേമ്മുണ്ട ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ കരസ്ഥമാക്കി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ഹോളിക്രോസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ ബർണാഡ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സിസ്റ്റർ ആശ ജോൺ എന്നിവർ നേതൃത്വം നൽകി.
District News
വടക്കഞ്ചേരി: യൂത്ത് കോൺഗ്രസ്, കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡുകൾ നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് മുഖ്യാഥിതിയായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പപ്പൻ ചിറ്റിലഞ്ചേരി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജിത്ത്, പഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, പ്രമോദ് തണ്ടലോട്, എം.ഹംസ, നൂർജഹാൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗഫൂർ മുടപ്പല്ലൂർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ. പ്രവീൺ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. രതീഷ്, എസ്. ലാലു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് കെ.പി. കൃഷ്ണൻ പ്രസംഗിച്ചു.
Kerala
ചാത്തന്നൂര്: കെഎസ്ആര്ടിസിയിലെ മികച്ച ഡ്രൈവര്മാര്ക്കും കണ്ടക്ടര്മാര്ക്കും സംസ്ഥാന തലത്തില് അവാര്ഡ് നല്കും. ഓരോ മാസവും മൂന്നു പേര്ക്ക് വീതമാണ് അവാര്ഡ്.
സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ പദ്ധതിയുടെ ഭാഗമായാണ് അവാര്ഡ് നല്കുന്നത്. ഇന്ധനക്ഷമത വര്ധിപ്പിക്കാനും കൂടുതല് കാര്യക്ഷമമായ സേവനം ജീവനക്കാരില് നിന്നുണ്ടാകാനും മത്സരാധിഷ്ഠിത സേവനത്തിലൂടെ സുരക്ഷിതത്വം വര്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില് ഓരോ യൂണിറ്റില്നിന്നും മൂന്നു വീതം കണ്ടക്ടര്മാരെയും ഡ്രൈവര്മാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഓരോ സെക്ഷനുകളുടെയും മേധാവികള് അംഗങ്ങളായുമുളള കമ്മിറ്റി രൂപീകരിക്കും.
ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാര്ജറ്റിന്റെ എത്ര ശതമാനം ടിക്കറ്റ് വരുമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിര്വഹിക്കല് എന്നീ നാല് പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് മികച്ച കണ്ടക്ടര്മാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ഡ്രൈവര്മാര്ക്ക് ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്കിയിട്ടുള്ള ഇന്ധന ക്ഷമതയാണ് പ്രധാനം. ഒരു ലിറ്റര് ഡീസലില് എത്ര കിലോമീറ്റര് നേടി എന്നതാണ് പ്രധാന മാനദണ്ഡം.
District News
പൂക്കോട്ടുംപാടം: എസ്എസ്എല്സി, പ്ലസ് ടു വിദ്യാര്ഥികള്ക്ക് എക്സലന്സ് അവാര്ഡുകള് സമ്മാനിച്ച് അമരമ്പലം സര്വീസ് സഹകരണ ബാങ്ക്. ഉപഹാരവും ആയിരം രൂപ ക്യാഷ് അവാര്ഡുമാണ് കുട്ടികള്ക്ക് സമ്മാനിച്ചത്. ആര്യാടന് ഷൗക്കത്ത് എംഎല്എ ഉദ്ഘാടനം ചെയ്തു.
ഇന്ഷ്വറന്സ് തുക കൈമാറ്റവും എംഎല്എ നിര്വഹിച്ചു. സഹകരണ ബാങ്കും യുണൈറ്റഡ് ഇന്ത്യ ഇന്ഷ്വറന്സ് കമ്പനിയും ചേര്ന്ന് എ-ക്ലാസ് അംഗങ്ങള്ക്കായി നടപ്പാക്കിയ ആക്സിഡന്റ് ഇന്ഷ്വറന്സ് പദ്ധതി പ്രകാരമുള്ള ക്ലെയിമും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് വി.പി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. അപകടത്തില് മരിച്ച തെക്കേപ്പുറം ഉന്സിന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഭാര്യ സീനത്തിന് കൈമാറി. സഹകരണ വകുപ്പ് നിലമ്പൂര് അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റ ബാങ്കിന്റെ മുന് ഗ്രൂപ്പ് ഓഡിറ്റ് ഹെഡ് കൂടിയായ സൗജത്ത് തയ്യിലിനെ ബാങ്ക് പ്രസിഡന്റ് ഉപഹാരം നല്കി ആദരിച്ചു.
വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണന്, അഷ്റഫ് മുണ്ടശേരി, കെ.സി. വേലായുധന്, ജില്ലാ പഞ്ചായത്ത് അംഗം എന്.എ. കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പില് രവി, അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, അസിസ്റ്റന്റ് രജിസ്ട്രാര് ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള് എന്നിവര് പ്രസംഗിച്ചു.
Business
കൊച്ചി: ഇലക്ട്രിക്കൽ, സൗരോർജ ഉപകരണ നിർമതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ദേശീയ-സംസ്ഥാനതല പുരസ്കാര നേട്ടവുമായി ജെപ്സ് ഗ്രൂപ്പ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമായുള്ള മൂന്ന് പുരസ്കാരങ്ങൾക്കാണു ജെപ്സ് ഗ്രൂപ്പ് അർഹമായത്.
ദേശീയതലത്തിൽ മികച്ച സോളാർ ഉപകരണ വിതരണക്കാർക്കുള്ള രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ മികച്ച ഡീലർ പുരസ്കാരം, ഡിസ്ട്രിബ്യൂട്ടർ പുരസ്കാരം എന്നിവയാണ് ജെപ്സ് ഗ്രൂപ്പിനു ലഭിച്ചത്. വി-ഗാർഡ് നാഷണൽ പ്രൊഡക്ട് ഹെഡ് മണിക്കുട്ടനിൽനിന്നു ജെപ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വി-ഗാർഡ് കേരള പ്രൊഡക്ട് ഇൻ-ചാർജ് വിനീത്, സെയിൽസ് ഓഫീസർ ശ്രീകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുസ്ഥിര ഊർജ മേഖലയിലെ ജെപ്സ് ഗ്രൂപ്പിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിപണിയിലെ നേതൃപാടവത്തിനുമുള്ള അംഗീകാരമാണ് ഈ അംഗീകാരങ്ങളെന്ന് എംഡി സി.വി. നിധീഷ് പറഞ്ഞു.
കമ്പനിയുടെ ജീവനക്കാർ, ഡീലർമാർ, മറ്റ് പങ്കാളികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് ഈ നേട്ടങ്ങൾക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പരിസ്ഥിതി സംരക്ഷക പുരസ്കാരം-പി. എം. ജീജ ഭായ്, പരിസ്ഥിതി ഗവേഷക പുരസ്കാരം-ഡോ.പി.ജെ. സർലിൻ, പ്രഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഫാത്തിമമാതാ നാഷണൽ കോളജ്, കൊല്ലം, പരിസ്ഥിതി അച്ചടി മാധ്യമ പ്രവർത്തക പുരസ്കാരം-ആർ. സാംബൻ, ബ്യൂറോ ചീഫ്, ജനയുഗം ഇടുക്കി ജില്ലാ ബ്യൂറോ, തൊടുപുഴ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതിദിനമായ നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിക്കും.
സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണരംഗത്തു വിജ്ഞാനവ്യാപനം ഉൾപ്പെടെയുള്ള നൂതനവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ, കാർഷിക കോളജ്, വെള്ളായണി, മികച്ച പരിസ്ഥിതി സംരക്ഷണസ്ഥാപനമായും തൃശൂർ മുനിസിപ്പൽ കോർപറേഷനെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരത്തിനായും തെരഞ്ഞെടുത്തു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) വാർഷിക അവാർഡുകൾ സമ്മാനിച്ചു. ഫ്രാക്റ്റൽ അനലിറ്റിക്സ് ചീഫ് ഇവാഞ്ചലിസ്റ്റ് ബിജു ഡൊമിനിക് മുഖ്യാതിഥിയായിരുന്നു.
കെഎംഎ ഐടി ലീഡർഷിപ്പ് അവാർഡ് എക്സ്പീസ്പീരിയൻ ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ബിനു ജേക്കബിന് സമ്മാനിച്ചു. മാനേജർ ഓഫ് ദ ഇയർ പുരസ്കാരം മാൻ കാൻകർ ഇൻഗ്രീഡിയൻസ് എസൻഷ്യൽ ഓയിൽസ് വിഭാഗം ബിസിനസ് മേധാവി കമൽ രംഗനും സമ്മാനിച്ചു.
കോർപറേറ്റ് മാഗസിൻ വിഭാഗത്തിൽ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ജേതാക്കളായി. സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഫസ്റ്റ് റണ്ണറായി. മാനുഫാക്ചറിംഗ് ഇന്നവേഷൻസ് വിഭാഗത്തിൽ ബിപിസിഎൽ കൊച്ചി റിഫൈനറി ഒന്നാം സ്ഥാനവും ഹെർബൽ ഐസലേറ്റ്സ് രണ്ടാം സ്ഥാനവും നേടി.
ഇന്നവേറ്റീവ് എച്ച് ആർ ഇനിഷ്യേറ്റീവ്സ് വിഭാഗത്തിൽ അപ്പോളോ ടയേഴ്സ്, ഭൂമി നാച്ചുറൽ പ്രൊഡക്റ്റ്സ് ആൻഡ് എക്സ്പോർട്സ് എന്നിവർ ഒന്നാം സ്ഥാനവും പെട്രോനെറ്റ് എൽഎൻജി രണ്ടാം സ്ഥാനവും മാൻ കാൻകൊർ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ എക്സലൻസ് വിഭാഗത്തിൽ ഹെർബൽ ഐസലേറ്റ്സ് പുരസ്കാരം നേടി.
വി സ്റ്റാർ ക്രിയേഷൻസ് രണ്ടാം സ്ഥാനവും ആൽബേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യംഗ് മാനേജേഴ്സ് മത്സരത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ജേതാക്കളായി. യുഎസ്ടി രണ്ടാം സ്ഥാനവും മാൻ കാൻകൊർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Kerala
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് തെരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് നൽകുന്ന മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡിനായി അപേക്ഷിക്കാം.
മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ് പുലർത്താനുള്ള മനോഭാവം സ്ഥാപനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിനാണ് അവാർഡ്, വ്യവസായശാലകൾ (വൻകിട, ഇടത്തരം, ചെറുകിടം), സ്റ്റോൺ ക്രഷർ, ഡയറി വ്യവസായം, ആശുപതികൾ (സർക്കാർ, സ്വകാര്യ), വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റീസ് (യൂസ്ഡ് ഓയിൽ / വേസ്റ്റ് ഓയിൽ റീസൈക്ലിംഗ് യൂണിറ്റ്, വേസ്റ്റ് ടയർ റീസൈക്ലിംഗ് യൂണിറ്റ്, പ്ലാസ്റ്റിക് വേസ്റ്റ് റീസൈക്ലിംഗ് യൂണിറ്റ്, റെൻഡറിംഗ് പ്ലാന്റ്, കോമൺ ബയോ-മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കോർപറേഷൻ & മുനിസിപ്പാലിറ്റി), ഹോട്ടൽ, റിസോർട്സ്, പ്രിന്റ് ആൻഡ് വിഷ്വൽ മീഡിയ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, സീപ്പോർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാട്ടർ തീം പാർക്ക്, ആരാധനാലയങ്ങൾ, ബസ് ടെർമിനൽ (കൊമേഴ്സ്യൽ സ്പേസ് ഡിപ്പോ, സർവീസ് സ്റ്റേഷൻ തുടങ്ങിയ സംയോജിത സൗകര്യങ്ങളോടെ), CETP, CSTP, FSTP, റസിഡൻഷ്യൽ അപ്പാർട്ട്മെന്റ്സ്, ഹരിത വിദ്യാലയം എന്നീ മേഖലകളിലാണ് പുരസ്കാരം നൽകുന്നത്.
ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷാ ഫോറം kspcb.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ keralastatepcbawards @gmail.com എന്ന ഈ-മെയിൽ ഐഡിയിൽ 20ന് മുൻപ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2312910, 2318153, 2318154,
Business
കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്ഡുകളുടെ എട്ടാം പതിപ്പ് ജൂൺ ആറിന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും.
ഇവന്റ് ഡെക്കോര് ആന്ഡ് പ്രൊഡക്ഷന്, ടെക്നിക്കല് സപ്പോര്ട്ട്, എന്റര്ടെയ്ന്മെന്റ് ഡിസൈന് തുടങ്ങിയ അഞ്ചു തലങ്ങളിലായി 60 വിഭാഗങ്ങള് ഉള്ക്കൊള്ളുന്ന സ്വര്ണം, വെള്ളി, വെങ്കല മെഡലുകള് ജേതാക്കള്ക്ക് സമ്മാനിക്കും. രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്ഡുകള് വിലയിരുത്തുന്നത്.
പരിപാടിയില് ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്, മുഖ്യപ്രഭാഷണങ്ങള്, പാനല് ചര്ച്ചകള്, വിനോദ പരിപാടികള് എന്നിവ ഉണ്ടാകുമെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ അറിയിച്ചു.
Kerala
അങ്കമാലി: പിഡിഡിപി സ്ഥാപക ചെയര്മാന് ഫാ. ജോസഫ് മുട്ടമനയുടെ പേരിലുള്ള ക്ഷീരകര്ഷക അവാര്ഡുകൾ പ്രഖ്യാപിച്ചു. മേക്കടമ്പ് കഴന്നൂള്ളൂര് പൈലി, മേതല പെര്യുവങ്കല് എബി ജോര്ജ് എന്നിവര് ഒന്നാം സമ്മാനത്തിനും ഷോളയാര് വലികത്ത് വി.എ. സിറാജുദ്ദീന്, കല്ലൂര്ക്കാട് പാലക്കോട്ടില് പി.ജെ. തോമസ് എന്നിവര് രണ്ടാം സമ്മാനത്തിനും അര്ഹരായി.
