Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : War

Middle East and Gulf

കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

കു​വൈ​റ്റ് സി​റ്റി: നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് സ​ർ​വീ​സു​ക​ൾ അ​ടു​ത്ത അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

ക​മ്പ​നി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ, ബാ​ധി​ക്ക​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നും പു​തി​യ യാ​ത്രാ തീ​യ​തി​ക​ൾ യാ​ത്ര​ക്കാ​രെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​ർ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ക​മ്പ​നി അ​ഭ്യ​ർ​ഥി​ച്ചു.

International

യു​ദ്ധ​ത്തി​നി​ട​യി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ടെ​ഹ്‌​റാ​ൻ തെ​രു​വു​ക​ളി​ൽ. ഇ​സ്ലാ​മി​ക് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന രാ​ത്രി​കാ​ല ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​രു​വു​ക​ളി​ലെ​ത്തി​യ​ത്.

"ജ​ന​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​ൽ നി​ന്ന് ശ​ക്തി ഉ​ൾ​ക്കൊ​ള്ളാ​നാ​ണ് ഞാ​ൻ വ​ന്ന​ത്," എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​വും ഒ​ത്തൊ​രു​മ​യും ത​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മും​ബൈ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നി​ലെ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​രാ​ഗ്ചി​യു​ടെ ഈ ​പ​ര​സ്യ​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഇ​റാ​ൻ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ടു​വെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​നും ടെ​ഹ്‌​റാ​ൻ തെ​രു​വു​ക​ളി​ൽ ജ​ന​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

 

International

ഇ​റാ​ൻ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു; നേ​തൃ​നി​ര​യെ തു​ട​ച്ചു​നീ​ക്കി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു​വെ​ന്നും രാ​ജ്യം ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഇ​നി പ​ര​മോ​ന്ന​ത​ന​ല്ലെ​ന്നും അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

പി​ൻ​ഗാ​മി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​യ​ത്തു​ള്ള മു​ജ്‌​ത​ബ ഖ​മേ​നി​യും കൊ​ല്ല​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്‌​തി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ‌​ടാ​ത്ത​ത്. ഇ​റാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു.

സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം വ​ധി​ക്ക​പ്പെ​ട്ടു​വെ​ന്നും ട്രം​പ് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യ​മാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

NRI

ഇ​ൻ​ഫോ​ക് തു​ണ​യാ​യി; നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കു​വൈ​റ്റി​ലെ​ത്തി​

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്) കു​വൈ​റ്റി​ലെ​ത്തി​ച്ചു.

ആ​ർ​ഇ​ജി ലേ​ണിം​ഗ് സെ​ന്‍റ​ർ, ജ​സീ​റ എ​യ​ർ​വേ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നാ​ട്ടി​ൽ നി​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കു​വൈ​റ്റി​ലെ​ത്തി​ച്ച​ത്.

ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം ആ​ളു​ക​ള​ട​ങ്ങു​ന്ന ആ​ദ്യ ബാ​ച്ച് യാ​ത്ര​ക്കാ​ർ കൊ​ച്ചി​യി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഖൈ​സു​മ എ​യ​ർ​പോ​ർ​ട്ട് വ​ഴി​യാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്.

 

National

ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ട​യി​ലും ഇ​ന്ത്യ സു​ര​ക്ഷി​തം; ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രം മ​തി​യാ​വോ​ള​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മ​തി​യാ​യ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​ര​മു​ണ്ടെ​ന്നും നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യം ഊ​ർ​ജ മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​തം ആ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ക​രു​ത​ലാ​യി വ​ലി​യ തോ​തി​ൽ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഉ​ട​ന​ടി ഒ​രു പ്ര​തി​സ​ന്ധി രാ​ജ്യ​ത്തു​ണ്ടാ​കി​ല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ, എ​ഥ​നോ​ൾ മി​ശ്രി​തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി ഇ​ന്ത്യ​യെ ഊ​ർ​ജ സ്വ​ത​ന്ത്ര​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​ദ്ധം മൂ​ലം ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ൾ ഭാ​ര​തം ക​രു​ത​ലോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

Business

യുദ്ധം; ​ഏഷ്യ​ൻ ഓ​ഹ​രി ‌വി​പ​ണി​ക​ളി​ൽ ത​ക​ർ​ച്ച

ടോ​ക്കി​യോ: അ​മേ​രി​ക്ക​-ഇസ്രയേൽ-ഇറാൻ പോ​രാ​ട്ടം ക​ടു​ക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ ക​ന​ത്ത ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. യു​ദ്ധം നാ​ലാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​മാ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്.

ജ​പ്പാ​നി​ലെ നി​കൈ സൂ​ചി​ക വ്യാ​പാ​ര​ത്തിന്‍റെ തു​ട​ക്ക​ത്തി​ൽത​ന്നെ 4.8 ശ​ത​മാ​നം താ​ഴ്ന്നു. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ കോ​സ്പി സൂ​ചി​ക​യി​ലും 5.5 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു​ണ്ടാ​യി. യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത് നി​ക്ഷേ​പ​ക​രി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇതിനിടെ, പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യെ ഉ​ല​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഡീ​സ​ൽ, ദ്രാ​വ​ക പ്ര​കൃ​തി​വാ​ത​കം എ​ന്നി​വ​യു​ടെ ത​ടസ​മി​ല്ലാ​ത്ത വ്യാ​പാ​രം ഉ​റ​പ്പാ​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ​യും സിം​ഗപു​രും ധാ​ര​ണ​യാ​യി. ഇ​രു​ രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യങ്ങൾ അറിയിച്ച​ത്.

ഊ​ർ​ജ വി​ത​ര​ണം വർധിപ്പിക്കാനും അ​നാ​വ​ശ്യ​മാ​യ ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ്യാ​പാ​ര മേ​ഖ​ല സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പു​തു​ക്കാ​വു​ന്ന ഊ​ർ​ജസ്രോതസു​ക​ളി​ലേ​ക്കു​ള്ള മാ​റ്റം വേ​ഗ​ത്തി​ലാ​ക്കാ​നും പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​സ്താ​വ​ന ആ​ഹ്വാ​നം ചെ​യ്യു​ന്നു.

Leader Page

യു​ദ്ധ​ത്തി​ന്‍റെ ക​ന​ൽ​വ​ഴി​ക​ൾ

യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ന്നു വെ​​​​​​​റു​​​​​​​മൊ​​​​​​​രു വിദൂ​​​​​​​ര​​​​​​​ദൃ​​​​​​​ശ്യ​​​​​​​മ​​​​​​​ല്ല; അ​​​​​​​തൊ​​​​​​​രു അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ്. ദൂ​​​​​​​രെ​​​​​​​യെ​​​​​​​വി​​​​​​​ടെ​​​​​​​യോ വെ​​​​​​​ടി​​​​​​​യൊ​​​​​​​ച്ച​​​​​​​ക​​​​​​​ൾ മു​​​​​​​ഴ​​​​​​​ങ്ങു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​ത് ന​​​​​​​മ്മു​​​​​​​ടെ നാ​​​​​​​ട്ടി​​​​​​​ലെ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​​​മാ​​​​​​​യ അ​​​​​​​ടു​​​​​​​ക്ക​​​​​​​ള​​​​​​​ക​​​​​​​ളെ​​​​​​​പ്പോ​​​​​​​ലും അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ലെ ഈ ​​​​​പു​​​​​​​ല​​​​​​​രി​​​​​​​ക​​​​​​​ളി​​​​​​​ൽ ലോ​​​​​​​കം ഒ​​​​​​​രു പു​​​​​​​തി​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ണ്.

പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ​​​​​​​യും കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലെ​​​​​​​യും ആ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ചു​​​​​​​വ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, അ​​​​​​​തി​​​​​​​ന്‍റെ ക​​​​​​​ന​​​​​​​ൽ വീ​​​​​​​ഴു​​​​​​​ന്ന​​​​​​​ത് ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​​​യും സ്വ​​​​​​​പ്ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ്. ജ​​​​​​​റൂസ​​​​​​​ലെ​​​​​​​മി​​​​​​​ലെ സൈ​​​​​​​റ​​​​​​​ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് ഈ ​​​​​ലേ​​​​​​​ഖ​​​​​​​നം എ​​​​​​​ഴു​​​​​​​തു​​​​​​​മ്പോ​​​​​​​ൾ, ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കു​​​​​​​പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം യു​​​​​​​ദ്ധം മ​​​​​​​നു​​​​​​​ഷ്യ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ഴ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള മു​​​​​​​റി​​​​​​​വു​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചാ​​​​​​​ണ് ന​​​​​​​മു​​​​​​​ക്ക് സം​​​​​​​സാ​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള​​​​​​​ത്.

ഭൂ​​​​​​​പ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ​​​​​​​ര​​​​​​​ച്ചു​​​​​​​ചേ​​​​​​​ർ​​​​​​​ത്ത അ​​​​​​​തി​​​​​​​രു​​​​​​​ക​​​​​​​ൾ​​​​​​​ക്കപ്പു​​​​​​​റത്ത്, വി​​​​​​​ശ​​​​​​​പ്പി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും പു​​​​​​​തി​​​​​​​യൊ​​​​​​​രു യു​​​​​​​ദ്ധ​​​​​​​മു​​​​​​​ഖം ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​​​യും വീ​​​​​​​ട്ടു​​​​​​​മു​​​​​​​റ്റ​​​​​​​ത്ത് തു​​​​​​​റ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ലോ​​​​​​​കം ഇ​​​​​​​ന്നു തീ​​​​​​​പി​​​​​​​ടി​​​​​​​ച്ച ഒ​​​​​​​രു ആ​​​​​​​ഗോ​​​​​​​ള ഭൂ​​​​​​​പ​​​​​​​ട​​​​​​​മാ​​​​​​​ണ്. പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലും കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലും ആ​​​​​​​ളി​​​​​​​പ്പ​​​​​​​ട​​​​​​​രു​​​​​​​ന്ന സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ഗോ​​​​​​​ള​​​​​ക്ര​​​​​​​മ​​​​​​​ത്തെ പാ​​​​​​​ടെ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ളി​​​​​​​ലെ വെ​​​​​​​ടി​​​​​​​യൊ​​​​​​​ച്ച​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം, ഈ ​​​​​​​യു​​​​​​​ദ്ധം ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​യും അ​​​​​​​ടു​​​​​​​ക്ക​​​​​​​ള​​​​​​​യി​​​​​​​ലും സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മു​​​​​​​റി​​​​​​​യി​​​​​​​ലും ഏ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​മാ​​​​​​​ന​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​ണ്.

അ​​​​ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​യ മു​​​​​​​റി​​​​​​​വു​​​​​​​ക​​​​​​​ൾ, ഭ​​​​​​​ക്ഷ്യ​​​​​​​സു​​​​​​​ര​​​​​​​ക്ഷ

യു​​​​​​​ദ്ധം കേ​​​​​​​വ​​​​​​​ലം മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളെ​​​​​​​യ​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ലോ​​​​​​​ക​​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ട്ടെ​​​​​​​ല്ലി​​​​​​​നെ​​​​​​​യാ​​​​​​​ണ് ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല ബാ​​​​​​​ര​​​​​​​ലി​​​​​​​ന് 110 ഡോ​​​​​​​ള​​​​​​​ർ ക​​​​​​​ട​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ണ​​​​​​​പ്പെ​​​​​​​രു​​​​​​​പ്പം നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണാ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യി. യു​​​​​​​ദ്ധം അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ളി​​​​​​​ല​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ തീൻപാത്രങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി സൃ​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ‘ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ ഭ​​​​​​​ക്ഷ​​​​​ണ​​​​​ക്കൂ​​​​​​​ട’ എ​​​​​​​ന്ന​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന യു​​​​​​​ക്രെ​​​​​​​യ്ൻ-​​​​​​​റ​​​​​​​ഷ്യ മേ​​​​​​​ഖ​​​​​​​ല​​​​​​​യും, ഊ​​​​​​​ർ​​​​​​​ജ-​​​​​​​വ​​​​​​​ള ഉ​​​​​​​ത്പാ​​​​​ദ​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ലാ​​​​​​​യ​​​​​​​താ​​​​​​​ണ് ഈ ​​​​​​​ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്ക് കാ​​​​​​​ര​​​​​​​ണം.

ഐ​​​​​​​ക്യ​​​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കു​​​​​​​പ്ര​​​​​​​കാ​​​​​​​രം, 2026 പ​​​​​​​കു​​​​​​​തി​​​​​​​യോ​​​​​​​ടെ ആ​​​​​​​ഗോ​​​​​​​ള​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ 36.5 കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ക​​​​​​​ടു​​​​​​​ത്ത ഭ​​​​​​​ക്ഷ്യ​​​​​​​ക്ഷാ​​​​​​​മം നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത് 2024നെ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 15% കൂ​​​​​ടു​​​​​ത​​​​​ലാ​​​​​​​ണ്. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച മ​​​​​റ്റു പ്ര​​​​​ധാ​​​​​ന ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ താ​​​​​ഴെ പ​​​​​റ​​​​​യു​​​​​ന്നു:

ഗോ​​​​​ത​​​​​മ്പ് വി​​​​​ത​​​​​ര​​​​​ണം: ലോ​​​​​​​ക​​​​​​​ത്തെ ഗോ​​​​​​​ത​​​​​​​മ്പ് ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ 30% കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന റ​​​​​​​ഷ്യ-​​​​​​​യു​​​​​​​ക്രെ​​​​​​​യ്ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള വി​​​​​​​ത​​​​​​​ര​​​​​​​ണം യു​​​​​​​ദ്ധം മൂ​​​​​​​ലം കു​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​ത് ഈ​​​​​​​ജി​​​​​​​പ്ത്, ലെ​​​​​​​ബ​​​​​​​ന​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളെ ക​​​​​​​ടു​​​​​​​ത്ത പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ക്കി.

വ​​​​​​​ളം വി​​​​​​​ല: ലോ​​​​​​​ക​​​​​​​ത്തെ പ്ര​​​​​​​ധാ​​​​​​​ന വ​​​​​​​ളം ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​ക്കാ​​​​​​​രാ​​​​​​​യ റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്നും ബെ​​​​​​​ലാ​​​​​​​റ​​​​​​​സി​​​​​​​ൽനി​​​​​​​ന്നു​​​​​​​മു​​​​​​​ള്ള വി​​​​​​​ത​​​​​​​ര​​​​​​​ണം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ ആ​​​​​​​ഗോ​​​​​​​ള വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ വ​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ല 80% വ​​​​​​​രെ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു. ഇ​​​​​​​ത് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ർ​​​​​​​ഷി​​​​​​​ക രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൃ​​​​​​​ഷി​​​​​​​ച്ചെ​​​​​​​ല​​​​​​​വ് കു​​​​​​​ത്ത​​​​​​​നെ കൂ​​​​​​​ട്ടി.

പാ​​​​​​​ച​​​​​​​ക എ​​​​​​​ണ്ണ: ലോ​​​​​​​ക​​​​​​​ത്തെ സൂ​​​​​​​ര്യ​​​​​​​കാ​​​​​​​ന്തി എ​​​​​​​ണ്ണ​​​​​​​യു​​​​​​​ടെ 50 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ഉ​​​​​​​ത്പ്പാ​​​​​​​​ദി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലാ​​​​​​​ണ്. യു​​​​​​​ദ്ധം മൂ​​​​​​​ലം വി​​​​​​​ത​​​​​​​ര​​​​​​​ണ ശൃം​​​​​​​ഖ​​​​​​​ല ത​​​​​​​ക​​​​​​​ർ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്ട്ര വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ പാ​​​​​​​ച​​​​​​​ക എ​​​​​​​ണ്ണ​​​​​​​യു​​​​​​​ടെ വി​​​​​​​ല​​​​​​​യി​​​​​​​ൽ 25-30% വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യു​​​​​ണ്ടാ​​​​​​​യി.

പ്രോ​​​​​​​ട്ടീ​​​​​​​ൻ ല​​​​​​​ഭ്യ​​​​​​​ത: മൃ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള തീ​​​​​​​റ്റ​​​​​​​യു​​​​​​​ടെ (ചോ​​​​​​​ളം, സോ​​​​​​​യ) വി​​​​​​​ല കൂ​​​​​​​ടു​​​​​​​ന്ന​​​​​​​ത് പാ​​​​​​​ൽ, മു​​​​​​​ട്ട, ഇ​​​​​​​റ​​​​​​​ച്ചി എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലെ പ്രോ​​​​​​​ട്ടീ​​​​​​​ൻ ല​​​​​​​ഭ്യ​​​​​​​ത കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

പ​​​​​​​ല രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​ക്ഷ്യ​​​​​​​സു​​​​​​​ര​​​​​​​ക്ഷ മു​​​​​​​ൻ​​​​​​​നി​​​​​​​ർ​​​​​​​ത്തി ധാ​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് നി​​​​​​​രോ​​​​​​​ധി​​​​​​​ച്ച​​​​​​​ത് വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ കൃ​​​​​​​ത്രി​​​​​​​മ​​​​​​​മാ​​​​​​​യ ക്ഷാ​​​​​​​മം സൃ​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​ന്നു. വി​​​​​​​ക​​​​​​​സ്വ​​​​​​​ര രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ട്ടി​​​​​​​ണി വ​​​​​​​ർ​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​​ടു​​​​​​​ത്ത ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യു​​​​​​​ടെ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ത്തെ​​​​​​​യും വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യെ​​​​​​​യും ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു. ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന്‍റെ വി​​​​​​​ല​​​​​കൊ​​​​​​​ണ്ട് ഒ​​​​​​​രു ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ന​​​​​​​ൽ​​​​​​​കാ​​​​​​​നു​​​​​​​ള്ള ഭ​​​​​​​ക്ഷ​​​​​​​ണം വാ​​​​​​​ങ്ങാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും.

