Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cabinet

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന നീ​ളു​ന്നു; സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും വി​പു​ലീ​ക​ര​ണ​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ജൂ​ലൈ 20-ഓ​ടെ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭാ മാ​റ്റ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് നീ​ണ്ടു​പോ​യേ​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ.

'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്', മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം തു​ട​ങ്ങി​യ അ​തി​നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ വ​രാ​നി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഇ​രു​സ​ഭ​ക​ളി​ലും ഭ​ര​ണ​പ​ക്ഷ​ത്തി​ന് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​ക്കു​ള്ളി​ൽ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ൾ നി​ർ​ണാ​യ​ക വോ​ട്ടെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. കൂ​ടാ​തെ, സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വ​രാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ഒ​രു 'വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​യി' ഉ​പ​യോ​ഗി​ച്ച് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ഇ​ത് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി തി​ര​ക്കി​ലാ​യി​രി​ക്കും. ജൂ​ലൈ 4-ന് ​അ​ദ്ദേ​ഹം രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ജൂ​ലൈ 6 മു​ത​ൽ 11 വ​രെ ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ 5 മാ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ഏ​ക ദി​വ​സം.

 

Kerala

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി; ആ​ഭ്യ​ന്ത​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്, ധ​ന​വും നി​യ​മ​വും മു​ഖ്യ​മ​ന്ത്രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ന്നെ​യാ​ണ് പൊ​തു​ഭ​ര​ണം, ധ​നം, നി​യ​മം, തു​റ​മു​ഖം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക. ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള ആ​ഭ്യ​ന്ത​ര വ​കു​പ്പും വി​ജി​ല​ൻ​സും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ല​ഭി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യ്ക്ക് ശേ​ഷം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും ശ​ക്ത​മാ​യ പ്രാ​ധാ​ന്യ​മാ​ണ് വ​കു​പ്പു​വി​ഭ​ജ​ന​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​റ്റ് പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ കെ. ​മു​ര​ളീ​ധ​ര​ന് ആ​രോ​ഗ്യ​വും ദേ​വ​സ്വ​വും, എ.​പി. അ​നി​ൽ​കു​മാ​റി​ന് റ​വ​ന്യൂ വ​കു​പ്പും ല​ഭി​ച്ചു. യു​വ​നേ​താ​ക്ക​ളാ​യ പി.​സി. വി​ഷ്ണു​നാ​ഥി​ന് ടൂ​റി​സം, സാം​സ്‌​കാ​രി​ക വ​കു​പ്പു​ക​ളും, റോ​ജി എം. ​ജോ​ണി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും, എം. ​ലി​ജു​വി​ന് എ​ക്‌​സൈ​സ്, സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല സ​ണ്ണി ജോ​സ​ഫി​നും, കൃ​ഷി വ​കു​പ്പ് ടി. ​സി​ദ്ദി​ഖി​നും ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു കൃ​ഷ്ണ വ​നി​താ-​ശി​ശു​ക്ഷേ​മം, തൊ​ഴി​ൽ വ​കു​പ്പു​ക​ളും, കെ.​എ. തു​ള​സി പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പും കൈ​കാ​ര്യം ചെ​യ്യും. കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം എ​ന്നി​വ​യാ​ണ് ഒ.​ജെ. ജ​നീ​ഷി​ന്‍റെ വ​കു​പ്പു​ക​ൾ.

പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​ന് ശ​ക്ത​മാ​യ വ​കു​പ്പു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പാ​ർ​ട്ടി നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വ്യ​വ​സാ​യം, ഐ.​ടി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് കെ.​എം. ഷാ​ജി​ക്കും, പൊ​തു​വി​ദ്യാ​ഭ്യാ​സം എ​ൻ. ഷം​സു​ദ്ദീ​നും, പൊ​തു​മ​രാ​മ​ത്ത് പി.​കെ. ബ​ഷീ​റി​നും ല​ഭി​ച്ച​പ്പോ​ൾ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​റി​നാ​ണ്. മ​റ്റ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ മോ​ൻ​സ് ജോ​സ​ഫ് (ജ​ല​സേ​ച​നം), അ​നൂ​പ് ജേ​ക്ക​ബ് (ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ്), ഷി​ബു ബേ​ബി ജോ​ൺ (വ​നം), സി.​പി. ജോ​ൺ (ഗ​താ​ഗ​തം) എ​ന്നി​വ​രും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. 

മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും

മു​ഖ്യ​മ​ന്ത്രി

1. വി.​ഡി. സ​തീ​ശ​ൻ: പൊ​തു​ഭ​ര​ണം, ധ​നം, നി​യ​മം, തു​റ​മു​ഖം

2. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി: വ്യ​വ​സാ​യം, ഐ.​ടി, സ്റ്റാ​ർ​ട്ട​പ്പ്
3. ര​മേ​ശ് ചെ​ന്നി​ത്ത​ല: ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ്, ക​യ​ർ
4. സ​ണ്ണി ജോ​സ​ഫ്: വൈ​ദ്യു​തി, പ​രി​സ്ഥി​തി, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യം
5. കെ. ​മു​ര​ളീ​ധ​ര​ൻ: ആ​രോ​ഗ്യം, ദേ​വ​സ്വം
6. മോ​ൻ​സ് ജോ​സ​ഫ്: ജ​ല​വി​ഭ​വം, ജ​ല​സേ​ച​നം
7. ഷി​ബു ബേ​ബി ജോ​ൺ: വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം
8. അ​നൂ​പ് ജേ​ക്ക​ബ് : ഭ​ക്ഷ്യം-​സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി
9. സി.​പി. ജോ​ൺ: ഗ​താ​ഗ​തം
10. എ.​പി. അ​നി​ൽ​കു​മാ​ർ: റ​വ​ന്യൂ
11. എ​ൻ. ഷം​സു​ദ്ദീ​ൻ: പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​ജ്ജ്, ന്യൂ​ന​പ​ക്ഷ വി​ക​സ​നം
12. പി.​സി. വി​ഷ്ണു​നാ​ഥ് : ടൂ​റി​സം, സി​നി​മ, സാം​സ്കാ​രി​കം
13. റോ​ജി എം. ​ജോ​ൺ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം
14. ബി​ന്ദു കൃ​ഷ്ണ : തൊ​ഴി​ൽ, വ​നി​താ ശി​ശു​ക്ഷേ​മം
15 .എം. ​ലി​ജു: എ​ക്സൈ​സ്, സ​ഹ​ക​ര​ണം
16. കെ.​എം. ഷാ​ജി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ടൗ​ൺ പ്ലാ​നിം​ഗ്
17. പി.​കെ. ബ​ഷീ​ർ: പൊ​തു​മ​രാ​മ​ത്ത്
18. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ: ഫി​ഷ​റീ​സ്, സാ​മൂ​ഹി​ക നീ​തി
19. ടി. ​സി​ദ്ദി​ഖ്: കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം
20. കെ.​എ. തു​ള​സി: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം
21. ഒ.​ജെ. ജ​നീ​ഷ് : കാ​യി​കം, യു​വ​ജ​ന​കാ​ര്യം

