x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​സാ​ഹ​ച​ര്യ​ത്തെ ജാ​ഗ്ര​ത​യോ​ടെ സ​മീ​പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 5, 2026 10:16 AM IST | Updated: March 5, 2026 10:16 AM IST

കു​വൈ​റ്റ് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​വു​ന്ന​തെ​ല്ലാം ഇ​ന്ത്യ​ൻ എം​ബ​സി ചെ​യ്യു​ന്നു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക വേ​ർ​ച്വ​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ് അം​ബാ​സ​ഡ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ജാ​ഗ്ര​ത​യോ​ടെ​യും പ്ര​ഫ​ഷ​ണ​ൽ മി​ക​വോ​ടെ​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന കു​വൈ​റ്റ് സ​ർ​ക്കാ​രി​നോ​ടു​ള്ള കൃ​ത​ജ്ഞ​ത അം​ബാ​സ​ഡ​ർ എ​ടു​ത്തു പ​റ​ഞ്ഞു. ‌

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യു​മാ​യും ഇ​ന്ത്യ, കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ലും ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും സ്ഥി​തി ഗ​തി​ക​ൾ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് താ​ഴെ പ​റ​യും കാ​ര്യ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ഓ​ർ​മി​പ്പി​ച്ചു.

1. ഇ​ന്ത്യ​ൻ എം​ബ​സി ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ 24 മ​ണി​ക്കൂ​റും സേ​വ​ന സ​ന്ന​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കും.

2. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ബ​സി ഹെ​ല്പ് ലൈ​നു​മാ​യും എം​ബ​സി ഇ​മെ​യി​ൽ മു​ഖേ​ന​യും എ​ന്ത് സ​ഹാ​യ​ത്തി​നും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

3. കു​വൈ​റ്റി​ലെ നാല് എം​ബ​സി സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും റം​സാ​ൻ സ​മ​യ​ക്ര​മം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

4. കു​വൈ​റ്റ് സ​ർ​ക്കാ​രും ഇ​ന്ത്യ​ൻ എം​ബ​സി​യും പു​റ​പ്പെ​ടീ​ക്കു​ന്ന എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും എം​ബ​സി വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും ല​ഭ്യ​മാ​ണ്.

അ​വ ഫോ​ളോ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഔ​ദ്യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ത്രം ആ​ശ്ര​യി​ക്കു​ക.

5. എ​യ​ർ പോ​ർ​ട്ട് അ​ട​ച്ച​ത് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു വ​രി​ക​യാ​ണ്.

6. മാ​ർ​ച്ച് അ​ഞ്ച് വ​രെ​യു​ള്ള സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി വെ​ച്ചി​രി​ക്കു​ന്ന വി​വ​രം എം​ബ​സി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ​രീ​ക്ഷാ പു​ന​ക്ര​മീ​ക​ര​ണം സിബിഎ​സ്ഇ ​പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് പോ​കാ​തി​രി​ക്കാ​ൻ അം​ബാ​സ​ഡ​ർ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ഇ​ന്ത്യ​ൻ മാ​ധ്യ​മ സ​മൂ​ഹ​വു​മാ​യും എം​ബ​സി ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗ് ചേ​ർ​ന്ന് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Tags : Paramita Tripathi Kuwait War

Recent News

Corehub Up