ത​​​​​​​ക​​​​​​​രു​​​​​​​ന്ന വി​​​​​​​ത​​​​​​​ര​​​​​​​ണ ശൃം​​​​​​​ഖ​​​​​​​ല

2026ൽ ​​​​​​​ആ​​​​​​​ഗോ​​​​​​​ള ഗ​​​​​​​താ​​​​​​​ഗ​​​​​​​ത മേ​​​​​​​ഖ​​​​​​​ല നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​ധാ​​​​​​​ന വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ ഇ​​​​​​​വ​​​​​​​യാ​​​​​​​ണ്:

  1. ക​​​​​​​ട​​​​​​​ൽ​​​​​​​പ്പാ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി: ലോ​​​​​​​ക​​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ 80 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സ​​​​​​​മു​​​​​​​ദ്ര​​​​​​​മാ​​​​​​​ർ​​​​​ഗ​​​​​മാ​​​​​​​ണ്. ചെ​​​​​​​ങ്ക​​​​​​​ട​​​​​​​ലി​​​​​​​ലെ​​​​​​​ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം മൂ​​​​​​​ലം ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഗു​​​​​​​ഡ് ഹോ​​​​​​​പ്പ് മു​​​​​​​ന​​​​​​​മ്പ് ചു​​​​​​​റ്റി സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് യാ​​​​​​​ത്രാ​​​​​​​ദൂ​​​​​​​രം 6,000 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം വ​​​​​​​ർ​​​​​ധി​​​​​​​പ്പി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ഒ​​​​​​​രു ക​​​​​​​പ്പ​​​​​​​ലി​​​​​​​ന് ല​​​​​​​ക്ഷ്യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്താ​​​​​​​ൻ 10 മു​​​​​​​ത​​​​​​​ൽ 15 ദി​​​​​​​വ​​​​​​​സം വ​​​​​​​രെ അ​​​​​​​ധി​​​​​​​ക സ​​​​​​​മ​​​​​​​യം വേണ്ടിവരുന്നു. 2026 മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ലെ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം ക​​​​​​​ണ്ടെ​​​​​​​യ്ന​​​​​​​ർ വാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ 150 % മു​​​​​​​ത​​​​​​​ൽ 200 % വ​​​​​​​രെ വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​വു​​​​​​​ണ്ടാ​​​​​​​യി. ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്ന് യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ഒ​​​​​​​രു ക​​​​​​​ണ്ടെ​​​​​​​യ്ന​​​​​​​റി​​​​​​​ന്‍റെ ശ​​​​​​​രാ​​​​​​​ശ​​​​​​​രി ചെല​​​​​​​വ് 2,000 ഡോ​​​​​​​ള​​​​​​​റി​​​​​​​ൽ നി​​​​​​​ന്ന് 5,500 ഡോ​​​​​​​ള​​​​​​​റാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

  2. 2. ഇ​​​​​​​ൻ​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് ഭാ​​​​​​​രം: യു​​​​​​​ദ്ധ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ പോ​​​​​​​കു​​​​​​​ന്ന ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കും വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്ന ‘വാ​​​​​ർ റി​​​​​സ്ക് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ്’ കു​​​​​​​ത്ത​​​​​​​നെ കൂ​​​​​​​ടി. ചി​​​​​​​ല റൂ​​​​​​​ട്ടു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​റ​​​​​​​ൻ​​​​​​​സ് പ്രീ​​​​​​​മി​​​​​​​യം ക​​​​​​​പ്പ​​​​​​​ലി​​​​​​​ന്‍റെ ആ​​​​​​​കെ മൂ​​​​​​​ല്യ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​നം വ​​​​​​​രെ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു.

  3. 3. ആ​​​​​​​കാ​​​​​​​ശ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ: യു​​​​​​​ക്രെ​​​​​​​യ്ൻ, റ​​​​​​​ഷ്യ, പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് മു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വ്യോ​​​​​​​മ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ൾ അ​​​​​​​ട​​​​​​​ച്ച​​​​​​​തോ​​​​​​​ടെ വി​​​​​​​മാ​​​​​​​ന ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​വും പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​യി. റ​​​​​​​ഷ്യ​​​​​​​ൻ വ്യോ​​​​​​​മ​​​​​​​പാ​​​​​​​ത ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലേ​​​​​​​ക്ക് പ​​​​​​​റ​​​​​​​ക്കു​​​​​​​ന്ന വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 2-3 മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ർ അ​​​​​​​ധി​​​​​​​കം പ​​​​​​​റ​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് അ​​​​​​​ന്താ​​​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​​​മാ​​​​​​​ന ടി​​​​​​​ക്ക​​​​​​​റ്റ് നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ 30-40 % വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​ക്കി.

  4. 4. ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​ലെ ആ​​​​​​​ഘാ​​​​​​​തം: അ​​​​​​​സം​​​​​​​സ്കൃ​​​​​​​ത എ​​​​​​​ണ്ണ ബാ​​​​​​​ര​​​​​​​ലി​​​​​​​ന് 110 ഡോ​​​​​​​ള​​​​​​​റി​​​​​​​ന് മു​​​​​​​ക​​​​​​​ളി​​​​​​​ൽ തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​ത് ച​​​​​​​ര​​​​​​​ക്ക് ലോ​​​​​​​റി​​​​​​​ക​​​​​​​ളു​​​​​​​ടെ വാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ 20 % വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​ക്കി. ഇ​​​​​​​ത് പ​​​​​​​ച്ച​​​​​​​ക്ക​​​​​​​റി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള നി​​​​​​​ത്യോ​​​​​​​പ​​​​​​​യോ​​​​​​​ഗ സാ​​​​​​​ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റ​​​​​​​ത്തി​​​​​​​ന് കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി. ഓ​​​​​​​രോ ഉ​​​​​ത്പ​​​​​ന്ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും വി​​​​​​​ല​​​​​​​യു​​​​​​​ടെ 15-20% ഇ​​​​​​​പ്പോ​​​​​​​ൾ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ച്ചെ​​​​​​​ല​​​​​​​വാ​​​​​​​യി മാ​​​​​​​റി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു.

ഒ​​​​​​​രു ഇ​​​​​​​സ്ര​​​​​യേ​​​​​​​ൽ പ്ര​​​​​​​വാ​​​​​​​സി​​​​​​​യു​​​​​​​ടെ ഡ​​​​​​​യ​​​​​​​റി

രാ​​​​​​​ത്രി​​​​​​​യു​​​​​​​ടെ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​ത​​​​​​​യെ കീ​​​​​​​റി​​​​​​​മു​​​​​​​റി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ഉ​​​​​​​യ​​​​​​​രു​​​​​​​ന്ന സൈ​​​​​​​റ​​​​​​​ണു​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ന് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു. ഇ​​​​​​​വി​​​​​​​ടത്തെ ‘ബോം​​​​​​​ബ് ഷെ​​​​​​​ൽ​​​​​​​ട്ട​​​​​​​റു​​​​​​​ക​​​​​​​ൾ’ ഇ​​​​​​​ന്ന് വെ​​​​​​​റു​​​​​​​മൊ​​​​​​​രു മു​​​​​​​റി​​​​​​​യ​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ജീ​​​​​​​വ​​​​​​​ൻ മു​​​​​​​റു​​​​​​​കെപ്പി​​​​​​​ടി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ഭ​​​​​​​യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മി​​​​​​​സൈ​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​യ മാ​​​​​​​ന​​​​​​​സി​​​​​​​കാ​​​​​​​ഘാ​​​​​​​തം ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്നു.

ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലും മാ​​​​​​​നു​​​​​​​ഷി​​​​​​​ക​​​​​​​മാ​​​​​​​യ കാ​​​​​​​ഴ്ച​​​​​​​ക​​​​​​​ൾ പ്ര​​​​​​​തീ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു. പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി ര​​​​​​​ക്തം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രും സ​​​​​​​ന്ന​​​​​​​ദ്ധ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രും സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​ണ്. സ്വ​​​​​​​ന്തം ജീ​​​​​​​വ​​​​​​​ൻ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും ത​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​രി​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​യോ​​​​​​​ധി​​​​​​​ക​​​​​​​രെ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​തെ കൂ​​​​​​​ടെ​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ല​​​​​​​യാ​​​​​​​ളി കെ​​​​​​​യ​​​​​​​ർ​​​​​​​ടേ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​ർ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ദാ​​​​​​​ത്ത​​​​​​​മാ​​​​​​​യ മാ​​​​​​​തൃ​​​​​​​ക​​​​​​​ക​​​​​​​ളാ​​​​​​​ണ്.

സ​​​​മാ​​​​ധാ​​​​ന​​​​മു​​​​ള്ള നാ​​​​ളെ വ​​​​രു​​​​മോ?

ആ​​​​​​​രാ​​​​​​​ണ് ശ​​​​​​​രി, ആ​​​​​​​രാ​​​​​​​ണ് തെ​​​​​​​റ്റ് എ​​​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം, യു​​​​​​​ദ്ധം തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ​​​​​​​യാ​​​​​​​ണ്. ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ​​​​​കൊ​​​​​​​ണ്ട് യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ച്ചെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന മ​​​​​​​ന​​​​​​​സി​​​​​​​നെ പ​​​​​​​ഴ​​​​​​​യ​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന ഓ​​​​​​​രോ രൂ​​​​​​​പ​​​​​​​യും ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ട്ടി​​​​​​​ണി മാ​​​​​​​റ്റാ​​​​​​​നു​​​​​​​ള്ള അ​​​​​​​ന്ന​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ എ​​​​​​​ന്ന് നാം ​​​​​​​ആ​​​​​​​ശി​​​​​​​ച്ചു​​​​​​​പോ​​​​​​​കു​​​​​​​ന്നു. തോ​​​​​​​ക്കു​​​​​​​ക​​​​​​​ൾ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​മാ​​​​​​​കു​​​​​​​ന്ന, കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ഭ​​​​​​​യ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ പോ​​​​​​​കു​​​​​​​ന്ന, സ​​​​​​​മാ​​​​​​​ധാ​​​​​​​നം എ​​​​​​​ന്ന വാ​​​​​​​ക്കി​​​​​​​ന് അ​​​​​​​ർ​​​​​​​ഥം കൈ​​​​​​​വ​​​​​​​രു​​​​​​​ന്ന ഒ​​​​​​​രു നാ​​​​​​​ളേ​​​​​​​ക്കാ​​​​​​​യി ന​​​​​​​മു​​​​​​​ക്ക് കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കാം.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; യു​എ​ഇ​യി​ലും ഖ​ത്ത​റി​ലും ഈ​ദ് ഗാ​ഹു​ക​ളി​ല്ല

ദു​ബാ​യി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​ഇ​യി​ലും ഖ​ത്ത​റി​ലും ഇ​ത്ത​വ​ണ ഈ​ദ് ഗാ​ഹു​ക​ളോ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ന​മ​സ്കാ​ര​മോ ഉ​ണ്ടാ​വി​ല്ല. ഈ​ദ് പ്രാ​ർ​ഥ​ന​ക​ൾ മോ​സ്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഇ​ന്ന് പു​ല​ർ​ച്ചെ ദു​ബാ​യി​ൽ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഏ​ത് ആ​ക്ര​മ​ണം ത​ട​യാ​നും വ്യോ​മ​പ്ര​തി​രോ​ധം സ​ജ്ജ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ ഹൊ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ സു​ര​ക്ഷ​ക്ക് യു​എ​സ് ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യെ​ക്കു​മെ​ന്ന് യു​എ​ഇ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദേ​ശ​ക​ൻ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് ഒ​രു ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു​മാ​യി യു​എ​ഇ ഇ​പ്പോ​ൾ ച​ർ​ച്ച ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന യൂ​റോ​പ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​ൽ ട്രം​പ് നി​രാ​ശ​നാ​ണെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാം പ​റ​ഞ്ഞു.

ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​ത് യു​എ​സി​ന്‍റെ മാ​ത്രം ആ​വ​ശ്യ​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​മീ​പ​നം വ​ള​രെ ദ​യ​നീ​യ​മാ​ണെ​ന്നും സെ​ന​റ്റ​ർ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 28 ന് ​അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​രം​ഭി​ച്ച സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​ൻ അ​ട​ച്ചി​ട്ട ഹോ​ർ​മു​സ് ജ​ല​പാ​ത സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ട്രം​പ് സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

International

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ട്രം​പ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ങ്കി​​​​ലും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​തി​​​​നു താ​​​​ൻ ത​​​​യാ​​​​റ​​​​ല്ലെ​​​​ന്നും ട്രം​​​​പ് എ​​​​ൻ​​​​ബി​​​​സി ന്യൂ​​​​സി​​​​ന് ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ ക​​​​രാ​​​​റി​​​​നാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ലെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നും ശ​​​​ക്ത​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ന്മേ​​​​ൽ മാ​​​​ത്ര​​​​മേ ഉ​​​​ട​​​​മ്പ​​​​ടി സാ​​​​ധ്യ​​​​മാ​​​​കൂ​​ എ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ക​​​​രാ​​​​റി​​​​ലെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. ആ​​​​ണ​​​​വ താ​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​റാ​​​​ന്‍റെ സ​​​​ന്ന​​​​ദ്ധ​​​​ത എ​​​​ന്താ​​​​യാ​​​​ലും ക​​​​രാ​​​​റി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ന്‍റെ എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി കേ​​​​ന്ദ്ര​​​​മാ​​​​യ ഖാ​​​​ർ​​​​ഗ് ദ്വീ​​​​പ് പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​ന്നും ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഒ​​​​രു ര​​​​സ​​​​ത്തി​​​​ന് അ​​​​വി​​​​ടെ വീ​​​​ണ്ടും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യേ​​​​ക്കാ​​​​മെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. എ​​​​ണ്ണവി​​​​ല ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. എ​​​​ണ്ണ​​​​യും ഗ്യാ​​​​സും ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ് ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടോ​​​​യെ​​​​ന്ന് ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ലെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. “മു​​​​ജ്ത​​​​ബ ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പി​​​​ല്ലെ​​​​ന്നാ​​​​ണ് താ​​​​ൻ കേ​​​​ട്ട​​​​ത്. ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​നുവേ​​​​ണ്ടി ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തു കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ’’- ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

NRI

അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളെ നേ​രിടാൻ കു​വൈ​റ്റ്; ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ വയ്ക്കുന്നു

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം ത​ട​സ​പ്പെ​ടാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബാ​ക്ക​പ്പ് ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ഗ്രി​ഡി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തെ തു​ട​രാ​നാ​ണ് ഈ ​മു​ൻ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​വു​ന്ന ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​മ​ർ​ജ​ൻ​സി-​മെ​യി​ന്‍റ​ന​ൻ​സ് സം​ഘ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

NRI

യുദ്ധം നീളുമോ? ​കുവൈ​റ്റി​ലു​ട​നീ​ളം ഷെ​ൽ​ട്ട​റു​ക​ൾ; ഭ​ക്ഷ​ണ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും കരുതുന്നു

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 95 അ​ടി​യ​ന്ത​ര ഷെ​ൽ​ട്ട​റു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ കു​വൈ​റ്റ് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഷെ​ൽ​ട്ട​റു​ക​ൾ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​യ​ൻ ഓ​ഫ് കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സി​ന് മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്.

ഓ​രോ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലും ഏ​ക​ദേ​ശം 400 പേ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ക​രു​ത​ണം. ഒ​രാ​ൾ​ക്കു പ്ര​തി​ദി​നം മൂ​ന്നു നേ​രം എ​ന്ന ക​ണ​ക്കി​ൽ വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണം, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

ഈ ​സാ​ധ​ന​ങ്ങ​ൾ വെ​യ​ർ​ഹൗ​സു​ക​ളി​ൽ ഉ​ട​ൻ ശേ​ഖ​രി​ച്ചു വ​യ്ക്കാ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ വി​ത​ര​ണം ചെ​യ്യ​ണം.

മെ​ത്ത​ക​ൾ, പു​ത​പ്പു​ക​ൾ, ത​ല​യ​ണ​ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കാ​നു​ള്ള ചു​മ​ത​ല ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക​ൾ​ക്കാ​ണ്. ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ത് ഏ​കോ​പി​പ്പി​ക്കും.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് കു​വൈ​റ്റ് ഈ ​നീ​ക്ക​ത്തെ കാ​ണു​ന്ന​ത്.