 

Kerala

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധ​ന​വ് 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ'; മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച് മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ' ആ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്‌​ബു​ക്ക് കു​റി​പ്പി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്, ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു​ത​വ​ണ​യാ​യി 2000 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​ന​ത്തി​ൽ വ​രു​ത്തി​യി​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി ബാ​ല​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ണ​റേ​റി​യം 21,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചി​ല സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ മാ​സ​ങ്ങ​ളോ​ളം സ​മ​രം ന​ട​ന്ന​ത്. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മു​ൻ​പ് ന​ൽ​കി​യ ഈ ​വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ വെ​റും 1000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ണ​റേ​റി​യം, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 9000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ആ​കെ 8,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 500 രൂ​പ​യാ​യി​രു​ന്ന ആ​ശാ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് വ​ലി​യ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്ന ച​രി​ത്രം കേ​ര​ളം മ​റ​ന്നി​ട്ടി​ല്ലെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ചു.

Kerala

പ്ര​ചാ​ര​ണം മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു; കെ.​സി​ക്ക് ന​ന്ദി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ് ഈ ​സ​ര്‍​ക്കാ​രി​ന് വേ​ണ്ടി പോ​രാ​ടി​യ​തെ​ന്നും അ​വ​രു​ടെ ശ​ബ്ദ​മാ​യി​രി​ക്കും സ​ര്‍​ക്കാ​രി​നെ ന​യി​ക്കു​ക​യെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

വി.​ഡി.​സ​തീ​ശ​ന്‍ ജി​ക്കും മു​ഴു​വ​ന്‍ മ​ന്ത്രി​സ​ഭ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍, അ​വ​ര്‍ ഇ​നി ഓ​രോ കേ​ര​ളീ​യ​ന്‍റെ​യും ശ​ബ്ദ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും എ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ച​ത്. വി.​ഡി. സ​തീ​ശ​ന്‍ മ​ന്ത്രി​സ​ഭ​യെ അ​ഭി​ന​ന്ദി​ച്ചു​ള്ള കു​റി​പ്പി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നേ​യും രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ത്യേ​കം പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

പ്ര​ചാ​ര​ണ​ത്തി​ന് മു​ന്‍​നി​ര​യി​ല്‍ നി​ന്ന് നേ​തൃ​ത്വം ന​ല്‍​കി​യ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് ന​ന്ദി​യെ​ന്നാ​ണ് രാ​ഹു​ല്‍ കു​റി​ച്ച​ത്. വി​ജ​യം ഈ ​പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ക്ഷീ​ണം ത്യാ​ഗം ചെ​യ്ത ഓ​രോ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു.

Kerala

വാക്കു പാലിച്ച് തുടക്കം; ജൂ​ണ്‍ 15 മു​ത​ല്‍ വനിതകൾക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ച് ഗ്യാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ​പ​ടി​യാ​യി ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കും. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക വ​യോ​ജ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​നും ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ താ​ഴെ​ത്ത​ട്ടി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു.

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം 3,000 രൂ​പ​യും, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, പ്രീ ​പ്രൈ​മ​റി ടീ​ച്ച​ർ​മാ​ർ, ആ​യ​മാ​ർ എ​ന്നി​വ​രു​ടെ വേ​ത​നം 1,000 രൂ​പ വീ​ത​വും ആ​ദ്യ​ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ചു. പു​തി​യ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം 21ന് ​ആ​രം​ഭി​ക്കും.

അ​ന്നു ത​ന്നെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ത്തും. സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ ജി. ​സു​ധാ​ക​ര​നെ പ്രോ​ടേം സ്പീ​ക്ക​റാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്തു. ജൈ​ജു ബാ​ബു​വി​നെ പു​തി​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യും ടി. ​അ​സ​ഫ് അ​ലി​യെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നാ​യും നി​യ​മി​ച്ചു. 

22ന് ​സ്‌​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഇ​തി​നാ​യി ഗ​വ​ർ​ണ​റേ​ട് ശി​പാ​ർ​ശ ചെ​യ്യാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. അം​ഗീ​കാ​രം കി​ട്ടി​യാ​ൽ 29ന് ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​സം​ഗം കൂ​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്നും അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

'വടശേരി ദാമോദരൻ സതീശൻ എന്ന ഞാൻ...!' ആവേശക്കടലായി അനന്തപുരി; മുഖ്യമന്ത്രിയായി അധികാരമേറ്റ് വി.ഡി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ദൈ​വ​നാ​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ത​ല​സ്ഥാ​ന ന​ഗ​രി​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് സെ​ൻ​ഡ്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

വി.​ഡി. സ​തീ​ശ​ന് പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. കു​ഞ്ഞാ​ലി​ക്കു​ട്ടി ദൈ​വ​നാ​മ​ത്തി​ലും സൃ​ഷ്ടാ​വി​ന്‍റെ നാ​മ​ത്തി​ലു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മൂ​ന്നാ​മ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

തു​ട​ർ​ന്ന് സ​ണ്ണി ജോ​സ​ഫ്, കെ.​മു​ര​ളീ​ധ​ര​ൻ, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കെ.​മു​ര​ളീ​ധ​ര​ൻ ഇം​ഗ്ലീ​ഷി​ലും ആ​ർ​എ​സ്‌​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ണും സി​എം​പി നേ​താ​വ് സി.​പി.​ജോ​ണും സ​ഗൗ​ര​വ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്‌​ഞ ചെ​യ്‌​ത​ത്‌.

