ലഹരിക്കെതിരേ ഹൈക്കു കവിതാ മത്സരത്തിൽ ഒന്നാംസ്ഥാനം സയനക്ക്
കോഴിക്കോട്: ഹോളിക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹൈക്കു കവിത’ രചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ ഒന്നാം സ്ഥാ നം സയന കൃഷ്ണ (സെന്റ് വിൻസെന്റ് കോളനി ഹയർ സെക്കൻഡറി സ്കൂൾ), രണ്ടാം സ്ഥാനം ആർ.വി. ഹാതിമ മെഹ്റിൻ (ജിഎച്ച്എസ്എസ് കൊടുവള്ളി), മൂന്നാം സ്ഥാനം എ. ദേവതാര (മേമ്മുണ്ട ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ കരസ്ഥമാക്കി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ഹോളിക്രോസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ ബർണാഡ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സിസ്റ്റർ ആശ ജോൺ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Awards