Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavyrain

ഡ​ല്‍​ഹി​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട്, ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം; 11 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല ഒ​ഴി​കെ​യു​ള്ള ഡ​ൽ​ഹി​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ ഡ​ൽ​ഹി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നീ​ര​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ഴ​ക്കെ​ടു​തി​ക​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ആ​സാം, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 11 പേ​ർ മ​രി​ച്ചു.

ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡെ​റാ​ഡൂ​ൺ, തെ​ഹ്രി, ഉ​ത്ത​ര​കാ​ശി, നൈ​നി​റ്റാ​ൾ, ച​മ്പാ​വ​ത്, ഉ​ധം സിം​ഗ് ന​ഗ​ർ, പി​ത്തോ​റ​ഗ​ഡ്, ബാ​ഗേ​ശ്വ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. പ്ര​ള​യ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യും കാ​ര​ണം ജാ​ര്‍​ഖ​ണ്ഡും ഉ​ത്ത​ര്‍​പ്ര​ദേ​ശും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. പ​ല​യി​ട​ത്തും റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

National

ക​ന​ത്ത മ​ഴ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്

നോ​യി​ഡ: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക​കം നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ട്. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ചൊ​വ്വാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് ജ​വ​റി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലു​മാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ അ​ത് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും വെ​ള്ളം ഇ​ര​ച്ചു​ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. വെ​ള്ള​ക്കെ​ട്ട് വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

സംസ്ഥാനത്ത് തീവ്ര മഴ തുടരും; ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഇതിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും ഞായറാഴ്ചയും കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

National

ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ര്‍​ന്ന് വീ​ണു; ആ​റ് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ര​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​ഹു​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വീ​ടാ​ണ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​സ​മ​യം ഏ​ഴ് പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​രെ​ല്ലാം ഉ​റ​ങ്ങി​ക്കി​ട​ക്കെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ​താ​യും ര​ക്ഷാ​പ്ര​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ക​ന​ത്ത മ​ഴ തു​ട​രും: എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൾ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​ൽ 204.4 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

രാജേഷിനെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ

കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.

കോലുവള്ളി നോർത്തിലെ തന്‍റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.

ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.

കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.

Kerala

തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ടു കാ​ണാ​താ​യ കൊ​ട്ടം ചു​ര​ത്തി​ലെ വ​യ​ൽ പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ (40) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ഴു​ക്കി​ൽ​പെ​ട്ട സ്ഥ​ല​ത്തുനി​ന്നു നൂ​റു മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് ഇ​ന്നു രാ​വി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

പു​ഴ​യി​ലു​ടെ ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ടി​യി​ൽ ചെ​സ് ക​ഫേ​യു​ടെ സമീപത്തുവച്ചാണ് ഒ​ഴു​ക്കി​ൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.

Kerala

തീവ്രമഴ ഇന്നും 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് തീ​​വ്ര​​മ​​ഴ തു​​ട​​രും. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ഇ​​ന്നും ക​​ന​​ത്ത​​തോ അ​​ത്യ​​ന്തം ക​​ന​​ത്ത​​തോ ആ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്.

12 ജി​​ല്ല​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും ര​​ണ്ടു ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ച്ചു.​​തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ടും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടു​​മാ​​ണ്.

തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ൽ 24 മ​​ണി​​ക്കൂ​​റി​​ൽ ഏ​​ഴ് മു​​ത​​ൽ 11 സെ​​ന്‍റി​​മീ​​റ്റ​​ർ വ​​രെ​​യു​​ള്ള ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ 20 സെ​​ന്‍റി​​മീ​​റ്റ​​റി​​നു മു​​ക​​ളി​​ലു​​ള്ള തീ​​വ്രമ​​ഴ​​യ്ക്കു​​മാ​​ണ് സാ​​ധ്യ​​ത.

പ്ര​​ള​​യ​​സാ​​ധ്യ​​താ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ചു. ദി​​വ​​സ​​ങ്ങ​​ളാ​​യി സം​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന തീ​​വ്ര മ​​ഴ​​യ്ക്ക് നാ​​ളെ​​യോ​​ടെ താ​​ത്കാലിക ശ​​മ​​ന​​മാ​​കു​​മെ​​ന്നാണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രത്തിന്‍റെ നിഗമനം.

