x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു


Published: June 30, 2026 07:57 AM IST | Updated: June 30, 2026 07:57 AM IST

പൂ​ക്കോ​ട്ടും​പാ​ടം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ച് അ​മ​ര​മ്പ​ലം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ഉ​പ​ഹാ​ര​വും ആ​യി​രം രൂ​പ ക്യാ​ഷ് അ​വാ​ര്‍​ഡു​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക കൈ​മാ​റ്റ​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യും ചേ​ര്‍​ന്ന് എ-​ക്ലാ​സ് അം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പാ​ക്കി​യ ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ക്ലെ​യി​മും വി​ത​ര​ണം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തെ​ക്കേ​പ്പു​റം ഉ​ന്‍​സി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഫീ​ഫ ഭാ​ര്യ സീ​ന​ത്തി​ന് കൈ​മാ​റി. സ​ഹ​ക​ര​ണ വ​കു​പ്പ് നി​ല​മ്പൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ബാ​ങ്കി​ന്‍റെ മു​ന്‍ ഗ്രൂ​പ്പ് ഓ​ഡി​റ്റ് ഹെ​ഡ് കൂ​ടി​യാ​യ സൗ​ജ​ത്ത് ത​യ്യി​ലി​നെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ഷ്റ​ഫ് മു​ണ്ട​ശേ​രി, കെ.​സി. വേ​ലാ​യു​ധ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​എ. ക​രീം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​മ്പി​ല്‍ ര​വി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജോ​ബി ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Excellence Awards

Recent News

Corehub Up