x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​ത്തി​ന്‍റെ ക​ന​ൽ​വ​ഴി​ക​ൾ

ജ​​​​​​​റൂസ​​​​​​​ലെ​​​​​​​മി​​​​​​​ൽ​​​​​​നി​​​​​​​ന്ന് ഫാ. ​​​​​​​സെ​​​​​​​ബാ​​​​​​​സ്റ്റ്യ​​​​​​​ൻ കു​​​​​​​ന്നും​​​​​​​പു​​​​​​​റ​​​​​​​ത്ത്
Published: March 23, 2026 12:34 AM IST | Updated: March 23, 2026 12:34 AM IST

യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ന്നു വെ​​​​​​​റു​​​​​​​മൊ​​​​​​​രു വിദൂ​​​​​​​ര​​​​​​​ദൃ​​​​​​​ശ്യ​​​​​​​മ​​​​​​​ല്ല; അ​​​​​​​തൊ​​​​​​​രു അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ്. ദൂ​​​​​​​രെ​​​​​​​യെ​​​​​​​വി​​​​​​​ടെ​​​​​​​യോ വെ​​​​​​​ടി​​​​​​​യൊ​​​​​​​ച്ച​​​​​​​ക​​​​​​​ൾ മു​​​​​​​ഴ​​​​​​​ങ്ങു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​ത് ന​​​​​​​മ്മു​​​​​​​ടെ നാ​​​​​​​ട്ടി​​​​​​​ലെ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​​​മാ​​​​​​​യ അ​​​​​​​ടു​​​​​​​ക്ക​​​​​​​ള​​​​​​​ക​​​​​​​ളെ​​​​​​​പ്പോ​​​​​​​ലും അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ലെ ഈ ​​​​​പു​​​​​​​ല​​​​​​​രി​​​​​​​ക​​​​​​​ളി​​​​​​​ൽ ലോ​​​​​​​കം ഒ​​​​​​​രു പു​​​​​​​തി​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ണ്.

പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ​​​​​​​യും കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലെ​​​​​​​യും ആ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ചു​​​​​​​വ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, അ​​​​​​​തി​​​​​​​ന്‍റെ ക​​​​​​​ന​​​​​​​ൽ വീ​​​​​​​ഴു​​​​​​​ന്ന​​​​​​​ത് ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​​​യും സ്വ​​​​​​​പ്ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ്. ജ​​​​​​​റൂസ​​​​​​​ലെ​​​​​​​മി​​​​​​​ലെ സൈ​​​​​​​റ​​​​​​​ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് ഈ ​​​​​ലേ​​​​​​​ഖ​​​​​​​നം എ​​​​​​​ഴു​​​​​​​തു​​​​​​​മ്പോ​​​​​​​ൾ, ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കു​​​​​​​പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം യു​​​​​​​ദ്ധം മ​​​​​​​നു​​​​​​​ഷ്യ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ഴ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള മു​​​​​​​റി​​​​​​​വു​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചാ​​​​​​​ണ് ന​​​​​​​മു​​​​​​​ക്ക് സം​​​​​​​സാ​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള​​​​​​​ത്.