തു​ട​ർ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്, എ.​പി.​അ​നി​ൽ കു​മാ​ർ, എ​ൻ.​ഷം​സു​ദ്ദീ​ൻ, പി.​സി.​വി​ഷ്‌​ണു​നാ​ഥ്, റോ​ജി എം.​ജോ​ൺ, ബി​ന്ദു കൃ​ഷ്ണ‌, എം.​ലി​ജു, കെ.​എം.​ഷാ​ജി, പി.​കെ.​ബ​ഷീ​ർ, വി.​ഇ.​അ​ബ്ദു​ൽ ഗ​ഫൂ​ർ, ടി.​സി​ദ്ദീ​ഖ്, കെ.​എ.​തു​ള​ജി, ഒ.​ജെ.​ജ​നീ​ഷ് എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്‌​ഞ ചെ​യ്തു‌.

 

Kerala

വി​വി​ഐ​പി​ക​ൾ പു​റ​ത്ത്; വേ​ദി​യി​ൽ കാ​ബി​ന​റ്റ് മാ​ത്രം മ​തി​യെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തിജ്ഞാ​ച​ട​ങ്ങി​ൽ വേ​ദി​യി​ൽ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്ന് ഗ​വ​ർ​ണ​ർ. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വി​വി​ഐ​പി​ക​ൾ​ക്കും വേ​ദി​യി​ൽ ഇ​രി​പ്പി​ടം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ചീ​ഫ് സെ​ക്ര​ട്ട​റി​യും മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്നാ​ണ് ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശം.

ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വേ​ദി​യി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യി​രു​ന്നു. വേ​ദി​യി​ൽ ആ​രൊ​ക്കെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഗ​വ​ർ​ണ​റാ​ണെ​ന്ന് പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കു​പു​റ​മെ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്വി​ന്ദ​ര്‍ സിം​ഗ് സു​ഖു തു​ട​ങ്ങി​യ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെ​ത്തും.

Kerala

എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.

മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.

ഉയർച്ചയും താഴ്‌ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Kerala

സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യു​ടെ ചി​ത്രം തെ​ളി​യു​ന്നു; വ​കു​പ്പു​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: നിയുക്ത മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. ലോ​ക് ഭ​വ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം അൽപ സമയത്തിനകം മന്ത്രിമാരു‌ടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.  

മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് പു​റ​മെ ധ​നം, തു​റ​മു​ഖം, നി​യ​മം എ​ന്നീ വ​കു​പ്പു​ക​ളും വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യും. മുതിർന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വഹിക്കും. കെ. ​മു​ര​ളീ​ധ​​ര​ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

പി.​സി. വി​ഷ്ണു​നാ​ഥ്  (ടൂ​റി​സം, സാം​സ്കാ​രി​കം) സ​ണ്ണി ജോ​സ​ഫ് (റ​വ​ന്യൂ) എ.​പി. അ​നി​ൽ​കു​മാ​ർ (ആ​രോ​ഗ്യം) ടി. ​സി​ദ്ധി​ഖ് (വ​നം), ബി​ന്ദു കൃ​ഷ്ണ (വ​നി​ത,ശി​ശു​ക്ഷേ​മം) ഒ.​ജെ. ജ​നീ​ഷ് (യു​വ​ജ​ന​ക്ഷേ​മം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ. 

നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ നി​ന്ന് ഈ ​പേ​രു​ക​ളും വ​കു​പ്പു​ക​ളു​മാ​ണ് പൂ​ർ​ണ​മാ​യും ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​മാ​രെ​യും വ​കു​പ്പു​ക​ളെ​യും കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​ട​ങ്ങു​ന്ന പൂ​ർ​ണമായ പ‌ട്ടിക രാ​ജ്ഭ​വ​ന് കൈ​മാ​റി.   

 

 

 

 

 

 

 

 

Kerala

കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പും മാ​ത്രം; അ​ന്തി​മ ധാ​ര​ണ​യാ​യി

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പി.​ജെ.​ജോ​സ​ഫി​നെ അ​റി​യി​ച്ചു. ര​ണ്ട് മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യാ​യ മോ​ൻ​സ് ജോ​സ​ഫി​ന് ജ​ല​വി​ഭ​വമോ കൃ​ഷി വ​കു​പ്പോ ല​ഭി​ക്കും. അതേസമയം യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​കും എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. മ​റ്റ് മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ ച‍​ർ​ച്ച തു​ട​രു​ക​യാ​ണ്. ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര ഉ​റ​പ്പി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ധ​ന​വ​കു​പ്പ് കി​ട്ടി​യേ​ക്കും.

