x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും


Published: March 10, 2026 09:20 AM IST | Updated: March 10, 2026 09:20 AM IST

കൊ​ല്ലം: ഭാ​ര്യ​യു​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ രാ​ജി​വ​ച്ചേ​ക്കും എ​ന്ന് സൂ​ച​ന. മ​ന്ത്രി വാ​ള​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​ങ്കെ​ടു​ക്കും.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​യെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് നേ​തൃ​ത്വ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ട്.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ട​തു​മു​ന്ന​ണി യോ​ഗം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ചേ​ർ​ന്നേ​ക്കും. മ​ന്ത്രി​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ ഭാ​ര്യ ത​ന്നെ ഗു​രു​ത​ര പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ അ​റി​യി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല.

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ദു കൃ​ഷ്ണ​ൻ കൊ​ടു​ത്ത പ​രാ​തി​യി​ലും തു​ട​ർ​ന​ട​പ​ടി ആ​യി​ട്ടി​ല്ല. പോ​ലീ​സി​ന്റെ മെ​ല്ലെ​പ്പോ​ക്ക് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രെ ആ​യു​ധ​മാ​ക്കും.

Tags : minister kb ganesh kumar cabinet meeting chief minister pinarayi vijayan cpm cpi

Recent News

Corehub Up