മണർകാട്ട് യുവാവിനെ കാണാതായി

മ​ണ​ർ​കാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ യു​വാ​വി​നെ കാ​ണാ​താ​യി. പ​റ​മ്പു​ക​ര പാ​ലൂ​പ​റ​മ്പി​ൽ പി.​എ​സ്. ശ​ര​ണിനെയാ​ണ് (36) കാ​ണാ​തായത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ശ​ര​ണി​ന്‍റെ വീ​ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വാ​ട്ട​ർ ടാ​ങ്ക് ഒ​ഴു​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെട്ട ശ​ര​ൺ ഇ​തു പി​ടി​ക്കാ​ൻവേ​ണ്ടി​യാ​ണ് വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. നീ​ന്ത​ൽ അ​റി​യാ​വു​ന്ന ഇ​ദ്ദേ​ഹം ടാ​ങ്കി​നു പി​ന്നാ​ലെ പോ​യെ​ങ്കി​ലും മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

 

Kerala

കോ​ട്ട​യ​ത്ത് രാ​ത്രി മു​ത​ൽ ക​ന​ത്ത മ​ഴ; മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ രാ​ത്രി മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. കോ​ട്ട​യം-​കു​മ​ര​കം-​വൈ​ക്കം റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, കു​മ്മ​നം, താ​ഴ​ത്ത​ങ്ങാ​ടി, ന​ട്ട​ശ്ശേ​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി.

കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റും ഇ​ട​ത്ത​രം മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

National

ക​ന​ത്ത മ​ഴ​യും മ​ണ്ണിടി​ച്ചി​ലും; ക​ർ​ണാ​ട​ക​യി​ൽ റെ​​​​​യി​​​​​ൽ-​​​​​റോ​​​​​ഡ് ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു, പ്ര​​​​​ള​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്

മം​​​​​ഗ​​​​​ളൂ​​​​​രു: കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നു. തീ​​​​​ര​​​​​ദേ​​​​​ശ ജി​​​​​ല്ല​​​​​ക​​​​ളി​​​​ലും കു​​​​​ട​​​​​കി​​​​​ലും പെ​​​​​യ്യു​​​​​ന്ന ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ലും കാ​​​​​റ്റി​​​​​ലും വ്യാ​​​​​പ​​​​​ക നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​ട​​​​​മാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​വും ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ധാ​​​​​ന റോ​​​​​ഡു​​​​​ക​​​​​ൾ മു​​​​​ങ്ങു​​​​​ക​​​​​യും താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വെ​​​​​ള്ള​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ഴ ക​​​​​ന​​​​​ത്ത​​​​​തോ​​​​​ടെ ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ന​​​​​ദി​​​​​ക​​​​​ളെ​​​​​ല്ലാം ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കു​​​​​ക​​​​​യാ​​​​​ണ്. സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന-​​​​​ദേ​​​​​ശീ​​​​​യ ദു​​​​​ര​​​​​ന്ത നി​​​​​വാ​​​​​ര​​​​​ണ സേ​​​​​ന​​​​​ക​​​​​ളെ സ​​​​​ജ്ജ​​​​​രാ​​​​​ക്കി നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

കു​​​​​ന്ന് ഇടി​​​​​ഞ്ഞു​​​​​വീ​​​​​ണ് മൂ​​​​ന്നു മ​​​​​ര​​​​​ണം

ശി​​​​​വ​​​​​മോ​​​​​ഗ ജി​​​​​ല്ല​​​​​യി​​​​​ലെ തീ​​​​​ർ​​​​​ഥഹ​​​​​ള്ളി ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​റി​​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ 2.30ഓ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ മൂ​​​​​ന്നു വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യ​​​​​ട​​​​​ക്കം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ മൂ​​​​​ന്നു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു. കെ​​​​​ട്ടി​​​​​ട​​​​​നി​​​​​ർ​​​​​മാ​​​​​ണ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​യ കൊ​​​​​പ്പ​​​​​ൽ ഗം​​​​​ഗാ​​​​​വ​​​​​തി സ്വ​​​​​ദേ​​​​​ശി മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ (30), ഭാ​​​​​ര്യ നാ​​​​​ഗ​​​​​വേ​​​​​ണി (27), മ​​​​​ക​​​​​ൻ സ​​​​​ന്തോ​​​​​ഷ് (3) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഒ​​​​​രാ​​​​​ളെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. അ​​​​​പ​​​​​ക​​​​​ട​​​​​സ​​​​​മ​​​​​യ​​​​​ത്ത് ഷെ​​​​​ഡ്ഡി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 25 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളി​​​​​ൽ 21 പേ​​​​​രെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