NRI

കു​വൈ​റ്റ് എ​യ​ർ​വേ​സ്, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​സ്ഥാ​നം എ​ന്നി​വ​യ്ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; പ്ര​തി​രോ​ധി​ച്ച് കു​വൈ​റ്റ് സൈ​ന്യം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സു​പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​സ്ഥാ​ന​ങ്ങ​ളെ​യും ത​ന്ത്ര പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ സൈ​ന്യം പ്ര​തി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​വൈ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം സൈ​ന്യം നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ​ക്താ​വ് കേ​ണ​ൽ സ​ഊ​ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഉ​തൈ​ബി പ​റ​ഞ്ഞു.

സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​സ്ഥാ​ന​ത്തി​നു നേ​രെ​യും ഞാ​യ​റാ​ഴ്ച അ​തി​രാ​വി​ലെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ആ​ള​പാ​യ​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

Kerala

പശ്ചിമേഷ്യൻ യുദ്ധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാ ഗാന്ധി ഗ്യാരന്‍റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിന്‍റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

NRI

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം: യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍; വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു

ബെ​ര്‍​ലി​ന്‍: ഇ​സ്ര​യേ​ല്‍ - ഇ​റാ​ന്‍ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​യ​തോ​ടെ യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്‍. ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തും മി​സൈ​ല്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യും കാ​ര​ണം ല​ണ്ട​ന്‍, പാ​രീ​സ്, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത പാ​ത​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ടു​ക​യാ​ണ്.

∙ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

∙ റ​ദ്ദാ​ക്ക​ല്‍: ഇ​സ്ര​യേ​ലി​ലേ​ക്കും ഇ​റാ​നി​ലേ​ക്കും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഭൂ​രി​ഭാ​ഗം സ​ര്‍​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കേ​ണ്ടി വ​രു​ന്ന​ത് ല​ണ്ട​ന്‍ - ​ഡ​ല്‍​ഹി, ല​ണ്ട​ന്‍ -​ കൊ​ച്ചി തു​ട​ങ്ങി​യ സ​ര്‍​വീ​സു​ക​ളു​ടെ യാ​ത്രാ സ​മ​യം ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ധി​ക ഇ​ന്ധ​ന ചെ​ല​വി​നും കാ​ര​ണ​മാ​കു​ന്നു.

∙ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍: ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ 23 പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യൂ​റോ​പ്യ​ന്‍ റൂ​ട്ടു​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.

∙ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍ യൂ​റോ​പ്പി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ന്ന​വ​രും തി​രി​ച്ചു പോ​കാ​നി​രി​ക്കു​ന്ന​വ​രു​മാ​യ പ്ര​വാ​സി​ക​ള്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ്ണ​മാ​യും തി​രി​കെ ന​ല്‍​കാ​നോ അ​ല്ലെ​ങ്കി​ല്‍ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ ഉ​ള്ള സൗ​ക​ര്യം എ​യ​ര്‍ ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

∙ സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ മേ​ഖ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കി​ല്ലെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് യാ​ത്രാ സ​മ​യം വ​ര്‍​ധി​ക്കും, പ്ര​വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്കു​ക. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു തു​ട​ങ്ങി.

ഇ​റാ​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ല്‍ ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം വി​മാ​ന​ത്തി​ലി​രി​ക്കേ​ണ്ടി വ​രും.

∙ ജ​ര്‍​മ​നി​യി​ലെ നി​ല​വി​ലെ സ്ഥി​തി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, മ്യൂ​ണി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും താ​ഴെ പ​റ​യു​ന്ന മാ​റ്റ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക:

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ അ​ല്ലെ​ങ്കി​ല്‍ മ​ധ്യേ​ഷ്യ വ​ഴി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കു​ന്ന​തി​നാ​ല്‍ ഒന്ന് മു​ത​ല്‍ രണ്ട് മ​ണി​ക്കൂ​ര്‍ വ​രെ അ​ധി​ക സ​മ​യം യാ​ത്ര​യ്ക്കാ​യി വേ​ണ്ടി​വ​രും.

∙ സ​ര്‍​വീ​സ് മാ​റ്റ​ങ്ങ​ള്‍: സം​ഘ​ര്‍​ഷം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ങ്ങ​ള്‍ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കാ​നോ സ​മ​യം മാ​റ്റാ​നോ സാ​ധ്യ​ത​യു​ണ്ട്.

∙ ക​ണ​ക്ഷ​ന്‍ വി​മാ​ന​ങ്ങ​ള്‍: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ക​ണ​ക്ഷ​ന്‍ ഫ്ലൈ​റ്റു​ക​ളി​ല്‍ (ഉ​ദാ​ഹ​ര​ണ​ത്തി​ന് എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്) നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ​ല പ്ര​വാ​സി​ക​ളും നി​ല​വി​ല്‍ ജ​ര്‍മനി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​വ​ര്‍​ക്കാ​യി എ​യ​ര്‍ ഇ​ന്ത്യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

∙ യാ​ത്ര​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത് ഫ്ലൈ​റ്റ് സ്റ​റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റോ മൊ​ബൈ​ല്‍ ആ​പ്പോ വ​ഴി നി​ങ്ങ​ളു​ടെ ഫ്ലൈ​റ്റ് കൃ​ത്യ​സ​മ​യ​ത്തു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

റീ​ഫ​ണ്ട്/​റീ ബു​ക്കിംഗ്: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ധി​ക ചെ​ല​വി​ല്ലാ​തെ തീ​യ​തി മാ​റ്റാ​നോ ടി​ക്ക​റ്റ് തു​ക തി​രി​കെ വാ​ങ്ങാ​നോ എ​യ​ര്‍ ഇ​ന്ത്യ സൗ​ക​ര്യം ന​ല്‍​കു​ന്നു​ണ്ട്.

മു​ന്‍​കൂ​ട്ടി എ​ത്തു​ക: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ തി​ര​ക്കും പ​രി​ശോ​ധ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ത​ന്നെ ചെ​ക്ക്​ഇ​ന്‍ കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്താ​ന്‍ ശ്ര​മി​ക്കു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് എ​യ​ര്‍​ലൈ​നു​ക​ളു​ടെ വെ​ബ്സൈ​റ്റോ ആ​പ്പോ വ​ഴി ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക.

ഫ്ലൈ​റ്റു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ല്‍ ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ ല​ഭി​ക്കാ​നോ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്.

NRI

ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ്

റോം: ​പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ റോം ​പ്രൊ​വി​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ണ്ടൂ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ജെ​ജി മാ​ന്നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടു പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ഖ​ല​യി​ലാ​കെ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ആ​ണ് ഇ​റ്റ​ലി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് യു​ദ്ധം ആ​രം​ഭി​ച്ച സ​മ​യം മു​ത​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത രോ​ഗി​ക​ൾ, വീസാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും വാ​ർ​ഷി​ക പ​രീ​ക്ഷ സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു, വീസാ ന​ട​പ​ടി​ക​ളാക്കാ​യി വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ കാ​ത്ത് ഇ​രു​ന്ന​വ​ർ​ക്കും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നാ​ട്ടി​ലെ​ത്തേ​ണ്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി ചാ​ര്‍​ട്ടേ‍‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​വും ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു പ്ര​ശ്ന​ങ്ങ​ള്‍​പ​രി​ഹ​രി​ക്കാ​ന്‍ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍, റീ​ഫ​ണ്ട്, അ​മി​ത വി​മാ​ന​ക്കൂ​ലി, ട്രാ​ന്‍​സി​റ്റ് ടൂ​റി​സ്റ്റ് യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ന​ട​ത്തി. മ​ല​യാ​ളി​ക​ൾ ഭ​ര​ണ​കൂ​ട​വും ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഷി​ജി ജോ​സ​ഫ്, ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ്, ജോ​മോ​ൻ പ​ത്തി​ൽ​ചി​റ, ബെ​ന്നി ജോ​സ​ഫ്, മ​റീ​ന ജോ​ബി, മൈ​ക്കി​ൾ കു​രി​യ​പ​ള​ളി, തോ​മ​സ് വെ​ള്ളൂ​ർ, രാ​ജീ​വ് വെ​ങ്ങാ​ട്ട്, സി​ജി ജോ​ർ​ജ്, തോ​മ​സ് ക​ല്ല​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഈ ​സാ​ഹ​ച​ര്യ​ത്തെ ജാ​ഗ്ര​ത​യോ​ടെ സ​മീ​പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

കു​വൈ​റ്റ് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​വു​ന്ന​തെ​ല്ലാം ഇ​ന്ത്യ​ൻ എം​ബ​സി ചെ​യ്യു​ന്നു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക വേ​ർ​ച്വ​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ് അം​ബാ​സ​ഡ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ജാ​ഗ്ര​ത​യോ​ടെ​യും പ്ര​ഫ​ഷ​ണ​ൽ മി​ക​വോ​ടെ​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന കു​വൈ​റ്റ് സ​ർ​ക്കാ​രി​നോ​ടു​ള്ള കൃ​ത​ജ്ഞ​ത അം​ബാ​സ​ഡ​ർ എ​ടു​ത്തു പ​റ​ഞ്ഞു. ‌

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യു​മാ​യും ഇ​ന്ത്യ, കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ലും ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും സ്ഥി​തി ഗ​തി​ക​ൾ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് താ​ഴെ പ​റ​യും കാ​ര്യ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ഓ​ർ​മി​പ്പി​ച്ചു.

1. ഇ​ന്ത്യ​ൻ എം​ബ​സി ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ 24 മ​ണി​ക്കൂ​റും സേ​വ​ന സ​ന്ന​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കും.

2. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ബ​സി ഹെ​ല്പ് ലൈ​നു​മാ​യും എം​ബ​സി ഇ​മെ​യി​ൽ മു​ഖേ​ന​യും എ​ന്ത് സ​ഹാ​യ​ത്തി​നും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

3. കു​വൈ​റ്റി​ലെ നാല് എം​ബ​സി സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും റം​സാ​ൻ സ​മ​യ​ക്ര​മം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

4. കു​വൈ​റ്റ് സ​ർ​ക്കാ​രും ഇ​ന്ത്യ​ൻ എം​ബ​സി​യും പു​റ​പ്പെ​ടീ​ക്കു​ന്ന എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും എം​ബ​സി വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും ല​ഭ്യ​മാ​ണ്.

അ​വ ഫോ​ളോ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഔ​ദ്യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ത്രം ആ​ശ്ര​യി​ക്കു​ക.

5. എ​യ​ർ പോ​ർ​ട്ട് അ​ട​ച്ച​ത് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു വ​രി​ക​യാ​ണ്.

6. മാ​ർ​ച്ച് അ​ഞ്ച് വ​രെ​യു​ള്ള സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി വെ​ച്ചി​രി​ക്കു​ന്ന വി​വ​രം എം​ബ​സി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ​രീ​ക്ഷാ പു​ന​ക്ര​മീ​ക​ര​ണം സിബിഎ​സ്ഇ ​പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് പോ​കാ​തി​രി​ക്കാ​ൻ അം​ബാ​സ​ഡ​ർ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ഇ​ന്ത്യ​ൻ മാ​ധ്യ​മ സ​മൂ​ഹ​വു​മാ​യും എം​ബ​സി ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗ് ചേ​ർ​ന്ന് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

NRI

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ

കോ​ട്ട​യം: ഇ​റാ​ന്‍ ആ​ക്ര​മി​ച്ച​തോ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും നാ​ട്ടി​ലു​ള്ള അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ആ​ശ​ങ്ക​യി​ലാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബാ​ധി​ക്കാ​തി​രു​ന്ന ഒ​മാ​നി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ പ്ര​വാ​സി​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​ധ​രാ​ജ്യ​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.

അ​റ​ബ് മേ​ഖ​ല​യി​ലെ യു​ദ്ധ​ഭീ​തി​യി​ല്‍ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ്. തൊ​ഴി​ല്‍, വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കു​ടും​ബ​മൊ​ന്നാ​കെ​യോ, മ​ക്ക​ളോ, പി​താ​വോ, മാ​താ​വോ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ട്.

ബ​ഹ്റൈ​ന്‍, കു​വൈ​റ്റ്, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി​യ ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ കേ​ര​ളീ​യ​ര്‍ നി​ല​വി​ല്‍ സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും പ്ര​വാ​സി​ക​ളാ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വി​താ​വ​സ്ഥ​ക​ള്‍ മ​ല​യാ​ളി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.

ഗ​ള്‍​ഫി​ലെ ത​ങ്ങ​ളു​ടെ ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. യു​ദ്ധ​ഭീ​തി അ​ല​ട്ടു​മ്പോ​ഴും എ​ല്ലാം ഇ​ട്ടെ​റി​ഞ്ഞ് പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത വ​ല്ലാ​ത്ത ജീ​വി​താ​വ​സ്ഥ​ക​ളാ​ണ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ള്‍​ക്ക്.

അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍​ജ, അ​ജ്മാ​ന്‍, ഉം ​അ​ല്‍ ഖു​വൈ​ന്‍, ഫു​ജു​റെ, റാ​സ​ല്‍ ഖൈ​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ലെ​ത്താ​നും ഇ​പ്പോ​ല്‍ സാ​ഹ​ച​ര്യ​മി​ല്ല. ഈ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യും പ​ക​ലും സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ളാ​ല്‍ മു​ഖ​രി​ത​മാ​ണ്.

ആ​ര്‍​ക്കും പ​രു​ക്കോ മ​റ്റു​പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലെ​ങ്കി​ലും യു​ദ്ധ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. യു​ദ്ധ​ഭീ​തി നീ​ണ്ടാ​ല്‍ അ​വ​ശ്യ വ​സ്തു​ക്ക​ള്‍​ക്കു​ള്‍​പ്പെ​ടെ ക്ഷാ​മം നേ​രി​ടു​മെ​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. പെ​ട്ടെ​ന്നു​ള്ള യു​ദ്ധ​മാ​രം​ഭ​മാ​യി​രു​ന്ന​തി​നാ​ല്‍ പ​ല​ര്‍​ക്കും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ പൂ​ട്ടു​ക​യും വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തെ​യും വി​ദേ​ശ​ത്തെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​വ​രി​ലും ജി​ല്ല​യി​ല്‍​നി​ന്നും ഏ​റെ പേ​രു​ണ്ട്.

അ​വ​ധി​യ്ക്ക് നാ​ട്ടി​ലെ​ത്തി, വി​സ കാ​ലാ​വ​ധി തീ​രും മു​മ്പേ തി​രി​കെ എ​ത്താ​ന്‍ ക​ഴി​യാ​തെ ആ​ശ​ങ്ക​യി​ലാ​രി​ക്കു​ന്ന​വ​രും താ​ത്കാ​ലി​ക വി​സ​യ്ക്ക് അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​യി, എ​ന്നു തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യു​മെ​ന്ന​റി​യാ​തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​വ​രു​മു​ണ്ട്.

കു​ടും​ബ​ത്തി​ല്‍ മ​ര​ണം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും യാ​ത്ര സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും ചി​ല​ര്‍​ക്കു​ണ്ട്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ന​ഴ്സു​മാ​ര്‍ വ​ലി​യൊ​രു വി​ഭാ​ഗ​മാ​ണ്.

കൂ​ടാ​തെ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ടെ​ക്കി​ക​ള്‍, വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ മാ​നേ​ജ്മെ​ന്റ് വി​ദ​ഗ്ധ​ര്‍, നി​ര്‍​മാ​ണ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. പ​ല​രും കു​ടും​ബ​സ​മേ​തം വ​ര്‍​ഷ​ങ്ങ​ളാ​യി അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. ബി​സി​ന​സ് ചെ​യ്യു​ന്ന​വ​രു​മേ​റെ.

യു​ദ്ധ​സാ​ഹ​ച​ര്യം നീ​ണ്ടു​പോ​യാ​ല്‍ തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സം, യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​വാ​സി​ക​ള്‍​ക്കു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ്ര​വാ​സി​സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്.

ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ല്‍​സി, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ത​ത്കാ​ലം മാ​റ്റി​വ​ച്ചെ​ങ്കി​ലും മു​ന്നോ​ട്ട് എ​ന്താ​കു​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ആ​ശ​ങ്ക​യു​ണ്ട്. കേ​ര​ളീ​യ​രാ​യ കെ​യ​ര്‍​ഗി​വേ​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍, ന​ഴ്സു​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​സ്ര​യേ​ലി​ല്‍ നി​ര​വ​ധി​യു​ണ്ട്.