പ്രതിദിനം 25 ലിറ്റര് പാല് അളക്കുന്നവരെ എ വിഭാഗത്തിലും 25 ലിറ്ററില് കൂടുതല് പാല് അളക്കുന്നവരെ ബി വിഭാഗത്തിലും ഉള്പ്പെടുത്തിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാര്ക്ക് 25,000 രൂപയും രണ്ടാം സമ്മാനക്കാര്ക്ക് 15,000 രൂപയും പ്രശംസാപത്രവും നല്കും.
എറണാകുളം, കോട്ടയം, തൃശൂര് ജില്ലകളില് പ്രവര്ത്തിക്കുന്ന 138 ക്ഷീരസംഘങ്ങളില് തെരഞ്ഞടുക്കപ്പെട്ട കര്ഷകര്ക്കാണ് അവാര്ഡുകള് നല്കുന്നതെന്ന് പിഡിഡിപി ചെയര്മാന് ഫാ. തോമസ് വാളൂക്കാരന് പത്രസമ്മേള്ളനത്തില് പറഞ്ഞു.
നാളെ രാവിലെ 10.30ന് ബെന്നി ബെഹനാന് എംപി അവാര്ഡുകള് വിതരണം ചെയ്യും. ബിഷപ് മാര് തോമസ് ചക്യത്ത് അധ്യക്ഷത വഹിക്കും. ഡോ. ആര്. രാജീവ്, അങ്കമാലി നഗരസഭാ ചെയര്പേഴ്സണ് റീത്ത പോള്, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, മെര്ളി ആന്റണി തുടങ്ങിയവര് പങ്കെടുക്കും.
പത്രസമ്മേളനത്തില് വൈസ് ചെയര്മാന് ഫാ. ആന്സന് നടുപറമ്പില്, ഒ.പി. മത്തായി, പി.ഡി. ജോണി എന്നിവരും സംബന്ധിച്ചു.
Sports
മാഡ്രിഡ്: കായിക ലോകത്തിലെ ഓസ്കറായ ലോറസില് ടെന്നീസിന്റെ ആധിപത്യം. മാഡ്രിഡില് നടന്ന റെഡ് കാര്പ്പെറ്റ് സ്പോര്ട്സ് പുരസ്കാരത്തില് 2026ലെ ഏറ്റവും മികച്ച പുരുഷ-വനിതാ താരങ്ങളായി കാര്ലോസ് അല്കാരസും അരീന സബലെങ്കയും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷ ലോക റാങ്കിംഗില് നിലവില് രണ്ടാം സ്ഥാനക്കാരനാണ് സ്പാനിഷ് താരമായ കാര്ലോസ് അല്കാരസ്. എന്നാല്, 2025ല് അല്കാരസായിരുന്നു ഒന്നാം സ്ഥാനത്ത്. വനിതാ സിംഗിള്സില് നിലവിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെലാറൂസിന്റെ അരീന സബലെങ്ക. 2025ല് യുഎസ്, ഫ്രഞ്ച് ഓപ്പണ് ഗ്രാന്സ്ലാം കിരീടങ്ങള് 22കാരനായ അല്കാരസിനായിരുന്നു. 2025ല് യുഎസ് ഓപ്പണ് മാത്രമാണ് സബലെങ്കയ്ക്കു നേടാന് സാധിച്ചത്. എന്നാല്, ഓസ്ട്രേലിയന്, ഫ്രഞ്ച് ഓപ്പണ് ഫൈനലില് പ്രവേശിച്ചിരുന്നു.
യുവതാരം യമാല്
മറ്റു പുരസ്കാരങ്ങളില് ഏറ്റവും ശ്രദ്ധേയമായ, യൂത്ത് സ്പോര്ട്സ്പേഴ്സണ് ഓഫ് ദ ഇയര് സ്പാനിഷ് ഫുട്ബോളര് ലാമിന് യമാല് സ്വന്തമാക്കി. ജര്മനിയുടെ മുന് ഫുട്ബോള് താരമായ ടോണി ക്രൂസിനാണ് ഇന്സ്പിറേഷന് അവാര്ഡ്.
ഏറ്റവും മികച്ച ക്ലബ്ബിനുള്ള ടീം ഓഫ് ദ ഇയര് പുരസ്താരം ഫ്രാന്സില്നിന്നുള്ള പാരീസ് സെന്റ് ജെര്മെയ്ന് സ്വന്തമാക്കി.
നിലവിലെ യുവേഫ ചാമ്പ്യന്സ് ലീഗ് ജേതാക്കളും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിസ്റ്റുകളുമാണ് പിഎസ്ജി. ബ്രേക്ക്ത്രൂ പുരസ്കാരം എഫ് വണ് കാര്ഡ്രൈവറായ ലന്ഡോ നോറിസും തിരിച്ചുവരവിനുള്ള പുരസ്കാരം ഗോള്ഫ് താരം റോറി മക്കിള്റോയിക്കുമാണ്. ലൈഫ് ടൈം പുരസ്കാരം ഇതിഹാസ വനിതാ ജിംനാസ്റ്റായ നാദിയ കൊമനേച്ചിക്കു സമ്മാനിച്ചു.
Kerala
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ. സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025ലെ സ്മൃതി പുരസ്കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി വിതരണം ചെയ്തു.
ഗ്യാൻ പുരസ്കാരത്തിന് തൃശൂർ കേരളവർമ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ. രാജേശ്വരിയും ധിഷണ പുരസ്കാരത്തിന് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് റിട്ട. പ്രഫസർ ഡോ. ജെ. ഉമാകുമാരിയും മേധാ പുരസ്കാരത്തിന് കുസാറ്റ് ഹിന്ദി വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അഞ്ജലി പോൾസൺ, എ. മേഘന എന്നിവരും അർഹരായി.
കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി ഡോ. പി. പ്രണീത അധ്യക്ഷത വഹിച്ചു. കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് വകുപ്പ് അസിസ്റ്റന്റ് പ്രഫസറും മേധാവിയുമായ ഡോ. ബൃന്ദ ബാല ശ്രീനിവാസൻ, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന്റെ റിട്ട. ട്രാൻസ്ലേറ്റർ എസ്.ജാനകി എന്നിവർ പ്രസംഗിച്ചു.
Kerala
വാഴക്കുളം: പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൈനാപ്പിൾ കണ്ടന്റ് ക്രിയേഷൻ ചലഞ്ച് മത്സര ജേതാക്കൾക്കുള്ള പുരസ്കാര വിതരണം നടത്തി.
വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാര വിതരണവും ഉദ്ഘാടനവും നിർവഹിച്ചു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം വി.പി അബ്ദുൾ ഖാദറും എഐ വീഡിയോയ്ക്കുള്ള പുരസ്കാരം രോഹിത് എസ്. മാത്യൂസും മികച്ച പോസ്റ്റർ രചനയ്ക്കുള്ള പുരസ്കാരം ആഷോ ജിയോ ഷാജുവും ഏറ്റുവാങ്ങി.