അ​നൂ​പ് ജേ​ക്ക​ബും മാ​ണി സി.കാ​പ്പ​നും ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​മാ​രാ​കും. ഇ​തി​ൽ ഇ​വ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Kerala

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യ്ക്ക് പൂ​ർ​ണ​പി​ന്തു​ണ​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യാ​ണ് വ​ലു​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കും. ഒ​രു വി​ഷ​യ​ത്തി​ലും ത​ർ​ക്ക​മി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​ത്. വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും അം​ഗീ​കാ​രം വാ​ങ്ങി ന​ൽ​കേ​ണ്ട​യാ​ൾ ആ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ. ഞ​ങ്ങ​ൾ ത​മ്മി​ൽ വ​ള​രെ​യ​ധി​കം ബ​ന്ധ​മു​ണ്ട്. ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ, കീറാമുട്ടിയായി വകുപ്പ് വിഭജനം

തി​രു​വ​ന​ന്ത​പു​രം : പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ ലീ​ഗ് ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​നു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് സി​എം​പി​യി​ലെ സി.​പി. ജോ​ൺ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​എ​സ്പി​യും സ​മാ​ന​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന വ​കു​പ്പ് വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് അവർക്കുള്ള​ത്. തൊ​ഴി​ൽ വ​കു​പ്പിനു പ​ക​രം ജ​ല​സേ​ച​ന വ​കു​പ്പ് വേ​ണം എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്പി മു​ന്നോ​ട്ടു​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​സം​തൃ​പ്ത​നാ​യി നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്നതു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ മ​ന്ത്രി​സ​ഭ​യി​ൽ താ​ൻ അം​ഗ​മാ​കി​ല്ലെ​ന്നു​ള്ള ഉ​റ​ച്ച നി​ല​പാ​ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ധ​ന​കാ​ര്യ​വ​കു​പ്പ് ന​ൽ​കി ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദം കൊ​ടു​ക്കാം എ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​നു ര​മേ​ശ് ക്യാ​മ്പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മ​ല്ലാ​തെ വ​രു​ന്ന​ത് പാ​ർ​ട്ടി​യെ വ​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​വും ജി​ല്ല​ക​ളുടെ പ്രാതിനിധ്യ​വും മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​കും.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്. എ​ഐസി​സി ജ​ന. സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് ഘ​ട​ക​ക​ക്ഷിക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന​കം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ​കു​പ്പ് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം ന​ൽ​കി ര​മേ​ശി​നെ മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടെ കൂ​ട്ട​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

Kerala

മ​ഞ്ഞു​രു​കു​ന്നു, ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കും; വ​കു​പ്പി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​യാ​കാ​ൻ സ​മ്മ​തി​ച്ച​താ​യി സൂ​ച​ന. മു​ഖ്യ​മ​ന്ത്രി പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ലും സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കു​ന്ന​ത്.

മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യ്യാ​റാ​യെ​ങ്കി​ലും അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ്യ​ക്ത​ത ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വ​സ​തി​യി​ലെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ചെ​ന്നി​ത്ത​ല ജ്യേ​ഷ്ഠ​തു​ല്യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ സ​ർ​ക്കാ​രി​നു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കാ​ൻ ചെ​ന്നി​ത്ത​ല സ​മ്മ​തി​ച്ചെ​ങ്കി​ലും വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സു​പ്ര​ധാ​ന​മാ​യ ആ​ഭ്യ​ന്ത​ര വ​കു​പ്പ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ചെ​ന്നി​ത്ത​ല ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ന്നെ കൈ​വ​ശം വെ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ആ​ഭ്യ​ന്ത​ര​ത്തി​ന് പു​റ​മേ ത​ന്‍റെ വി​ശ്വ​സ്ത​നാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ചെ​ന്നി​ത്ത​ല മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ന് ശേ​ഷ​മേ വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് യാ​തൊ​രു​വി​ധ ഉ​പാ​ധി​ക​ളു​മി​ല്ലെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ സ​ർ​വ്വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

 

Kerala

നിയുക്ത മന്ത്രിസഭയില്‍ വയനാട്ടില്‍നിന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യത വിരളം

കല്‍പ്പറ്റ: നിയുക്ത കേരള മന്ത്രിസഭയില്‍ വയനാട്ടില്‍നിന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യത വിരളം. കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയ ടി. സിദ്ദിഖിനും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലം നാലാം തവണയും നേടിയ ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭാ രൂപീകരണവേളയില്‍ പരിഗണന ലഭിക്കില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ വിലയിരുത്തല്‍. ഇരുവരും യോഗ്യരാണെങ്കിലും മന്ത്രിപദ ലബ്ധിക്ക് സീനിയര്‍മാരുടെ സാന്നിധ്യം വിലങ്ങുതടിയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധി.

കല്‍പ്പറ്റ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിജയിച്ച ടി. സിദ്ദിഖ് കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റാണ്. എങ്കിലും മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ഒരു മന്ത്രിയെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ പലര്‍ക്കും താഴെയാകും സിദ്ദിഖിന്‍റെ റാങ്ക്. ആലുവയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ആഘോഷിക്കുന്ന അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ സിദ്ദിഖിന് മുന്നിലുണ്ട്.

മുഖ്യമന്ത്രിപദം വി.ഡി. സതീശന് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹം കൊച്ചിയില്‍ ജയിച്ച മുഹമ്മദ് ഷിയാസിനു മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ ആഞ്ഞുപിടിക്കും. ഇതും സിദ്ദിഖിന്‍റെ മന്ത്രി സ്വപ്‌നങ്ങള്‍ക്കാണ് മങ്ങലേല്‍പ്പിക്കുക. സിദ്ദിഖ് മന്ത്രിയാകരുതെന്ന് അഗ്രഹിക്കുന്ന നേതാക്കള്‍ മലബാര്‍ മേഖലയില്‍ ഉണ്ടെന്ന് അടക്കം പറയുന്നവരും കോണ്‍ഗ്രസിലുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് വെവ്വേറെ മന്ത്രിമാരെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മാത്രമാണ് ഐ.സി. ബാലകൃഷ്ണന് സാധ്യത. പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ക്ക് ഒരു മന്ത്രി മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ബാലകൃഷ്ണന്‍റെ മന്ത്രി സ്വപ്‌നം പൊലിയും. വണ്ടൂര്‍ പട്ടികജാതി സംവരണ മണ്ഡലത്തില്‍ വിജയിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് എ.പി. അനില്‍കുമാറിനാണ് മന്ത്രി പദം ലഭിക്കുക. തുടര്‍ച്ചയായി ആറാംതവണയാണ് അനില്‍കുമാര്‍ വണ്ടൂരില്‍ വിജയിക്കുന്നത്. സാംസ്‌കാരിക-പിന്നാക്ക ക്ഷേ വകുപ്പ് മുന്‍ മന്ത്രിയുമാണ് ഇദ്ദേഹം.