ബ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി താ​​​​​ലൂ​​​​​ക്കി​​​​​ലാ​​​​​ണ് മ​​​​​ഴ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ നാ​​​​​ശം വി​​​​​ത​​​​​ച്ച​​​​​ത്. മു​​​​​ൻ​​​​​ഡാ​​​​​ജെ - ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല റൂ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യ ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഗ​​​​​താ​​​​​ഗ​​​​​തം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ട​​​​​സ​​​​പ്പെ​​​​​ട്ടു. നെ​​​​​രി​​​​​യ​​​​​യി​​​​​ൽ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ഭി​​​​​ത്തി ത​​​​​ക​​​​​ർ​​​​​ന്ന് വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വെ​​​​​ള്ളം ക​​​​​യ​​​​​റി. മു​​​​​ൻ​​​​​ഡാ​​​​​ജെ, ഉ​​​​​ജി​​​​​രെ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളും വീ​​​​​ടു​​​​​ക​​​​​ളും വെ​​​​​ള്ള​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​ണ്. പു​​​​​ത്ര​​​​​ബെ​​​​​യി​​​​​ലു, ലൈ​​​​​ല എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ടു​​​​​ക​​​​​ൾ ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി - കി​​​​​ല്ലൂ​​​​​ര് റോ​​​​​ഡി​​​​​ൽ ഗ​​​​​താ​​​​​ഗ​​​​​തം മു​​​​​ട​​​​​ങ്ങി.

റെ​​​​​യി​​​​​ൽ ട്രാ​​​​​ക്കി​​​​​ൽ കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക​​​​​ൾ

മൈ​​​​​സൂ​​​​​രു റെ​​​​​യി​​​​​ൽ​​​​​വേ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലെ യെ​​​​​ദ​​​​​കു​​​​​മാ​​​​​രി - ശി​​​​​രി​​​​​ബാ​​​​​ഗി​​​​​ലു സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലു​​​​​ള്ള ആ​​​​​രെ​​​​​ബെ​​​​​ട്ട​​​​​യി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ലേ​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ മ​​​​​ണ്ണും കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക്ക​​​​​ല്ലു​​​​​ക​​​​​ളും ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ മം​​​​​ഗ​​​​​ളൂ​​​​​രു, കാ​​​​​ർ​​​​​വാ​​​​​ർ, കോ​​​​​ഴി​​​​​ക്കോ​​​​​ട്, മു​​​​​രു​​​​​ഡേ​​​​​ശ്വ​​​​​ർ, വി​​​​​ജ​​​​​യ​​​​​പു​​​​​ര എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​ധാ​​​​​ന ട്രെ​​​​​യി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​യ്​​​​​ക്കു​​​​​ക​​​​​യോ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്തു.
തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പെ​​​​​യ്യു​​​​​ന്ന മ​​​​​ഴ ട്രാ​​​​​ക്കി​​​​​ലെ മ​​​​​ണ്ണ് നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ലി​​​​​യ ത​​​​​ട​​​​​സം സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ജാ​​​​​ഗ്ര​​​​​താ നി​​​​​ർ​​​​​ദേ​​​​​ശം

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​തി​​​​​തീ​​​​​വ്ര മ​​​​​ഴ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്. തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കു​​​പു​​​​​റ​​​​​മെ ശി​​​​​വ​​​​​മോ​​​​​ഗ, ചി​​​​​ക്ക​​​​​മ​​​​​ഗ​​​​​ളൂ​​​​​രു, കു​​​​​ട​​​​​ക്, ഹാ​​​​​സ​​​​​ൻ, ബെ​​​​​ല​​​​​ഗാ​​​​​വി, ധാ​​​​​ർ​​​​​വാ​​​​​ഡ്, ഹാ​​​​​വേ​​​​​രി, ഉ​​​​​ഡു​​​​​പ്പി, ഉ​​​​​ത്ത​​​​​ര ക​​​​​ന്ന​​​​​ഡ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ വ​​​​​രും മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​തീ​​​​​വ്ര മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

സംസ്ഥാനത്ത് മഴ ശക്തം; ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 15 മ​​​ര​​​ണം , ആ​​​റു പേ​​​രെ കാ​​​ണാ​​​താ​​​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യ്ക്കു നേ​​​രി​​​യ ശ​​​മ​​​ന​​​മാ​​​യെ​​​ങ്കി​​​ലും തോ​​​രാ​​ത്ത​ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണ് ജ​​​നം. മി​​​ന്ന​​​ൽ പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ആ​​​റു​​​ പേ​​​ർ കൂ​​​ടി മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 15 പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​റു​​​ പേ​​​രെ കാ​​​ണാ​​​നി​​​ല്ല.

മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ലും മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി വീ​​​ണും സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ 323 വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 30 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 293 എ​​​ണ്ണം ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 273 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പുക​​​ളി​​​ലാ​​​യി 7674 പേ​​​രാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. 3049 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 3249 സ്ത്രീ​​​ക​​​ളും 1406 കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പുക​​​ളി​​​ലുള്ളത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വ​​​ള്ളം ത​​​ക​​​ർ​​​ന്നു ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ നാ​​​ലു​​​പേ​​​രി​​​ൽ ര​​​ണ്ടു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു. മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ൽ ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി ഫ്രീ​​​മോ​​​ന്‍റെ (26) മൃ​​​ത​​​ദേ​​​ഹം ശം​​​ഖുമു​​​ഖം ഭാ​​​ഗ​​​ത്തു നി​​​ന്ന് ക​​​ണ്ടെ​​​ത്തി. വി​​​ഴി​​​ഞ്ഞ​​​ത്തു ബോ​​​ട്ട് ത​​​ക​​​ർ​​​ന്നു കാ​​​ണാ​​​താ​​​യ അ​​​ടി​​​മ​​​ല​​​ത്തു​​​റ സ്വ​​​ദേ​​​ശി ആ​​​ന്‍റ​​​ണി (60)യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി.

ക​​​ണ്ണൂ​​​ർ കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ തോ​​​ട്ടി​​​ൻ​​​ക​​​ര​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കൈ​​​തേ​​​രി ഇ​​​ട​​​ത്തി​​​ൽ രാ​​​രി​​​ഷ് (45), കോ​​​ഴി​​​ക്കോ​​​ട് കാ​​​പ്പാ​​​ട് വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലി​​​രിക്കേ മ​​​രി​​​ച്ച ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ മാ​​​സി​​​ൻ, പാ​​​ല​​​ക്കാ​​​ട്, പാ​​​ല​​​ക്കു​​​ഴി വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ൽ വീ​​​ണ് ഭാ​​​നു​​​പ്രി​​​യ (40), കു​​​ള​​​ത്തി​​​ൽ വീ​​​ണ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി ക​​​രി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ശ്രീ​​​ഹ​​​രി (19) എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​ർ.

കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ ആ​​​റു​​​ പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട റാ​​​ന്നി​​​യി​​​ൽ വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ആ​​​റ​​​ന്മു​​​ള​​​യും അ​​​പ്പ​​​ർ കു​​​ട്ട​​​നാ​​​ടും ഇ​​​പ്പോ​​​ഴും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ ത​​​ന്നെ​​​യാ​​​ണ്.

മ​​​ഴ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റ 13 പേ​​​ർ നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, പ​​​ല ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

ക​ന​ത്ത മ​ഴ ഇ​ന്നുകൂ​ടി നാ​ളെയോ​ടെ താ​ത്കാ​ലി​ക ശ​മ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന തീ​​​വ്ര മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യൊ​​​ടെ താ​​​ത്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 14 ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ ഏ​​​ഴ് മു​​​ത​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

മ​ത​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ക്കേ​ണ്ട സെ​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യും പി​ന്നീ​ട് ന​ട​ക്കും.

ഇ​ടു​ക്കി​യി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ ചൊ​വ്വ, ബു​ധ​ൻ തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പി​എ​സ്‍​സി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു.

Kerala

മ​​​ക​​​നെ ര​​​ക്ഷി​​​ക്കുന്നതിനിടെ അമ്മയെ ഉരുളെടുത്തു

കു​​​​​​ട​​​​​​യ​​​​​​ത്തൂ​​​​​​ർ (ഇ​​​ടു​​​ക്കി): കു​​​​​​ട​​​​​​യ​​​​​​ത്തൂ​​​​​​ർ അ​​​​​​ടൂ​​​​​​ർ​​​​​​മ​​​​​​ല​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ലി​​​​​​ൽ മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ ര​​​​​​വി​​​​​​യു​​​​​​ടെ ഭാ​​​​​​ര്യ സു​​​​​​മ​​​​​​തി​​​​​ക്കു ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യ​​​​​ത് മ​​​​​​ക​​​​​​ൻ ര​​​​​​തീ​​​​​​ഷി​​​​​​നെ ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ത്തി​​​​​​നി​​​​​​ടെ. ​

ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ ര​​​​​​വി​​​​​​യും സു​​​​​​മ​​​​​​തി​​​​​​യും വീ​​​​​​ടി​​​​​​നു മു​​​​​​ൻ​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു. മു​​​​​​റി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ കി​​​​​​ട​​​​​​ന്നു​​​​​​റ​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ര​​​​​തീ​​​​​ഷ്. ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ര​​​​​​വി ഓ​​​​​​ടി​​​​​​മാ​​​​​​റി​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ത​​​​​​ല​​​​​​നാ​​​​​​രി​​​​​​ഴ​​​​​​യ്ക്കാ​​​ണ് ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​ത്.

മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ൾ നീ​​​​​​ണ്ട ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ടെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ ആ​​​​​​റോ​​​​​​ടെ​​​​​​യാ​​​​​​ണ് വീ​​​​​​ടി​​​​​​ന് 500 മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ സു​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം എ​​​​​​ൻ​​​​​​ഡി​​​​​​ആ​​​​​​ർ​​​​​​എ​​​​​​ഫ് സം​​​​​​ഘം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. സു​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം തൊ​​​​​​ടു​​​​​​പു​​​​​​ഴ ജി​​​​​​ല്ലാ ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പോ​​​​​​സ്റ്റ്മോ​​​​​​ർ​​​​​​ട്ട​​​​​​ത്തി​​​​​​നു ശേ​​​​​​ഷം വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചോ​​​​​​ടെ തൊ​​​​​​ടു​​​​​​പു​​​​​​ഴ ശാ​​​​​​ന്തി​​​​​​തീ​​​​​​രം പൊ​​​​​​തു​​​​​​ശ്മ​​​​​​ശാ​​​​​​ന​​​​​​ത്തി​​​​​​ൽ സം​​​​​​സ്ക​​​​​​രി​​​​​​ച്ചു.

ര​​​​​​തീ​​​​​​ഷി​​​​​​നെ​​​​​​യും സു​​​​​​മ​​​​​​തി​​​​​​യെ​​​​​​യും ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി തൊ​​​​​​ട്ട​​​​​​ടു​​​​​​ത്ത് താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ബ​​​​​​ന്ധു​​​​​​വും കെ​​​എ​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ക​​​​​​ണ്ട​​​​​​ക്ട​​​​​​റു​​​​​​മാ​​​​​​യ മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ എം.​​​​​​വി.​​​ വി​​​​​​ഭാ​​​​​​ഷി​​​​​​ന്‍റെ വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ളി​​​​​​യോ​​​​​​ടെ ര​​​​​​വി ഓ​​​​​​ടി​​​​​​യെ​​​​​​ത്തി​​​. തു​​​ട​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ പേ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​​​​ടു​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ടെ സ്ലാ​​​​​​ബി​​​​​​ന​​​​​​ടി​​​​​​യി​​​​​​ൽ കി​​​​​​ട​​​​​​ന്ന് നി​​​​​​ല​​​​​​വി​​​​​​ളി​​​​​​ച്ച ര​​​​​​തീ​​​​​​ഷി​​​​​​ന്‍റെ ശ​​​​​​ബ്ദം​​​​​​കേ​​​​​​ട്ട് പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളാ​​​​​​യ എ​​​​​​ള​​​​​​ങ്ങ​​​​​​നാ​​​​​​ൽ ജെ​​​​​​മി​​​​​​നീ​​​​​​ഷും വ​​​​​​ഴീ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ രാ​​​​​​ഹു​​​​​​ലും ചേ​​​​​​ർ​​​​​​ന്ന് മ​​​​​​ണ്ണും​​​​​​ക​​​​​​ല്ലും​​​ നീ​​​​​​ക്കി അ​​​​​​ര​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ൽ ര​​​​​​തീ​​​​​​ഷി​​​​​​നെ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തു. ര​​​​​​തീ​​​​​​ഷി​​​​​​ന്‍റെ കൈ ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​ണ്ണി​​​​​​ന് മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. ര​​​തീ​​​ഷി​​​ന് വാ​​​​​​രി​​​​​​യെ​​​​​​ല്ലി​​​​​​നും മു​​​​​​ഖ​​​​​​ത്തും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ വീ​​​​​​ട് ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ലി​​​​​​ൽ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഒ​​​​​​ലി​​​​​​ച്ചു​​​​​​പോ​​​​​​യി.