ഭൂ​​​​​​​പ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ​​​​​​​ര​​​​​​​ച്ചു​​​​​​​ചേ​​​​​​​ർ​​​​​​​ത്ത അ​​​​​​​തി​​​​​​​രു​​​​​​​ക​​​​​​​ൾ​​​​​​​ക്കപ്പു​​​​​​​റത്ത്, വി​​​​​​​ശ​​​​​​​പ്പി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും പു​​​​​​​തി​​​​​​​യൊ​​​​​​​രു യു​​​​​​​ദ്ധ​​​​​​​മു​​​​​​​ഖം ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​​​യും വീ​​​​​​​ട്ടു​​​​​​​മു​​​​​​​റ്റ​​​​​​​ത്ത് തു​​​​​​​റ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ലോ​​​​​​​കം ഇ​​​​​​​ന്നു തീ​​​​​​​പി​​​​​​​ടി​​​​​​​ച്ച ഒ​​​​​​​രു ആ​​​​​​​ഗോ​​​​​​​ള ഭൂ​​​​​​​പ​​​​​​​ട​​​​​​​മാ​​​​​​​ണ്. പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലും കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലും ആ​​​​​​​ളി​​​​​​​പ്പ​​​​​​​ട​​​​​​​രു​​​​​​​ന്ന സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ഗോ​​​​​​​ള​​​​​ക്ര​​​​​​​മ​​​​​​​ത്തെ പാ​​​​​​​ടെ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ളി​​​​​​​ലെ വെ​​​​​​​ടി​​​​​​​യൊ​​​​​​​ച്ച​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം, ഈ ​​​​​​​യു​​​​​​​ദ്ധം ഓ​​​​​​​രോ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ​​​​​യും അ​​​​​​​ടു​​​​​​​ക്ക​​​​​​​ള​​​​​​​യി​​​​​​​ലും സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മു​​​​​​​റി​​​​​​​യി​​​​​​​ലും ഏ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​മാ​​​​​​​ന​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​ണ്.

അ​​​​ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​യ മു​​​​​​​റി​​​​​​​വു​​​​​​​ക​​​​​​​ൾ, ഭ​​​​​​​ക്ഷ്യ​​​​​​​സു​​​​​​​ര​​​​​​​ക്ഷ

യു​​​​​​​ദ്ധം കേ​​​​​​​വ​​​​​​​ലം മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളെ​​​​​​​യ​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ലോ​​​​​​​ക​​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ട്ടെ​​​​​​​ല്ലി​​​​​​​നെ​​​​​​​യാ​​​​​​​ണ് ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല ബാ​​​​​​​ര​​​​​​​ലി​​​​​​​ന് 110 ഡോ​​​​​​​ള​​​​​​​ർ ക​​​​​​​ട​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ണ​​​​​​​പ്പെ​​​​​​​രു​​​​​​​പ്പം നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണാ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യി. യു​​​​​​​ദ്ധം അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ളി​​​​​​​ല​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ തീൻപാത്രങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി സൃ​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ‘ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ ഭ​​​​​​​ക്ഷ​​​​​ണ​​​​​ക്കൂ​​​​​​​ട’ എ​​​​​​​ന്ന​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന യു​​​​​​​ക്രെ​​​​​​​യ്ൻ-​​​​​​​റ​​​​​​​ഷ്യ മേ​​​​​​​ഖ​​​​​​​ല​​​​​​​യും, ഊ​​​​​​​ർ​​​​​​​ജ-​​​​​​​വ​​​​​​​ള ഉ​​​​​​​ത്പാ​​​​​ദ​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ലാ​​​​​​​യ​​​​​​​താ​​​​​​​ണ് ഈ ​​​​​​​ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്ക് കാ​​​​​​​ര​​​​​​​ണം.

ഐ​​​​​​​ക്യ​​​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കു​​​​​​​പ്ര​​​​​​​കാ​​​​​​​രം, 2026 പ​​​​​​​കു​​​​​​​തി​​​​​​​യോ​​​​​​​ടെ ആ​​​​​​​ഗോ​​​​​​​ള​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ 36.5 കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ക​​​​​​​ടു​​​​​​​ത്ത ഭ​​​​​​​ക്ഷ്യ​​​​​​​ക്ഷാ​​​​​​​മം നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത് 2024നെ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 15% കൂ​​​​​ടു​​​​​ത​​​​​ലാ​​​​​​​ണ്. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച മ​​​​​റ്റു പ്ര​​​​​ധാ​​​​​ന ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ താ​​​​​ഴെ പ​​​​​റ​​​​​യു​​​​​ന്നു:

ഗോ​​​​​ത​​​​​മ്പ് വി​​​​​ത​​​​​ര​​​​​ണം: ലോ​​​​​​​ക​​​​​​​ത്തെ ഗോ​​​​​​​ത​​​​​​​മ്പ് ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ 30% കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന റ​​​​​​​ഷ്യ-​​​​​​​യു​​​​​​​ക്രെ​​​​​​​യ്ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള വി​​​​​​​ത​​​​​​​ര​​​​​​​ണം യു​​​​​​​ദ്ധം മൂ​​​​​​​ലം കു​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​ത് ഈ​​​​​​​ജി​​​​​​​പ്ത്, ലെ​​​​​​​ബ​​​​​​​ന​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളെ ക​​​​​​​ടു​​​​​​​ത്ത പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ക്കി.