2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. മാനന്തവാടിയില്‍നിന്നുള്ള പി.കെ. ജയലക്ഷ്മിയാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തത്. യുവജനകാര്യം ഉള്‍പ്പെടെ മറ്റുവകുപ്പുകളും ഇവര്‍ക്ക് ലഭിച്ചിരുന്നു. യുഡിഎഫിന്‍റെ ഏക വനിതാ എംഎല്‍എ എന്നതാണ് കന്നിക്കാരിയായ ജയലക്ഷ്മിക്ക് മന്ത്രിപദം ഉറപ്പിച്ചത്.

ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ബത്തേരിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഒബിസി കോണ്‍ഗ്രസും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ അടുത്തയാളായി അറിയപ്പെടുന്ന നേതാവാണ് ബാലകൃഷ്ണന്‍. ബാലകൃഷ്ണനുവേണ്ടി ചെന്നിത്തല വാശിപിടിച്ചേക്കുമെന്ന് കരുതുന്നവര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

ജില്ലയിലെ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഉഷ വിജയനാണ് വിജയി. ആദ്യമായാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ചത്. അതിനാല്‍ത്തന്നെ മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നേതൃത്വം ഇവരെ പരിഗണിക്കാന്‍ ഇടയില്ല.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച വയനാട്ടുകാരനായ കെ.എം. ഷാജി മന്ത്രിയാകുമെന്നാണ് സൂചന.

National

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും കൈ​ക​ട​ത്തി നാ​സി​ക്കി​ലെ ആ​ൾ​ദൈ​വം; ഏ​ഴാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ അ​ശോ​ക് ഖാ​ര​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി നാ​സി​ക്കി​ലെ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം അ​ശോ​ക് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ലും ഖാ​ര​ത്ത് സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തി​നി​ടെ, ഏ​ഴാ​മ​ത്തെ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ഇ​യാ​ളെ ഏ​പ്രി​ൽ 29 വ​രെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഖാ​ര​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും പ​ല പ്ര​മു​ഖ നേ​താ​ക്ക​ളും ഇ​യാ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി​യെ​ത്തി​യ ഒ​രു വീ​ട്ട​മ്മ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള പു​തി​യ കേ​സ്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പു​റ​ത്തി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് നാ​സി​ക് കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ഖാ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ര​ഹ​സ്യ ലോ​ക്ക​റി​ൽ നി​ന്ന് ര​ണ്ട് ബ്ലാ​ങ്ക് ചെ​ക്കു​ക​ളും മ​റ്റ് പ​ല രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും പ്ര​മു​ഖ​രു​മാ​യും ഇ​യാ​ൾ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

മു​ൻ മെ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​യാ​ൾ​ക്കെ​തി​രെ ഇ​തു​വ​രെ പ​ന്ത്ര​ണ്ടോ​ളം ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളും നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ദി​വ്യ​ശ​ക്തി​യും മ​ന്ത്ര​വാ​ദ​വും അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ൾ. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ലും ഖാ​ര​ത്തി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​കേ​സ് മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

District News

നെ​ടു​മ​ങ്ങാ​ട് ഗ​വ. ഐ​ടി​ഐ​ക്ക് മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം

നെ​ടു​മ​ങ്ങാ​ട്: മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ക​രി​പ്പൂ​ർ വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭ​യു​ടെ മൂ​ത്താം​കോ​ണം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ താ​ത്കാ​ലി​ക​മാ​യി ഐ​ടി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.
പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​മു​റ​യ്ക്ക് ഐ​ടി​ഐ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റും. ര​ണ്ടു യൂ​ണി​റ്റു​ക​ള്‍ വീ​ത​മു​ള്ള ഫി​റ്റ​ർ, വെ​ർ​ഡ​ർ, മ​ൾ​ട്ടീ​മീ​ഡി​യ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ഫ​ക്ട്സ്, ക​മ്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഫി​റ്റ​ര്‍ കോ​ഴ്സി​ന് ര​ണ്ടു വ​ര്‍​ഷ​വും, മ​റ്റു കോ​ഴ്സു​ക​ള്‍​ക്ക് ഓ​രോ വ​ര്‍​ഷ​വു​മാ​ണ് പ​രി​ശീ​ല​ന ദൈ​ര്‍​ഘ്യം.

പ്രി​ൻ​സി​പ്പാ​ൾ ക്ലാ​സ് 2 - ഒ​ന്ന്, ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ- ഒ​ന്ന്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് - ഒ​ന്ന്, ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്റ്റ​ര്‍ - എ​ട്ട്, ക്ല​ർ​ക്ക് - ര​ണ്ട്, ടൈ​പ്പി​സ്റ്റ് - ഒ​ന്ന്, എ​ൽ​ഡി സ്റ്റോ​ർ കീ​പ്പ​ർ - ഒ​ന്ന്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ് - ഒ​ന്ന്, ഉ​ൾ​പ്പെ​ടെ 16 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി.

സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പു​തി​യ ഐ​ടി​ഐ​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഉ​പ​ക​ര​ണ സ​ജീ​ക​ണ​ത്തി​നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മു​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ നെ​ടു​മ​ങ്ങാ​ട് തു​ട​ങ്ങു​ന്ന ഐ​ടി​ഐ​യു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചെ​ല​വു​ക​ള്‍​ക്കാ​യി പ്ര​തി​വ​ര്‍​ഷം 1.04 കോ​ടി​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​ക​ര​ണ സം​ഭ​ര​ണ​ത്തി​നു​മാ​യി 1.61 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.


മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ടു​മ​ങ്ങാ​ട് തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ യു​വാ​ക്ക​ള്‍​ക്ക് സാ​ങ്കേ​തി​ക നൈ​പു​ണ്യം പ​ക​ര്‍​ന്നു ന​ല്‍​കു​വാ​നും യു​വ​ത​ല​മു​റ​യ്ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​വാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. നെ​ടു​മ​ങ്ങാ​ടി​ന്‍റെ ഏ​റെ​ക്കാ​ല​മാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് ഇ​തി​ലൂ​ടെ അ​വ​സാ​നി​ക്കു​ന്ന​ത്.

Kerala

വന്യജീവി ആക്രമണം; മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വർധിപ്പിച്ച് മന്ത്രിസഭ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.

40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കും.

National

പശ്ചിമേഷ്യൻ സംഘർഷം: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗ മന്ത്രിസഭാ സമിതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തെ ഊ​​​​ർ​​​​ജ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല​​​​ട​​​​ക്കം പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​​ടി​​​​ച്ചി​​​​രി​​​​ക്കെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ മ​​​​ന്ത്രി​​​​സ​​​​ഭാ ​​​​സ​​​​മി​​​​തി രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​, ​​​വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ, പെ​​​​ട്രോ​​​​ളി​​​​യം-​​​​ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി എ​​​​ന്നി​​​​വ​​​രാ​​​ണു സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ.

​മ​​​​റ്റു മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ളെ​​​​യും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു സ​​​മി​​​തി​​​യു​​​​ടെ പ്ര​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ലൊ​​​​ന്ന്.

സം​​​​ഘ​​​​ർ​​​​ഷം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നാ​​​​യി ഇ​​​​തി​​​​നോ​​​​ട​​​​കം​​​ത​​​​ന്നെ മ​​​​ന്ത്രി​​​​സ​​​​ഭാ ​​​സ​​​​മി​​​​തി ഒ​​​​ന്നി​​​​ല​​​​ധി​​​​കം യോ​​​​ഗം കൂ​​​​ടി​​​​യെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

Kerala

ഗ​ണേ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും

കൊ​ല്ലം: ഭാ​ര്യ​യു​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ രാ​ജി​വ​ച്ചേ​ക്കും എ​ന്ന് സൂ​ച​ന. മ​ന്ത്രി വാ​ള​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​ങ്കെ​ടു​ക്കും.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​യെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് നേ​തൃ​ത്വ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ട്.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ട​തു​മു​ന്ന​ണി യോ​ഗം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ചേ​ർ​ന്നേ​ക്കും. മ​ന്ത്രി​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ ഭാ​ര്യ ത​ന്നെ ഗു​രു​ത​ര പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ അ​റി​യി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല.

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ദു കൃ​ഷ്ണ​ൻ കൊ​ടു​ത്ത പ​രാ​തി​യി​ലും തു​ട​ർ​ന​ട​പ​ടി ആ​യി​ട്ടി​ല്ല. പോ​ലീ​സി​ന്റെ മെ​ല്ലെ​പ്പോ​ക്ക് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രെ ആ​യു​ധ​മാ​ക്കും.

National

ഗണേഷ് കുമാറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം: ജെബി മേത്തർ

ന്യൂ​ഡ​ൽ​ഹി: ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് മ​ഹി​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി.

മ​ന്ത്രി​യു​ടെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജെ​ബി മേ​ത്ത​ർ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ പോ​ലീ​സി​നെ വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് എ​ന്തുകൊ​ണ്ടാ​ണെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ ഇ​ട​ത് വ​നി​താ നേ​താ​ക്ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ൾ​ക്ക് വാ​ക്ക​ത്തി​യു​മാ​യി മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ൽ ക​യ​റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.

Kerala

വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ‌

ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്ക് ഇൻഷുറന്‍സ് മാതൃകയില്‍ നൂതനമായ റിസ്ക് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്‍ഡ് മാതൃകയില്‍ ഒരു പാരാമെട്രിക് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.

ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയത്.

Kerala

ബാ​ർ സ​മ​യം നീ​ട്ട​ൽ: ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ അ​റി​യാതെ, പറയാതെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ അ​​​റി​​​ഞ്ഞി​​​ല്ല.

പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​ക്ഷി​​​യി​​​ലെ പ​​​ല പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളും ഫൈ​​​വ് സ്റ്റാ​​​ർ മു​​​ത​​​ലു​​​ള്ള ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം പു​​​ല​​​ർ​​​ച്ചെ മൂ​​ന്നു വ​​​രെ നീ​​​ട്ടി​​​യ​​​ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ര​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലോ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലോ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക​​​മാ​​​യി മ​​​ദ്യ​​​മൊ​​​ഴു​​​ക്കാ​​​നാ​​​യി ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം 17 മ​​​ണി​​​ക്കൂ​​​റാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ചി​​​ല ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്താ​​​ണ് ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ഉ​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം.

ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട ബാ​​​റു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് ഫീ​​​സ് ഉ​​​യ​​​ർ​​​ത്താ​​​തെ​​​യാ​​​ണ് ത്രീ, ​​​ഫോ​​​ർ സ്റ്റാ​​​ർ ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷും മാ​​​ത്രം ക​​​ണ്ടാ​​​ണ് ബാ​​​റു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്ന് ഇ ​​​ഫ​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​തി​​​ൽ വ​​​ലി​​​യ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​കാ​​​മെ​​​ന്ന സം​​​ശ​​​യ​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​ണ് അ​​​ബ്കാ​​​രി നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഇ ​​​ഫ​​​യ​​​ൽ നീ​​​ക്കം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും മി​​​ണ്ടാ​​​തി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​ട്ടുപോ​​​ലും ആ​​​ഴ്ച​​​ക​​​ളാ​​​യെ​​​ന്നും ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ഭാ​​​ഗ​​​ത്തുനി​​​ന്ന് ആ​​​രും അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്നു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​വു​​​മാ​​​യി ഒ​​​രു ച​​​ർ​​​ച്ച​​​യും എ​​​ക്സൈ​​​സ് വ​​​കു​​​പ്പു ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റോ മ​​​ന്ത്രി​​​സ​​​ഭ​​​യോ അ​​​റി​​​യാ​​​ത്ത കാ​​​ര്യം പ്ര​​​തി​​​പ​​​ക്ഷം എ​​​ങ്ങ​​​നെ അ​​​റി​​​യു​​​മെ​​​ന്നാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ക​​​ള്ളു​​​ചെ​​​ത്ത് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ​​​യാ​​​ണ് വ​​​ൻ​​​കി​​​ട ബാ​​​റു​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്ന് വ​​​ൻ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം.