അ​​​​​​ടു​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ആ​​​​​​ളി​​​​​​നെ​​​​​പ്പോലും കാ​​​​​​ണാ​​​​​​നാ​​​​​​കാ​​​​​​ത്ത വി​​​​​​ധം ദു​​​​​​ര​​​​​​ന്ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​കെ കോ​​​​​​ട​​​​​​മ​​​​​​ഞ്ഞ് നി​​​​​​റ​​​​​​ഞ്ഞ​​​​​​നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ഊ​​​​​​രു​​​​​​മൂ​​​​​​പ്പ​​​​​​നാ​​​​​​യ പു​​​​​​ത്ത​​​​​​ൻ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ നൈ​​​​​​നാ​​​​​​ൻ, പു​​​​​​ത്ത​​​​​​ൻ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ ജോ​​​​​​ണ്‍, മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ വി​​​​​​ഭാ​​​​​​ഷ് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ വീ​​​​​​ടി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ് ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ടി മ​​​​​​ല​​​​​​വെ​​​​​​ള്ളം കു​​​​​​ത്തി​​​​​​യൊ​​​​​​ലി​​​​​​ച്ചെ​​​​​​ ത്തി​​​​​​യ​​​​​​ത്.
​​​

Kerala

പെ​യ്ത​ത് 20 സെ​ന്‍റി​മീ​റ്ററി​നുമേൽ അ​തി​തീ​വ്ര മ​ഴ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​കൊ​​​​ണ്ട് ദു​​​​രി​​​​തം വി​​​​ത​​​​ച്ച് തി​​​​മി​​​​ർ​​​​ത്തുപെ​​​​യ്ത മ​​​​ഴ​​​​യി​​​​ൽ പ​​​​ക​​​​ച്ച് കേ​​​​ര​​​​ളം. ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും വ്യാ​​​​പ​​​​ക​​​​നാ​​​​ശം വി​​​​ത​​​​ച്ച ഇ​​​​ടു​​​​ക്കി​​​​യി​​​​ലും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ടു പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ​​​​ത് 20 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ ളാ​​​​ഹ​​​​യി​​​​ൽ 25 സെ​​​​ന്‍റി​​​​മീ​​​​റ്റും പീ​​​​രു​​​​മേ​​​​ട്ടി​​​​ലും തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലും 21 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റും റാ​​​​ന്നി​​​​യി​​​​ൽ 19 സെ​​​​ന്‍റിമീ​​​​റ്റ​​​​റും മ​​​​ഴ പെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് മ​​​​ധ്യ​​​​കേ​​​​ര​​​​ളം മ​​​​ഴ​​​​ക്ക​​​​ലി​​​​യി​​​​ൽ വി​​​​റ​​​​ങ്ങ​​​​ലി​​​​ച്ചു പോ​​​​യ​​​​ത്.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ട് പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യി​​​​ൽ ഇ​​​​ടു​​​​ക്കി​​​​യി​​​​ലും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും സം​​​​ജാ​​​​ത​​​​മാ​​​​യ​​​​ത് മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള മ​​​​ഴ ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വെ​​ള്ളി​​യാ​​ഴ്ച രാ​​​​ത്രി വൈ​​​​കി​​​​യാ​​​​ണ് മ​​​​ഴ​​​​യു​​​​ടെ ഭാ​​​​വം മാ​​​​റി​​​​യ​​​​ത്. അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ പെ​​​​യ്ത മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പ​​​​ന്പ​​​​യി​​​​ലും മീ​​​​ന​​​​ച്ചി​​​​ലാ​​​​റി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലിൽ തീ​​​​രം ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള​​​​ട​​​​ക്കം വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ലാ​​​​യ​​​​ത് ദു​​​​രി​​​​തം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ഏ​​​​താ​​​​നും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ട് ഒ​​​​രു ദി​​​​വ​​​​സ​​​​മോ ആ​​​​ഴ്ച​​​​ക​​​​ളോകൊ​​​​ണ്ടു പെ​​​​യ്യേ​​​​ണ്ട മ​​​​ഴ പെ​​​​യ്യു​​​​ക​​​​യാ​​​​ണ്. ഇ​​​​തോ​​​​ടെ വെ​​​​ള്ളം ഒ​​​​ഴു​​​​കി​​​​പ്പോ​​​​കാ​​​​നു​​​​ള്ള സ​​​​മ​​​​യം കി​​​​ട്ടാ​​​​ത്ത​​​​താ​​​​ണ് മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത്.

അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽനി​​​​ന്നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ഈ​​​​ർ​​​​പ്പ​​​​മു​​​​ള്ള പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​റ്റാ​​​​ണ് നി​​​​ല​​​​വി​​​​ലെ അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യ്ക്കും മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​ർകൂ​​​​ടി ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ തു​​​​ട​​​​രു​​​​മെ​​​​ന്നും പ്ര​​​​ള​​​​യ​​​​സാ​​​​ധ്യ​​​​താ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

പെ​​​​യ്ത മ​​​​ഴ:

റാ​​​​ന്നി-19 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ, ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം, കു​​​​രു​​​​ടാ​​​​മ​​​​ണ്ണി​​​​ൽ, പാ​​​​ലോ​​​​ട്, ഉ​​​​റു​​​​മി-16. ഇ​​​​ടു​​​​ക്കി-15. കോ​​​​ന്നി-14. കോ​​​​ട്ട​​​​യം, നി​​​​ല​​​​ന്പൂ​​​​ർ-13. കു​​​​ന്ന​​​​ന്താ​​​​നം-12. ഒ​​​​റ്റ​​​​പ്പാ​​​​ലം, വൈ​​​​ത്തി​​​​രി, കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം, കു​​​​ന്ന​​​​മം​​​​ഗ​​​​ലം, അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന്-11. ചേ​​​​ർ​​​​ത്ത​​​​ല, കു​​​​മ​​​​ര​​​​കം, വൈ​​​​ക്കം, ത​​​​ട്ട​​​​ത്തു​​​​മ​​​​ല, തൈ​​​​ക്കാ​​​​ട്ടു​​​​ശേരി, മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 10 സെ​​​​ന്‍റി​​​​മീ​​​​റ്റും മ​​​​ഴ പെ​​​​യ്തു.

ശബരിമല യാത്ര ഒഴിവാക്കണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​തീ​​​വ്ര മ​​​ഴ​​​ മൂലം പ​​​മ്പാന​​​ദി​​​യി​​​ൽ വെ​​​ള്ള​​​പ്പൊക്ക​​​മു​​​ണ്ടാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​റ​​​പു​​​ത്ത​​​രി ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ശ​​​ബ​​​രി​​​മ​​​ല ന​​​ട തു​​​റ​​​ക്കു​​​ന്ന ഇ​​​ന്നും നാ​​​ളെ​​​യും ശ​​​ബ​​​രി​​​മ​​​ലയിൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള ഭ​​​ക്ത​​​ർ ക​​​ഴി​​​വ​​​തും യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ പെ​​​​യ്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട- 25 സെ​​​​ന്‍റിമീ​​​​റ്റ​​​​ർ(​​​​ളാ​​​​ഹ)ഇ​​​​ടു​​​​ക്കി- 21 (​​​​പീ​​​​രു​​​​മേ​​​​ട്/​​​​തൊ​​​​ടു​​​​പു​​​​ഴ)മ​​​​ല​​​​പ്പു​​​​റം- 16 (ക​​​​രി​​​​പ്പൂ​​​​ർ)തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-16 (​​​​പാ​​​​ലോ​​​​ട്)കോ​​​​ഴി​​​​ക്കോ​​​​ട്- 16 (​​​​ഉ​​​​റു​​​​മി)കോ​​​​ട്ട​​​​യം- 13 വ​​​​യ​​​​നാ​​​​ട്- 11 (​​​​വൈ​​​​ത്തി​​​​രി)എ​​​​റ​​​​ണാ​​​​കു​​​​ളം- 11 (​​​​കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം)പാ​​​​ല​​​​ക്കാ​​​​ട്- 11 (​​​​ഒ​​​​റ്റ​​​​പ്പാ​​​​ലം)ക​​​​ണ്ണൂ​​​​ർ- 11 (​​​​അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന്)കൊ​​​​ല്ലം- 9 (​​​​പു​​​​ന​​​​ലൂ​​​​ർ/​​​​ആ​​​​ര്യ​​​​ങ്കാ​​​​വ്)ആ​​​​ല​​​​പ്പു​​​​ഴ- 10(​​​​ചേ​​​​ർ​​​​ത്ത​​​​ല/​​​​കു​​​​മ​​​​ര​​​​കം)കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്- ​​​​8(​​​​പാണത്തൂ​​​​ർ)തൃ​​​​ശൂ​​​​ർ- ​​​​7 

