കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) വാർഷിക അവാർഡുകൾ സമ്മാനിച്ചു. ഫ്രാക്റ്റൽ അനലിറ്റിക്സ് ചീഫ് ഇവാഞ്ചലിസ്റ്റ് ബിജു ഡൊമിനിക് മുഖ്യാതിഥിയായിരുന്നു.
കെഎംഎ ഐടി ലീഡർഷിപ്പ് അവാർഡ് എക്സ്പീസ്പീരിയൻ ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ബിനു ജേക്കബിന് സമ്മാനിച്ചു. മാനേജർ ഓഫ് ദ ഇയർ പുരസ്കാരം മാൻ കാൻകർ ഇൻഗ്രീഡിയൻസ് എസൻഷ്യൽ ഓയിൽസ് വിഭാഗം ബിസിനസ് മേധാവി കമൽ രംഗനും സമ്മാനിച്ചു.
കോർപറേറ്റ് മാഗസിൻ വിഭാഗത്തിൽ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ജേതാക്കളായി. സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഫസ്റ്റ് റണ്ണറായി. മാനുഫാക്ചറിംഗ് ഇന്നവേഷൻസ് വിഭാഗത്തിൽ ബിപിസിഎൽ കൊച്ചി റിഫൈനറി ഒന്നാം സ്ഥാനവും ഹെർബൽ ഐസലേറ്റ്സ് രണ്ടാം സ്ഥാനവും നേടി.
ഇന്നവേറ്റീവ് എച്ച് ആർ ഇനിഷ്യേറ്റീവ്സ് വിഭാഗത്തിൽ അപ്പോളോ ടയേഴ്സ്, ഭൂമി നാച്ചുറൽ പ്രൊഡക്റ്റ്സ് ആൻഡ് എക്സ്പോർട്സ് എന്നിവർ ഒന്നാം സ്ഥാനവും പെട്രോനെറ്റ് എൽഎൻജി രണ്ടാം സ്ഥാനവും മാൻ കാൻകൊർ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ എക്സലൻസ് വിഭാഗത്തിൽ ഹെർബൽ ഐസലേറ്റ്സ് പുരസ്കാരം നേടി.
വി സ്റ്റാർ ക്രിയേഷൻസ് രണ്ടാം സ്ഥാനവും ആൽബേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യംഗ് മാനേജേഴ്സ് മത്സരത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ജേതാക്കളായി. യുഎസ്ടി രണ്ടാം സ്ഥാനവും മാൻ കാൻകൊർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.