Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awards

മി​ക​ച്ച ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി അ​വാ​ര്‍​ഡ് ന​ൽ​കും

ചാ​​​​ത്ത​​​​ന്നൂ​​​​ര്‍: കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ലെ മി​​​​ക​​​​ച്ച ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്കും ക​​​​ണ്ട​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ല്‍ അ​​​​വാ​​​​ര്‍​ഡ് ന​​​​ല്കും. ഓ​​​​രോ മാ​​​​സ​​​​വും മൂ​​​​ന്നു പേ​​​​ര്‍​ക്ക് വീ​​​​ത​​​​മാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ 100 ദി​​​​ന ക​​​​ര്‍​മ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് അ​​​​വാ​​​​ര്‍​ഡ് ന​​​​ല്‍​കു​​​​ന്ന​​​​ത്. ഇ​​​​ന്ധ​​​​ന​​​​ക്ഷ​​​​മ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ സേ​​​​വ​​​​നം ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ നി​​​​ന്നു​​​​ണ്ടാ​​​​കാ​​​​നും മ​​​​ത്സ​​​​രാ​​​​ധി​​​​ഷ്ഠി​​​​ത സേ​​​​വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ല​​​​ക്ഷ്യം.

പ്ര​​​​വ​​​​ര്‍​ത്ത​​​​ന മി​​​​ക​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഓ​​​​രോ യൂ​​​​ണി​​​​റ്റി​​​​ല്‍നി​​​​ന്നും മൂ​​​​ന്നു വീ​​​​തം ക​​​​ണ്ട​​​​ക്ട​​​​ര്‍​മാ​​​​രെ​​​​യും ഡ്രൈ​​​​വ​​​​ര്‍​മാ​​​​രെ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​തി​​​​ന് യൂ​​​​ണി​​​​റ്റ് അ​​​​ധി​​​​കാ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഓ​​​​രോ സെ​​​​ക്ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ധാ​​​​വി​​​​ക​​​​ള്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യു​​​​മു​​​​ള​​​​ള ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

ഓ​​​​രോ ഷെ​​​​ഡ്യൂ​​​​ളി​​​​നും നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ടാ​​​​ര്‍​ജ​​​​റ്റി​​​​ന്‍റെ എ​​​​ത്ര ശ​​​​ത​​​​മാ​​​​നം ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്നു, പ്ര​​​​തി​​​​ദി​​​​ന ഹാ​​​​ജ​​​​രും സ​​​​മ​​​​യ കൃ​​​​ത്യ​​​​ത​​​​യും, യാ​​​​ത്ര​​​​ക്കാ​​​​രോ​​​​ടു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​വും പെ​​​​രു​​​​മാ​​​​റ്റ​​​​വും, കൃ​​​​ത്യ​​​​മാ​​​​യ ഡ്യൂ​​​​ട്ടി നി​​​​ര്‍​വ​​​​ഹി​​​​ക്ക​​​​ല്‍ എ​​​​ന്നീ നാ​​​​ല് പ്ര​​​​ധാ​​​​ന ചോ​​​​ദ്യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് മി​​​​ക​​​​ച്ച ക​​​​ണ്ട​​​​ക്ട​​​​ര്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡം.

ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്ക് ഓ​​​​രോ ഷെ​​​​ഡ്യൂ​​​​ളി​​​​നും നി​​​​ശ്ച​​​​യി​​​​ച്ചു ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള ഇ​​​​ന്ധ​​​​ന ക്ഷ​​​​മ​​​​ത​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം. ഒ​​​​രു ലി​​​​റ്റ​​​​ര്‍ ഡീ​​​​സ​​​​ലി​​​​ല്‍ എ​​​​ത്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ നേ​​​​ടി എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന മാ​​​​ന​​​​ദ​​​​ണ്ഡം.

Kerala

ഫാ.​ ജോ​സ​ഫ് മു​ട്ടു​മ​ന ക്ഷീ​രക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

അ​​​​​ങ്ക​​​​​മാ​​​​​ലി: പി​​​​​ഡി​​​​​ഡി​​​​​പി സ്ഥാ​​​​​പ​​​​​ക ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഫാ. ​​​​​ജോ​​​​​സ​​​​​ഫ് മു​​​​​ട്ട​​​​​മ​​​​​ന​​​​​യു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ള്ള ക്ഷീ​​​​​രക​​​​​ര്‍​ഷ​​​​​ക അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മേ​​​​​ക്ക​​​​​ട​​​​​മ്പ് ക​​​​​ഴ​​​​​ന്നൂ​​​​​ള്ളൂ​​​​​ര്‍ പൈ​​​​​ലി, മേ​​​​​ത​​​​​ല പെ​​​​​ര്യു​​​​​വ​​​​​ങ്ക​​​​​ല്‍ എ​​​​​ബി ജോ​​​​​ര്‍​ജ് എ​​​​​ന്നി​​​​​വ​​​​​ര്‍ ഒ​​​​​ന്നാം സ​​​​​മ്മാ​​​​​ന​​​​​ത്തി​​​​​നും ഷോ​​​​​ള​​​​​യാ​​​​​ര്‍ വ​​​​​ലി​​​​​ക​​​​​ത്ത് വി.​​​​​എ. സി​​​​​റാ​​​​​ജു​​​​​ദ്ദീ​​​​ന്‍, ക​​​​​ല്ലൂ​​​​​ര്‍​ക്കാ​​​​​ട് പാ​​​​​ല​​​​​ക്കോ​​​​​ട്ടി​​​​​ല്‍ പി.​​​​​ജെ. തോ​​​​​മ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ ര​​​​​ണ്ടാം സ​​​​​മ്മാ​​​​​ന​​​​​ത്തി​​​​​നും അ​​​​​ര്‍​ഹ​​​​​രാ​​​​​യി.

പ്ര​​​​​തി​​​​​ദി​​​​​നം 25 ലി​​​​​റ്റ​​​​​ര്‍ പാ​​​​​ല്‍ അ​​​​​ള​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ എ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും 25 ലി​​​​​റ്റ​​​​​റി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ പാ​​​​​ല്‍ അ​​​​​ള​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ബി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഓ​​​​​രോ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ര്‍​ക്ക് 25,000 രൂ​​​​​പ​​​​​യും ര​​​​​ണ്ടാം സ​​​​​മ്മാ​​​​​ന​​​​​ക്കാ​​​​​ര്‍​ക്ക് 15,000 രൂ​​​​​പ​​​​​യും പ്ര​​​​​ശം​​​​​സാ​​​​പ​​​​​ത്ര​​​​​വും ന​​​​​ല്‍​കും.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം, കോ​​​​​ട്ട​​​​​യം, തൃ​​​​​ശൂ​​​​​ര്‍ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന 138 ക്ഷീ​​​​​രസം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്കാ​​​​​ണ് അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍ ന​​​​​ല്‍​കു​​​​​ന്ന​​​​​തെ​​​​​ന്ന് പി​​​​​ഡി​​​​​ഡി​​​​​പി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് വാ​​​​​ളൂ​​​​​ക്കാ​​​​​ര​​​​​ന്‍ പ​​​​​ത്ര​​​​സ​​​​​മ്മേ​​​​​ള്ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

നാ​​​​​ളെ രാ​​​​​വി​​​​​ലെ 10.30ന് ​​​​​ബെ​​​​​ന്നി ബെ​​​​​ഹ​​​​​നാ​​​​​ന്‍ എം​​​​​പി അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യും. ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ തോ​​​​​മ​​​​​സ് ച​​​​​ക്യ​​​​​ത്ത് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. ഡോ. ​​​​​ആ​​​​​ര്‍. രാ​​​​​ജീ​​​​​വ്, അ​​​​​ങ്ക​​​​​മാ​​​​​ലി ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ര്‍​പേ​​​​​ഴ്‌​​​​​സ​​​​​ണ്‍ റീ​​​​​ത്ത പോ​​​​​ള്‍, കാ​​​​​ല​​​​​ടി പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പൗ​​​​​ളി ബേ​​​​​ബി, മെ​​​​​ര്‍​ളി ആ​​​​​ന്‍റ​​​​​ണി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ വൈ​​​​​സ് ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഫാ. ​​​​​ആ​​​​​ന്‍​സ​​​​​ന്‍ ന​​​​​ടു​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍, ഒ.​​​​​പി. മ​​​​​ത്താ​​​​​യി, പി.​​​​​ഡി. ജോ​​​​​ണി എ​​​​​ന്നി​​​​​വ​​​​​രും സം​​​​​ബ​​​​​ന്ധി​​​​​ച്ചു.