ഫസ്ലു റഹ്മാൻ, നൈജു ബെന്നി, ആർ.എ.അസ്ന, അജയ് സംഗീത്, അടൂർ ഓം ഹരി ഓം, ഷാജി വിശ്വനാഥൻ, എസ്.വി.രാജേശ്വർ, ഇന്ദ്രജിത്ത്, റിസാൽ ജുമാ എന്നിവരും പുരസ്കാരം ഏറ്റു വാങ്ങി.
International
ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടാനായി തെരഞ്ഞെടുക്കപ്പെട്ടു. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ് ഈ വിഭാഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്ലി സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.
Kerala
തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് സെക്രട്ടറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നമ്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജ്ജുനനൃത്തം), ടി.പി. കുമാരൻ (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), ആർ. തുളസീധരൻ പിള്ള (കാക്കാരശ്ശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക. 35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്ലോർ അവാർഡിനും അർഹരായി.
നാടൻ കലകളെയും നാടോടി വിജ്ഞാനത്തെയും നിലനിർത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള ഫോക്ലോർ അക്കാദമി വിവിധ ഫെല്ലോഷിപ്പുകളും അവാർഡുകളും നൽകിവരുന്നത്. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ് സാംസ്കാരിക വകുപ്പ് നൽകിവരുന്ന ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്ത്രി പത്രവും അടങ്ങുന്ന പി.കെ. കാളൻ പുരസ്കാരത്തിന് പുറമെയാണ് അക്കാദമി ഈ പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
വിവിധ വിഭാഗങ്ങളിലെ ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നന്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജുനനൃത്തം), കുമാരൻ ടി.പി. (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നന്പൂതിരി (തിടന്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), തുളസീധരൻ പിള്ള ആർ. (കാക്കാരശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുന്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക.
35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എംഎ ഫോക്ലോർ അവാർഡിനും അർഹരായി.
Kerala
കൊച്ചി: ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര് പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില് നാമനിര്ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില് ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില് പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള് കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല് -മികച്ച നവാഗത നടന്, കെ.എസ്. സുനില് -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്- മികച്ച സഹനടന് ഉള്പ്പെടെ നാല് പുരസ്കാരങ്ങള് നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില് ദേവിക എന്നിവര് മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില് പുഷ്പ 2 ദ റൂള് അഞ്ച് പുരസ്കാരങ്ങള് നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല് അഗര്വാള് മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള് രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്ത്തി മികച്ച സഹനടന് പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്വതി തിരുവോത്തും ലബ്ബര് പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില് ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന് തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Kerala
തൃശൂർ: കേരള-സംഗീത നാടക അക്കാദമിയുടെ 2025ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യൻ വേണുജി, സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നന്പൂതിരി, നാടകസംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കൂളൂർ എന്നിവർക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്പ്.
2025ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവുമാണ് ലഭിക്കുക. പുരസ്കാരസമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
അവാർഡുകൾ: ഡോ.എൻ.ജെ. നന്ദിനി(ശാസ്ത്രീയസംഗീതം), സി.എസ്. അനുരൂപ് (വയലിൻ), പ്രഫ. കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം), ഷോമി ഡേവിസ് (ഡ്രംസ്, പാശ്ചാത്യവാദ്യങ്ങൾ), ജെൻസി (ലളിതസംഗീതം), ഗായത്രി അശോകൻ (ഹിന്ദുസ്ഥാനി ക്ലാസിക്കൽ), കക്കാട് രാജപ്പൻ മാരാർ (ചെണ്ട), ചിത്ര സുകുമാരൻ (മോഹിനിയാട്ടം), ബി.കെ. ഷഫീക്കുദീൻ (ഭരതനാട്യം), മനോജ് നാരായണൻ (നാടകം, സംവിധാനം), സീത ശശിധരൻ (നൃത്തം), കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ (നാടകം - നടി), മനോജ് കോതമംഗലം (നാടകം - നടൻ), തേക്കട ശ്യാംലാൽ (നൃത്തനാടകം), വിജയൻ കടന്പേരി (നാടകം - രംഗശില്പം), രാജീവ് നരിക്കൽ (കഥാപ്രസംഗം), ഡോ. ജോയ് കൃഷ്ണൻ (കേരളനടനം), സൈനൻ കെടാമംഗലം (മിമിക്രി).
ഗുരുപൂജ പുരസ്കാരം: സി.എസ്. നാരായണൻ നന്പൂതിരി (കർണാടക സംഗീതം -വായ്പാട്ട്), പ്രഫ.ആർ. മനോജ് കുമാർ എന്ന തൊടുപുഴ മനോജ് കുമാർ (വയലിൻ), കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (നാടകം), എൻ. സുലോചന (നാടകം - നടി), മോഹൻ കൃഷ്ണൻ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), കവിയൂർ സദാശിവമാരാർ (പഞ്ചവാദ്യം, തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആർ. മോഹൻദാസ് (നാടകസംവിധാനം), കെ.സി. കൃഷ്ണൻ പയ്യന്നൂർ (നാടകം - നടൻ), കലാഭവൻ റഹ്മാൻ(മിമിക്രി), ശിവൻ അയോധ്യ (നാടകം - നടൻ), പേരാമംഗലം വിജയൻ (കൊന്പ്), തേക്കടി രാജൻ (ലളിതസംഗീതം), ഉഷാധരൻ (നാടകം - നടൻ), ഏഷ്യാഡ് ശശിമാരാർ (ഇലത്താളം), ശാലു മേനോൻ (നൃത്തനാടകം), സി.ആർ. രമാദേവി (നാടകം - നടി), എൽ. തങ്കമ്മ എന്ന ആലപ്പി തങ്കം (നാടകം - നടി), കലാനിലയം ഗോപി (കഥകളി വേഷം), കലാമണ്ഡലം ശ്രീകുമാർ(കഥകളി വേഷം), തൃശൂർ ജനാർദനൻ (സംഗീതം, നൃത്തം). ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്കാരം നിധീഷ് പൂക്കാടിനും ലഭിച്ചു.
Kerala
തിരുവനന്തപുരം: 2024-25 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കൊല്ലം കരസ്ഥമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
ഗ്രാമ പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും എളവള്ളി പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും മാണിയൂർ പഞ്ചായത്ത് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ) ഒന്നാം സ്ഥാനവും മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ കോർപറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷൻ ഒന്നാം സ്ഥാനം നേടി.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ മേഖലയില് നടക്കുന്ന പ്രവര്ത്തനങ്ങള് സംബന്ധിച്ച മികച്ച മാധ്യമപ്രവര്ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.
