x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ ഇ​ന്ത്യ​ക്കാ​രെ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 4, 2026 04:03 PM IST | Updated: June 4, 2026 04:03 PM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു.

സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​വും അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു.

കു​വൈ​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ൾ​റ​ഹീം അ​ൽ-​അ​വാ​ദി​യു​മാ​യി അ​വ​ർ ച​ർ​ച്ച ന​ട​ത്തി.

കു​വൈ​റ്റ് അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ട കൃ​ത്യ​ത​യാ​ർ​ന്ന​തും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് അ​വ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും എം​ബ​സി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല എം​ബ​സി അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മി​ക​ച്ച ചി​കി​ത്സ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യും കു​ടും​ബ​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ഏ​കോ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും സ്ഥാ​ന​പ​തി വ്യ​ക്ത​മാ​ക്കി.

Tags : Paramita Tripathi Kuwait War

Recent News

Corehub Up