Kerala

സ്മൃതി പുരസ്കാരങ്ങൾ വിതരണം ചെയ്തു

ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (കു​​​സാ​​​റ്റ്) ഹി​​​ന്ദി വ​​​കു​​​പ്പ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​എ​​​ൽ. സു​​​നി​​​താ ബാ​​​യി​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2025ലെ ​​​സ്മൃ​​​തി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം. ജു​​​നൈ​​​ദ് ബു​​​ഷി​​​രി വി​​​ത​​​ര​​​ണം ചെ​​​യ്തു.

ഗ്യാ​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് തൃ​​​ശൂ​​​ർ കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​കെ.​​​ രാ​​​ജേ​​​ശ്വ​​​രി​​​യും ധി​​​ഷ​​​ണ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സ് റി​​​ട്ട. പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ജെ. ഉ​​​മാ​​​കു​​​മാ​​​രി​​​യും മേ​​​ധാ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് കു​​​സാ​​​റ്റ് ഹി​​​ന്ദി വ​​​കു​​​പ്പി​​​ലെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​യ അ​​​ഞ്ജ​​​ലി പോ​​​ൾ​​​സ​​​ൺ, എ. ​​​മേ​​​ഘ​​​ന എ​​​ന്നി​​​വ​​​രും അ​​​ർ​​​ഹ​​​രാ​​​യി.

കു​​​സാ​​​റ്റ് ഹി​​​ന്ദി വ​​​കു​​​പ്പ് മേ​​​ധാ​​​വി ഡോ. ​​​പി. പ്ര​​​ണീ​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കു​​​സാ​​​റ്റ് ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ് വ​​​കു​​​പ്പ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റും മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​ബൃ​​​ന്ദ ബാ​​​ല ശ്രീ​​​നി​​​വാ​​​സ​​​ൻ, ഇ​​​ന്ത്യ​​​ൻ റെ​​​യ​​​ർ എ​​​ർ​​​ത്ത് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ റി​​​ട്ട. ട്രാ​​​ൻ​​​സ്ലേ​​​റ്റ​​​ർ എ​​​സ്.​​​ജാ​​​ന​​​കി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

പൈനാപ്പിൾ കണ്ടന്‍റ് ക്രിയേഷൻ ചലഞ്ച് പുരസ്കാരങ്ങൾ നല്കി

വാ​​ഴ​​ക്കു​​ളം: പൈ​​നാ​​പ്പി​​ൾ ഗ്രോ​​വേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ പൈ​​നാ​​പ്പി​​ൾ ക​​ണ്ട​​ന്‍റ് ക്രി​​യേ​​ഷ​​ൻ ച​​ല​​ഞ്ച് മ​​ത്സ​​ര ജേ​​താ​​ക്ക​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര വി​​ത​​ര​​ണം ന​​ട​​ത്തി.

വാ​​ഴ​​ക്കു​​ളം മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഹാ​​ളി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ജി. ​​പ്രി​​യ​​ങ്ക പു​​ര​​സ്കാ​​ര വി​​ത​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​ന​​വും നി​​ർ​​വ​​ഹി​​ച്ചു.

മി​​ക​​ച്ച ഹ്ര​​സ്വ​​ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം വി.​​പി അ​​ബ്ദു​​ൾ ഖാ​​ദ​​റും എ​​ഐ വീ​​ഡി​​യോ​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം രോ​​ഹി​​ത് എ​​സ്. മാ​​ത്യൂ​​സും മി​​ക​​ച്ച പോ​​സ്റ്റ​​ർ ര​​ച​​ന​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം ആ​​ഷോ ജി​​യോ ഷാ​​ജു​​വും ഏ​​റ്റു​​വാ​​ങ്ങി.

ഫ​​സ്‌​​ലു റ​​ഹ്മാ​​ൻ, നൈ​​ജു ബെ​​ന്നി, ആ​​ർ.​​എ.​​അ​​സ്ന, അ​​ജ​​യ് സം​​ഗീ​​ത്, അ​​ടൂ​​ർ ഓം ​​ഹ​​രി ഓം, ​​ഷാ​​ജി വി​​ശ്വ​​നാ​​ഥ​​ൻ, എ​​സ്.​​വി.​​രാ​​ജേ​​ശ്വ​​ർ, ഇ​​ന്ദ്ര​​ജി​​ത്ത്, റി​​സാ​​ൽ ജു​​മാ എ​​ന്നി​​വ​​രും പു​​ര​​സ്കാ​​രം ഏ​​റ്റു വാ​​ങ്ങി.

International

ഓസ്കർ പ്രഖ്യാപിക്കുന്നു; മികച്ച സഹനടൻ ഷോൺ പെൻ, എമി മാഡിഗൺ മികച്ച സഹനടി

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടാനായി തെരഞ്ഞെടുക്കപ്പെട്ടു. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ് ഈ വിഭാ​ഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.

സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി

മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്‍കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്‌ലി സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.

Kerala

ഫോക്ലോർ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് സെക്രട്ടറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നമ്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജ്ജുനനൃത്തം), ടി.പി. കുമാരൻ (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), ആർ. തുളസീധരൻ പിള്ള (കാക്കാരശ്ശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി.

15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്‍ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക. 35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്‌ലോർ അവാർഡിനും അർഹരായി.

നാടൻ കലകളെയും നാടോടി വിജ്ഞാനത്തെയും നിലനിർത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കേരള ഫോക്ലോർ അക്കാദമി വിവിധ ഫെല്ലോഷിപ്പുകളും അവാർഡുകളും നൽകിവരുന്നത്. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ് സാംസ്കാരിക വകുപ്പ് നൽകിവരുന്ന ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്ത്രി പത്രവും അടങ്ങുന്ന പി.കെ. കാളൻ പുരസ്കാരത്തിന് പുറമെയാണ് അക്കാദമി ഈ പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.

Kerala

കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ഫോ​​​​ക്‌​​​​ലോ​​​​ർ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ 2024ലെ ​​​​നാ​​​​ട​​​​ൻ​​​​ക​​​​ലാ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഏ​​​​ഴ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 196 പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​ന് ഡോ. ​​​​എം.​​​​പി. കൃ​​​​ഷ്ണ​​​​ൻ പ​​​​ണി​​​​ക്ക​​​​ർ (തെ​​​​യ്യം), കെ.​​​​പി. ച​​​​ന്തു​​​​ക്കു​​​​ട്ടി ന​​​​ന്പ്യാ​​​​ർ (കോ​​​​ൽ​​​​ക്ക​​​​ളി), കെ.​​​​എം. അ​​​​നി​​​​രു​​​​ദ്ധ​​​​ൻ (അ​​​​ർ​​​​ജു​​​​ന​​​​നൃ​​​​ത്തം), കു​​​​മാ​​​​ര​​​​ൻ ടി.​​​​പി. (മ​​​​ര​​​​ക്ക​​​​ല​​​​പ്പാ​​​​ട്ട്), ഒ.​​​​വി. ര​​​​ത്നാ​​​​ക​​​​ര​​​​ൻ പ​​​​ണി​​​​ക്ക​​​​ർ (പൂ​​​​ര​​​​ക്ക​​​​ളി, മ​​​​റ​​​​ത്തു​​​​ക​​​​ളി), കു​​​​ണ്ട​​​​ത്തി​​​​ൽ ദാ​​​​മേ​​​​ദ​​​​ര​​​​ൻ (പൂ​​​​ര​​​​ക്ക​​​​ളി), പു​​​​തു​​​​മ​​​​ന ഗോ​​​​വി​​​​ന്ദ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി (തി​​​​ട​​​​ന്പ്നൃ​​​​ത്തം), എ. ​​​​രാ​​​​ജ​​​​മ്മ അ​​​​യ്യ​​​​പ്പ​​​​ൻ (പൂ​​​​പ്പ​​​​ട​​​​തു​​​​ള്ള​​​​ൽ), പി. ​​​​കു​​​​ട്ടി​​​​കൃ​​​​ഷ്ണ​​​​ൻ (ക​​​​ണ്യാ​​​​ർ​​​​ക​​​​ളി), തു​​​​ള​​​​സീ​​​​ധ​​​​ര​​​​ൻ പി​​​​ള്ള ആ​​​​ർ. (കാ​​​​ക്കാ​​​​ര​​​​ശി​​​​നാ​​​​ട​​​​കം), വി. ​​​​ത​​​​ത്ത (തു​​​​യി​​​​ലു​​​​ണ​​​​ർ​​​​ത്തു​​​​പാ​​​​ട്ട്) എ​​​​ന്നി​​​​വ​​​​ർ അ​​​​ർ​​​​ഹ​​​​രാ​​​​യി. 15,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് ഫെ​​​​ലോ​​​​ഷി​​​​പ്പ്.