അച്ചടി മാധ്യമവിഭാഗത്തില് ദേശാഭിമാനി, കണ്ണൂര് ബ്യൂറോ ചീഫ് വിനോദ് പായം ജൂറിയുടെ പ്രത്യേക പരാമര്ശത്തിന് അര്ഹനായി. ഇംഗ്ലീഷ് വിഭാഗത്തില് മികച്ച റിപ്പോര്ട്ടറായി ദ ഹിന്ദു പ്രിന്സിപ്പല് കറസ്പോണ്ടന്റ് എസ്.ആര്. പ്രവീണും മികച്ച ഫോട്ടോഗ്രഫറായി ദേശാഭിമാനി പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രാഫര് ശരത് കല്പ്പാത്തിയും അര്ഹരായി.
ദൃശ്യമാധ്യമ വിഭാഗത്തില് മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര് ഇ.വി. ഉണ്ണികൃഷ്ണനും 24 ന്യൂസ് പൊളിറ്റിക്കല് എഡിറ്റര് ആര്. ശ്രീജിത്തും അര്ഹരായി. ദൃശ്യമാധ്യമം ഇംഗ്ലീഷ് വിഭാഗത്തില് ഇന്ത്യ ടുഡെ പൊളിറ്റിക്കല് എഡിറ്റര് ഷിബിമോളും സിഎന്എന് ന്യൂസ് 18 കേരള സ്റ്റേറ്റ് ഇന് ചാര്ജ് നീതു രഘുകുമാറും മികച്ച ന്യൂസ് വീഡിയോഗ്രാഫറായി മാതൃഭൂമി ന്യൂസ് സീനിയര് കാമറാമാന് ഷാജു ചന്തപ്പുരയും മികച്ച ഓണ്ലൈന് റിപ്പോര്ട്ടിറായി മാതൃഭൂമി ഓണ്ലൈന് കണ്ടന്റ് റൈറ്റര് എന്.എസ്. അജ്മലും തെരഞ്ഞെടുക്കപ്പെട്ടു.
Kerala
കൊച്ചി: 70-ാമത് ഫിലിം ഫെയര് പുരസ്കാര നിശ കേരളത്തിലേക്ക്. കേരള ടൂറിസവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുരസ്കാരച്ചടങ്ങ് 21ന് കറുകുറ്റി അഡ്ലക്സ് ഇന്റര്നാഷണല് കണ്വന്ഷന് സെന്ററില് നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് 2024ല് പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയുമാണ് ഈ പുരസ്കാരങ്ങള് വഴി ആദരിക്കുന്നത്. ഇതിനായി നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു.
മലയാളത്തില് ബ്ലെസി ചിത്രം ആടുജീവിതം എട്ടു വിഭാഗങ്ങളില് നാമനിര്ദേശങ്ങൾ നേടി . മികച്ച ചിത്രത്തിനുള്ള പട്ടികയില് ആട്ടം, ആവേശം, ഭ്രമയുഗം, മഞ്ഞുമ്മല് ബോയ്സ്, ആടുജീവിതം, പ്രേമലു, ഉള്ളൊഴുക്ക്, കിഷ്കിന്ദാ കാണ്ഡം, പ്രഭായായ് നിനച്ചതെല്ലാം എന്നീ ചിത്രങ്ങളുണ്ട്. മികച്ച നടന് വിഭാഗത്തില് മമ്മൂട്ടി, ഫഹദ് ഫാസില്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസില് ജോസഫ് എന്നിവരും മികച്ച നടി വിഭാഗത്തില് മമിത ബൈജു, പാര്വതി തിരുവോത്ത്, ഉര്വശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സാരിന് ഷിഹാബ് എന്നിവരും നാമനിര്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ് സിനിമാ വിഭാഗത്തില് 10 നാമനിര്ദേശങ്ങളുമായി ശിവകാര്ത്തികേയന് ചിത്രം അമരനാണ് മുന്നില്. ലബ്ബര് പന്തു, മെയ്യഴഗന് എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ സ്വാമി, ശിവകാര്ത്തികേയന് എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി സായി പല്ലവി, കീര്ത്തി സുരേഷ്, അന്ന ബെന്, സിമ്രാന്, ശ്രീ ഗൗരി പ്രിയ, ഉര്വശി എന്നിവരും മത്സരിക്കുന്നു. തെലുങ്കില് പുഷ്പ 2: ദി റൂള്, ലക്കി ഭാസ്കര്, ഹനു-മാന് എന്നീ ചിത്രങ്ങള് ഏഴുവീതം നാമനിര്ദേശങ്ങളുമായി കിരീടപോരാട്ടത്തിലുണ്ട്. അല്ലു അര്ജുന്, ദുല്ഖര് സല്മാന്, ജൂണിയര് എന്ടിആര്, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്.
കല്ക്കി 2898 എഡിയിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചന് മികച്ച സഹനടനുള്ള നാമനിര്ദേശം നേടിയത് തെലുങ്ക് സിനിമയില് ശ്രദ്ധേയമായി. കന്നഡ സിനിമാവിഭാഗത്തില് കൃഷ്ണം പ്രണയ സഖിയാണ് ഏറ്റവും കൂടുതല് നാമനിര്ദേശങ്ങള് നേടിയ ചിത്രം. ഭീമ, ബ്ലിങ്ക്, ബഘീര, ഹദിനെന്തു, ശാഖാഹാരി എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.
മികച്ച നടന് വിഭാഗത്തില് കന്നഡയിലെ മുന്നിര താരങ്ങളായ ശിവരാജ്കുമാര്, സുധീപ്, ദുനിയ വിജയ് എന്നിവര് ഇടം പിടിച്ചതായി ഫിലിംഫെയര് എഡിറ്റര് -ഇന്-ചീഫ് ജിതേഷ് പിള്ളൈ പറഞ്ഞു.
Kerala
കോട്ടയം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന് 2025-26 വര്ഷത്തെ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് അവാര്ഡുകള് പ്രഖ്യാപിച്ചു.
ബെസ്റ്റ് യൂണിറ്റ്:
പാലാ
ഔട്ട്സ്റ്റാൻഡിംഗ് യൂണിറ്റുകൾ:
തൃശൂർ, തലശേരി
ആര്ച്ച്ബിഷപ് ബെര്ണാഡ് ബാച്ചിനെല്ലി അവാർഡുകൾ
ഹയര് സെക്കന്ഡറി ബെസ്റ്റ് സ്കൂള്:
തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ്
ഔട്ട്സ്റ്റാൻഡിംഗ് ഹയര് സെക്കന്ഡറി സ്കൂളുകൾ:
കോട്ടയം സെന്റ് ആന്സ്, പാലാ സെന്റ് തോമസ്, ഇരിങ്ങാലക്കുട കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്സ്, എറണാകുളം സെന്റ് ആന്റണീസ്, തലശേരി എടൂര് സെന്റ് മേരീസ്
ബെസ്റ്റ് ഹൈസ്കൂൾ:
കോട്ടപ്പുറം പള്ളിപ്പോര്ട്ട് സെന്റ് മേരീസ്.
