കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ എട്ടാം പതിപ്പ് ജൂൺ ആറിന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും.
ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട്, എന്റര്ടെയ്ന്മെന്റ് ഡിസൈന്‍ തുടങ്ങിയ അഞ്ചു തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും. രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തുന്നത്.
പരിപാടിയില്‍ ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വിനോദ പരിപാടികള്‍ എന്നിവ ഉണ്ടാകുമെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ അറിയിച്ചു.
Tags : IMAC Silent Heroes Awards