x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 12:08 AM IST | Updated: August 6, 2026 12:08 AM IST

പ്രതീകാത്മക ചിത്രം

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ പേ​രി​ല്‍ ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ര്‍​ഷ​ക, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബാ​ങ്കി​ല്‍ കു​ടി​ശി​ക​യി​ല്ലാ​ത്ത വാ​യ്പ​ക്കാ​രി​ല്‍ നി​ന്നാ​ണ് മി​ക​ച്ച ക​ര്‍​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

ഇ​തോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍​സി , പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ക്കും. അ​വാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 21 ന് ​മു​മ്പാ​യി ബാ​ങ്കി​ന്‍റെ പാ​ലാ​യി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ലോ കു​റ​വി​ല​ങ്ങാ​ട്, ഈ​രാ​റ്റു​പേ​ട്ട എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലോ ന​ല്‍​കാ​വു​ന്ന​താ​ണെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, സെ​ക്ര​ട്ട​റി ജോ ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ 9447152646.

Tags : Nattuvishesham DistrictNews DeepikaNews Awards

Recent News

Corehub Up