ഇ​റാ​ന്‍​ഇ​സ്ര​യേ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കോ​ള്‍ സെ​ന്റ​ര്‍ തു​ട​ങ്ങി. ബി​സി​ന​സ്, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു പോ​യ സം​ഘം പ​ശ്ചി​മേ​ഷ്യ​യി​ലു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മു​ഖേ​ന ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ആ​ശ​ങ്ക​യി​ലാ​ണെ​ങ്കി​ലും ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി​ക​ളെ​ല്ലാം നി​ല​വി​ല്‍ സു​ര​ക്ഷി​ത​രാ​ണ്. ഒ​ഴി​പ്പി​ക്ക​ല്‍ സാ​ധ്യ​ത മു​ന്നി​ലു​ണ്ടെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​വ​ര്‍ വി​ര​ള​മാ​ണ്. വ്യോ​മാ​ക്ര​മ​ണം ഇ​സ്ര​യേ​ലു​കാ​ര്‍​ക്ക് പു​തി​യ​കാ​ര്യ​മ​ല്ല. ഹ​മാ​സ്, ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ക​ണ്ടു​ശീ​ലി​ച്ച​വ​ര്‍​ക്ക് മു​ന്‍​ക​രു​ത​ലു​ക​ള്‍ മ​നഃ​പാ​ഠ​മാ​ണ്.

ആ​ക്ര​മ​ണ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം, വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും നി​ല​വി​ലു​ണ്ട്. ഇ​റാ​ന്‍ ആ​ക്ര​മ​ണം ഹ​മാ​സ്, ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കാ​ള്‍ തീ​വ്ര​ത​കൂ​ടി​യ​താ​ണ്.

മ​ല​യാ​ളി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് നോ​ര്‍​ക്ക​യും വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി പ്രോ​ട്ടോ​ക്കോ​ള്‍ ഉ​ള്ള​തു​കൊ​ണ്ട് അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച ബ​ങ്ക​റു​ക​ളി​ല്‍ സു​ര​ക്ഷി​ത​രാ​യി ക​ഴി​യാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

NRI

"ഈ ​രാ​ജ്യ​ത്തോ​ടൊ​പ്പം ഞ​ങ്ങ​ളും'; യു​എ​ഇ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ വൈ​റ​ലാ​യി ഇ​ൻ​സ്റ്റ പോ​സ്റ്റ്

അ​ബു​ദാ​ബി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൊ​ടും​പി​രി കൊ​ള്ളു​ക​യും യു​എ​ഇ​യ്ക്കു നേ​രെ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ യുഎഇ ​രാ​ജ്യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ പോ​സ്റ്റു​ക​ളി​ലൂ​ടെ​യും പി​ന്തു​ണ അ​റി​യി​ക്കു​ന്ന പ്ര​വാ​സി​ക​ൾ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ഏ​റ്റെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് പു​തി​യൊ​രു ഇ​ൻ​സ്റ്റ പോ​സ്റ്റ്.

"ഞ​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഞ​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തോ​ടോ​പ്പോം നി​ല​നി​ൽ​ക്കും' എ​ന്ന വാ​ച​ക​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട പോ​സ്റ്റാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​വാ​സി​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

വാ​ട്സ്ആപ് സ്റ്റാ​റ്റ​സ് മു​ത​ൽ സ്റ്റോ​റി​ക​ൾ വ​രെ ഇ​ത് വ്യാ​പ​ക​മാ​യി സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്നു. പി​റ​ന്ന നാ​ടി​നൊ​പ്പോം, ക​രു​തു​ക​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​ത്തോ​ട് കൂ​റ് പ്ര​ഖ്യാ​പി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സ​റി​ഞ്ഞ ഒ​രു പോ​സ്റ്റ് ആ​യി​രു​ന്നു ഇ​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് പ്ര​വാ​സി​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഇ​ത് ഇ​ത്ര വേ​ഗം ഏ​റ്റെ​ടു​ത്ത​ത്.

യുഎഇയ്ക്കു നേ​രെ ഇ​രു​നൂ​റി​ലേ​റെ മി​സൈ​ലു​ക​ളും അ​റു​നൂ​റോ​ളം ഡ്രോ​ണു​ക​ളും പ​റ​ന്നെ​ത്തി​യി​ട്ടും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്ന് മാ​ത്ര​മാ​ണ്. ഈ ​രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ക​രു​ത്തു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി​യും അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ളും കൊ​ണ്ട് നി​റ​യു​ക​യാ​ണ് യുഎഇയി​ലെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ.

NRI

യു​ദ്ധം: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ർ​മ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി

ബെ​ർ​ലി​ൻ: ഇ​റാ​നി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ജ​ർ​മ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​റാ​നി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ശ​നി​യാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തും വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തും കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദു​ബാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മാ​യി ക​ഴി​യു​ന്ന​ത്.

നി​ല​വി​ൽ ആ​കാ​ശ​മാ​ർ​ഗം ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന് ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ: ഏ​ക​ദേ​ശം 30,000 ജ​ർ​മ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. ഇ​തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

യാ​ത്രാ ത​ട​സം: ദു​ബാ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു. ക്രൂ​യി​സ് ക​പ്പ​ലു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ചു.

സു​ര​ക്ഷാ നി​ർ​ദേ​ശം: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ത​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും സ്വ​ന്തം നി​ല​യ്ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ജ​ർ​മ​ൻ ട്രാ​വ​ൽ അ​സോ​സി​യേ​ഷ​ൻ (ഡി​ആ​ർ​വി) ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

യു​ദ്ധം പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​താ​നാ​വി​ല്ല​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല​ന്നും ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡെ​ഫു​ൾ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഇ​റാ​നി​ലെ ഭ​ര​ണ​ത്ത​ല​വ​ൻ ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​റാ​നി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കും നേ​രെ തി​രി​ച്ച​ടി ആ​രം​ഭി​ച്ചു. വ​രും ആ​ഴ്ച​ക​ളി​ലും ചി​ല​പ്പോ​ൾ ഒ​രു മാ​സ​ത്തോ​ളം യു​ദ്ധം തു​ട​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ൽ​കു​ന്ന സൂ​ച​ന.

നി​ല​വി​ൽ ദു​ബാ​യി സ​ർ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും മേ​ഖ​ല​യി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ലി​യ തോ​തി​ലു​ള്ള അ​നി​ശ്ചി​ത​ത്വ​മാ​ണ് തു​ട​രു​ന്ന​ത്.

NRI

മി​സൈ​ലു​ക​ൾ പ്ര​തി​രോ​ധി​ച്ച​താ​യി കു​വൈ​റ്റ് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം: അ​നാ​വ​ശ്യ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​ഹ്വാ​നം

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തേ​ക്കെ​ത്തി​യ മി​സൈ​ലു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു​താ​യി കു​വൈ​റ്റ് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. നി​ർ​വീ​ര്യ​മാ​ക്കി​യ മി​സൈ​ലു​ക​ൾ വ​ട​ക്ക​ൻ മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ​താ​യാ​ണ് വി​വ​രം.

ഇ​ന്‍റ​ർ​സെ​പ്ഷ​ൻ (ത​ട​യ​ൽ) ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ സാ​ധാ​ര​ണ പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ലു​ണ്ടെ​ന്ന് അ​റി​യി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്, അ​നാ​വ​ശ്യ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

അ​ധി​കൃ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

International

ഖ​മ​ന‍​യ്‌​ക്കു പ​ക​രം തീ​വ്രനി​ല​പാ​ടു​കാ​ർ; അട്ടിമറിക്കു പ്രതിപക്ഷം അശക്തമെന്ന് യുഎസ് വിലയിരുത്തൽ

വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആയ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌​‌യുടെ വ​ധ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം.

ഖ​മ​ന‍​യ്‌​യുടെ മ​ര​ണ​ത്തോ​ടെ ഇ​റാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​സം​വി​ധാ​നം ത​ക​രു​മെ​ന്ന പ്ര​തീ​ക്ഷ വേ​ണ്ടെന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 1979 മു​ത​ൽ രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന തീവ്ര മ​തഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ നി​ല​വി​ലെ പ്ര​തി​പ​ക്ഷ​ത്തി​നു സാ​ധി​ക്കി​ല്ലെ​ന്നാ​ണ് യു​എ​സ് വി​ല​യി​രു​ത്തുന്നത്.

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തിനു മു​ൻ​പ് ത​ന്നെ സി​ഐ​എ വൈ​റ്റ് ഹൗ​സിനു സ​മ​ർ​പ്പി​ച്ച ര​ഹ​സ്യ രേ​ഖ​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കുന്നതായും റോയിട്ടേഴ്സ്. ഖ​മ​ന‍​യ്‌​ കൊ​ല്ല​പ്പെ​ട്ടാ​ൽ പ​ക​രക്കാരനായി ഇസ്‌ലാമിക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ അ​ല്ലെ​ങ്കി​ൽ അ​ത്ര​ത​ന്നെ തീ​വ്ര നി​ല​പാ​ടു​ള്ള പു​രോ​ഹി​ത​ന്മാ​രോ ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ത് ഇ​റാ​നി​ലെ നി​ല​വി​ലെ വി​ദേ​ശന​യ​ങ്ങ​ളി​ലും സൈ​നി​കനീ​ക്ക​ങ്ങ​ളി​ലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂ​ടു​ത​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു ഭ​ര​ണ​കൂ​ടം എത്തിച്ചേർക്കാമെന്നും യു​എ​സ് വിലയിരുത്തുന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഭ​ര​ണ​കൂ​ട​ത്തിന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ നേ​രി​ടു​ന്ന ഇ​റാൻ പ്ര​തി​പ​ക്ഷ​ത്തി​നു പെ​ട്ടെ​ന്നൊ​രു ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​നു​ള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇറാന്‍റെ തെരുവുകളിൽ ജ​ന​കീ​യപ്ര​ക്ഷോ​ഭ​ങ്ങ​ൾ ശക്തമാകുമെങ്കിലും ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ശേഷിയുള്ളതാകില്ല. ഖ​മ​ന‍​യ്‌​യുടെ വി​ട​വ് നി​ക​ത്താ​ൻ അ​വ​ർ​ക്കു പ​ക​ര​ക്കാ​രു​ണ്ടെ​ന്നു​മാ​ണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

International

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം? ഖ​മ​ന​യ് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ൽ, ഇ​റാ​ന്‍ വ്യോ​മ​പാ​ത അ​ട​ച്ചു

ട‌െ​ഹ്‌​റാ​ന്‍: ഇ​റാ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ‌ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രയേ​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യും പ​ങ്കു​ചേ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത അ​ട​ച്ചു. ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഈ '​പ്ര​തി​രോ​ധ ആ​ക്ര​മ​ണ​ത്തി​ൽ' അ​മേ​രി​ക്ക​യും പ​ങ്കാ​ളി​ക​ണാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌‌​ട്ടു​ക​ൾ. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ ഇ​തു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യെ ടെ​ഹ്‌​റാ​നി​ൽനി​ന്ന് അ​തീ​വ സു​ര​ക്ഷി​ത​മാ​യ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​റാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. നേ​ര​ത്തെ ഇ​സ്ര​യേ​ലും സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കാ​യി വ്യോ​മ​പാ​ത അ​ട​ച്ചി​രു​ന്നു.

‌ടെ​ഹ്‌​റാ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ര​ണ്ട് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ കേ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി‌‌‌‌​ട്ടു​ണ്ട്. ഇ​തു മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണെ​ന്ന് ഇ​റാ​നി​ലെ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തിനു മു​ക​ളി​ൽ ക​റു​ത്ത പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​സ്രാ​യേ​ലി​ലെ ന​ഗ​ര​ങ്ങ​ളി​ൽ അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. തി​രി​ച്ച​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. അ​മേ​രി​ക്ക​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഈ ​സം​ഘ​ർ​ഷ​ത്തെ ഒ​രു വ​ലി​യ പ്രാ​ദേ​ശി​ക യു​ദ്ധ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

 

Todays Story

അ​മേ​രി​ക്ക​ൻ ഡോ​ക്‌​ട​ർ - യു​ദ്ധ​ഭീ​ക​ര​ത​യു​ടെ നേ​ര്‍​ക്കാ​ഴ്ച

യു​ദ്ധ​സി​നി​മ​ക​ള്‍ ആ​വേ​ശ​ത്തോ​ടെ ക​ണ്ടി​രി​ക്കാ​റു​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ര്‍. രാ​ജ്യ​സ്‌​നേ​ഹ​വും ശ​ത്രു​രാ​ജ്യ​ത്തെ സ്വ​ന്തം രാ​ജ്യം ജ​യി​ക്കു​ന്ന​തി​ല്‍ ആ​വേ​ശ​വു​മെ​ല്ലാം നി​റ​ഞ്ഞ എ​ത്ര​യോ യു​ദ്ധ​സി​നി​മ​ക​ള്‍ ലോ​ക​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ങ്ങ​ള്‍ കാ​ണി​ച്ചു​ത​ന്ന സി​നി​മ​ക​ളും പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്, ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഡോ​ക്യു-​സി​നി​മ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധ​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റു​ടെ പ​ശ്ചാ​ത്ത​ലം. അ​തും ലോ​കം ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഗാ​സ യു​ദ്ധം.

പ്രേ​ക്ഷ​ക​രെ അ​പ്പാ​ടെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധം ബാ​ക്കി​വ​യ്ക്കു​ന്ന​തെ​ന്ത് എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ചോ​ദ്യ​വും അ​ന്വേ​ഷ​ണ​വും ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ക്കു​ന്ന​ത്.

ഗാ​സ യു​ദ്ധ ദു​ര​ന്തം അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ​ക​ളി​ലൂ​ടെ പ​റ​യു​ന്ന ഈ ​സി​നി​മ ഗാ​സ​യി​ലെ ദു​ര​ന്ത​ക്കാ​ഴ്ച​ക​ള്‍ പ​റ​യാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ക്ഷ​ണ​കോ​ണു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​തി​ലാ​ണ് പു​തു​മ.

യു​ദ്ധ​സ​മ​യ​ത്ത് ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്‌‌​ട​ര്‍ എ​ന്ന ഡോ​ക്യു-​സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യ്മു​ക​ളും.

 

International

റ​ഷ്യ​യി​ൽ നി​ന്ന് കു​പി​യാ​ൻ​സ്‌​ക് തി​രി​ച്ചു​പി​ടി​ച്ചു; സെ​ലെ​ൻ​സ്കി സ​ന്ദ​ർ​ശ​നം ന​ട​ത്തി

കീ​വ്: റ​ഷ്യ​പി​ടി​ച്ചെ​ടു​ത്ത പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ കു​പി​യാ​ൻ​സ്‌​ക് യു​ക്രെ​യ്ൻ തി​രി​ച്ചു​പി​ടി​ച്ചു. യു​ക്രെ​യ്ൻ സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ച ന​ഗ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും സെ​ലെ​ൻ​സ്‌​കി പ​ങ്കു​വ​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന റ​ഷ്യ​ൻ സേ​നാം​ഗ​ങ്ങ​ളെ ത​ങ്ങ​ൾ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​എ​സ് പി​ന്തു​ണ​യോ​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് കു​പി​യാ​ൻ​സ്‌​ക് തി​രി​ച്ചു​പി​ടി​ച്ച​താ​യ യു​ക്രെ​യ്ന്‍റെ പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ കു​പി​യാ​ൻ​സ്‌​കും മ​റ്റൊ​രു ത​ന്ത്ര​പ്ര​ധാ​ന ന​ഗ​ര​മാ​യ പൊ​ക്രോ​വ്‌​സ്‌​കും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

 

International

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്

ദു​​​​​​​​ബാ​​​​​​​​യ്: ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ധാ​​​​​​​​ര​​​​​​​​ണ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​യ​​​​​​​​തോ​​​​​​​​ടെ പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ നി​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക്. 12 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി ഇ​​രു രാ​​ജ്യ​​ത്തും മി​​​​​​​​സൈ​​​​​​​​ലാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത രാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​യ​​​​​​​​ത്. യു​​​​​​​​എ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഡോ​​​​​​​​ണ​​​​​​​​ൾ​​​​​​​​ഡ് ട്രം​​​​​​​​പി​​​​​​​​ന്‍റെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലി​​​​​​​​ലാ​​​​​​​​ണ് വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​യ​​​​​​​​ത്. വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ആ​​​​​​​​ദ്യം പാ​​​​​​​​ളി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ട്രം​​​​​​​​പ് രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ ഭാ​​​​​​​​ഷ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​നെ​​​​​​​​യും ഇ​​​​​​​​റാ​​​​​​​​നെ​​​​​​​​യും വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച​​​​​​​​തോ​​​​​​​​ടെ ധാ​​​​​​​​ര​​​​​​​​ണ നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ വ​​​​​​​​ന്നു.