വ​​​​​​​ളം വി​​​​​​​ല: ലോ​​​​​​​ക​​​​​​​ത്തെ പ്ര​​​​​​​ധാ​​​​​​​ന വ​​​​​​​ളം ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​ക്കാ​​​​​​​രാ​​​​​​​യ റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്നും ബെ​​​​​​​ലാ​​​​​​​റ​​​​​​​സി​​​​​​​ൽനി​​​​​​​ന്നു​​​​​​​മു​​​​​​​ള്ള വി​​​​​​​ത​​​​​​​ര​​​​​​​ണം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ ആ​​​​​​​ഗോ​​​​​​​ള വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ വ​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ല 80% വ​​​​​​​രെ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു. ഇ​​​​​​​ത് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ർ​​​​​​​ഷി​​​​​​​ക രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൃ​​​​​​​ഷി​​​​​​​ച്ചെ​​​​​​​ല​​​​​​​വ് കു​​​​​​​ത്ത​​​​​​​നെ കൂ​​​​​​​ട്ടി.

പാ​​​​​​​ച​​​​​​​ക എ​​​​​​​ണ്ണ: ലോ​​​​​​​ക​​​​​​​ത്തെ സൂ​​​​​​​ര്യ​​​​​​​കാ​​​​​​​ന്തി എ​​​​​​​ണ്ണ​​​​​​​യു​​​​​​​ടെ 50 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ഉ​​​​​​​ത്പ്പാ​​​​​​​​ദി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലാ​​​​​​​ണ്. യു​​​​​​​ദ്ധം മൂ​​​​​​​ലം വി​​​​​​​ത​​​​​​​ര​​​​​​​ണ ശൃം​​​​​​​ഖ​​​​​​​ല ത​​​​​​​ക​​​​​​​ർ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്ട്ര വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ പാ​​​​​​​ച​​​​​​​ക എ​​​​​​​ണ്ണ​​​​​​​യു​​​​​​​ടെ വി​​​​​​​ല​​​​​​​യി​​​​​​​ൽ 25-30% വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യു​​​​​ണ്ടാ​​​​​​​യി.

പ്രോ​​​​​​​ട്ടീ​​​​​​​ൻ ല​​​​​​​ഭ്യ​​​​​​​ത: മൃ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള തീ​​​​​​​റ്റ​​​​​​​യു​​​​​​​ടെ (ചോ​​​​​​​ളം, സോ​​​​​​​യ) വി​​​​​​​ല കൂ​​​​​​​ടു​​​​​​​ന്ന​​​​​​​ത് പാ​​​​​​​ൽ, മു​​​​​​​ട്ട, ഇ​​​​​​​റ​​​​​​​ച്ചി എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലെ പ്രോ​​​​​​​ട്ടീ​​​​​​​ൻ ല​​​​​​​ഭ്യ​​​​​​​ത കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