ആ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​തെ ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നു മ​​​ണി​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ലെ സി​​​പി​​​ഐ അ​​​തൃ​​​പ്തി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലോ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ലോ പ്ര​​​ക​​​ടി​​​പ്പി​​​ക്കും.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തുവ​​​ന്നി​​​രി​​​ക്കേ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് സി​​​പി​​​ഐ മു​​​തി​​​രു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മേ തീ​​​രു​​​മാ​​​നി​​​ക്കൂ. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തു വ​​​ന്നി​​​രി​​​ക്കേ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദം ആ​​​ളി​​​ക്ക​​​ത്തി​​​ച്ച​​​തുപോ​​​ലെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ത​​​യാ​​​റാ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​ടെ പ്രാ​​​ഥ​​​മി​​​ക തീ​​​രു​​​മാ​​​നം.

Kerala

കു​ട്ട​നാ​ട് വി​ക​സ​ന കൗ​ണ്‍​സി​ലി​ന്‍റെ ഘ​ട​ന​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ടം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു രൂ​​​പീ​​​ക​​​രി​​​ച്ച കു​​​ട്ട​​​നാ​​​ട് വി​​​ക​​​സ​​​ന ഏ​​​കോ​​​പ​​​ന കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ഘ​​​ട​​​ന​​​യി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

സെ​​​ൻ​​​ട്ര​​​ൽ പ്രോ​​​ജ​​​ക്ട് പ്രോ​​​സ​​​സിം​​​ഗ് യൂ​​​ണി​​​റ്റ്-​​​കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ല വി​​​ക​​​സ​​​നം (സി​​​പി​​​പി​​​യു കെ​​​ആ​​​ർ​​​ഡി) ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക്നി​​​ക്ക​​​ൽ ക​​​മ്മി​​​റ്റി, വ​​​ർ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പു​​​ക​​​ൾ, കു​​​ട്ട​​​നാ​​​ട് സെ​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ ഘ​​​ട​​​ന വ​​​രു​​​ന്ന​​​ത്.

കു​​​ട്ട​​​നാ​​​ട് വി​​​ക​​​സ​​​ന ഏ​​​കോ​​​പ​​​ന കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ക​​​ണ്‍​വീ​​​ന​​​റാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ നി​​​ശ്ച​​​യി​​​ച്ചു. കൃ​​​ഷി, ജ​​​ല​​​വി​​​ഭ​​​വ, ഫി​​​ഷ​​​റീ​​​സ്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് അം​​​ഗം കൗ​​​ണ്‍​സി​​​ലി​​​ൽ അം​​​ഗ​​​മാ​​​യി​​​ക്കും.

സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് ത​​​ല​​​ത്തി​​​ൽ സെ​​​ന്‍റ​​​ർ പ്രോ​​​ജ​​​ക്ട് പ്രോ​​​സ​​​സിം​​​ഗ് യൂ​​​ണി​​​റ്റ് കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ലാ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കും. കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജ് സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ കൂ​​​ടി​​​യാ​​​യ ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് സെ​​​ൻ​​​ട്ര​​​ൽ പ്രോ​​​ജ​​​ക്ട് പ്രോ​​​സ​​​സിം​​​ഗ് യൂ​​​ണി​​​റ്റ് കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ലാ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.ഐ​​​ടി, ധ​​​ന​​​കാ​​​ര്യം, ജ​​​ല​​​വി​​​ഭ​​​വ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

 

NRI

കു​വൈ​റ്റ് മ​ന്ത്രിസ​ഭ വി​ക​സി​പ്പി​ച്ചു; ഏ​ഴ് പു​തി​യ മ​ന്ത്രി​മാ​ർ

കു​വൈ​റ്റ് സി​റ്റി: ഏ​ഴ് പു​തി​യ മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രിസ​ഭ വി​ക​സി​പ്പി​ച്ചു കൊ​ണ്ട് അ​മീ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ചി​ല മ​ന്ത്രി​മാ​ർ​ക്ക് വ​കു​പ്പു മാ​റ്റവും വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ വി​ദേ​ശ കാ​ര്യ മ​ന്ത്രി അ​ബ്ദു​ള്ള യ​ഹി​യ​യെ മാ​റ്റി പു​തി​യ വി​ദേ​ശ കാ​ര്യ മ​ന്ത്രി​യാ​യി ഷെ​യ്ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ-​അ​ഹ്മ​ദ് അ​ൽ സ​ബാ​ഹി​നെ നി​യ​മി​ച്ച​താ​ണ് ഇ​തി​ൽ പ്ര​ധാ​നം.  

മൂ​ന്ന് പേ​രെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ന്ത്രി സ​ഭ​യി​ലെ ആ​കെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​യി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി അ​ബ്ദു​ൾ​റ​ഹ്മാ​ൻ അ​ൽ-​മു​തൈ​രി, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ-​അ​ജി​ൽ,വി​ദേ​ശ കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ-​യ​ഹ്യ എ​ന്നി​വ​രെ​യാ​ണ് മ​ന്ത്രി സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. 