ഇ​​​​​​റാ​​​​​​നി​​​​​​ലും ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ലും ജ​​​​​​ന​​​​​​ജീ​​​​​​വി​​​​​​തം സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ നി​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ത്തു​​​​​​ട​​​​​​ങ്ങി. ഇ​​​​​​റാ​​​​​​നി​​​​​​ൽ ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റ് സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ മു​​​​​​ന്പ​​​​​​ത്തേ​​​​​​തു​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​യി. ഇ​​​​സ്ര​​​​യേ​​​​ലി​​​​നു​​​​വേ​​​​ണ്ടി ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഇ​​ന്ന​​ലെ മൂ​​​​ന്നു പേ​​​​രെ ഇ​​​​റാ​​​​നി​​​​ൽ തൂ​​​​ക്കി​​​​ലേ​​​​റ്റി. ചാ​​​ര​​​വൃ​​​ത്തി ആ​​​രോ​​​പി​​​ച്ച് എ​​​ഴു​​​നൂ​​​റോ​​​ളം പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


“എ​​​​​​​​ല്ലാം ന​​​​​​​​ന്നാ​​​​​​​​യി പോ​​​​​​​​കു​​​​​​​​ന്നു” എ​​​​​​​​ന്നാ​​​​​​​​ണ് നെ​​​​​​​​ത​​​​​​​​ർ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്സി​​​​​​​​ൽ നാ​​​​​​​​റ്റോ സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ത്തി​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ ഡോ​​​​​​​​ണ​​​​​​​​ൾ​​​​​​​​ഡ് ട്രം​​​​​​​​പ് ഇ​​​​​​​​ന്ന​​​​​​​​ലെ പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ആ​​​​​​​​ണ​​​​​​​​വ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​ൻ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര​​​​​​​​ ആ​​​​​​​​ണ​​​​​​​​വ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​യു​​​​​​​​മാ​​​​​​​​യി ഇ​​​​​​​​നി സ​​​​​​​​ഹ​​​​​​​​ക​​​​​​​​രി​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ഇ​​​​​​​​റാ​​​​​​​​ന്‍റെ ആ​​​​​​​​ണ​​​​​​​​വ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ടം വ​​​​​​​​ഹി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് വി​​​​​​​​യ​​​​​​​​ന്ന ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ആറ്റോമി​​​​​​​​ക് എ​​​​​​​​ന​​​​​​​​ർ​​​​​​​​ജി ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.
ഇ​​​​​​​​തി​​​​​​​​നി​​​​​​​​ടെ, ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ലെ ആ​​​​​​​​ണ​​​​​​​​വ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്ന പെ​​​​​​​​ന്‍റ​​​​​​​​ഗ​​​​​​​​ൺ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത് വി​​​​​​​​വാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​നി​​​​​​​​ട​​​​​​​​യാ​​​​​​​​ക്കി. എ​​​​​​​​ന്നാ​​​​​​​​ൽ, ഇ​​​​​​​​തു നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ച്ച് ഡോ​​​​​​​​ണ​​​​​​​​ൾ​​​​​​​​ഡ് ട്രം​​​​​​​​പ് രം​​​​​​​​ഗ​​​​​​​​ത്തെ​​​​​​​​ത്തി. ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​ണ​​​​വ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി മൊ​​​​സാ​​​​ദ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ നാ​​​​ശ​​​​ന​​​​ഷ്ടം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ഇ​​​​​​​​റാ​​​​​​​​ന്‍റെ ആ​​​​​​​​ണ​​​​​​​​വ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യെ ദ​​​​​​​​ശ​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ളം പി​​​​​​​​റ​​​​​​​​കോ​​​​​​​​ട്ട​​​​​​​​ടി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

ഇ​​​​​​​​റാ​​​​​​​​ന്‍റെ ആ​​​​​​​​ണ​​​​​​​​വ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വ​​​​​​​​ൻ നാ​​​​​​​​ശ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​താ​​​​​​​​യാ​​​​​​​​ണു ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ഗ​​​​​​​​മ​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന് ഇ​​​​​​​​സ്രേ​​​​​​​​ലി സൈ​​​​​​​​നി​​​​​​​​ക വ​​​​​​​​ക്താ​​​​​​​​വ് ബ്രി​​​​​​​​ഗേ​​​​​​​​ഡി​​​​​​​​യ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ എ​​​​​​​​ഫി ഡെ​​​​​​​​ഫ്രി​​​​​​​​ൻ പ​​​​​​​​റ​​​​​​​​ഞ്ഞു. യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യി ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഗു​​​​​രു​​​​​ത​​​​​ര കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു​​​​​വെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യ വ​​​​​ക്താ​​​​​വ് ഇ​​​​​സ്മ​​​​​യി​​​​​ൽ ബ​​​​​ഗാ​​​​​യ് ഇ​​​​​ന്ന​​​​​ലെ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. അ​​​​​ൽ ജ​​​​​സീ​​​​​റ ചാ​​​​​ന​​​​​ലി​​​​​നോ​​​​​ട് സം​​​​​സാ​​​​​രി​​​​​ക്ക​​​​​വേ ഇ​​​​​ക്കാ​​​​​ര്യം തു​​​​​റ​​​​​ന്നു സ​​​​​മ്മ​​​​​തി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു.

International

സ​​​​​മാ​​​​​ധാ​​​​​നല​​​​​ക്ഷ്യം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് ഇ​​​​​റാ​​​​​ൻ, വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​തെ ലോ​​​​​കം

ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ തി​​​​​ക​​​​​ച്ചും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും ബു​​​​​ഷേ​​​​​ർ പോ​​​​​ലു​​​​​ള്ള ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ധ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണു യു​​​​​റേ​​​​​നി​​​​​യം സ​​​​​ന്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണ​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ ആ​​​​​വ‌​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.


എ​​​​​ന്നാ​​​​​ൽ, ഈ ​​​​​വാ​​​​​ദം ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി​​​​​യു​​​​​മൊ​​​​​ക്കെ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ പ​​​​​ദ്ധ​​​​​തി ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ല​​​​​ക്ഷ്യം വ​​​​​ച്ചു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​വ​​​​​രു​​​​​ടെ ചാ​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ മൊ​​​​​സാ​​​​​ദും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.


ഈ ​​​​ആ​​​​രോ​​​​പ​​​​ണം ഏ​​​​റെ​​​​ക്കു​​​​റെ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​മെ​​​​​ന്ന ഇറേനിയൻ പ​​​​​ര​​​​​മോ​​​​​ന്നത നേ​​​​​താ​​​​​വ് ഖ​​​​​മ​​​​​ന​​​​​യ്‌​​​​യു​​​​ടെ പ​​​​ര​​​​സ്യ​​​​നി​​​​ല​​​​പാ​​​​ടും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ല​​​​ക്ഷ്യം​​​​വ​​​​ച്ച് പ​​​​​ല​​​​​സ്തീ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹ​​​​​മാ​​​​​സി​​​​​നെ​​​​​യും ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹി​​​​​സ്ബു​​​​​ള്ള​​​​​യെ​​​​​യും യെ​​​​​മ​​​​​നി​​​​​ലെ വി​​​​​മ​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹൂ​​​​​തി​​​​​ക​​​​​ളെ​​​​​യു​​​​​മൊ​​​​​ക്കെ ആ​​​​​യു​​​​​ധ​​​​​വും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വു​​​​മൊ​​​​ക്കെ ന​​​​ൽ​​​​കി ഇ​​​​റാ​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തും.

സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച മു​​​​ന്നേ​​​​റ്റം

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ​​​​​യും യു​​​​​എ​​​​​സി​​​​​ന്‍റെ​​​​​യും ഓ​​​​​രോ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും ഇ​​​​​റാ​​​​​ന്‍ ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ നി​​​​​ര്‍​മാ​​​​​ണ ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ക​​​​​രു​​​​​ത്താ​​​​​ർ​​​​​ജി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ജോ​​​​​ർ​​​​​ജ് ഡ​​​​​ബ്ല്യു ബു​​​​​ഷി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​കാ​​​​​ലം തൊ​​​​​ട്ടി​​​​​ങ്ങോ​​​​​ട്ട് ന​​​​​താ​​​​​ന്‍​സ് ആ​​​​​ണ​​​​​വ സ​​​​​മ്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ള്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നി​​​​​ടെ ഇ​​​​​സ്ര​​​​​യേ​​​​​ലും യു​​​​​എ​​​​​സും നി​​​​​ര​​​​​വ​​​​​ധി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണു ഇ​​​​റാ​​​​നി​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.


ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം, സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ള്‍ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ഇ​​​​​സ്ര​​​​​യേ​​​​​ൽ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യും ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലെ ബു​​​​​ദ്ധി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​യ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ അ​​​​​തീ​​​​​വ​​​​​ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും മ​​​​​റ്റും വ​​​​​ധി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്തു.


എ​​​​​ന്നാ​​​​​ൽ, അ​​​​​വ​​​​​പോ​​​​​ലും ഇ​​​​​റാ​​​​​ന് താ​​​​​ത്കാ​​​​​ലി​​​​​ക തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക​​​​​ള്‍ മാ​​​​​ത്ര​​​​​മേ ന​​​​​ല്‍​കി​​​​​യു​​​​​ള്ളൂ. 15 വ​​​​​ര്‍​ഷം മു​​​​​മ്പ് മാ​​​​​ല്‍​വെ​​​​​യ​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ളി​​​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ സ​​​​​മ​​​​​ർ​​​​​ഥ​​​​​മാ​​​​​യ സൈ​​​​​ബ​​​​​ര്‍ ആ​​​​​ക്ര​​​​​മ​​​​​ണം പോ​​​​​ലും ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ഒ​​​​​ന്നോ ര​​​​​ണ്ടോ വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു മാ​​​​​ത്ര​​​​​മേ മ​​​​​ന്ദീ​​​​​ഭ​​​​​വി​​​​​പ്പി​​​​​ച്ചു​​​​​ള്ളൂ.


ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​​ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​ണു ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​തെ​​​​​ങ്കി​​​​​ലും ഇ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ നാ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഒ​​​​​ന്പ​​​​​ത് ആ​​​​​ണ​​​​​വ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ വ​​​​​ധി​​​​​ച്ചു. മു​​​​​തി​​​​​ര്‍​ന്ന ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ണ​​​​​വ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രെ ഇ​​​​​ല്ലാ​​​​​യ്മ ചെ​​​​​യ്യാ​​​​​നാ​​​​​യ​​​​​ത് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണു ഇ​​​​​സ്ര​​​​​യേ​​​​​ൽ ക​​​​​ണ്ട​​​​​ത്.

International

ഫോർഡോ ആണവനിലയം

ഇ​റാ​ന്‍റെ അ​തീ​വ​ര​ഹ​സ്യ ആ​ണ​വ​പ​ദ്ധ​തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ഖോം ​ന​ഗ​ര​ത്തി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ല​നി​ര​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ണ​വ പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

യു​റേ​നിയം സ​ന്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ 2023ൽ ​ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ണു​ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​തി​നോ​ട് അ​ടു​ത്ത തോ​തി​ൽ സ​ന്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​റാ​നെ​തി​രാ​യ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ർ​ഡോ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ന​താ​ൻ​സ്, ഇ​സ്ഫ​ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ​തു​പോ​ലു​ള്ള നാ​ശം ഫോ​ർ​ഡോ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. മ​ല​യ്ക്കു​ള്ളി​ൽ നൂ​റു​ക​ണ​ക്കി​നു മീ​റ്റ​റു​ക​ൾ ആ​ഴ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ലാ​ന്‍റ് ന​ശി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ ബ​ങ്ക​ർ ന​ശീ​ക​ര​ണ ബോം​ബും അ​തു​വ​ഹി​ക്കു​ന്ന ബി-2 ​സ്പി​രി​റ്റ് യു​ദ്ധ​വി​മാ​ന​വും വേ​ണ്ടി​വ​ന്ന​തി​നു കാ​ര​ണം ഇ​താ​ണ്.

ഫോ​ർ​ഡോ ന​ശി​ച്ചോ?

അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ർ​ഡോ നി​ല​യം ന​ശി​ച്ചെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ്ലാ​ന്‍റി​നു കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യി എ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ ഫോ​ർ​ഡോ​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു​വെ​ന്നാ​ണ് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ആ​ക്ര​മ​ണം ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ

അ​​​​​ണു​​​​​ബോം​​​​​ബ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി അ​​​​​ന്തി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കെ​​​​​യാ​​​​​ണ് ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മേ​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റ​​​​​ച്ചു മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​റാ​​​​​ൻ ആ​​​​​ണ​​​​​വ സ​​​​​മ്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യ​​​​​താ​​​​​യി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​റാ​​​​​ന്‍ ആ​​​​​ണ​​​​​വാ​​​​​യു​​​​​ധം നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യെ​​​​​ന്ന് അ​​​​​ടു​​​​​ത്തി​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി മേ​​​​​ധാ​​​​​വി റ​​​​​ഫാ​​​​​യേ​​​​​ല്‍ ഗ്രോ​​​​​സി​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഒമ്പത് അ​​​​​ണു​​​​​ബോം​​​​​ബു​​​​​ക​​​​​ൾ നി​​​​​ര്‍​മി​​​​​ക്കാ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ കാ​​​​​ര്യ​​​​​ങ്ങ​​​​​ളും ഇ​​​​​പ്പോ​​​​​ള്‍ അ​​​​​വ​​​​​രു​​​​​ടെ പ​​​​​ക്ക​​​​​ലു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

മൂ​​​​​ന്ന് ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യ മ​​​​​നു​​​​​ഷ്യ​​​​​നി​​​​​ർ​​​​​മി​​​​​ത യു​​​​​റേ​​​​​നി​​​​​യം ക​​​​​ണി​​​​​ക​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി ഇ​​​​​റാ​​​​​ൻ സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി മേ​​​​​ധാ​​​​​വി അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.


അ​​​​​ണു​​​​​ബോം​​​​​ബ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​ള്ള ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ കാ​​​​​ര്യ​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യ​​​​വും ഒ​​​​രു​​​​മാ​​​​സം മു​​​​മ്പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

International

ഹോ​ർ​മുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം

ടിജോ മാ​ത്യു
ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​തി​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ടെ തി​​​​​ര​​​​​യി​​​​​ള​​​​​ക്കം. വ​​​​​ൻ​​​​​ശ​​​​​ക്തി​​​​​ക​​​​​ളാ​​​​​യ ഇ​​​സ്ര​​​യേ​​​ലി​​​​​നെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ദു​​​​​ർ​​​​​ബ​​​​​ല​​​​​രാ​​​​​യ ഇ​​​​​റാ​​​​​ൻ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ച് അ​​​​​റ്റ​​​​​കൈ പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ലോ​​​​​കം ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്.
പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​നെ ഗ​​​​​ൾ​​​​​ഫ് ഓ​​​​​ഫ് ഒ​​​​​മാ​​​​​ൻ, അ​​​​​റ​​​​​ബി​​​​​ക്ക​​​​​ട​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ഇ​​​​​ടു​​​​​ങ്ങി​​​​​യ ഈ ​​​​​ജ​​​​​ല​​​​​പാ​​​​​ത അ​​​​​ട​​​​​ഞ്ഞാ​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഊ​​​​​ർ​​​​​ജ​​​ഭ​​​​​ദ്ര​​​​​ത ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ ഇ​​​​​ത് സൃ​​​​​ഷ്ടി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. സൗ​​​​​ദി, ഇ​​​​​റാ​​​​​ക്ക്, കു​​​​​വൈ​​​​​ത്ത്, ഇ​​​​​റാ​​​​​ൻ, യു​​​​​എ​​​​​ഇ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം അ​​​​​വ​​​​​രു​​​​​ടെ അ​​​​​സം​​​​​സ്കൃ​​​​​ത എ​​​​​ണ്ണ ആ​​​​​ഗോ​​​​​ള വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​നെ​​​​​യാ​​​​​ണ്. വെ​​​​​റും 21 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ലാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ വീ​​​​​തി. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ എ​​​​​ണ്ണ വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ന്‍റെ 30 ശ​​​​​ത​​​​​മാ​​​​​ന​​​​​വും എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി​​​​​യു​​​​​ടെ (ദ്ര​​​​​വീ​​​​​കൃ​​​​​ത പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​കം) മൂ​​​​​ന്നി​​​​​ലൊ​​​​​ന്നും ദി​​​​​നേ​​​​​ന ഇ​​​​​തു​​​​​വ​​​​​ഴി​​​​​യാ​​​​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. ദി​​​​​വ​​​​​സ​​​​​വും ഏ​​​​​ക​​​​​ദേ​​​​​ശം 20-21 ദ​​​​​ശ​​​​​ല​​​​​ക്ഷം ബാ​​​​​ര​​​​​ൽ എ​​​​​ണ്ണ. ഹോ​​​​​ർ​​മു​​​​​സ് അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്ന​​​​​തോ​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കി ച​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ മേ​​​​​ശ​​​​​യി​​​​​ലേ​​​​​ക്കു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​റാ​​​​​ൻ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ന്ന​​​​​ത്. "ഈ ​​​​​പാ​​​​​ത അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തോ​​​​​ടെ ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ൻ ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​കു​​​​​ക​​​​​യും വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്യും. ഹോ​​​​​ർ​​​​​മൂ​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ ഏ​​​​​തൊ​​​​​രു ത​​​​​ട​​​​​സ​​​​​വും ഇ​​​​​റാ​​​ക്കി​​​ൽ​​​​​നി​​​​​ന്നും സൗ​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​സം​​​​​സ്കൃ​​​​​ത എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യെ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ ബാ​​​​​ധി​​​​​ക്കു​​​​​ം.
ഹോ​​​​​ർ​​​​​മുസ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടാ​​​​​ൽ എ​​​​​ണ്ണ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ വ​​​​​ഴി​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​വും. എ​​​​​ണ്ണ​​​​​യു​​​​​ടെ ച​​​​​ര​​​​​ക്ക് നീ​​​​​ക്ക​​​​​ത്തി​​​​​ൽ ചെ​​​​​ല​​​​​വേ​​​​​റാ​​​​​ൻ വ​​​​​ഴി​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ൽ ഇ​​​​​ട​​​​​യാ​​​​​ക്കും. സ്വ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യി എ​​​​​ണ്ണ​​​​​വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യും ചെ​​​​​യ്യും. വി​​​​​ല ബാ​​​​​ര​​​​​ലി​​​​​ന് 80-90 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റോ ചി​​​​​ല​​​​​പ്പോ​​​​​ൾ ബാ​​​​​ര​​​​​ലി​​​​​ന് 100 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റി​​​​​ലോ എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ർ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടു​​​​​ന്ന​​​​​ത്.
എ​​​​​ന്നാ​​​​​ൽ, ഹോ​​​​​ർ​​​​​മു​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​റാ​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക മേ​​​​​ഖ​​​​​ല​​​​​യ്ക്കും ന​​​​​ല്ല​​​​​ത​​​​​ല്ല. പാ​​​​​ശ്ചാ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​ൽ വ​​​​​ല​​​​​യു​​​​​ന്ന ഇ​​​​​റാ​​​​​നു കൂ​​​​​ടു​​​​​ത​​​​​ൽ ഞെ​​​​​രു​​​​​ക്കം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​കും അ​​ത്. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു നീ​​​​​ക്കം ടെ​​​​​ഹ്‌​​​​​റാ​​​​​ന്‍റെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യെ​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും. ഇ​​​​​റാ​​​​​ന്‍റെ എ​​​​​ണ്ണ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യു​​​​​ടെ 90 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഈ ​​​​​ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യു​​​​​ള്ള സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന ഇ​​​​​റാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ യു​​​​​ദ്ധ​​​​​മേ​​​​​ഖ​​​​​ങ്ങ​​​​​ൾ ഉ​​​​​രു​​​​​ണ്ടു​​​​​കൂ​​​​​ടി​​​​​യി​​​​​ട്ടും ആ​​​​​ധു​​​​​നി​​​​​ക ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ഒ​​​​​രു ത​​​​​വ​​​​​ണ പോ​​​​​ലും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി അ​​​​​ട​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