ഔട്ട്സ്റ്റാൻഡിംഗ് ഹൈസ്കൂളുകൾ:
സെന്റ് തെരേസാസ് എറണാകുളം, കോട്ടയം ഹോളിഫാമിലി, ചെമ്മലമറ്റം ലിറ്റില് ഫ്ളവര്, മൂന്നാര് ലിറ്റില് ഫ്ളവര് ജിഎച്ച്എസ്
ബെസ്റ്റ് യുപി സ്കൂൾ:
മല്ലപ്പള്ളി സെന്റ് തോമസ്
ഔട്ട്സ്റ്റാൻഡിംഗ് യുപി സ്കൂൾ:
പയ്യന്നൂര് സെന്റ് മേരീസ്.
ബെസ്റ്റ് എല്പി സ്കൂൾ:
എറണാകുളം സെന്റ് തെരേസാസ്.
ഔട്ട്സ്റ്റാൻഡിംഗ് എൽപി സ്കൂളുകൾ:
കൊച്ചി പഴങ്ങാട് സെന്റ് ജോര്ജ്, പാലാ ളാലം സെന്റ് മേരീസ്, ഇരിങ്ങാലക്കുട കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്സ്.
ബെസ്റ്റ് ടീച്ചർ ഹയര് സെക്കന്ഡറി:
ഡോ. മെന്ഡലിന് മാത്യു (സെന്റ് ജോണ്സ് എച്ച്എസ്എസ് പാലാവയല്)
ഔട്ട്സ്റ്റാൻഡിംഗ് ടീച്ചർ ഹയര് സെക്കന്ഡറി:
റെജിമോന് കെ. മാത്യു (സെന്റ് തോമസ് എച്ച്എസ്എസ് പാലാ).
ബെസ്റ്റ് ടീച്ചർ ഹൈസ്കൂള്: കെ. ഷാജുമോന് (വിഎംജിഎച്ച്എസ് കുളത്തുപ്പുഴ)
ഔട്ട്സ്റ്റാൻഡിംഗ് ടീച്ചേഴ്സ് ഹൈസ്കൂള്:
മനോജ് സെബാസ്റ്റ്യന് (സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാല്), സിസിലി ജോസഫ് (എച്ച്എം സെന്റ് മേരീസ് എച്ച്എസ് എടൂര് തലശേരി), ജാന്സി മോള് അഗസ്റ്റിന് (ഹോളി ഫാമിലി പാറമ്പുഴ, കോട്ടയം), വിന്സി വര്ഗീസ് (സിസ്റ്റര് ആഗ്നസ്-സേക്രഡ് ഹാര്ട്ട് സിജിഎച്ച്എസ് തൃശൂര്)
ബെസ്റ്റ് ടീച്ചർ എല്പി:
ബിനു ജോയി (സെന്റ് ആന്റണീസ് എല്പി സ്കൂള് കുറുമ്പനാടം)
(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
ഉപന്യാസ രചന: സഖറിയാസ് (സെന്റ് മേരീസ് എച്ച്എസ്എസ് കിഴക്കേക്കര, തിരുവനന്തപുരം), ബിനു കുര്യാക്കോസ് (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം, ചങ്ങനാശേരി), ആതിര സാഗർ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വെളിമാനം, തലശേരി)
പദ്യരചന: സി.എൽ. റാണി (സെന്റ് മേരീസ് സിജിഎച്ച്എസ് കണ്ടശാൻകടവ്, തശൂർ), ജാസ്മിൻ ജോസ് (സെന്റ് ജോർജ് യുപിഎസ് മൂലമറ്റം, പാലാ), റെജിമോൻ കെ. മാത്യു (സെന്റ് തോമസ് എച്ച്എസ്എസ് പാലാ)
കഥാരചന: സിസ്റ്റർ വചന (സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ് നാലാഞ്ചിറ, തിരുവനന്തപുരം), ലിന്റമോൾ ആന്റണി (സെന്റ് സെബസ്റ്റ്യൻ എച്ച്എസ്എസ് കടനാട്, പാലാ), ജോസിമ ജോസഫ് (സെന്റ് ജോർജ് എച്ച്എസ്എസ് മുട്ടാർ, ചങ്ങനാശേരി)
എക്സ്പീരിയൻസ് ഷെയറിംഗ്: പി.എക്സ്. മേരി ലിൻസി (സെന്റ് ജോർജ് എൽപിഎസ് കുമ്പളങ്ങി, കൊച്ചി), റോബിൻ മാത്യു (സെന്റ് ആഗ്നസ് എച്ച്എസ് മുട്ടുചിറ, പാലാ), കെ.എൽ. മാർഗരറ്റ് സോണി (സെന്റ് ജോർജ് എൽപിഎസ് കുമ്പളങ്ങി, കൊച്ചി)
Kerala
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയുടെ മാറിയ സ്ത്രീപക്ഷ ഭാവുകത്വത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവനടി കല്യാണി പ്രിയദർശനാണ് കല/സാംസ്കാരിക മേഖലയിൽനിന്ന് പുരസ്കാരം.
ക്രാഫ്റ്റിലെ മൗലികതയിലൂടെയും കഥാവിഷ്കാരത്തിലെ വൈവിധ്യങ്ങളിലൂടെയും പാൻഇന്ത്യൻ അനുഭവങ്ങളുടെ ആവിഷ്കാരങ്ങളിലൂടെയും മലയാളത്തിന്റെ പുതുകാല വായനയ്ക്ക് ദിശാബോധം നൽകിയ എഴുത്തുകാരൻ അമൽ പിരപ്പൻകോടിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.
ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം പി. മുഹമ്മദ് അഫ്സലാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. പോളണ്ടിലെ പോസ്നാനിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ 800 മീറ്റർ ദൂരത്തിൽ 1:44.93 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്.
1:45ന് താഴെ സമയത്തിൽ 800 മീറ്റർ ഓടിത്തീർക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മുഹമ്മദ് അഫ്സൽ. തന്റെ പേരിലുള്ള ദേശീയ റിക്കാഡ് തിരുത്താനും അഫ്സലിന് സാധിച്ചു. ലോക സ്കൂൾ മീറ്റും ഏഷ്യൻ സ്കൂൾ മീറ്റും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുണ്ട്.
എക്സ്പെരിമെന്റൽ ഫാമിംഗ് വിജയകരമായി നടപ്പിലാക്കിയ യുവകർഷകനായ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്.
നവസംരംഭകൻ വിമൽ ഗോവിന്ദ് വ്യവസായം/സംരംഭകത്വ വിഭാഗത്തിൽ അവാർഡിനർഹനായി. മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് അർഹമായ രീതിയിൽ മാൻഹോൺ റോബോട്ടുകളെ കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ജെൻ റോബോട്ടിക്സ് കമ്പനിയുടെ സിഇഒ ആണ് വിമൽ ഗോവിന്ദ്.നിലീന അത്തോളിക്കാണ് മാധ്യമ മേഖലയിൽ നിന്നും പുരസ്കാരം.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): പരിസ്ഥിതിയുടെ സംരക്ഷകര് കര്ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.