പ​​​​​​​ല രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​ക്ഷ്യ​​​​​​​സു​​​​​​​ര​​​​​​​ക്ഷ മു​​​​​​​ൻ​​​​​​​നി​​​​​​​ർ​​​​​​​ത്തി ധാ​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് നി​​​​​​​രോ​​​​​​​ധി​​​​​​​ച്ച​​​​​​​ത് വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ കൃ​​​​​​​ത്രി​​​​​​​മ​​​​​​​മാ​​​​​​​യ ക്ഷാ​​​​​​​മം സൃ​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​ന്നു. വി​​​​​​​ക​​​​​​​സ്വ​​​​​​​ര രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ട്ടി​​​​​​​ണി വ​​​​​​​ർ​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​​ടു​​​​​​​ത്ത ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യു​​​​​​​ടെ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ത്തെ​​​​​​​യും വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യെ​​​​​​​യും ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു. ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന്‍റെ വി​​​​​​​ല​​​​​കൊ​​​​​​​ണ്ട് ഒ​​​​​​​രു ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ന​​​​​​​ൽ​​​​​​​കാ​​​​​​​നു​​​​​​​ള്ള ഭ​​​​​​​ക്ഷ​​​​​​​ണം വാ​​​​​​​ങ്ങാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും.

ത​​​​​​​ക​​​​​​​രു​​​​​​​ന്ന വി​​​​​​​ത​​​​​​​ര​​​​​​​ണ ശൃം​​​​​​​ഖ​​​​​​​ല

2026ൽ ​​​​​​​ആ​​​​​​​ഗോ​​​​​​​ള ഗ​​​​​​​താ​​​​​​​ഗ​​​​​​​ത മേ​​​​​​​ഖ​​​​​​​ല നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​ധാ​​​​​​​ന വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ ഇ​​​​​​​വ​​​​​​​യാ​​​​​​​ണ്:

  1. ക​​​​​​​ട​​​​​​​ൽ​​​​​​​പ്പാ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി: ലോ​​​​​​​ക​​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ 80 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സ​​​​​​​മു​​​​​​​ദ്ര​​​​​​​മാ​​​​​​​ർ​​​​​ഗ​​​​​മാ​​​​​​​ണ്. ചെ​​​​​​​ങ്ക​​​​​​​ട​​​​​​​ലി​​​​​​​ലെ​​​​​​​ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം മൂ​​​​​​​ലം ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഗു​​​​​​​ഡ് ഹോ​​​​​​​പ്പ് മു​​​​​​​ന​​​​​​​മ്പ് ചു​​​​​​​റ്റി സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് യാ​​​​​​​ത്രാ​​​​​​​ദൂ​​​​​​​രം 6,000 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം വ​​​​​​​ർ​​​​​ധി​​​​​​​പ്പി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ഒ​​​​​​​രു ക​​​​​​​പ്പ​​​​​​​ലി​​​​​​​ന് ല​​​​​​​ക്ഷ്യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്താ​​​​​​​ൻ 10 മു​​​​​​​ത​​​​​​​ൽ 15 ദി​​​​​​​വ​​​​​​​സം വ​​​​​​​രെ അ​​​​​​​ധി​​​​​​​ക സ​​​​​​​മ​​​​​​​യം വേണ്ടിവരുന്നു. 2026 മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ലെ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം ക​​​​​​​ണ്ടെ​​​​​​​യ്ന​​​​​​​ർ വാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ 150 % മു​​​​​​​ത​​​​​​​ൽ 200 % വ​​​​​​​രെ വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​വു​​​​​​​ണ്ടാ​​​​​​​യി. ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്ന് യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ഒ​​​​​​​രു ക​​​​​​​ണ്ടെ​​​​​​​യ്ന​​​​​​​റി​​​​​​​ന്‍റെ ശ​​​​​​​രാ​​​​​​​ശ​​​​​​​രി ചെല​​​​​​​വ് 2,000 ഡോ​​​​​​​ള​​​​​​​റി​​​​​​​ൽ നി​​​​​​​ന്ന് 5,500 ഡോ​​​​​​​ള​​​​​​​റാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

  2. 2. ഇ​​​​​​​ൻ​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ് ഭാ​​​​​​​രം: യു​​​​​​​ദ്ധ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ പോ​​​​​​​കു​​​​​​​ന്ന ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കും വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്ന ‘വാ​​​​​ർ റി​​​​​സ്ക് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ്’ കു​​​​​​​ത്ത​​​​​​​നെ കൂ​​​​​​​ടി. ചി​​​​​​​ല റൂ​​​​​​​ട്ടു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​റ​​​​​​​ൻ​​​​​​​സ് പ്രീ​​​​​​​മി​​​​​​​യം ക​​​​​​​പ്പ​​​​​​​ലി​​​​​​​ന്‍റെ ആ​​​​​​​കെ മൂ​​​​​​​ല്യ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​നം വ​​​​​​​രെ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു.

