കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) കുവൈറ്റിലെത്തിച്ചു.
ആർഇജി ലേണിംഗ് സെന്റർ, ജസീറ എയർവേസ് എന്നിവയുമായി സഹകരിച്ചാണ് നാട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെത്തിച്ചത്.
നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.

അവധി കഴിഞ്ഞ് ജോലിയിൽ തിരിച്ചു കയറേണ്ട സമയം അതിക്രമിച്ച സാഹചര്യത്തിൽ ഇൻഫോക്കിന്റെ ഇടപെടൽ വലിയ ആശ്വാസമായന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.
പ്രതിസന്ധിഘട്ടങ്ങളിൽ അംഗങ്ങളുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കൂടെ നിൽക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ ഭാവിയിലും ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇൻഫോകിന്റെ അടുത്ത വിമാന സർവീസ് ഈ മാസം 27നാണ്. വ്യോമപാത അടച്ചതിനെത്തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്.
Tags : Infok Kuwait War NRI News