ഇന്ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്ഷിക ജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്ഷകരെ ആദരിക്കുന്ന വീര് കിസാന് ഭൂമിപുത്ര പുരസ്കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
വന്യമൃഗസംരക്ഷണ നിയമം വന്നപ്പോള് മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില് 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന് ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്ഷകരാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്ത്തു.
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവർ: മാര് തോമസ് തറയില്
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്ന്ന കര്ഷകരെന്ന് യോഗത്തില് അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്ച്ച്ബിഷപ്പും ചങ്ങനാശേരി കാര്ഷികജില്ല രക്ഷാധികാരിയുമായ മാര് തോമസ് തറയില് പറഞ്ഞു. കേരളത്തില് കൃഷി ചെയ്യാന് യുവകര്ഷകര്ക്ക് ധൈര്യമില്ല. കൃഷി ആദായകരമാക്കാന് സര്ക്കാരുകള്ക്കോ ഭരിക്കുന്നവര്ക്കോ കഴിയുന്നില്ല.
ഇതുകൊണ്ടാണ് യുവാക്കള് കൃഷിയിലേക്ക് ഇറങ്ങാന് മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കാന് വിധിക്കപ്പെട്ടവരാണ് കര്ഷകര്.
വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില് കര്ഷകര്ക്ക് ആനുകുല്യങ്ങള് നഷ്ടപ്പെടുന്നു.കൃഷി ലാഭകരമാക്കാന് സര്ക്കാര് കൂടുതല് ആലോചിച്ച് പദ്ധതികള് തയാറാക്കണമെന്നും മാര് തോമസ് തറയില് കൂട്ടിച്ചേര്ത്തു.
കര്ഷകരെ സംരക്ഷിക്കണം:തോമസ് മാര് കൂറിലോസ്
കര്ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്കി ഭക്ഷ്യസമ്പത്ത് വര്ധിപ്പിക്കുക എന്നത് സര്ക്കാരിന്റെ കടമയാണെന്ന് തിരുവല്ല ആര്ച്ച്ബിഷപ്പും തിരുവല്ല കാര്ഷികജില്ലാരക്ഷാധികാരിയുമായ തോമസ് മാര് കൂറിലോസ് മുഖ്യപ്രഭാഷണത്തില് പറഞ്ഞു. വിളകള്ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്ഷകര് ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്കണമെന്നും തോമസ് മാര് കൂറിലോസ് പറഞ്ഞു.
ചേര്ത്തു പിടിക്കുന്നവർക്ക് കര്ഷകര് വോട്ടു ചെയ്യും: മാര് ജോസ് പുളിക്കല്
കര്ഷകരെ ആരു ചേര്ത്തു പിടിക്കുന്നുവോ അവര്ക്ക് കര്ഷകര് വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷപ്പും കാഞ്ഞിരപ്പള്ളി കാർഷിജില്ല രക്ഷാധികാരിയുമായ മാര് ജോസ് പുളിക്കല് പറഞ്ഞു. കര്ഷകര് അവഗണിക്കപ്പെടുന്നതിന് കാരണം അവര്ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്, ഇനി അങ്ങനെയായിരിക്കില്ല.
സര്ക്കാര് സംവിധാനങ്ങളാണ് കര്ഷകരെ ചേര്ത്തു പിടിക്കേണ്ടത്. ഭൂമി വനവത്കരിക്കുന്നതിന്റെ പ്രശ്നങ്ങള് കര്ഷകര്ക്കുണ്ട്. ഇതില് നിയമഭേദഗതികള് ആവശ്യമാണ്. അതിനാല് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒന്നിക്കണം. കര്ഷകര് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്ഷകരെ ഒരു കുടക്കീഴില് അണിനിരത്താന് ഇന്ഫാമിന് കഴിഞ്ഞുവെന്നും മാര് ജോസ് പുളിക്കല് കൂട്ടിച്ചേര്ത്തു.
ഇന്ഫാമിന്റെ പ്രവര്ത്തനം ശ്രദ്ധേയം:മാര് മാത്യു അറയ്ക്കല്
ഒരു ജനതയുടെവികസന വഴികളില് ഇന്ഫാം സംഘടന നടത്തിയ പ്രവര്ത്തനങ്ങള് ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന് ബിഷപ് മാര് മാത്യു അറയ്ക്കല് പറഞ്ഞു.
അവാര്ഡുകള് കർഷകരെ ആദരിക്കുന്നതിനുവേണ്ടി: ഫാ. തോമസ് മറ്റമുണ്ടയില്
കര്ഷകരുടെ ജീവിതാന്തസ് ഉയര്ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്ഡുകള് ഇന്ഫാം ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില് പറഞ്ഞു.
ഡീന് കുര്യാക്കോസ് എംപി, ഇന്ഫാം സംസ്ഥാന ഡയറക്ടര് ഫാ. ജോര്ജ് പൊട്ടയ്ക്കല്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്ഫാം സഹരക്ഷാധികാരിയുമായ റവ.ഡോ. സെബാസ്റ്റ്യന് കൊല്ലംകുന്നേല്, ചങ്ങനാശേരി കാര്ഷികജില്ലാ ഡയറക്ടര് ഫാ. തോമസ് താന്നിയത്ത്, തിരുവല്ല കാര്ഷികജില്ലാ ഡയറക്ടര് ഫാ. ബിനീഷ് സൈമണ് കാഞ്ഞിരത്തുങ്കല്, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര് ജെയ്സണ് ചെംബ്ലായില്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര് പ്രസംഗിച്ചു.
ഇന്ഫാമിന്റെ കേരളത്തിലെ വിവിധ കാര്ഷികജില്ലകളില്നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില് പൊന്നു വിളയിച്ച 921 കര്ഷകര്ക്കാണ് മെമന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള് എന്നിവയടങ്ങിയ വീര് കിസാന് ഭൂമിപുത്ര പുരസ്കാരം ഇന്നലെ നല്കിയത്. യാത്ര ചെയ്തു വരാന് സാധിക്കാത്ത 485 കര്ഷകരെ ഇന്ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില് അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില് ആദരിക്കും.
Kerala
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പരിസ്ഥിതിബോധവത്കരണത്തിനും സംരക്ഷണത്തിനും കരുതലിനും സുസ്ഥിരവികസനത്തിനുമായി സമഗ്രസംഭാവന നല്കുന്ന സംസ്ഥാനത്തെ മികച്ച കോളജുകള്ക്ക് പി.എ. തോമസ് ആന്ഡ് റോസാ തോമസ് മെമ്മോറിയല് ക്രൈസ്റ്റ് കോളജ് ഗ്രീന് നേച്ചര് കാഷ് അവാര്ഡും ഫലകവും സര്ട്ടിഫിക്കറ്റും നല്കി ആദരിക്കുന്നു.