ഗ്ര​​​​ന്ഥ​​​​ര​​​​ച​​​​ന​​​​യ്ക്ക് ഗോ​​​​പി ബു​​​​ധ​​​​നൂ​​​​രും (പു​​​​ള്ളു​​​​വ​​​​രും സ​​​​ർ​​​​പ്പം​​​​പാ​​​​ട്ടും) വെ​​​​ള്ള​​​​നാ​​​​ട് രാ​​​​മ​​​​ച​​​​ന്ദ്ര​​​​നും (വി​​​​ൽ​​​​പ്പാ​​​​ട്ട് ച​​​​രി​​​​ത്ര​​​​വും ക​​​​ഥ​​​​ക​​​​ളും) ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യ്ക്ക് ഡോ. ​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ കാ​​​​വു​​​​ന്പാ​​​​യും ഡോ. ​​​​മ​​​​ഞ്ജു വി. ​​​​മ​​​​ധു​​​​വും പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​രാ​​​​യി. 7,500 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വു​​​​മാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ക.

35 പേ​​​​ർ ഗു​​​​രു​​​​പൂ​​​​ജ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നും 49 പേ​​​​ർ യു​​​​വ​​​​പ്ര​​​​തി​​​​ഭ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നും 96 പേ​​​​ർ മ​​​​റ്റ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ​​​​ക്കും ഒ​​​​രാ​​​​ൾ എം​​​​എ ഫോ​​​​ക്ലോ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​നും അ​​​​ർ​​​​ഹ​​​​രാ​​​​യി.

Kerala

കേ​ര​ള സം​ഗീ​ത-നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; വേ​ണു​ജി​ക്കും കൈ​ത​പ്ര​ത്തി​നും ഫെ​ലോ​ഷി​പ്പ്

തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള-സം​​​​ഗീ​​​​ത നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ 2025ലെ ​​​​പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൂ​​​​ടി​​​​യാ​​​​ട്ടം ആ​​​​ചാ​​​​ര്യ​​​​ൻ വേ​​​​ണു​​​​ജി, സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വു​​​​മാ​​​​യ കൈ​​​​ത​​​​പ്രം ദാ​​​​മോ​​​​ദ​​​​ര​​​​ൻ ന​​​​ന്പൂ​​​​തി​​​​രി, നാ​​​​ട​​​​ക​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നാ​​​​ട​​​​ക​​​​കൃ​​​​ത്തു​​​​മാ​​​​യ ജ​​​​യ​​​​പ്ര​​​​കാ​​​​ശ് കൂ​​​​ളൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് 50,000 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ശി​​​​ല്പ​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന ഫെ​​​​ലോ​​​​ഷി​​​​പ്പ്.

2025ലെ ​​​​അ​​​​വാ​​​​ർ​​​​ഡി​​​​ന് 18 പ്ര​​​​തി​​​​ഭ​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​പൂ​​​​ജാ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് 22 പ്ര​​​​തി​​​​ഭ​​​​ക​​​​ളെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. 30,000 രൂ​​​​പ വീ​​​​ത​​​​വും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ശി​​​​ല്പ​​​​വു​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ക. പു​​​​ര​​​​സ്കാ​​​​ര​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ക്കാ​​​​ദ​​​​മി സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രി​​​​വെ​​​​ള്ളൂ​​​​ർ മു​​​​ര​​​​ളി പ​​​​റ​​​​ഞ്ഞു.

അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ: ഡോ.​​​​എ​​​​ൻ.​​​​ജെ. ന​​​​ന്ദി​​​​നി(​​​​ശാ​​​​സ്ത്രീ​​​​യ​​​​സം​​​​ഗീ​​​​തം), സി.​​​​എ​​​​സ്.​​​​ അ​​​​നു​​​​രൂ​​​​പ് (വ​​​​യ​​​​ലി​​​​ൻ), പ്ര​​​​ഫ. ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ (മൃ​​​​ദം​​​​ഗം), ഷോ​​​​മി ഡേ​​​​വി​​​​സ് (ഡ്രം​​​​സ്, പാ​​​​ശ്ചാ​​​​ത്യ​​​​വാ​​​​ദ്യ​​​​ങ്ങ​​​​ൾ), ജെ​​​​ൻ​​​​സി (ല​​​​ളി​​​​ത​​​​സം​​​​ഗീ​​​​തം), ഗാ​​​​യ​​​​ത്രി അ​​​​ശോ​​​​ക​​​​ൻ (ഹി​​​​ന്ദു​​​​സ്ഥാ​​​​നി ക്ലാ​​​​സി​​​​ക്ക​​​​ൽ), ക​​​​ക്കാ​​​​ട് രാ​​​​ജ​​​​പ്പ​​​​ൻ മാ​​​​രാ​​​​ർ (ചെ​​​​ണ്ട), ചി​​​​ത്ര സു​​​​കു​​​​മാ​​​​ര​​​​ൻ (മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം), ബി.​​​​കെ. ഷ​​​​ഫീ​​​​ക്കു​​​​ദീ​​​​ൻ (ഭ​​​​ര​​​​ത​​​​നാ​​​​ട്യം), മ​​​​നോ​​​​ജ് നാ​​​​രാ​​​​യ​​​​ണ​​​​ൻ (നാ​​​​ട​​​​കം, സം​​​​വി​​​​ധാ​​​​നം), സീ​​​​ത ശ​​​​ശി​​​​ധ​​​​ര​​​​ൻ (നൃ​​​​ത്തം), ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം സ​​​​ന്ധ്യ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ (നാ​​​​ട​​​​കം - ന​​​​ടി), മ​​​​നോ​​​​ജ് കോ​​​​ത​​​​മം​​​​ഗ​​​​ലം (നാ​​​​ട​​​​കം - ന​​​​ട​​​​ൻ), തേ​​​​ക്ക​​​​ട ശ്യാം​​​​ലാ​​​​ൽ (നൃ​​​​ത്ത​​​​നാ​​​​ട​​​​കം), വി​​​​ജ​​​​യ​​​​ൻ ക​​​​ട​​​​ന്പേ​​​​രി (നാ​​​​ട​​​​കം - രം​​​​ഗ​​​​ശി​​​​ല്പം), രാ​​​​ജീ​​​​വ് ന​​​​രി​​​​ക്ക​​​​ൽ (ക​​​​ഥാ​​​​പ്ര​​​​സം​​​​ഗം), ഡോ. ​​​​ജോ​​​​യ് കൃ​​​​ഷ്ണ​​​​ൻ (കേ​​​​ര​​​​ള​​​​ന​​​​ട​​​​നം), സൈ​​​​ന​​​​ൻ കെ​​​​ടാ​​​​മം​​​​ഗ​​​​ലം (മി​​​​മി​​​​ക്രി).