  3. 3. ആ​​​​​​​കാ​​​​​​​ശ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ലെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ: യു​​​​​​​ക്രെ​​​​​​​യ്ൻ, റ​​​​​​​ഷ്യ, പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് മു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വ്യോ​​​​​​​മ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ൾ അ​​​​​​​ട​​​​​​​ച്ച​​​​​​​തോ​​​​​​​ടെ വി​​​​​​​മാ​​​​​​​ന ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​വും പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​യി. റ​​​​​​​ഷ്യ​​​​​​​ൻ വ്യോ​​​​​​​മ​​​​​​​പാ​​​​​​​ത ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി യൂ​​​​​​​റോ​​​​​​​പ്പി​​​​​​​ലേ​​​​​​​ക്ക് പ​​​​​​​റ​​​​​​​ക്കു​​​​​​​ന്ന വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 2-3 മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ർ അ​​​​​​​ധി​​​​​​​കം പ​​​​​​​റ​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് അ​​​​​​​ന്താ​​​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​​​മാ​​​​​​​ന ടി​​​​​​​ക്ക​​​​​​​റ്റ് നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ 30-40 % വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​ക്കി.

  4. 4. ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​ലെ ആ​​​​​​​ഘാ​​​​​​​തം: അ​​​​​​​സം​​​​​​​സ്കൃ​​​​​​​ത എ​​​​​​​ണ്ണ ബാ​​​​​​​ര​​​​​​​ലി​​​​​​​ന് 110 ഡോ​​​​​​​ള​​​​​​​റി​​​​​​​ന് മു​​​​​​​ക​​​​​​​ളി​​​​​​​ൽ തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​ത് ച​​​​​​​ര​​​​​​​ക്ക് ലോ​​​​​​​റി​​​​​​​ക​​​​​​​ളു​​​​​​​ടെ വാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ 20 % വ​​​​​​​ർ​​​​​​​ധ​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​ക്കി. ഇ​​​​​​​ത് പ​​​​​​​ച്ച​​​​​​​ക്ക​​​​​​​റി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള നി​​​​​​​ത്യോ​​​​​​​പ​​​​​​​യോ​​​​​​​ഗ സാ​​​​​​​ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റ​​​​​​​ത്തി​​​​​​​ന് കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി. ഓ​​​​​​​രോ ഉ​​​​​ത്പ​​​​​ന്ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും വി​​​​​​​ല​​​​​​​യു​​​​​​​ടെ 15-20% ഇ​​​​​​​പ്പോ​​​​​​​ൾ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ച്ചെ​​​​​​​ല​​​​​​​വാ​​​​​​​യി മാ​​​​​​​റി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു.

ഒ​​​​​​​രു ഇ​​​​​​​സ്ര​​​​​യേ​​​​​​​ൽ പ്ര​​​​​​​വാ​​​​​​​സി​​​​​​​യു​​​​​​​ടെ ഡ​​​​​​​യ​​​​​​​റി

