പാന്പാടി പഞ്ചായത്തിലെ വിദ്യാഭ്യാസ അവാർഡ് വിതരണം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പാമ്പാടി: പാന്പാടി പഞ്ചായത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ അവാർഡ് വിതരണം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക് അധ്യക്ഷത വഹിച്ചു.
ഐക്കൺ ചാരിറ്റീസ് ചെയർമാൻ ജോർജ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി. എസ്. ഉഷാ കുമാരി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി. ഐസക്ക്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. ഗോപകുമാർ, ഷേർളി തര്യൻ, ബ്ലോക്ക് മെംബർ മേരിക്കുട്ടി മർക്കോസ്, മെംബർമാരായ മാത്തച്ചൻ പാമ്പാടി, അജികുമാർ എം.പി., സൂസൻ ഇ. കുരുവിള തുടങ്ങിവർ പ്രസംഗിച്ചു.