ഗു​​​​രു​​​​പൂ​​​​ജ പു​​​​ര​​​​സ്കാ​​​​രം: സി.​​​​എ​​​​സ്. നാ​​​​രാ​​​​യ​​​​ണ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി (ക​​​​ർ​​​​ണാ​​​​ട​​​​ക സം​​​​ഗീ​​​​തം -വാ​​​​യ്പാ​​​​ട്ട്), പ്ര​​​​ഫ.​​​​ആ​​​​ർ. മ​​​​നോ​​​​ജ് കു​​​​മാ​​​​ർ എ​​​​ന്ന തൊ​​​​ടു​​​​പു​​​​ഴ മ​​​​നോ​​​​ജ് കു​​​​മാ​​​​ർ (വ​​​​യ​​​​ലി​​​​ൻ), ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി (നാ​​​​ട​​​​കം), എ​​​​ൻ. സു​​​​ലോ​​​​ച​​​​ന (നാ​​​​ട​​​​കം - ന​​​​ടി), മോ​​​​ഹ​​​​ൻ കൃ​​​​ഷ്ണ​​​​ൻ (നാ​​​​ട​​​​കം), പ​​​​റ​​​​വൂ​​​​ർ വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ (പു​​​​ല്ലാ​​​​ങ്കു​​​​ഴ​​​​ൽ), ക​​​​വി​​​​യൂ​​​​ർ സ​​​​ദാ​​​​ശി​​​​വ​​​​മാ​​​​രാ​​​​ർ (പ​​​​ഞ്ച​​​​വാ​​​​ദ്യം, തി​​​​മി​​​​ല), ആ​​​​ര്യാ​​​​ട് വ​​​​ല്ല​​​​ഭ​​​​ദാ​​​​സ് (ക​​​​ഥാ​​​​പ്ര​​​​സം​​​​ഗം), കെ.​​​​ആ​​​​ർ. മോ​​​​ഹ​​​​ൻ​​​​ദാ​​​​സ് (നാ​​​​ട​​​​ക​​​​സം​​​​വി​​​​ധാ​​​​നം), കെ.​​​​സി. കൃ​​​​ഷ്ണ​​​​ൻ പ​​​​യ്യ​​​​ന്നൂ​​​​ർ (നാ​​​​ട​​​​കം - ന​​​​ട​​​​ൻ), ക​​​​ലാ​​​​ഭ​​​​വ​​​​ൻ റ​​​​ഹ്‌​​​​മാ​​​​ൻ(​​​​മി​​​​മി​​​​ക്രി), ശി​​​​വ​​​​ൻ അ​​​​യോ​​​​ധ്യ (നാ​​​​ട​​​​കം - ന​​​​ട​​​​ൻ), പേ​​​​രാ​​​​മം​​​​ഗ​​​​ലം വി​​​​ജ​​​​യ​​​​ൻ (കൊ​​​​ന്പ്), തേ​​​​ക്ക​​​​ടി രാ​​​​ജ​​​​ൻ (ല​​​​ളി​​​​ത​​​​സം​​​​ഗീ​​​​തം), ഉ​​​​ഷാ​​​​ധ​​​​ര​​​​ൻ (നാ​​​​ട​​​​കം - ന​​​​ട​​​​ൻ), ഏ​​​​ഷ്യാ​​​​ഡ് ശ​​​​ശി​​​​മാ​​​​രാ​​​​ർ (ഇ​​​​ല​​​​ത്താ​​​​ളം), ശാ​​​​ലു മേ​​​​നോ​​​​ൻ (നൃ​​​​ത്ത​​​​നാ​​​​ട​​​​കം), സി.​​​​ആ​​​​ർ. ര​​​​മാ​​​​ദേ​​​​വി (നാ​​​​ട​​​​കം - ന​​​​ടി), എ​​​​ൽ.​​​​ ത​​​​ങ്ക​​​​മ്മ എ​​​​ന്ന ആ​​​​ല​​​​പ്പി ത​​​​ങ്കം (നാ​​​​ട​​​​കം - ന​​​​ടി), ക​​​​ലാ​​​​നി​​​​ല​​​​യം ഗോ​​​​പി (ക​​​​ഥ​​​​ക​​​​ളി വേ​​​​ഷം), ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം ശ്രീ​​​​കു​​​​മാ​​​​ർ(​​​ക​​​​ഥ​​​​ക​​​​ളി വേ​​​​ഷം), തൃ​​​​ശൂ​​​​ർ ജ​​​​നാ​​​​ർ​​​​ദ​​​​ന​​​​ൻ (സം​​​​ഗീ​​​​തം, നൃ​​​​ത്തം). ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴ് ഡോ.​​​​ ജി. ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ നാ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം നി​​​​ധീ​​​​ഷ് പൂ​​​​ക്കാ​​​​ടി​​​​നും ല​​​​ഭി​​​​ച്ചു.

Kerala

സ്വ​രാ​ജ് മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച മി​​​ക​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​ള്ള സ്വ​​​രാ​​​ജ് മാ​​​ധ്യ​​​മ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ദേ​​​ശാ​​​ഭി​​​മാ​​​നി, ക​​​ണ്ണൂ​​​ര്‍ ബ്യൂ​​​റോ ചീ​​​ഫ് വി​​​നോ​​​ദ് പാ​​​യം ജൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​യി. ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ട​​​റാ​​​യി ദ ​​​ഹി​​​ന്ദു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ക​​​റ​​​സ്‌​​​പോ​​​ണ്ട​​ന്‍റ് എ​​​സ്.​​​ആ​​​ര്‍. പ്ര​​​വീ​​​ണും മി​​​ക​​​ച്ച ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​റാ​​​യി ദേ​​​ശാ​​​ഭി​​​മാ​​​നി പാ​​​ല​​​ക്കാ​​​ട് യൂ​​​ണി​​​റ്റി​​​ലെ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ ശ​​​ര​​​ത് ക​​​ല്‍​പ്പാ​​​ത്തി​​​യും അ​​​ര്‍​ഹ​​​രാ​​​യി.

ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ര്‍ ഇ.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നും 24 ന്യൂ​​​സ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ എ​​​ഡി​​​റ്റ​​​ര്‍ ആ​​​ര്‍. ശ്രീ​​​ജി​​​ത്തും അ​​​ര്‍​ഹ​​​രാ​​​യി. ദൃ​​​ശ്യ​​​മാ​​​ധ്യ​​​മം ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ത്യ ടു​​​ഡെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ എ​​​ഡി​​​റ്റ​​​ര്‍ ഷി​​​ബി​​​മോ​​​ളും സി​​​എ​​​ന്‍​എ​​​ന്‍ ന്യൂ​​​സ് 18 കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍ ചാ​​​ര്‍​ജ് നീ​​​തു ര​​​ഘു​​​കു​​​മാ​​​റും മി​​​ക​​​ച്ച ന്യൂ​​​സ് വീ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​റാ​​​യി മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് സീ​​​നി​​​യ​​​ര്‍ കാ​​​മ​​​റാ​​​മാ​​​ന്‍ ഷാ​​​ജു ച​​​ന്ത​​​പ്പു​​​ര​​​യും മി​​​ക​​​ച്ച ഓ​​​ണ്‍​ലൈ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​റാ​​​യി മാ​​​തൃ​​​ഭൂ​​​മി ഓ​​​ണ്‍​ലൈ​​​ന്‍ ക​​​ണ്ട​​​ന്‍റ് റൈ​​​റ്റ​​​ര്‍ എ​​​ന്‍.എ​​​സ്. അ​​​ജ്മ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