International

അപ്രതീക്ഷിതം ട്രംപിന്‍റെ നീക്കം

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: അ​​​​​​മേ​​​​​​രി​​​​​​ക്ക ഇ​​​​​​റാ​​​​​​നി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച തീ​​​​​​രു​​​​​​മാ​​​​​​നം ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​യ്ക്കു​​​​​​ശേ​​​​​​ഷ​​​​​​മേ ഉ​​​​​​ണ്ടാ​​​​​​കൂ എ​​​​​​ന്ന് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ന്പാ​​​​​​ണ്. ഇ​​​​​​റാ​​​​​​നെ ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​പാ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്കു തി​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ശ​​​​​​ക്തി​​​​​​ക​​​​​​ളും ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും പ​​​​​​ങ്കു​​​​​​ചേ​​​​​​ർ​​​​​​ന്ന​​​​​​തോ​​​​​​ടെ പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യാ​​​​​​സം​​​​​​ഘ​​​​​​ർ​​​​​​ഷം കൂ​​​​​​ടു​​​​​​ത​​​​​​ൽ രൂ​​​​​​ക്ഷ​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്നു​​​​​​റ​​​​​​പ്പാ​​​​​​യി.
ല​​​​​​ക്ഷ്യം ആ​​​​​​ണ​​​​​​വ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ
ഫോ​​​​​​ർ​​​​​​ഡോ, ന​​​​​​താ​​​​​​ൻ​​​​​​സ്, ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ എ​​​​​​ന്നീ ആ​​​​​​ണ​​​​​​വ​​​​​​നി​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക ബോം​​​​​​ബി​​​​​​ട്ട​​​​​​ത്. ആ​​​​​​ണ​​​​​​വ ഇ​​​​​​ന്ധ​​​​​​ന​​​​​​മാ​​​​​​യ യു​​​​​​റേ​​​​​​നി​​​​​​യം സ​​​​​​ന്പു​​​​​​ഷ്ടീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന മൂ​​​​​​ന്നു പ്ലാ​​​​​​ന്‍റു​​​​​​ക​​​​ൾ​​​​ക്കും ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​ണ്ട്. മൂ​​​​​​ന്നു സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ മു​​​​​​ന്പ് ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ന​​​​​​താ​​​​​​ൻ​​​​​​സ്, ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​മു​​​​​​ണ്ടാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ മ​​​​​​ല​​​​​​നി​​​​​​ര​​​​​​യ്ക്കു​​​​​​ള്ളി​​​​​​ൽ സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന ഫോ​​​​​​ർ​​​​​​ഡോ പ്ലാ​​​​​​ന്‍റ് ന​​​​​​ശി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശേ​​​​​​ഷി ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യം തേ​​​​​​ടി​​​​​​യ​​​​​​ത്.

ഇറാനെ അറിയിച്ചശേഷം ആക്രമണം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​ആ​​​​ണ​​​​വ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ലം പ​​​​ശ്ചി​​​​മേ​​​​ഷ്യാ സം​​​​ഘ​​​​ർ​​​​ഷം വ്യാ​​​​പി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​റാ​​​​നു സ​​​​ന്ദേ​​​​ശം ന​​​​ല്കി​​​​യ ​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണം.
പ​​​​രി​​​​മി​​​​ത​​​​മാ​​​​യ തോ​​​​തി​​​​ലേ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​കൂ എ​​​​ന്നും ഇ​​​​റേ​​​​നി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.
ആ​​​​ക്ര​​​​മ​​​​ണ​​​​ശേ​​​​ഷം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ന​​​​ല്കി​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലും ഇ​​​​റാ​​​​നോ​​​​ട് സം​​​​യ​​​​മ​​​​നം പാ​​​​ലി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ഇ​​​​റാ​​​​ന് ഇ​​​​പ്പോ​​​​ഴും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​മെ​​​​ന്നാ​​​​ണ് ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​റാ​​​​ൻ ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

 

“ഇ​​​​തി​​​​ങ്ങ​​​​നെ തു​​​​ട​​​​രാ​​​​നാ​​​​വി​​​​ല്ല. ഒ​​​​ന്ന​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു ദി​​​​വ​​​​സം നേ​​​​രി​​​​ട്ട​​​​തി​​​​നേ​​​​ക്കാ​​​​ളും വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​ണ് ഇ​​​​റാ​​​​നെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വേ​​​​ഗ​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പോം​​​​വ​​​​ഴി ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​റാ​​​​നി​​​​ലെ മ​​​​റ്റു ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും”- ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.
ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ
അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​റാ​​​​ന്‍റെ തി​​​​രി​​​​ച്ച​​​​ടി പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ജ​​​​നം കൂ​​​​ട്ടം​​​​കൂ​​​​ടു​​​​ന്ന​​​​ത് ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചു. സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി ന​​​​ല്കി. അ​​​​ത്യാ​​​​വ​​​​ശ്യ സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ​​​​ജ്പി​​​​ലേ​​​​ക്കു ജോ​​​​ർ​​​​ദാ​​​​നി​​​​ലേ​​​​ക്കു​​​​മു​​​​ള്ള റോ​​​​ഡു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​ല്ല.

 

ഇ​​​​​ന്ന​​​​​ല​​​​​ത്തെ പ്ര​​​​​ധാ​​​​​ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ
ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഞാ​​​​​യ​​​​​ർ രാ​​​​​വി​​​​​ലെ 5.20: ഇ​​​​​റാ​​​​​നി​​​​​ലെ ഫോ​​​​​ർ​​​​​ഡോ, ന​​​​​താ​​​​​ൻ​​​​​സ്, ഇ​​​​​സ്ഫ​​​​​ഹാ​​​​​ൻ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​താ​​​​​യി യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

6.26: മൂ​​​​​ന്ന് ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

7.13: പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും അ​​​​​ങ്ങേ​​​​​യ​​​​​റ്റം ശ​​​​​ക്തി​​​​​യോ​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു.

7.24: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ നീ​​​​​ക്ക​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ൻ മേ​​​​​ധാ​​​​​വി അ​​​​​ന്‍റോ​​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​ര​​​​​സ്.

7.30: ഇ​​​​​റാ​​​​​ൻ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് ട്രം​​​​​പ്.

10.01: ഇ​​​​​റാ​​​​​ൻ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ അ​​​​​റി​​​​​യി​​​​​പ്പ്.

10.30: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ മൂ​​​​​ലം ഇ​​​​​റാ​​​​​നി​​​​​ലെ ആ​​​​​ണ​​​​​വ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ണു​​​​​വി​​​​​കി​​​​​ര​​​​​ണ ചോ​​​​​ർ​​​​​ച്ച ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു.

11.17: ഇ​​​​​റാ​​​​​നി​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ അ​​​​​റി​​​​​യി​​​​​പ്പ്.

International

ഇറാനിൽ നാ​​​​​​ശം വി​​​​​​ത​​​​​​ച്ച് ബി-2 ​​​​​​വി​​​​​​മാ​​​​​​ന​​​​​​വും ജി​​​​​​ബി​​​​​​യു-57 ബോം​​​​​​ബും

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ബി-2 ​​​​​​സ്പി​​​​​​രി​​​​​​റ്റ് എ​​​​​​ന്ന ബോം​​​​​​ബ​​​​​​ർ വി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​ത്. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പ​​​​​​റ​​​​​​ന്ന വി​​​​​​മാ​​​​​​നം ഇ​​​​​​റാ​​​​​​നി​​​​​​ൽ ബോം​​​​​​ബി​​​​​​ട്ടു മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.
ജി​​​​​​ബി​​​​​​യു-57 മാ​​​​​​സീ​​​​​​വ് ഓ​​​​​​ർ​​​​​​ഡ​​​​​​ന​​​​​​ൻ​​​​​​സ് പെ​​​​​​ന​​​​​​ട്രേ​​​​​​റ്റേ​​​​​​ഴ്സ് എ​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​ടു​​​​​​കൂ​​​​​​റ്റ​​​​​​ൻ ബ​​​​​​ങ്ക​​​​​​ർ ന​​​​​​ശീ​​​​​​ക​​​​​​ര​​​​​​ണ ബോം​​​​​​ബാ​​​​​​ണ് ഫോ​​​​​​ർ​​​​​​ഡോ​​​​​​യി​​​​​​ൽ ഇ​​​​​​ട്ട​​​​​​ത്. 13,600 കി​​​​​​ലോ​​​​​​ഗ്രാം ഭാ​​​​​​ര​​​​​​മു​​​​​​ള്ള ഈ ​​​​​​ബോം​​​​​​ബി​​​​​​ന് എ​​​​​​ത്ര ക​​​​​​ട്ടി​​​​​​യേ​​​​​​റി​​​​​​യ കോ​​​​​​ൺ​​​​​​ക്രീ​​​​​​റ്റ് പ്ര​​​​​​തി​​​​​​ബ​​​​​​ന്ധ​​​​​​വും തു​​​​​​ള​​​​​​ച്ച് നാ​​​​​​ശം വി​​​​​​ത​​​​​​യ്ക്കാ​​​​​​നാ​​​​​​കും. ബി-2 ​​​​​​സ്പി​​​​​​രി​​​​​​റ്റ് വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഈ ​​​​​​ബോം​​​​​​ബു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ക്കാ​​​​​​ൻ ശേ​​​​​​ഷി​​​​​​യു​​​​​​ള്ള​​​​​​ത്. ഇ​​​​​​ത്ത​​​​​​രം ആ​​​​​​റു ബോം​​​​​​ബു​​​​​​ക​​​​​​ൾ ഫോ​​​​​​ർ​​​​​​ഡോ​​​​​​യി​​​​​​ൽ പ്ര​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.
ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ, ന​​​​​​താ​​​​​​ൻ​​​​​​സ് ആ​​​​​​ണ​​​​​​വ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ​​​​​​ക്ക് നേ​​​​​​ർ​​​​​​ക്ക് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ടോ​​​​​​മ​​​​​​ഹ്വാ​​​​​​ക് ക്രൂ​​​​​​സ് മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് പ്ര​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്. അ​​​​​​ന്ത​​​​​​ർ​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 30 ടോ​​​​​​മ​​​​​​ഹ്വാ​​​​​​ക്കു​​​​​​ക​​​​​​ൾ തൊ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്നാ​​​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

 

International

യുദ്ധഗതി മാറി, ഇനി എന്ത്?

റ്റി.​സി. മാ​ത്യു


ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ട് 80 വ​​​ർ​​​ഷ​​​മാ​​​കു​​​ന്നു. അ​​​തി​​​നു ശേ​​​ഷം അ​​​ന​​​വ​​​ധി ത​​​വ​​​ണ മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം തു​​​ട​​​ങ്ങി, തു​​​ട​​​ങ്ങു​​​ന്നു, തു​​​ട​​​ങ്ങും എ​​​ന്നെ​​​ല്ലാ​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. കൊ​​​റി​​​യ​​​ൻ യു​​​ദ്ധം മു​​​ത​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​സ്ര​​​യേ​​​ൽ- ഇ​​​റാ​​​ൻ- അ​​​മേ​​​രി​​​ക്ക യു​​​ദ്ധം വ​​​രെ. ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം ഇ​​​തു​​​വ​​​രെ​​​യും തു​​​ട​​​ങ്ങി​​​യി​​​ല്ല.
ഇ​​​റാ​​​നെ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ വ​​​ലു​​​താ​​​കും, പി​​​ടി​​​വി​​​ട്ടു​​​പോ​​​കും, മ​​​റ്റു വ​​​ൻ​​​ശ​​​ക്തി​​​ക​​​ൾ നോ​​​ക്കി​​​നി​​​ൽ​​​ക്കി​​​ല്ല എ​​​ന്നാ​​​ണ് ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ ക​​​രു​​​തി​​​യ​​​ത്. ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക പ​​​ന്ത്ര​​​ണ്ടു പാ​​​റതു​​​ര​​​പ്പ​​​ൻ ബോം​​​ബു​​​ക​​​ൾ (ജി​​​ബി​​​യു -57 ബ​​​ങ്ക​​​ർ ബ​​​സ്റ്റ​​​ർ) വ​​​ർ​​​ഷി​​​ച്ച് 12 മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി മോ​​​സ്കോ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. അ​​​രാ​​​ഗ്ചി എ​​​ത്തും മു​​​ൻ​​​പേ പു​​​ടി​​​നു​​​മാ​​​യി ടെ​​​ലി​​​ഫാേ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടുണ്ട്.