ധ​ന​മ​ന്ത്രി​യാ​യി ഡോ. ​യാ​ക്കൂ​ബ് അ​ൽ-​റി​ഫാ​യി​യെ​യും ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ​ഹ​മ​ന്ത്രി​യാ​യി ഒ​മ​ർ അ​ൽ-​ഒ​മ​റി​നെ​യും വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി​യാ​യി ഒ​സാ​മ ബൂ​ദാ​യി​യെ​യും വി​ക​സ​ന, സു​സ്ഥി​ര​ത സ​ഹ​മ​ന്ത്രി​യാ​യി ഡോ. ​റീം അ​ൽ-​ഫ​ലീ​ജി​നെ​യും യു​വ​ജ​ന, കാ​യി​ക സ​ഹ​മ​ന്ത്രി​യാ​യി ഡോ. ​താ​രി​ഖ് അ​ൽ-​ജ​ലാ​ഹ്മ​യെ​യും നി​യ​മി​ച്ചു.

അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​മ​ർ​സൂ​ഖ് ആ​ണ് പു​തി​യ സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി. വി​വ​ര, സാം​സ്കാ​രി​ക മ​ന്ത്രി​യാ​യി അ​ബ്ദു​ള്ള ബു​ഫ്തൈ​നെ​യും ​നി​യ​മി​ച്ചു. കു​വൈ​റ്റ് മു​ൻ അ​മീ​ർ ഷെ​യ്ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ മ​ക​നാ​ണ് പു​തി​യ വി​ദേ​ശ കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ ഷെ​യ്ഖ് ജ​റാ​ഹ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്.

Kerala

കെ റെയിൽവിട്ടു; റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക.

പദ്ധതിക്കായി സംസ്ഥാനത്തിന്‍റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിവേ​ഗ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്. ഡൽഹി - മിററ്റ് ആർആർടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക.

മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.

 

Kerala

ഒ​ന്നാം സീ​സ​ണി​ൽ സ​​​​പ്ലൈ​​​​കോ സം​ഭ​രി​ച്ച മു​ഴു​വ​ൻ നെ​ല്ലി​നും 30 രൂ​പ വീ​തം ന​ൽ​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ഒ​​​​ന്നാം സീ​​​​സ​​​​ണി​​​​ൽ സ​​​​പ്ലൈ​​​​കോ വ​​​​ഴി സം​​​​ഭ​​​​രി​​​​ച്ച മു​​​​ഴു​​​​വ​​​​ൻ നെ​​​​ല്ലി​​​​നും കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 30 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം. 2025 ഒ​​​​ക‌്ടോ​​​​ബ​​​​ർ 20 മു​​​​ത​​​​ൽ സം​​​​ഭ​​​​രി​​​​ച്ച നെ​​​​ല്ലി​​​​നാ​​​​ണ് മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല ന​​​​ൽ​​​​കു​​​​ക.

നേ​​​​ര​​​​ത്തേ ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ സ​​​​പ്ലൈ​​​​കോ വ​​​​ഴി സം​​​​ഭ​​​​രി​​​​ച്ച നെ​​​​ല്ലി​​​​ന് കി​​​​ലോ​​​​യ്ക്ക് 30 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കാ​​​​നാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നം. ഇ​​​​ങ്ങ​​​​നെ നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ച്ചാ​​​​ൽ 2025- 26 ലെ ​​​​ഒ​​​​ന്നാം സീ​​​​സ​​​​ണി​​​​ൽ സ​​​​പ്ലൈ​​​​കോ വ​​​​ഴി സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന നെ​​​​ല്ലി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ര​​​​ണ്ടു ത​​​​രം വി​​​​ല ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നു.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് മു​​​​ൻ​​​​പ് സം​​​​ഭ​​​​രി​​​​ച്ച നെ​​​​ല്ലി​​​​ന് കു​​​​റ​​​​ഞ്ഞ താ​​​​ങ്ങു​​​​വി​​​​ല​​​​യും ശേ​​​​ഷം സം​​​​ഭ​​​​രി​​​​ച്ച നെ​​​​ല്ലി​​​​ന് ഉ​​​​യ​​​​ർ​​​​ന്ന താ​​​​ങ്ങു​​​​വി​​​​ല​​​​യും ന​​​​ൽ​​​​കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം വ​​​​രും. ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​ണ് ഒ​​​​ക്ടോ​​​​ബ​​​​ർ 20 മു​​​​ത​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യം ന​​​​ൽ​​​​കി ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

National

അസ്ഹറുദ്ദീന്‍റെ മന്ത്രിസഭാ പ്രവേശനം: എതിർപ്പുമായി ബിജെപി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: മു​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​നെ തെ​​​ലു​​​ങ്കാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ച്ച​​​യാ​​​യ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റെ സ​​​മീ​​​പി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുച​​​ട്ടം ന​​​ഗ​​​ര​​​ത്തി​​​ന് മൊ​​​ത്ത​​​മാ​​​യി ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ങ്കി​​​ലും, അ​​​സ്ഹ​​​റു​​​ദ്ദീനെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മം ജൂ​​​ബി​​​ലി ഹി​​​ൽ​​​സ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി പ​​​റ​​​യു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നും ബി​​​ജെ​​​പി ആ​​​രോ​​​പി​​​ക്കു​​​ന്നു. അ​​​സ്ഹ​​​റു​​​ദ്ദീൻ മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന വാ​​​ർ​​​ത്ത ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​രോ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യോ അ​​​സ്ഹ​​​റു​​​ദ്ദീനോ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സ​മ​വാ​യ​മാ​യി​ല്ല; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്നും സി​പി​ഐ വി​ട്ടു​നി​ൽ​ക്കും

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച സ​മ​വാ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്നും സി​പി​ഐ​യു​ടെ നാ​ല് മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല എ​ന്ന ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ആ​ല​പ്പു​ഴ ഗ​സ്റ്റ്ഹൗ​സി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഒ​രു മ​ണി​ക്കൂ​ർ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ സി​പി​ഐ​യു​ടെ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, പി. ​പ്ര​സാ​ദ്, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up