Kerala

ഫി​ലിം​ഫെ​യ​ര്‍ പു​ര​സ്‌​കാ​ര​നി​ശ കേ​ര​ള​ത്തി​ലേ​ക്ക്

കൊ​​​​ച്ചി: 70-ാമ​​​​ത് ഫി​​​​ലിം​ ഫെ​​​​യ​​​​ര്‍ പു​​​​ര​​​​സ്കാ​​​​ര നി​​​​ശ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക്. കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​ര​​​ച്ച​​​​ട​​​​ങ്ങ് 21ന് ​​​ക​​​​റു​​​​കു​​​​റ്റി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ 2024ല്‍ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക മി​​​​ക​​​​വി​​​​നെ​​​​യു​​​​മാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വ​​​​ഴി ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ ബ്ലെ​​​​സി ചി​​​​ത്രം ആ​​​​ടു​​​​ജീ​​​​വി​​​​തം എ​​​​ട്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​ടി . മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ആ​​​​ട്ടം, ആ​​​​വേ​​​​ശം, ഭ്ര​​​​മ​​​​യു​​​​ഗം, മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്, ആ​​​​ടു​​​​ജീ​​​​വി​​​​തം, പ്രേ​​​​മ​​​​ലു, ഉ​​​​ള്ളൊ​​​​ഴു​​​​ക്ക്, കി​​​​ഷ്‌​​​​കി​​​​ന്ദാ കാ​​​​ണ്ഡം, പ്ര​​​​ഭാ​​​​യാ​​​​യ് നി​​​​ന​​​​ച്ച​​​​തെ​​​​ല്ലാം എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ണ്ട്. മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മ​​​​മ്മൂ​​​​ട്ടി, ഫ​​​​ഹ​​​​ദ് ഫാ​​​​സി​​​​ല്‍, പൃ​​​​ഥ്വി​​​​രാ​​​​ജ്, ടൊ​​​​വി​​​​നോ തോ​​​​മ​​​​സ്, ആ​​​​സി​​​​ഫ് അ​​​​ലി, ബേ​​​​സി​​​​ല്‍ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രും മി​​​​ക​​​​ച്ച ന​​​​ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മ​​​​മി​​​​ത ബൈ​​​​ജു, പാ​​​​ര്‍​വ​​​​തി തി​​​​രു​​​​വോ​​​​ത്ത്, ഉ​​​​ര്‍​വ​​​​ശി, ന​​​​സ്രി​​​​യ, ദി​​​​വ്യ പ്ര​​​​ഭ, ക​​​​നി കു​​​​സൃ​​​​തി, സാ​​​​രി​​​​ന്‍ ഷി​​​​ഹാ​​​​ബ് എ​​​​ന്നി​​​​വ​​​​രും നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ത​​​​മി​​​​ഴ് സി​​​​നി​​​​മാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 10 നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ ചി​​​​ത്രം അ​​​​മ​​​​ര​​​​നാ​​​​ണ് മു​​​​ന്നി​​​​ല്‍. ല​​​​ബ്ബ​​​​ര്‍ പ​​​​ന്തു, മെ​​​​യ്യ​​​​ഴ​​​​ഗ​​​​ന്‍ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യി വി​​​​ക്രം, ധ​​​​നു​​​​ഷ്, വി​​​​ജ​​​​യ് സേ​​​​തു​​​​പ​​​​തി, അ​​​​ര​​​​വി​​​​ന്ദ സ്വാ​​​​മി, ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി സാ​​​​യി പ​​​​ല്ല​​​​വി, കീ​​​​ര്‍​ത്തി സു​​​​രേ​​​​ഷ്, അ​​​​ന്ന ബെ​​​​ന്‍, സി​​​​മ്രാ​​​​ന്‍, ശ്രീ ​​​​ഗൗ​​​​രി പ്രി​​​​യ, ഉ​​​​ര്‍​വ​​​​ശി എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തെ​​​​ലു​​​​ങ്കി​​​​ല്‍ പു​​​​ഷ്പ 2: ദി ​​​​റൂ​​​​ള്‍, ല​​​​ക്കി ഭാ​​​​സ്‌​​​​ക​​​​ര്‍, ഹ​​​​നു-​​​​മാ​​​​ന്‍ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ഏ​​​​ഴു​​​വീ​​​​തം നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി കി​​​​രീ​​​​ട​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ല്ലു അ​​​​ര്‍​ജു​​​​ന്‍, ദു​​​​ല്‍​ഖ​​​​ര്‍ സ​​​​ല്‍​മാ​​​​ന്‍, ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍​ടി​​​​ആ​​​​ര്‍, നാ​​​​നി എ​​​​ന്നി​​​​വ​​​​രാ​​​​ണ് മി​​​​ക​​​​ച്ച ന​​​​ട​​​​ന്മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്.

ക​​​​ല്‍​ക്കി 2898 എ​​​​ഡി​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍ മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നു​​​​ള്ള നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം നേ​​​​ടി​​​​യ​​​​ത് തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മ​​​​യി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ കൃ​​​​ഷ്ണം പ്ര​​​​ണ​​​​യ സ​​​​ഖി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യ ചി​​​​ത്രം. ഭീ​​​​മ, ബ്ലി​​​​ങ്ക്, ബ​​​​ഘീ​​​​ര, ഹ​​​​ദി​​​​നെ​​​​ന്തു, ശാ​​​​ഖാ​​​​ഹാ​​​​രി എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളും മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ണ്ട്.

മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ന്ന​​​​ഡ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​വ​​​​രാ​​​​ജ്കു​​​​മാ​​​​ര്‍, സു​​​​ധീ​​​​പ്, ദു​​​​നി​​​​യ വി​​​​ജ​​​​യ് എ​​​​ന്നി​​​​വ​​​​ര്‍ ഇ​​​​ടം പി​​​​ടി​​​​ച്ച​​​​താ​​​​യി ഫി​​​​ലിം​​​​ഫെ​​​​യ​​​​ര്‍ എ​​​​ഡി​​​​റ്റ​​​​ര്‍ -ഇ​​​​ന്‍-​​​​ചീ​​​​ഫ് ജി​​​​തേ​​​​ഷ് പി​​​​ള്ളൈ പ​​​​റ​​​​ഞ്ഞു.

Kerala

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് അവാര്‍ഡുകള്‍

കോ​​​ട്ട​​​യം: കെ​​​സി​​​ബി​​​സി വി​​​ദ‍്യാ​​​ഭ‍്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ 2025-26 വ​​​ര്‍ഷ​​​ത്തെ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബെ​​​സ്റ്റ് യൂ​​​ണി​​​റ്റ്:

പാ​​​ലാ

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ൾ:

തൃ​​​ശൂ​​​ർ, ത​​​ല​​​ശേ​​​രി

ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ബെ​​​ര്‍ണാ​​​ഡ് ബാ​​​ച്ചി​​​നെ​​​ല്ലി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ

ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി ബെ​​​സ്റ്റ് സ്‌​​​കൂ​​​ള്‍:

തി​​​രു​​​വ​​​ല്ല ഇരുവെള്ളിപ്ര സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് 

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ൾ:

കോ​​​ട്ട​​​യം സെ​​​ന്‍റ് ആ​​​ന്‍സ്, പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കു​​​റ്റി​​​ക്കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ‍്യ​​​ന്‍സ്, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ്, ത​​​ല​​​ശേ​​​രി എ​​​ടൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ്

ബെ​​​സ്റ്റ് ഹൈ​​​സ്‌​​​കൂ​​​ൾ:

കോ​​​ട്ട​​​പ്പു​​​റം പ​​​ള്ളി​​​പ്പോ​​​ര്‍ട്ട് സെ​​​ന്‍റ് മേ​​​രീ​​​സ്.

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ൾ:

സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം ഹോ​​​ളി​​​ഫാ​​​മി​​​ലി, ചെ​​​മ്മ​​​ല​​​മ​​​റ്റം ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍, മൂ​​​ന്നാ​​​ര്‍ ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ ജി​​​എ​​​ച്ച്എ​​​സ്

ബെ​​​സ്റ്റ് യു​​​പി സ്കൂ​​​ൾ:

മ​​​ല്ല​​​പ്പ​​​ള്ളി സെ​​​ന്‍റ് തോ​​​മ​​​സ്

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് യു​​​പി സ്കൂ​​​ൾ:

പ​​​യ്യ​​​ന്നൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ്.

ബെ​​​സ്റ്റ് എ​​​ല്‍പി സ്കൂ​​​ൾ:

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ്.

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് എ​​​ൽ​​​പി സ്കൂ​​​ളു​​​ക​​​ൾ:

കൊ​​​ച്ചി പ​​​ഴ​​​ങ്ങാ​​​ട് സെ​​​ന്‍റ് ജോ​​​ര്‍ജ്, പാ​​​ലാ ളാ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കു​​​റ്റി​​​ക്കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍സ്.

ബെ​​​സ്റ്റ് ടീ​​​ച്ച​​​ർ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി:

ഡോ. ​​​മെ​​​ന്‍ഡ​​​ലി​​​ന്‍ മാ​​​ത്യു (സെ​​​ന്‍റ് ജോ​​​ണ്‍സ് എ​​​ച്ച്എ​​​സ്എ​​​സ് പാ​​​ലാ​​​വ​​​യ​​​ല്‍) 

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് ടീ​​​ച്ച​​​ർ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി:

റെ​​​ജി​​​മോ​​​ന്‍ കെ. ​​​മാ​​​ത്യു (സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പാ​​​ലാ).
ബെ​​​സ്റ്റ് ടീ​​​ച്ച​​​ർ ഹൈ​​​സ്‌​​​കൂ​​​ള്‍: കെ. ​​​ഷാ​​​ജു​​​മോ​​​ന്‍ (വി​​​എം​​​ജി​​​എ​​​ച്ച്എ​​​സ് കു​​​ള​​​ത്തു​​​പ്പു​​​ഴ)

ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് ടീ​​​ച്ചേ​​​ഴ്സ് ഹൈ​​​സ്‌​​​കൂ​​​ള്‍:

മ​​​നോ​​​ജ് സെ​​​ബാ​​​സ്റ്റ‍്യ​​​ന്‍ (സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പ്ലാ​​​ശ​​​നാ​​​ല്‍), സി​​​സി​​​ലി ജോ​​​സ​​​ഫ് (എ​​​ച്ച്എം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ് എ​​​ടൂ​​​ര്‍ ത​​​ല​​​ശേ​​​രി), ജാ​​​ന്‍സി മോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍ (ഹോ​​​ളി ഫാ​​​മി​​​ലി പാ​​​റ​​​മ്പു​​​ഴ, കോ​​​ട്ട​​​യം), വി​​​ന്‍സി വ​​​ര്‍ഗീ​​​സ് (സി​​​സ്റ്റ​​​ര്‍ ആ​​​ഗ്ന​​​സ്-​​​സേ​​​ക്ര​​​ഡ് ഹാ​​​ര്‍ട്ട് സി​​​ജി​​​എ​​​ച്ച്എ​​​സ് തൃ​​​ശൂ​​​ര്‍)

ബെ​​​സ്റ്റ് ടീ​​​ച്ച​​​ർ എ​​​ല്‍പി:

ബി​​​നു ജോ​​​യി (സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ല്‍പി സ്‌​​​കൂ​​​ള്‍ കു​​​റു​​​മ്പ​​​നാ​​​ടം)

മത്സരഫലം

(ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്ര​മ​ത്തി​ൽ)

ഉ​പ​ന‍്യാ​സ ര​ച​ന: സ​ഖ​റി​യാ​സ് (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കി​ഴ​ക്കേ​ക്ക​ര, തി​രു​വ​ന​ന്ത​പു​രം), ബി​നു കു​ര‍്യാ​ക്കോ​സ് (സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് കു​റു​മ്പ​നാ​ടം, ച​ങ്ങ​നാ​ശേ​രി), ആ​തി​ര സാ​ഗ​ർ (സെ​ന്‍റ് സെ​ബാ​സ്റ്റ‍്യ​ൻ​സ് എ​ച്ച്എ​സ്എ​സ് വെ​ളി​മാ​നം, ത​ല​ശേ​രി)

പ​ദ‍്യ​ര​ച​ന: സി.​എ​ൽ. റാ​ണി (സെ​ന്‍റ് മേ​രീ​സ് സി​ജി​എ​ച്ച്എ​സ് ക​ണ്ട​ശാ​ൻ​ക​ട​വ്, ത​ശൂ​ർ), ജാ​സ്മി​ൻ ജോ​സ് (സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ് മൂ​ല​മ​റ്റം, പാ​ലാ), റെ​ജി​മോ​ൻ കെ. ​മാ​ത‍്യു (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പാ​ലാ)

ക​ഥാ​ര​ച​ന: സി​സ്റ്റ​ർ വ​ച​ന (സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സ് നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം), ലി​ന്‍റ​മോ​ൾ ആ​ന്‍റ​ണി (സെ​ന്‍റ് സെ​ബ​സ്റ്റ‍്യ​ൻ എ​ച്ച്എ​സ്എ​സ് ക​ട​നാ​ട്, പാ​ലാ), ജോ​സി​മ ജോ​സ​ഫ് (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മു​ട്ടാ​ർ, ച​ങ്ങ​നാ​ശേ​രി)

എ​ക്സ്പീ​രി​യ​ൻ​സ് ഷെ​യ​റിം​ഗ്: പി.​എ​ക്സ്. മേ​രി ലി​ൻ​സി (സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് കു​മ്പ​ള​ങ്ങി, കൊ​ച്ചി), റോ​ബി​ൻ മാ​ത‍്യു (സെ​ന്‍റ് ആ​ഗ്ന​സ് എ​ച്ച്എ​സ് മു​ട്ടു​ചി​റ, പാ​ലാ), കെ.​എ​ൽ. മാ​ർ​ഗ​ര​റ്റ് സോ​ണി (സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് കു​മ്പ​ള​ങ്ങി, കൊ​ച്ചി)

Kerala

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡു​ക​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ 2025-26 വ​​​​ർ​​​​ഷ​​​​ത്തെ യൂ​​​​ത്ത് ഐ​​​​ക്ക​​​​ൺ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ മാ​​​​റി​​​​യ സ്ത്രീ​​​​പ​​​​ക്ഷ ഭാ​​​​വു​​​​ക​​​​ത്വ​​​​ത്തെ പ്രേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മു​​​​ന്നി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​വ​​​ഹി​​​ച്ച യു​​​​വ​​​​ന​​​​ടി ക​​​​ല്യാ​​​​ണി പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​നാ​​​​ണ് ക​​​​ല/​​​​സാം​​​​സ്‌​​​​കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് പു​​​​ര​​​​സ്‌​​​​കാ​​​​രം.

ക്രാ​​​​ഫ്റ്റി​​​​ലെ മൗ​​​​ലി​​​​ക​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യും ക​​​​ഥാ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ത്തി​​​​ലെ വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും പാ​​​​ൻ​​​​ഇ​​​​ന്ത്യ​​​​ൻ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തു​​​​കാ​​​​ല വാ​​​​യ​​​​ന​​​​യ്ക്ക് ദി​​​​ശാ​​​​ബോ​​​​ധം ന​​​​ൽ​​​​കി​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ അ​​​​മ​​​​ൽ പി​​​​ര​​​​പ്പ​​​​ൻ​​​​കോ​​​​ടി​​​​നാ​​​​ണ് സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലു​​​​ള്ള യൂ​​​​ത്ത് ഐ​​​​ക്ക​​​​ൺ പു​​​​ര​​​​സ്‌​​​​കാ​​​​രം.

ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ വെ​​​​ള്ളി​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന താ​​​​രം പി. ​​​​മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഫ്സ​​​​ലാ​​​​ണ് കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തു നി​​​​ന്ന് അ​​​​വാ​​​​ർ​​​​ഡി​​​​ന​​​​ർ​​​​ഹ​​​​യാ​​​​യ​​​​ത്. പോ​​​​ള​​​​ണ്ടി​​​​ലെ പോ​​​​സ്‌​​​​നാ​​​​നി​​​​ൽ ന​​​​ട​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്ട്ര മീ​​​​റ്റി​​​​ൽ 800 മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തി​​​​ൽ 1:44.93 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ലാ​​​​ണ് അ​​​​ഫ്‌​​​​സ​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്ത​​​​ത്.