റ​​​ഷ്യ​​​യു​​​ടേ​​​തു പ്ര​​​സ്താ​​​വ​​​ന മാ​​​ത്രം
ഇ​​​റാ​​​ന്‍റെ അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മാ​​​ണ പ​​​രി​​​പാ​​​ടി മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ ഇ​​​റാ​​​ന് അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും ത​​​യാ​​​റാ​​​കു​​​മെ​​​ന്നും പു​​​ടി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ദി​​​മി​​​ത്രി മെ​​​ഡ്‌​​​വെ​​​ഡെ​​​വ് എ​​​ക്സി​​​ൽ കു​​​റി​​​ച്ചശേ​​​ഷ​​​മാ​​​ണ് അ​​​രാ​​​ഗ്ചി യാ​​​ത്രാ​​​പ​​​രി​​​പാ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. റ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ര​​​ക്ഷാ​​​ സ​​​മി​​​തി​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​ണ് മെ​​​ഡ്‌​​​വെ​​​ഡെ​​​വ്. അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ ന​​​ട​​​ക്കും എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രും ഉ​​​ണ്ട്.
എ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​പ്പോ​​​ൾ മു​​​ത​​​ൽ ഇ​​​റാ​​​നോ​​​ടു സ​​​ഹ​​​താ​​​പം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ണ്ട​​​തു​​​പോ​​​ലെ മാ​​​ത്രം മെ​​​ഡ്‌​​​വെ​​​ഡെ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​യും ക​​​ണ്ടാ​​​ൽ മ​​​തി എ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. അ​​​മേ​​​രി​​​ക്ക​​​യ്ക്ക് എ​​​തി​​​രേ ഒ​​​രു യു​​​ദ്ധ​​​മു​​​ഖം തു​​​റ​​​ക്കാ​​​ൻ ത​​​ക്ക അ​​​വ​​​സ്ഥ​​​യി​​​ല​​​ല്ല റ​​​ഷ്യ ഇ​​​ന്ന്. അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി യു​​​ക്രെ​​​യ്നി​​​ൽ ഇ​​​തു​​​വ​​​രെ നേ​​​ടി​​​യ​​​തും ഇ​​​നി നേ​​​ടാ​​​നി​​​രി​​​ക്കു​​​ന്ന​​​തും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തും എ​​​ന്നും പു​​​ടി​​​ന് അ​​​റി​​​യാം. അ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളേ മോ​​​സ്കോ​​​യി​​​ൽ നി​​​ന്ന് ഉ​​​ണ്ടാ​​​കൂ.
ചൈ​​​ന ചെ​​​യ്യു​​​ന്ന​​​ത്
ഇ​​​റാ​​​നെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഉ​​​റ്റ​​​മി​​​ത്ര​​​വും ത​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​പ്പാ​​​യ ഇ​​​ന്ധ​​​നസ്രോ​​​ത​​​സും ഒ​​​ക്കെ​​​യാ​​​യി നി​​​ർ​​​ത്താ​​​ൻ ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ മു​​​ട​​​ക്കി​​​യ വ​​​ൻ​​​ശ​​​ക്തി​​​യാ​​​ണു ചൈ​​​ന. പ​​​ക്ഷേ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ​​​യോ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് എ​​​തി​​​രെ​​​യോ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ അ​​​വ​​​ർ മു​​​തി​​​രി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ത്ത​​​ല്ലാ​​​തെ അ​​​ക​​​ലെ​​​പ്പോ​​​യി എ​​​ന്തെ​​​ങ്കി​​​ലും ശ​​​ക്തി​​​പ്ര​​​ക​​​ട​​​നം ചൈ​​​ന​​​യു​​​ടെ ന​​​യ​​​ത്തി​​​ൽ ഇ​​​ല്ല. ഇ​​​റാ​​​നുവേ​​​ണ്ടി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന​​​പ്പു​​​റം ഷി ​​​ചി​​​ൻ പിം​​​ഗി​​​ന്‍റെ ചൈ​​​ന ഒ​​​ന്നും ചെ​​​യ്യു​​​ക​​​യി​​​ല്ല എ​​​ന്നു വ്യ​​​ക്തം.
മ​​​റ്റു വ​​​ൻ​​​ശ​​​ക്തി​​​ക​​​ൾ ഇ​​​റാ​​​നുവേ​​​ണ്ടി ശ​​​ബ​​​ദമു​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ല്ലാ​​​തെ ഒ​​​ന്നും ചെ​​​യ്യി​​​ല്ല എ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ട്രം​​​പി​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​രി​​​ക്കും. അ​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു ചെ​​​ല്ലാ​​​ൻ അ​​​ദ്ദേ​​​ഹം മു​​​തി​​​രു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​ക​​​യ​​​റ​​​രു​​​ത് എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ക്ക്, ലി​​​ബി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​എ​​​സ് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ ക​​​യ്പേ​​​റി​​​യ അ​​​നു​​​ഭ​​​വം അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടി​​​നെ സാ​​​ധൂ​​​ക​​​രി​​​ച്ചു. അ​​​വ​​​രെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ചു കൂ​​​ടെ നി​​​ർ​​​ത്താ​​​ൻ ട്രം​​​പ് ഏ​​​റെ പ​​​ണി​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തു നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു യു​​​ദ്ധ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​കി​​​ല്ല എ​​​ന്നു ക​​​രു​​​താ​​​ൻ ത​​​ക്ക ന്യാ​​​യ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി​​​ക്കാ​​​ണും.


ആ​​​ണ​​​വല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടു​​​മോ?
എ​​​ന്നാ​​​ൽ ഒ​​​രു യു​​​ദ്ധ​​​വും തു​​​ട​​​ങ്ങു​​​ന്ന​​​തു നീ​​​ണ്ട പോ​​​രാ​​​ട്ടം മു​​​ന്നി​​​ൽ ക​​​ണ്ട​​​ല്ല. എ​​​ളു​​​പ്പം ശ​​​ത്രു​​​ക്ക​​​ളെ തു​​​ര​​​ത്തി കാ​​​ര്യം സാ​​​ധി​​​ച്ചു മ​​​ട​​​ങ്ങാ​​​നാ​​​ണ് എ​​​ല്ലാ​​​വ​​​രും യു​​​ദ്ധം തു​​​ട​​​ങ്ങു​​​ന്ന​​​ത്. ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​രം എ​​​ന്നു പ​​​റ​​​യ​​​ട്ടെ യു​​​ദ്ധ​​​ങ്ങ​​​ൾ നീ​​​ളും.
നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് വീ​​​ഴാ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും അ​​​ടി​​​യ​​​ന്ത​​​ര ല​​​ക്ഷ്യ​​​ങ്ങ​​​ൾ വേ​​​ഗം നേ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. അത് ഇ​​​റാ​​​ന്‍റെ അ​​​ണ്വാ​​​യു​​​ധ നി​​​ർ​​​മാ​​​ണശേ​​​ഷി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. ര​​​ണ്ടും അ​​​ത്ര പെ​​​ട്ടെ​​​ന്നു സാ​​​ധി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല.
ഇ​​​റാ​​​ന്‍റെ അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​യ​​​ജ്ഞം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു 13ന് ​​​ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. ന​​​താ​​​ൻ​​​സി​​​ലും ഫോ​​​ർ​​​ഡോ​​​യി​​​ലും ഇ​​​സ്ഫ​​​ഹാ​​​നി​​​ലും ഉ​​​ള്ള ആ​​​ണ​​​വ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റു​​​ക​​​ളും അ​​​ണു​​​ബോം​​​ബി​​​നു വേ​​​ണ്ട നി​​​ല​​​യി​​​ലേ​​​ക്ക് സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​യാ​​​ണ്. ന​​​താൻ​​​സി​​​ൽ യു​​​റേ​​​നി​​​യം 65 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഫോ​​​ർ​​​ഡോ​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം വ​​​രെ​​​യും സ​​​മ്പു​​​ഷ്ടീ​​​ക​​​രി​​​ക്കാം എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം മ​​​തി. ന​​​താൻ​​​സി​​​ലെ നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​മി​​​ക്കു മു​​​ക​​​ളി​​​ലും ഭൂ​​​ഗ​​​ർ​​​ഭ​​​ത്തി​​​ലു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു എ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​സ്ഫ​​​ഹാ​​​നി​​​ലും ഗ​​​ണ്യ​​​മാ​​​യ നാ​​​ശം വ​​​രു​​​ത്തി. ഇ​​​സ്ര​​​യേ​​​ലി​​​നു പ​​​റ്റാ​​​ത്ത​​​ത് അ​​​മേ​​​രി​​​ക്ക ത​​​ക​​​ർ​​​ത്തു കാ​​​ണും.
ബൂ​​​ഷേ​​​റി​​​ലെ ഹെ​​​വി വാ​​​ട്ട​​​ർ റി​​​യാ​​​ക്ട​​​ർ കോം​​​പ്ല​​​ക്സി​​​ലും സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. മ​​​റ്റൊ​​​രു ര​​​ഹ​​​സ്യ​​​കേ​​​ന്ദ്രംകൂ​​​ടി സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​ത് ഖൊ​​​ണ്ടാ​​​പി​​​ന​​​ടു​​​ത്ത് അ​​​റാ​​​കി​​​ലു​​​ള്ള ഹെ​​​വി വാ​​​ട്ട​​​ർ കോം​​​പ്ല​​​ക്സ് ആ​​​ണെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​തും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തിനി​​​ര​​​യാ​​​യി.
300 അ​​​ടി​​​യോ​​​ളം പാ​​​റ​​​യ്ക്കു താ​​​ഴെ പ​​​ണി​​​തി​​​രി​​​ക്കു​​​ന്ന ഫോ​​​ർ​​​ഡോ നി​​​ല​​​യം ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ബ​​​ങ്ക​​​ർ ബ​​​സ്റ്റ​​​ർ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ജി​​​ബി​​​യു 7 അ​​​ഥ​​​വാ മാ​​​സീ​​​വ് ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് പെ​​​ന​​​ട്രേ​​​റ്റ​​​ർ ബോം​​​ബ് വേ​​​ണം അ​​​തി​​​ന്. 13.6 ട​​​ൺ ഭാ​​​ര​​​മു​​​ള്ള ഇ​​​തു പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ ബി-2 ​​​ബോം​​​ബ​​​ർ വി​​​മാ​​​നം വേ​​​ണം. ര​​​ണ്ടും അ​​​മേ​​​രി​​​ക്ക​​​യ്ക്കു മാ​​​ത്ര​​​മേ ഉ​​​ള്ളൂ. അ​​​താ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.


അ​​​റി​​​വി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​മോ?
ഫോ​​​ർ​​​ഡോ ത​​​ക​​​ർ​​​ത്താ​​​ലും ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധ പ​​​രി​​​പാ​​​ടി ഉ​​​പേ​​​ക്ഷി​​​ക്കും എ​​​ന്നു ക​​​രു​​​താ​​​ൻ നി​​​ർ​​​വാ​​​ഹ​​​മി​​​ല്ല. ഇ​​​തു​​​വ​​​രെ സ​​​മ്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ത​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി എ​​​ന്ന് ഇ​​​റാ​​​ൻ ഒ​​​രാ​​​ഴ്ച​​​യാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​തു ശ​​​രി​​​യാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. ഈ ​​​ര​​​ഹ​​​സ്യ കേ​​​ന്ദ്രം ഇ​​​റാ​​​നി​​​ലാ​​​ണോ റ​​​ഷ്യ​​​യി​​​ലോ ചൈ​​​ന​​​യി​​​ലോ ആ​​​ണോ എ​​​ന്ന​​​തു മാ​​​ത്ര​​​മേ അ​​​റി​​​യാ​​​നു​​​ള്ളൂ. അ​​​ത് ഇ​​​റാ​​​നെ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്തും.
അ​​​തി​​​ല്ലെ​​​ങ്കി​​​ൽ ത​​​ന്നെ ബോം​​​ബ് ഉ​​​ണ്ടാ​​​ക്കാ​​​ൻ വേ​​​ണ്ട ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക​​​ജ്ഞാ​​​നം ഇ​​​റാ​​​ൻ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ആ ​​​അ​​​റി​​​വി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ മ​​​ര​​​ണ​​​വും പ്ലാ​​​ന്‍റു​​​ക​​​ളു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ഇ​​​നി​​​യൊ​​​രു ബോം​​​ബ് നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യെ കു​​​റേ വൈ​​​കി​​​ക്കും എ​​​ന്നു മാ​​​ത്ര​​​മേയുള്ളൂ എ​​​ന്നു ചു​​​രു​​​ക്കം.
ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന​​​ത്
നെ​​​ത​​​ന്യാ​​​ഹു​​​വും മ​​​റ്റും ന​​​ശീ​​​ക​​​ര​​​ണം​​​കൊ​​​ണ്ടു ഫ​​​ല​​​മു​​​ണ്ടാ​​​കും എ​​​ന്നു ക​​​രു​​​തു​​​ന്നു. അ​​​തു ഭ​​​ദ്ര​​​മാ​​​ക്കാ​​​നാ​​​ണ് ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. 95 ശ​​​ത​​​മാ​​​ന​​​വും ഷി​​​യാ മു​​​സ്‌​​​ലിം​​​ക​​​ൾ ആ​​​യ ഒ​​​ൻ​​​പ​​​തു കോ​​​ടി​​​യി​​​ൽ​​​പ​​​രം ജ​​​ന​​​ങ്ങ​​​ളു​​​ള്ള ഇ​​​റാ​​​നി​​​ൽ ബോം​​​ബ് വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് ഭ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും പ​​​റ്റു​​​മോ എ​​​ന്ന​​​തു വേ​​​റൊ​​​രു വ​​​ലി​​​യ ചോ​​​ദ്യ​​​മാ​​​ണ്. കൈ​​​യി​​​ൽ എ​​​ത്തു​​​മാ​​​യി​​​രു​​​ന്ന അ​​​ണ്വാ​​​യു​​​ധം ത​​​ട്ടി​​​ക്ക​​​ള​​​ഞ്ഞ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും കൂ​​​ടെ നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​ന്തു സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ക്കും എ​​​ന്ന​​​തു ക​​​ണ്ട​​​റി​​​യ​​​ണം.
മ​​​താ​​​ധി​​​കാ​​​രി​​​ക​​​ളെ മാ​​​റ്റി പ​​​ക​​​രം ആ​​​രെ കൊ​​​ണ്ടു​​​വ​​​ന്നാ​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ പാ​​​ദ​​​സേ​​​വ​​​ക്കാ​​​രാ​​​യേ ഇ​​​റാ​​​ൻ ജ​​​ന​​​ത കാ​​​ണൂ. 1953ൽ ​​​മു​​​ഹ​​​മ്മ​​​ദ് മൂ​​​സാ​​​ദേ​​​യു​​​ടെ ജ​​​ന​​​കീ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ച്ചു പ​​​ഹ്‌​​​ല​​​വി രാ​​​ജ​​​വം​​​ശ​​​ത്തെ പു​​​നഃ​​​പ്ര​​​തി​​​ഷ​​​ഠി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ-​​​ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​പ​​​ടി ഇ​​​റാ​​​ൻ ജ​​​ന​​​ത മ​​​റ​​​ന്നി​​​ട്ടി​​​ല്ല. ലി​​​ബി​​​യ​​​യും ല​​​ബ​​​ന​​​നും ഇ​​​റാ​​​ക്കും​​​പോ​​​ലെ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്ക് ഇ​​​റാ​​​നും വ​​​ഴു​​​തിവീ​​​ഴു​​​മോ എ​​​ന്ന ചോ​​​ദ്യം പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്. ച​​​രി​​​ത്രം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യും പി​​​ന്നീ​​​ട് ദു​​​ര​​​ന്ത​​​മാ​​​യും ആ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു കാ​​​ൾ മാ​​​ർ​​​ക്സാ​​​ണ്. ഇ​​​റാ​​​നി​​​ൽ ചി​​​ത്രം എ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക?

 

ഓ​​​ഹ​​​രി​​​ ഇ​​​ടി​​​യും; എണ്ണയും സ്വ​​​ർ​​​ണവും കു​​​തി​​​ക്കും

ഇ​​​സ്ര​​​യേ​​​ൽ- ഇ​​​റാ​​​ൻ യു​​​ദ്ധം വി​​​പു​​​ല​​​മാ​​​യി. അ​​​മേ​​​രി​​​ക്ക അ​​​തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. ഇ​​​നി സാ​​​മ്പ​​​ത്തി​​​കരം​​​ഗ​​​ത്ത് എ​​​ന്തു സം​​​ഭ​​​വി​​​ക്കും?
ഇ​​​ന്നു വി​​​പ​​​ണി​​​ക​​​ൾ തു​​​റ​​​ക്കു​​​മ്പോ​​​ൾ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ടി​​​യു​​​ക​​​യും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കു​​​തി​​​ക്കു​​​ക​​​യും ചെ​​​യ്യും എ​​​ന്നു വ്യ​​​ക്തം. ഓ​​​ഹ​​​രി​​​വി​​​പ​​​ണി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നേ​​​ടി​​​യ മു​​​ന്നേ​​​റ്റം മു​​​ഴു​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന ഇ​​​ടി​​​വ് ഉ​​​റ​​​പ്പാ​​​ണ്. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യു​​​ടെ ഗ​​​തി​​​യാ​​​കും ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഗ​​​തി​​​യെ സ്വാ​​​ധീ​​​നി​​​ക്കു​​​ക.
ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബാ​​​ര​​​ലി​​​ന് 78.85 ഡോ​​​ള​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ന്ന് അ​​​തു 90 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ എ​​​ത്താം.
ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​ണ്ണ​​​ടാ​​​ങ്ക​​​ർ നീ​​​ക്കം ഇ​​​റാ​​​ൻ ത​​​ട​​​യു​​​മെ​​​ന്നു പ​​​ല​​​രും ക​​​രു​​​തു​​​ന്നു​​​ണ്ട്. പ​​​ക്ഷേ, അ​​​തുവഴി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ മി​​​ത്ര രാ​​​ജ്യ​​​മാ​​​യ ചൈ​​​ന​​​യാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, ജ​​​ല​​​പാ​​​ത അ​​​ട​​​യ്ക്ക​​​ൽ അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ്യാ​​​ഴ​​​വ​​​ട്ട​​​ക്കാ​​​ല​​​ത്തി​​​നി​​​ടെ ര​​​ണ്ടു മൂ​​​ന്നു ത​​​വ​​​ണ അ​​​തി​​​നു ശ്ര​​​മി​​​ച്ച ഇ​​​റാ​​​ന് അ​​​റി​​​യു​​​ക​​​യും ചെ​​​യ്യാം. ജ​​​ല​​​പാ​​​ത ത​​​ട​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ എ​​​ണ്ണ​​​വി​​​ല​​​യി​​​ലെ വ​​​ർ​​​ധ​​​ന പെ​​​ട്ടെ​​​ന്നു ത​​​ന്നെ പി​​​ന്നോ​​​ട്ടു വ​​​രും. അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും യു​​​ദ്ധം പ​​​ട​​​ര​​​ണം. അ​​​തി​​​നു സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.
യു​​​ദ്ധം വ​​​ലു​​​താ​​​യ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി സ്വ​​​ർ​​​ണ​​​വി​​​ല​​​ ക​​​യ​​​റ്റും. വെ​​​ള്ളി​​​യാ​​​ഴ്ച ഔ​​​ൺ​​​സി​​​ന് 3380 ഡോ​​​ള​​​റി​​​ന​​​ടു​​​ത്തു ക്ലോ​​​സ് ചെ​​​യ്ത സ്വ​​​ർ​​​ണം ഇ​​​ന്നു ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രും എ​​​ന്നാ​​​ണു വി​​​പ​​​ണി​​​യി​​​ലെ നി​​​ഗ​​​മ​​​നം. 3500 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ സ്വ​​​ർ​​​ണമെ​​​ത്തും എ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തെ അ​​​വ​​​ധി വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.
സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പം എ​​​ന്ന നി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം ഉ​​​യ​​​രു​​​മ്പോ​​​ൾ ഡോ​​​ള​​​റും സ്വി​​​സ് ഫ്രാ​​​ങ്കും പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ത്താം. രൂ​​​പ-​​​ഡോ​​​ള​​​ർ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് ഡോ​​​ള​​​റി​​​ന് 88 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ​​​യേ​​​റെ​​​യാ​​​ണ്.