രാ​​​​​​​ത്രി​​​​​​​യു​​​​​​​ടെ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​ത​​​​​​​യെ കീ​​​​​​​റി​​​​​​​മു​​​​​​​റി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ഉ​​​​​​​യ​​​​​​​രു​​​​​​​ന്ന സൈ​​​​​​​റ​​​​​​​ണു​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ന് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു. ഇ​​​​​​​വി​​​​​​​ടത്തെ ‘ബോം​​​​​​​ബ് ഷെ​​​​​​​ൽ​​​​​​​ട്ട​​​​​​​റു​​​​​​​ക​​​​​​​ൾ’ ഇ​​​​​​​ന്ന് വെ​​​​​​​റു​​​​​​​മൊ​​​​​​​രു മു​​​​​​​റി​​​​​​​യ​​​​​​​ല്ല, മ​​​​​​​റി​​​​​​​ച്ച് ജീ​​​​​​​വ​​​​​​​ൻ മു​​​​​​​റു​​​​​​​കെപ്പി​​​​​​​ടി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ഭ​​​​​​​യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മി​​​​​​​സൈ​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​യ മാ​​​​​​​ന​​​​​​​സി​​​​​​​കാ​​​​​​​ഘാ​​​​​​​തം ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്നു.

ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലും മാ​​​​​​​നു​​​​​​​ഷി​​​​​​​ക​​​​​​​മാ​​​​​​​യ കാ​​​​​​​ഴ്ച​​​​​​​ക​​​​​​​ൾ പ്ര​​​​​​​തീ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു. പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി ര​​​​​​​ക്തം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രും സ​​​​​​​ന്ന​​​​​​​ദ്ധ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രും സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​ണ്. സ്വ​​​​​​​ന്തം ജീ​​​​​​​വ​​​​​​​ൻ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും ത​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​രി​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​യോ​​​​​​​ധി​​​​​​​ക​​​​​​​രെ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​തെ കൂ​​​​​​​ടെ​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ല​​​​​​​യാ​​​​​​​ളി കെ​​​​​​​യ​​​​​​​ർ​​​​​​​ടേ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​ർ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ദാ​​​​​​​ത്ത​​​​​​​മാ​​​​​​​യ മാ​​​​​​​തൃ​​​​​​​ക​​​​​​​ക​​​​​​​ളാ​​​​​​​ണ്.

സ​​​​മാ​​​​ധാ​​​​ന​​​​മു​​​​ള്ള നാ​​​​ളെ വ​​​​രു​​​​മോ?

ആ​​​​​​​രാ​​​​​​​ണ് ശ​​​​​​​രി, ആ​​​​​​​രാ​​​​​​​ണ് തെ​​​​​​​റ്റ് എ​​​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം, യു​​​​​​​ദ്ധം തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ​​​​​​​യാ​​​​​​​ണ്. ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ​​​​​കൊ​​​​​​​ണ്ട് യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ച്ചെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന മ​​​​​​​ന​​​​​​​സി​​​​​​​നെ പ​​​​​​​ഴ​​​​​​​യ​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന ഓ​​​​​​​രോ രൂ​​​​​​​പ​​​​​​​യും ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ട്ടി​​​​​​​ണി മാ​​​​​​​റ്റാ​​​​​​​നു​​​​​​​ള്ള അ​​​​​​​ന്ന​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ എ​​​​​​​ന്ന് നാം ​​​​​​​ആ​​​​​​​ശി​​​​​​​ച്ചു​​​​​​​പോ​​​​​​​കു​​​​​​​ന്നു. തോ​​​​​​​ക്കു​​​​​​​ക​​​​​​​ൾ നി​​​​​​​ശ​​​​​​​ബ്‌​​​​​ദ​​​​​മാ​​​​​​​കു​​​​​​​ന്ന, കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ഭ​​​​​​​യ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ പോ​​​​​​​കു​​​​​​​ന്ന, സ​​​​​​​മാ​​​​​​​ധാ​​​​​​​നം എ​​​​​​​ന്ന വാ​​​​​​​ക്കി​​​​​​​ന് അ​​​​​​​ർ​​​​​​​ഥം കൈ​​​​​​​വ​​​​​​​രു​​​​​​​ന്ന ഒ​​​​​​​രു നാ​​​​​​​ളേ​​​​​​​ക്കാ​​​​​​​യി ന​​​​​​​മു​​​​​​​ക്ക് കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കാം.

K-Rail Survey

Tags : trenches war

Recent News

Corehub Up