x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​മ​ല​യാ​ളി പു​ര​സ്കാ​ര​ങ്ങ​ൾ നാ​ളെ സ​മ്മാ​നി​ക്കും

വെബ് ഡെസ്ക്
Published: August 7, 2026 11:53 PM IST | Updated: August 7, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ന​വ​മ​ല​യാ​ളി പു​ര​സ്കാ​ര​ങ്ങ​ൾ നാ​ളെ സ​മ്മാ​നി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ന് ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും നാ​ളെ വൈ​കി​ട്ട് 3.30ന് ​മ​ന്ത്രി സി.​പി. ജോ​ണ്‍ കൈ​മാ​റും.

മി​ക​ച്ച സാം​സ്കാ​രി​ക സം​ഘ​ട​ന​യ്ക്കു​ള്ള 25,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും മ​തി​ല​കം ക​ള​രി​പ്പ​റ​ന്പ് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്കും ന​ൽ​കും. വി​ക​സ​ന​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക: വ​ർ​ത്ത​മാ​ന​വും ഭാ​വി​യും എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ പ്ര​സം​ഗി​ക്കും. എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പി​ക ഡോ. ​പി.​എം. ആ​ര​തി, ഡോ. ​കാ​വു​ന്പാ​യി ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​സ്. ഷാ​നു, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ന​വ​മ​ല​യാ​ളി ഓ​ണ്‍​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, കെ.​എം. അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​എ​സ്. ഷാ​നു, അ​ഡ്വ. വി.​എ​ൻ. ഹ​രി​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Awards

Recent News

Corehub Up