 

 

Editorial

യുദ്ധം വേണ്ട, തീവ്രവാദവും

പ​ർ​വ​ത​നി​ര​ക​ൾ തു​ര​ന്നു​ണ്ടാ​ക്കി​യ ഇ​റാ​ന്‍റെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ ബോം​ബു​ക​ൾ തു​ര​ന്നു​ക​യ​റി. അ​മേ​രി​ക്ക​യും പ​ങ്കെ​ടു​ത്ത​തോ​ടെ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ ഗ​തി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട​ഭി​പ്രാ​യ​മു​ണ്ട്; സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്‌​ട്ര​മാ​യ ഇ​റാ​നി​ൽ അ​തി​ക്ര​മി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ ഇ​സ്ര​യേ​ലി​നും അ​മേ​രി​ക്ക​യ്ക്കു​മെ​തി​രേ​യാ​ണ് ഒ​രു പ​ക്ഷം. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നെ​പ്പോ​ലെ, അ​ഫ്ഗാ​നി​സ്ഥാ​നെ​പ്പോ​ലെ, തു​ർ​ക്കി​യെ​പ്പോ​ലെ...

സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കെ​തി​രേ ആ​ഗോ​ള ഇ​സ്‌​ലാ​മി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ​ക്കൊ​ണ്ടു നി​ഴ​ൽ​യു​ദ്ധം ന​ട​ത്തി​ക്കു​ന്ന ഇ​റാ​ൻ ആ​ണ​വ​ശ​ക്തി​യാ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്ന​വ​രു​മു​ണ്ട്. യു​ദ്ധ​ത്തെ​യും സ​മാ​ധാ​ന​ത്തെ​യും രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യുംകു​റി​ച്ചു​ള്ള മി​ക്ക ച​ർ​ച്ച​ക​ളി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം മു​ഖ്യ അ​ജ​ൻ​ഡ​യാ​കു​ന്ന​ത് മു​ന്ന​റി​യി​പ്പാ​ണ്. യു​ദ്ധം വേ​ണ്ടെ​ന്നും തീ​വ്ര​വാ​ദം വേ​ണ​മെ​ന്നും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യ​രു​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ്, അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന ബി-2 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. ഫോ​ർ​ഡോ, ന​താ​ൻ​സ്, ഇ​സ്ഹാ​ൻ എ​ന്നീ ആ​ണ​വകേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തെ​ന്ന് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നോ​യെ​ന്ന​തി​ൽ കൃ​ത്യ​മാ​യ വി​വ​രം വ​രേ​ണ്ട​തു​ണ്ട്.

ഇ​റാ​നി​ലേ​ക്ക് അ​മേ​രി​ക്ക​ൻ ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത് ഇ​ന്ന​ലെ ദീ​പി​ക​യു​ടെ പ്ര​ധാ​ന വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ണ്വാ​യു​ധം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ര​ണ്ടു ബി-2 ​സ്റ്റെ​ൽ​ത്ത് ബോ​ംബ​ർ വി​മാ​ന​ങ്ങ​ൾ, ആ​കാ​ശ​ത്തു​വ​ച്ച് ഇ​ന്ധ​നം നി​റ​യ്ക്കാ​വു​ന്ന എ​ട്ട് കെ​സി 135 വി​മാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ മി​സൗ​റി​യി​ലെ വൈ​റ്റ്മാ​ൻ എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

മ​ല​യാ​ളി​ക​ൾ അ​തു വാ​യി​ക്കു​ന്പോ​ഴേ​ക്കും അ​മേ​രി​ക്ക ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. വി​മാ​ന​ങ്ങ​ൾ തി​രി​ച്ചെ​ത്തി​യെ​ന്നാ​ണ് ട്രം​പ് അ​റി​യി​ച്ച​ത്. “പ​ശ്ചി​മേ​ഷ്യ​യി​ലെ ഹി​റ്റ്‌​ല​ർ’’ എ​ന്ന് 2017ലും 2018​ലും സൗ​ദി രാ​ജ​കു​മാ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വി​ശേ​ഷി​പ്പി​ച്ച ആ​യ​ത്തു​ള്ള അ​ലി ഖ​മന​യ് ഒ​ളി​ത്താ​വ​ള​ത്തി​ലാ​ണ്. ഇ​സ്രയേ​ലി​ന് സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന ഏ​തൊ​രു രാ​ജ്യ​ത്തെ​യും ല​ക്ഷ്യ​മി​ടു​മെ​ന്ന് ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്നു​മു​ണ്ട്. അ​മേ​രി​ക്ക​ൻ സൈ​നി​കതാ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ൻ തി​രി​ച്ച​ടി ന​ട​ത്തു​ക​യോ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച് ലോ​ക​വ്യാ​പാ​ര​ത്തി​ന്‍റെ ക​ട​ൽ​മാ​ർ​ഗം ത​ട​യു​ക​യോ ചെ​യ്തേ​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. ഇ​റാ​ന് സ​മാ​ധാ​ന​മോ ദു​ര​ന്ത​മോ ഏ​തെ​ങ്കി​ലും ഒ​ന്നു മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കൂ എ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ഭീ​ഷ​ണി.

ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് വ​ഴ​ങ്ങു​മോ അ​മേ​രി​ക്ക​യു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മോ എ​ന്ന​താ​ണ് ലോ​ക​ത്തി​ന്‍റെ ഉ​ദ്വേ​ഗം. പ​ശ്ചി​മേ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​മേ​രി​ക്ക​യ്ക്ക് 19 സൈ​നി​ക​താ​വ​ള​ങ്ങ​ളു​ണ്ട്. അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ക്കു പു​റ​മെ 45,000 സൈ​നി​ക​രു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബ​ഹ്‌​റൈ​ന്‍, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ര്‍ദാ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടെ​ണ്ണം സ്ഥി​രം താ​വ​ള​ങ്ങ​ളാ​ണ്.

അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ അ​ഞ്ചാം ഫ്ളീ​റ്റി​ന്‍റെ ആ​സ്ഥാ​നം ബ​ഹ്റൈ​നി​ലാ​യ​തി​നാ​ൽ അ​വ​ർ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. അ​മേ​രി​ക്ക ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ ലോ​ക​ത്തെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി​യെ​ന്നും ഭൂ​മി​യി​ൽ മ​റ്റാ​ർ​ക്കും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​മേ​രി​ക്ക ചെ​യ്ത​തെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.

അ​മേ​രി​ക്ക​യ്ക്കെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ര​ജ​ബ് ത​യി​ബ് എ​ർ​ദോ​ഗ​നാ​ണ്. എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​സ്ര​യേ​ലാ​ണെ​ന്നും നെ​ത​ന്യാ​ഹു​വും ഹി​റ്റ്‌​ല​റും ഒ​രേ പാ​ത​യാ​ണ് തെര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ഇ​സ്താം​ബൂ​ളി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ർ​പ​റേ​ഷ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

2023 ഓ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഇ​സ്ര​യേ​ൽ-​വി​ദേ​ശ പൗ​ര​ന്മാ​രെ കൊ​ന്നൊ​ടു​ക്കു​ക​യും ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​തി​ക​ര​ണ​മി​ല്ലാ​യി​രു​ന്നു. അ​തി​ന​ടു​ത്ത മാ​സ​ങ്ങ​ളി​ൽ 1.25 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രി​സ്ത്യാ​നി​ക​ളെ നാ​ടു ക​ട​ത്താ​നും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അ​സ​ർ​ബൈ​ജാ​ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്ത “വം​ശീ​യപ്രേ​മി’’​യാ​ണ് എ​ർ​ദോ​ഗ​ൻ.

1915-18ൽ 15 ​ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രി​സ്ത്യാ​നി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ, പി​ന്നീ​ട് ഹി​റ്റ്‌​ല​ർ​ പോ​ലും മാ​തൃ​ക​യാ​ക്കി​യ വം​ശ​ഹ​ത്യ​യെ ന്യാ​യീ​ക​രി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. പ​ഴ​യ ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ഓ​ടി​ന​ട​ക്കു​ന്ന ഇ​തേ എ​ർ​ദോ​ഗ​നാ​ണ് ഹാ​ഗി​യ സോ​ഫി​യ എ​ന്ന ക​ത്തീ​ഡ്ര​ൽ ഒ​രു​ളു​പ്പു​മി​ല്ലാ​തെ മോ​സ്കാ​ക്കി​യ​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ ക​ഴു​ത്ത​റ​ത്തും മ​തം മാ​റ്റി​യും ആ​ട്ടി​യോ​ടി​ച്ചും ക്രൈ​സ്ത​വ​രെ അ​വ​രു​ടെ ഈ​റ്റി​ല്ല​ങ്ങ​ളി​ൽ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തൊ​ന്നും കാ​ണാ​ത്ത എ​ർ​ദോ​ഗ​ന്‍റെ കു​ടി​ലബു​ദ്ധി​യു​ള്ള​വ​ർ കേ​ര​ള​ത്തി​ലു​മു​ണ്ട്. ഹാ​ഗി​യ സോ​ഫി​യ പ​ള്ളി​യാ​ണോ മ​സ്ജി​ദാ​ണോ​യെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ല.

പ​ക്ഷേ, ബാ​ബ​റി മ​സ്ജി​ദ് എ​ന്താ​ണെ​ന്നു കൃ​ത്യ​മാ​യ​റി​യാം. നൈ​ജീരി​യ​യി​ൽ തീ​വ്ര​വാ​ദി​ക​ൾ കൈ​ക​ൾ പി​ന്നി​ലോ​ട്ടു കെ​ട്ടി അ​ടു​ക്കി​ക്കി​ട​ത്തി വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന ക്രി​സ്ത്യാ​നി​ക​ളു​ടെ പി​ട​ച്ചി​ൽ അ​വ​രു​ടെ മ​ന​സ് അ​ലി​യി​ക്കി​ല്ല. ഇ​ക്കൂ​ട്ട​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും യു​ദ്ധ​വി​രു​ദ്ധ​ത​യും അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ത്ത​ക​ളും മ​തം നോ​ക്കി​യാ​ണ്.

ഇ​ട​യ്ക്കി​ടെ മ​തേ​ത​ര​ത്വ​മെ​ന്ന് ഉ​രു​വി​ട്ട് പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാ​മി​നു മ​തേ​ത​ര​ത്വകീ​ശ​യു​ള്ള ജ​നാ​ധി​പ​ത്യക്കുപ്പാ​യം തു​ന്ന​ലാ​ണ് പ​ണി. യ​ഹൂ​ദ​രും ക്രി​സ്ത്യാ​നി​ക​ളും ഇ​ല്ലാ​ത്ത ലോ​കം സ്വ​പ്നം കാ​ണു​ന്ന ഭീ​ക​ര​ർ അ​വ​ർ​ക്കു വം​ശീ​യ​വാ​ദി​ക​ള​ല്ല; തെ​മ്മാ​ടി​ക​ളു​മ​ല്ല. പ​ക്ഷേ, തീ​വ്ര​വാ​ദ​ത്തി​ന്‍റെ ‍ഇ​ര​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും തു​ർ​ക്കി​യും ഇ​റാ​നും സി​റി​യ​യു​മൊ​ക്കെ വം​ശ​വെ​റി​യ​ന്മാ​രാ​യ തെ​മ്മാ​ടി​ക​ളാ​ണെ​ന്നു മ​റ​ക്കേണ്ട.

യു​ദ്ധം പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​ക്ഷേ, സ​മാ​ധാ​നം എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​ണെ​ന്നു ക​രു​തി പ​ങ്കെ​ടു​ക്കു​ന്ന​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ച​ർ​ച്ച​ക​ളു​ടെ അ​ജ​ണ്ട​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ആ​ഗോ​ള വി​ഷ​യം ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ട്, ഗാ​സ​യി​ൽ ഹ​മാ​സി​നെ​യും ലെ​ബ​നനിൽ ഹി​സ്ബു​ള്ള​യെ​യും യെ​മ​നി​ൽ ഹൂ​തി​ക​ളെ​യും ഇ​റാ​ക്കി​ൽ ഷി​യ തീ​വ്ര​വാ​ദി​ക​ളെ​യും തീ​റ്റി​പ്പോ​റ്റു​ന്ന ഇ​റാ​ന്‍റെ ആ​ണ​വകേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​തി​ൽ ത​ല​ത​ല്ലി​ക്ക​ര​യാ​നും പ്ര​തി​ഷേ​ധി​ക്കാ​നും എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യി​ല്ല.

ശ​രി​യ​ത്ത് നി​യ​മം അ​നു​വ​ദി​ക്കാ​തി​രു​ന്ന, ഒ​രു പ​രി​ധി​വ​രെ മ​തേ​ത​ര​ത്വം പാ​ലി​ച്ചി​രു​ന്ന സ​ദ്ദാം ഹു​സൈ​നെ ആ​ക്ര​മി​ച്ച​തു​പോ​ലെ​യ​ല്ല, മ​ത​ഭ്രാ​ന്ത​നും സ്ത്രീസ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മു​ഖം മ​റ​യ്ക്കു​ക​യും പൗ​രപ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യും തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളെ വ​ള​ർ​ത്തി മേ​ഖ​ല​യി​ൽ അ​രാ​ജ​ക​ത്വം വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന, സൗ​ദി രാ​ജ​കു​മാ​ര​ൻ ന​വ ഹി​റ്റ്‌​ല​ർ എ​ന്നു വി​ശേ​ഷി​പ്പി​ച്ച ഖ​മ​ന​യ്.

ന​മു​ക്കു യു​ദ്ധ​ങ്ങ​ൾ വേ​ണ്ട. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മൊ​ഴു​ക്കു​ന്ന വം​ശ​ഹ​ത്യ​ക​ളും വേ​ണ്ട. ര​ണ്ടാ​മ​ത്തേ​ത് ആ​കാ​മെ​ന്നു പ​റ​യു​ന്ന ക​റു​ത്ത രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​ള്ള​നാ​ണ​യ​ങ്ങ​ൾ ആ​രും കൈ​മാ​റ​രു​ത്; പ​ശ്ചി​മേ​ഷ്യ​യി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും.

 

 

International

ലോകബാങ്ക് ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം കുറച്ചു: വ്യാപാര യുദ്ധങ്ങൾ കാരണം മാന്ദ്യം

ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വ്യാപാര യുദ്ധങ്ങളെയും നയപരമായ അനിശ്ചിതത്വങ്ങളെയും തുടർന്ന് 2025-ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം ലോകബാങ്ക് ഗണ്യമായി കുറച്ചു. ലോക സമ്പദ്‌വ്യവസ്ഥ 2.3% മാത്രമാണ് ഈ വർഷം വളരുക എന്ന് ലോകബാങ്ക് പ്രവചിച്ചു. ഇത് 2008-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്. ഉയർന്ന വ്യാപാര തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുകയും ഉത്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും നിർണായക നിക്ഷേപങ്ങളെ വൈകിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എസ്., ചൈന, കാനഡ തുടങ്ങിയ പ്രധാന സാമ്പത്തിക ശക്തികൾക്ക് എല്ലാം വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുമെന്നാണ് ലോകബാങ്ക് പ്രവചനം. വർദ്ധിച്ചുവരുന്ന താരിഫുകൾ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര വ്യാപാരത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഈ സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങളെയും ജനങ്ങളുടെ ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ സഹകരിക്കേണ്ടതിൻ്റെയും വ്യാപാര തടസ്സങ്ങൾ കുറയ്ക്കേണ്ടതിൻ്റെയും ആവശ്യകത ലോകബാങ്ക് ഊന്നിപ്പറയുന്നു. വികസ്വര രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ദാരിദ്ര്യം കുറയ്ക്കാനുമുള്ള ശ്രമങ്ങളെ മന്ദഗതിയിലാക്കുമെന്നും ഇത് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് പുതിയ ചിന്തകൾക്ക് വഴിവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest News

Corehub Up