2026-27 അധ്യയനവര്ഷത്തില് പലവിധത്തിലുള്ള പരിസ്ഥിതിപ്രവര്ത്തനങ്ങള് കാഴ്ചവച്ച കോളജുകള്ക്കാണ് പുരസ്കാരം നൽകുക. കോളജില് ചെയ്ത പ്രവര്ത്തനങ്ങളുടെ റിപ്പോര്ട്ട്, പത്രവാര്ത്ത, ഫോട്ടോകള്, സിഡികള് എന്നിവയടക്കം പ്രിന്സിപ്പല്, ക്രൈസ്റ്റ് കോളജ് എന്ന വിലാസത്തില് ഈമാസം 30 നുമുമ്പായി അപേക്ഷിക്കേണ്ടതാണെന്നു കോളജ് പ്രിന്സിപ്പല് അറിയിച്ചു. വിവരങ്ങള്ക്ക് ഫാ. ജോയ് പീണിക്കപറമ്പില് - 9446420005
Sports
ദുബായ്: ഗ്ലോബ് സോക്കർ അവാർഡുകൾ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉസ്മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ് ഗ്ലോബ് സോക്കർ.
ദുബായ് സ്പോർട്സ് കൗണ്സിൽ നടത്തിവരുന്ന ’ഗ്ലോബ് സോക്കർ 2025’ പുരസ്കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച മിഡിൽ ഈസ്റ്റേണ് ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി ക്ലബ് അൽ നസറിൽ കളിക്കുന്ന റൊണാൾഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്.
International
അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ് ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.
കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.
പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനി ബാബുവിന്റെയും ഏക മകളായ അമല തുവയൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.
ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.
Movies
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയ കമ്മീഷന്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. 40 വർഷത്തോളമായി മാധ്യമരംഗത്തുള്ള ഇദ്ദേഹം ശ്രദ്ധേയമായ ‘പകിട പകിട’ പരമ്പരയുടെ നിർമാതാവും 15 ൽപ്പരം സിനിമകളിൽ അഭിനേതാവുമാണ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം എസ്ടിഡിബി’ യാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
സാഹിത്യ അവാർഡ് വി.ജെ.ജയിംസിനാണ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന മുൻനിർത്തിയാണു പുരസ്കാരം. കെസിബിസി ദാർശനിക വൈജ്ഞാനിക അവാർഡ് റവ.ഡോ. തോമസ് വള്ളിയാനിപ്പുറത്തിനാണ്. യോഹന്നാന്റെ സുവിശേഷത്തിലും ജെറമിയ പ്രവാചകന്റെ പു സ്തകത്തിലും റോമാക്കാർക്കുള്ള ലേഖനത്തിലും ഡോക്ടറേറ്റുള്ള ഇദ്ദേഹം പതിനെട്ടു പുസ്തകളുടെ രചയിതാവുകൂടിയാണ്.
മലയാളസിനിമയിൽ കോസ്റ്റ്യൂം രംഗത്ത് മികവ് തെളിയിച്ച സ്റ്റെഫി സേവ്യറിനാണ് യുവപ്രതിഭാ പുരസ്കാരം. ‘ഗപ്പി’ എന്ന സിനിമയ്ക്കു കേരള സർക്കാരിന്റെ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഗുരുപൂജ പുരസ്ക്കാരത്തിന് ബേബിച്ചൻ ഏർത്തയിൽ, (കലാ-സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ. ജോർജ് മരങ്ങോലി, (എഴുത്തുകാരൻ), ഫാ. ജോൺ വിജയൻ ചോഴംപറമ്പിൽ (ക്രൈസ്തവ സംഗീതം ) എന്നിവർ അർഹരായി.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖാപിച്ചത്. 16ന് പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ അറിയിച്ചു.
Business
കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, തങ്ങളുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓക്സിജൻ മഹാപ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് വിപണന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, സാമൂഹ്യപ്രതിബദ്ധതയുടെയും കേരള ജനത നൽകിയ പിന്തുണയ്ക്കു നന്ദിയർപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികളെ ആദരിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം.
പുരസ്കാര ജേതാക്കൾ:
സാമൂഹ്യ സേവനം - ദയാബായി, കായികം - അഞ്ജു ബോബി ജോർജ്, സാഹിത്യം - കെ.ആർ. മീര, ശാസ്ത്രസാങ്കേതിക മേഖല: ഡോ. സാബു തോമസ്, സിനിമ - പ്രേം പ്രകാശ് എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാപ്രതിഭ പുരസ്കാരം.
പുരസ്കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസാണ് കൊച്ചിയിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബർ 18ന് വൈകുന്നേരം 5.30ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. സിബി മലയിൽ, ജിബിൻ കെ. തോമസ് (വി.പി ഓക്സിജൻ ഗ്രൂപ്പ് , സെയിൽസ് & മാർക്കറ്റിംഗ്), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്ശനങ്ങള്ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. പരാതിയില്ലാതെ അഞ്ചാമതും അവാര്ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള് ഈ വര്ഷത്തെ അവാര്ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള് അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്ഡ് കൊടുക്കാന് പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിഗണനയ്ക്ക് വന്നത് അവാര്ഡ് നല്കാന് കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില് അവര് സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
നൂറുകണക്കിന് സിനിമയാണ് കേരളത്തില് പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്ഡ് കിട്ടിയത് കേരളത്തില് മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര് കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകള്ക്ക് താത്പര്യമുള്ള സിനിമകള് വരണം. എന്നാല്, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
NRI
ലണ്ടന്: ലണ്ടന് മലയാള സാഹിത്യവേദി ജര്മനിയിലെ സാമൂഹിക പ്രവർത്തകനും വ്യവസായ സംരംഭകനും ലോക കേരള സഭാംഗവും ഗ്ലോബല് മലയാളി ഫെഡറേഷന് ചെയര്മാനുമായ പോള് ഗോപുരത്തിങ്കലിനെയും വ്യവസായ സംരംഭകനും അഭിനേതാവുമായ രാകേഷ് ശങ്കരനെയും രത്ന പുരസ്കാരം നല്കി ആദരിക്കുന്നു.
ശനിയാഴ്ച നടക്കുന്ന ഗായകൻ രാകേഷ് ബ്രഹ്മാനന്ദന് നയിക്കുന്ന ലൈവ് മ്യൂസിക്കല് പ്രോഗ്രാമായ ലാലാ 2025ല് പുരസ്കാര സമര്പ്പണം നടത്തും. വേദിയില് യുവ സാഹിത്യകാരി സൗമ്യ കൃഷ്ണ, നഴ്സും സംരംഭകയുമായ അമ്പളി മോബിന്, സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് റീന ജോണ് എന്നിവരെയും പുരസ്കാരം നല്കി ആദരിക്കും.
ലണ്ടന് മലയാള സാഹിത്യവേദി ജനറല് കോഓർഡിനേറ്റര് റജി നന്തികാട്ട്, പ്രോഗ്രാം കോഓര്ഡിനേറ്റര് ജിബി ഗോപാലന്, കോഓര്ഡിനേറ്റര് രാജേഷ് നാലാഞ്ചിറ എന്നിവര് പരിപാടിക്ക് നേതൃത്വം നല്കും.