x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധ​ന​വ് 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ'; മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ


Published: May 18, 2026 07:40 PM IST | Updated: May 18, 2026 07:40 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച് മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം 'മ​ല എ​ലി​യെ പ്ര​സ​വി​ച്ച​തു​പോ​ലെ' ആ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്‌​ബു​ക്ക് കു​റി​പ്പി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്, ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു​ത​വ​ണ​യാ​യി 2000 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​ന​ത്തി​ൽ വ​രു​ത്തി​യി​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി ബാ​ല​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ണ​റേ​റി​യം 21,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചി​ല സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ മാ​സ​ങ്ങ​ളോ​ളം സ​മ​രം ന​ട​ന്ന​ത്. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മു​ൻ​പ് ന​ൽ​കി​യ ഈ ​വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ വെ​റും 1000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ണ​റേ​റി​യം, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 9000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ആ​കെ 8,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല ഒ​ഴി​യു​മ്പോ​ൾ 500 രൂ​പ​യാ​യി​രു​ന്ന ആ​ശാ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് വ​ലി​യ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്ന ച​രി​ത്രം കേ​ര​ളം മ​റ​ന്നി​ട്ടി​ല്ലെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ചു.

Tags : K.N. Balagopal Asha Worker UDF Cabinet Finance Minister

Recent News

Corehub Up