1:45ന് ​​​​താ​​​​ഴെ സ​​​​മ​​​​യ​​​​ത്തി​​​​ൽ 800 മീ​​​​റ്റ​​​​ർ ഓ​​​​ടി​​​​ത്തീ​​​​ർ​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഫ്സ​​​​ൽ. ത​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ റിക്കാ​​​​ഡ് തി​​​​രു​​​​ത്താ​​​​നും അ​​​​ഫ്‌​​​​സ​​​​ലി​​​​ന് സാ​​​​ധി​​​​ച്ചു. ലോ​​​​ക സ്‌​​​​കൂ​​​​ൾ മീ​​​​റ്റും ഏ​​​​ഷ്യ​​​​ൻ സ്‌​​​​കൂ​​​​ൾ മീ​​​​റ്റും ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ രാ​​​​ജ്യാ​​​​ന്ത​​​​ര, ദേ​​​​ശീ​​​​യ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പു​​​​ക​​​​ളി​​​​ലും സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​ക്സ്പെ​​​​രി​​​​മെ​​​​ന്‍റ​​​​ൽ ഫാ​​​​മിം​​​​ഗ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ യു​​​​വ​​​​ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യ കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി ആ​​​​ർ. വി​​​​ഷ്ണു​​​​രാ​​​​ജാ​​​​ണ് കാ​​​​ർ​​​​ഷി​​​​ക​​​​രം​​​​ഗ​​​​ത്തു നി​​​​ന്ന് അ​​​​വാ​​​​ർ​​​​ഡി​​​​ന​​​​ർ​​​​ഹ​​​​നാ​​​​യ​​​​ത്.

ന​​​​വ​​​​സം​​​​രം​​​​ഭ​​​​ക​​​​ൻ വി​​​​മ​​​​ൽ ഗോ​​​​വി​​​​ന്ദ് വ്യ​​​​വ​​​​സാ​​​​യം/​​​​സം​​​​ര​​​​ംഭ​​​​ക​​​​ത്വ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​വാ​​​​ർ​​​​ഡി​​​​ന​​​​ർ​​​​ഹ​​​​നാ​​​​യി. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ മാ​​​​ൻ​​​​ഹോ​​​​ൺ റോ​​​​ബോ​​​​ട്ടു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി വ്യ​​​​ാവ​​​​സാ​​​​യി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ ജെ​​​​ൻ റോ​​​​ബോ​​​​ട്ടി​​​​ക്സ് ക​​​​മ്പ​​​​നി​​​​യു​​​​ടെ സി​​​​ഇ​​​​ഒ ആ​​​​ണ് വി​​​​മ​​​​ൽ ഗോ​​​​വി​​​​ന്ദ്.​​​നി​​​​ലീ​​​​ന അ​​​​ത്തോ​​​​ളി​​​​ക്കാ​​​​ണ് മാ​​​​ധ്യ​​​​മ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്നും പു​​​​ര​​​​സ്‌​​​​കാ​​​​രം.​​​

Kerala

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പൊ​​​​ടി​​​​മ​​​​റ്റം (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി): പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​ര ച​​​​ട​​​​ങ്ങ് പൊ​​​​ടി​​​​മ​​​​റ്റം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എം​​​​പി.

വ​​​​ന്യ​​​​മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം വ​​​​ന്ന​​​​പ്പോ​​​​ള്‍ മ​​​​നു​​​​ഷ്യ​​​​രെ മ​​​​റ​​​​ന്നു. 54 ശ​​​​ത​​​​മാ​​​​നം വ​​​​നാ​​​​വ​​​​ര​​​​ണം മാ​​​​ത്ര​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 30.6 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മേ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ ഉ​​​​ള്ളു. കേ​​​​ര​​​​ള​​​​ത്തെ കേ​​​​ര​​​​ള​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​ർ: മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന് ഇ​​​​വി​​​​ടെ ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മു​​​​തി​​​​ര്‍ന്ന ക​​​​ര്‍ഷ​​​​ക​​​​രെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ യു​​​​വ​​​​ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ധൈ​​​​ര്യ​​​മി​​​​ല്ല. കൃ​​​​ഷി ആ​​​​ദാ​​​​യ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കോ ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്കോ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് യു​​​​വാ​​​​ക്ക​​​​ള്‍ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങാ​​​​ന്‍ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. ദാ​​​​രി​​​​ദ്ര്യ രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ ജീ​​​​വി​​​​ക്കാ​​​​ന്‍ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​ര്‍.
വ​​​​രു​​​​മാ​​​​ന​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും സ്ഥ​​​​ലം ഉ​​​​ള്ള​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ആ​​​​നു​​​​കു​​​​ല്യ​​​​ങ്ങ​​​​ള്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു.കൃ​​​​ഷി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ലോ​​​​ചി​​​​ച്ച് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണം:തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ്

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ച് വേ​​​​ണ്ട പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍കി ഭ​​​​ക്ഷ്യസ​​​​മ്പ​​​​ത്ത് വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്ന് തി​​​​രു​​​​വ​​​​ല്ല ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. വി​​​​ള​​​​ക​​​​ള്‍ക്ക് മ​​​​തി​​​​യാ​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ര്‍ഷ​​​​ക​​​​ര്‍ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക്ക് വേ​​​​ണ്ട പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നും തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നവ​​​​ർ​​​​ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യും: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​രു ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നു​​​​വോ അ​​​​വ​​​​ര്‍ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​ഷ​​​പ്പും കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി കാ​​​​ർ​​​​ഷി​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ക​​​​ര്‍ഷ​​​​ക​​​​ര്‍ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് കാ​​​​ര​​​​ണം അ​​​​വ​​​​ര്‍ക്ക് ശ​​​​ബ്ദ​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍, ഇ​​​​നി അ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​രെ ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. ഭൂ​​​​മി വ​​​​ന​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കു​​​ണ്ട്. ഇ​​​​തി​​​​ല്‍ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ ഒ​​​​ന്നി​​​​ക്ക​​​​ണം. ക​​​​ര്‍ഷ​​​​ക​​​​ര്‍ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ളും പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും ഉ​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്നും ക​​​​ര്‍ഷ​​​​ക​​​​രെ ഒ​​​​രു കു​​​​ട​​​​ക്കീ​​​​ഴി​​​​ല്‍ അ​​​​ണിനി​​​​രത്താ​​​​ന്‍ ഇ​​​​ന്‍ഫാ​​​​മി​​​​ന് ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം ശ്ര​​​​ദ്ധേ​​​​യം:മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍

ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ​​​​വി​​​​ക​​​​സ​​​​ന വ​​​​ഴി​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്‍ഫാം സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത മു​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.

അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ക​​​​ർ​​​​ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി: ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ജീ​​​​വി​​​​താ​​​​ന്ത​​​​സ് ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​​യെ​​​​യും അ​​​​നു​​​​ബ​​​​ന്ധ കൃ​​​​ഷി​​​​ക​​​​ളെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ര്‍ഷ​​​​ക​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​ണ്ടി​​​യാ​​​​ണ് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ഇ​​​​ന്‍ഫാം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, ഇ​​​​ന്‍ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ല്‍, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും ഇ​​​​ന്‍ഫാം സ​​​​ഹ​​​​ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ റ​​​​വ.​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കൊ​​​​ല്ലം​​​​കു​​​​ന്നേ​​​​ല്‍, ച​​​​ങ്ങ​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​തോ​​​​മ​​​​സ് താ​​​​ന്നി​​​​യ​​​​ത്ത്, തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ബി​​​​നീ​​​​ഷ് സൈ​​​​മ​​​​ണ്‍ കാ​​​​ഞ്ഞി​​​​ര​​​​ത്തു​​​​ങ്ക​​​​ല്‍, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് ഇ​​​​ട​​​​പ്പാ​​​​ട്ട്, ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​ര്‍ ജെ​​​​യ്‌​​​​സ​​​​ണ്‍ ചെം​​​​ബ്ലാ​​​​യി​​​​ല്‍, സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ടോം ​​​​ച​​​​മ്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ മ​​​​ണ്ണി​​​​ല്‍ പൊ​​​​ന്നു വി​​​​ള​​​​യി​​​​ച്ച 921 ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കാ​​​​ണ് മെ​​​​മ​​​​ന്‍റോ, ത​​​​ല​​​​പ്പാ​​​​വ്, മ​​​​റ്റ് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ങ്ങി​​​​യ വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന​​​​ലെ ന​​​​ല്‍കി​​​​യ​​​​ത്. യാ​​​​ത്ര ചെ​​​​യ്തു വ​​​​രാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത 485 ക​​​​ര്‍ഷ​​​​ക​​​​രെ ഇ​​​​ന്‍ഫാം പ്രാ​​​​ദേ​​​​ശി​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി വ​​​​രും ദി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ദ​​​​രി​​​ക്കും.

Kerala

കോ​ള​ജു​ക​ൾ​ക്ക് അ​വാ​ർ​ഡ്

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് പ​​​രി​​​സ്ഥി​​​തി​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ക​​​രു​​​ത​​​ലി​​​നും സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​മാ​​​യി സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന ന​​​ല്‍​കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച കോ​​​ള​​​ജു​​​ക​​​ള്‍​ക്ക് പി.​​​എ. തോ​​​മസ് ആ​​​ന്‍​ഡ് റോ​​​സാ തോ​​​മ​​​സ് മെ​​​മ്മോ​​​റി​​​യ​​​ല്‍ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഗ്രീ​​​ന്‍ നേ​​​ച്ച​​​ര്‍ കാ​​​ഷ് അ​​​വാ​​​ര്‍​ഡും ഫ​​​ല​​​ക​​​വും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്കി ആ​​​ദ​​​രി​​​ക്കു​​​ന്നു.


2026-27 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കാ​​​ഴ്ച​​​വ​​​ച്ച കോ​​​ള​​​ജു​​​ക​​​ള്‍​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ൽ​​​കു​​​ക. കോ​​​ള​​​ജി​​​ല്‍ ചെ​​​യ്ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്, പ​​​ത്ര​​​വാ​​​ര്‍​ത്ത, ഫോ​​​ട്ടോ​​​ക​​​ള്‍, സി​​​ഡി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ​​​ട​​​ക്കം പ്രി​​​ന്‍​സി​​​പ്പ​​​ല്‍, ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ഈ​​​മാ​​​സം 30 നു​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നു കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​റി​​​യി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫാ. ​​​ജോ​​​യ് പീ​​​ണി​​​ക്ക​​​പ​​​റ​​​മ്പി​​​ല്‍ - 9446420005

Sports

ഗ്ലോ​​ബ് സോ​​ക്ക​​ർ അ​​വാ​​ർ​​ഡ്സ് റൊ​​ണാ​​ൾ​​ഡോ​​ക്ക്

ദു​​ബാ​​യ്: ഗ്ലോ​​ബ് സോ​​ക്ക​​ർ അ​​വാ​​ർ​​ഡു​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ഉ​​സ്മാ​​ൻ ഡെം​​ബെ​​ലെ​​യും. ലോ​​ക കാ​​യി​​ക​​രം​​ഗ​​ത്ത് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വയ്ക്കു​​ന്ന​​വ​​രെ ആ​​ദ​​രി​​ക്കു​​ന്ന പു​​ര​​സ്കാ​​ര​​മാ​​ണ് ഗ്ലോ​​ബ് സോ​​ക്ക​​ർ.

ദു​​ബാ​​യ് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന ’ഗ്ലോ​​ബ് സോ​​ക്ക​​ർ 2025’ പു​​ര​​സ്കാ​​ര​​ത്തി​​നാ​​ണ് ഇ​​രു​​വ​​രും അ​​ർ​​ഹ​​രാ​​യ​​ത്. ദു​​ബാ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി.

മി​​ക​​ച്ച മി​​ഡി​​ൽ ഈ​​സ്റ്റേ​​ണ്‍ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള അ​​വാ​​ർ​​ഡാ​​ണ് ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നി​​ല​​വി​​ൽ സൗ​​ദി ക്ല​​ബ് അ​​ൽ ന​​സ​​റി​​ൽ ക​​ളി​​ക്കു​​ന്ന റൊ​​ണാ​​ൾ​​ഡോ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ത​​ന്‍റെ 40-ാം വ​​യ​​സി​​ലും കാ​​ഴ്ച​​വെ​​ക്കു​​ന്ന​​ത്.

International

മലയാളി വിദ്യാർഥിനിക്ക് അമേരിക്കൻ സർവകലാശാലയുടെ അവാർഡ്

അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ്‌ ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.

കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.

പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്‍റെയും ലിനി ബാബുവിന്‍റെയും ഏക മകളായ അമല തുവയൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്‍റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്‍റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.

ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.

Movies

കെ​സി​ബി​സി മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി.​ജെ. ജ​യിം​സി​നും ടോം ​ജേ​ക്ക​ബി​നും പു​ര​സ്കാ​രം

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ 2025-ലെ ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ധ്യ​മ അ​വാ​ർ​ഡി​ന് ടോം ​ജേ​ക്ക​ബ് അ​ർ​ഹ​നാ​യി. 40 വ​ർ​ഷ​ത്തോ​ള​മാ​യി മാ​ധ്യ​മ​രം​ഗ​ത്തു​ള്ള ഇ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ ‘പ​കി​ട പ​കി​ട’ പ​ര​മ്പ​ര​യു​ടെ നി​ർ​മാ​താ​വും 15 ൽ​പ്പ​രം സി​നി​മ​ക​ളി​ൽ അ​ഭി​നേ​താ​വു​മാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ ‘ക​ലാം എ​സ്ടി​ഡി​ബി’ യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

സാ​ഹി​ത്യ അ​വാ​ർ​ഡ് വി.​ജെ.​ജ​യിം​സി​നാ​ണ്. സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി​യാ​ണു പു​ര​സ്കാ​രം. കെ​സി​ബി​സി ദാ​ർ​ശ​നി​ക വൈ​ജ്ഞാ​നി​ക അ​വാ​ർ​ഡ് റ​വ.​ഡോ. തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റ​ത്തി​നാ​ണ്. യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ലും ജെ​റ​മി​യ പ്ര​വാ​ച​ക​ന്‍റെ പു ​സ്ത​ക​ത്തി​ലും റോ​മാ​ക്കാ​ർ​ക്കു​ള്ള ലേ​ഖ​ന​ത്തി​ലും ഡോ​ക്ട​റേ​റ്റു​ള്ള ഇ​ദ്ദേ​ഹം പ​തി​നെ​ട്ടു പു​സ്ത‌​ക​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ്.

മ​ല​യാ​ള​സി​നി​മ​യി​ൽ കോ​സ്റ്റ്യൂം രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച സ്റ്റെ​ഫി സേ​വ്യ​റി​നാ​ണ് യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം. ‘ഗ​പ്പി’ എ​ന്ന സി​നി​മ​യ്ക്കു കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബെ​സ്റ്റ് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​രു​പൂ​ജ പു​ര​സ്ക്‌​കാ​ര​ത്തി​ന് ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ, (ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ) ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി, (എ​ഴു​ത്തു​കാ​ര​ൻ), ഫാ. ​ജോ​ൺ വി​ജ​യ​ൻ ചോ​ഴം​പ​റ​മ്പി​ൽ (ക്രൈ​സ്ത​വ സം​ഗീ​തം ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖാ​പി​ച്ച​ത്. 16ന് ​പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്ന് മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മി​ൽ​ട്ട​ൺ അ​റി​യി​ച്ചു.

NRI

രാ​കേ​ഷ് ശ​ങ്ക​ര​നും പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​നും ല​ണ്ട​ന്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ദ​രം

ല​ണ്ട​ന്‍: ല​ണ്ട​ന്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ര്‍​മ​നി​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വ്യ​വ​സാ​യ സം​രം​ഭ​ക​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വും ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​നെ​യും വ്യ​വ​സാ​യ സം​രം​ഭ​ക​നും അ​ഭി​നേ​താ​വു​മാ​യ രാ​കേ​ഷ് ശ​ങ്ക​ര​നെ‌​യും ര​ത്ന പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഗാ​യ​ക​ൻ രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ന്‍ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ല്‍ പ്രോ​ഗ്രാ​മാ​യ ലാ​ലാ 2025ല്‍ ​പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും. വേ​ദി​യി​ല്‍ യു​വ സാ​ഹി​ത്യ​കാ​രി സൗ​മ്യ കൃ​ഷ്ണ, ന​ഴ്സും സം​രം​ഭ​ക​യു​മാ​യ അ​മ്പ​ളി മോ​ബി​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍ റീ​ന ജോ​ണ്‍ എ​ന്നി​വ​രെ​യും പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ക്കും.

ല​ണ്ട​ന്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ല്‍ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ റ​ജി ന​ന്തി​കാ​ട്ട്, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ബി ഗോ​പാ​ല​ന്‍, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് നാ​ലാ​ഞ്ചി​റ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up