തകർന്ന വീടുകൾ 145, ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പിൽ 1465 പേ​​​​ർ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ക​​​​​​ഴി​​​​​​ഞ്ഞ ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി പെ​​​​​​യ്യു​​​​​​ന്ന അ​​​​​​തി​​​​​​തീ​​​​​​വ്ര മ​​​​​​ഴ​​​​​​യി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 145 വീ​​​​​​ടു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു. 17 വീ​​​​​​ടു​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും 128 എ​​​​​​ണ്ണം ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യും ത​​​​​​ക​​​​​​ർ​​​​​​ന്നു. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തൊ​​​​​​ട്ടാ​​​​​​കെ 65 ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ക്യാ​​​​​​ന്പു​​​​​​ക​​​​​​ൾ തു​​​​​​റ​​​​​​ന്നു. ഇ​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി 1465 പേ​​​​​​രെ ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു മ​​​​​​ണി​​​​​​വ​​​​​​രെ മാ​​​​​​റ്റി​​​​​​പ്പാ​​​​​​ർ​​​​​​പ്പി​​ച്ചു.

Kerala

കനത്ത മഴ; കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്‍റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്.

ഇതോടെ കല്ലാർകുട്ടി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Kerala

കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

പത്തനംതിട്ട, വയനാട്, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

Kerala

ക​ന​ത്ത മ​ഴ; വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഈ ​തീ​രു​മാ​നം.

അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, സ്‌​പെ​ഷ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Kerala

മ​ഴ തു​ട​രും; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30-40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ജൂ​ലൈ 30 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ഒ​ഡീ​ഷ - പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​തി ചെ​യ്തി​രു​ന്ന ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ച്ച് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

 

 

International

ചൈനയിൽ വെള്ളപ്പൊക്കം; 39 പേർ മരിച്ചു

ബെ​​യ്ജിം​​ഗ്: ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ ദ​​​ക്ഷിണ ചൈ​​​ന​​​യി​​​ൽ 39 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഹെ​​​ഞ്സൂ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ മ​​​ര​​​ണം. ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ടു​​​നി​​​ന്ന മ​​​ഴ​​​യി​​​ൽ ഇ​​​വി​​​ടത്തെ ജ​​​ല​​​സം​​​ഭ​​​ര​​​ണി ഭാ​​​ഗി​​​ക​​​മാ​​​യി ത​​ക​​​ർ​​​ന്ന​​​തോ​​​ടെ 26 പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ടു.

അ​​​തി​​​ർ​​​ത്തി മേ​​​ഖ​​​ല​​​യാ​​​യ ഗു​​​വാ​​​ൻ​​​സി​​​യി​​​ൽ ഒ​​​ൻ​​​പ​​​തോ​​​ളം പേ​​​രെ കാ​​​ണാ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഗു​​​വാ​​​ൻ​​​സി​​​യി​​​ൽ ഇ​​​ക്കു​​​റി റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ലും കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും കു​​​ടു​​​ങ്ങി. ഗു​​​യ്ഗാം​​ഗി​​​ലെ ഒ​​​രു മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു സീ​​​ബ്ര​​​ക​​​ളെ​​​യ​​​ട​​​ക്കം നൂ​​​റോ​​​ളം മൃ​​​ഗ​​​ങ്ങ​​​ളെ കാ​​​ണാ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

താ​​​യ്‌​​​വാ​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്തു രൂ​​​പ​​​പ്പെ​​​ട്ട ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ചൈ​​​ന​​​യു​​​ടെ ഫു​​​ജി​​​യാ​​​ൻ, ഷേ​​​ജി​​​യാം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു​​​ണ്ട്.

National

ക​ന​ത്ത മ​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്‌​ന്നു; കാ​റും സ്കൂ​ട്ട​റും കു​ഴി​യി​ൽ വീ​ണു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു​ണ്ടാ​യ കു​ഴി​യി​ൽ കാ​റും സ്കൂ​ട്ട​റും വീ​ണു. റോ​ഡ​രി​കി​ലെ നി​ർ​മാ​ണ സ്ഥ​ല​ത്ത് നി​ന്ന് മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും സ്കൂ​ട്ട​റു​മാ​ണ് കു​ഴി​യി​ൽ വീ​ണ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി. ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. നി​ർ​മാ​ണ സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​യ്ക്ക് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ണു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം ത​ട​ഞ്ഞു. ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

Kerala

ക​ന​ത്ത മ​ഴ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു

ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സു​ക​ൾ റെ​യി​ൽ​വേ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്. മും​ബൈ​യി​ലെ പാ​ൽ​ഘ​ർ, വ​സ​യ് മേ​ഖ​ല​ക​ളി​ലും ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി​യി​ലും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​അ​ടി​യ​ന്തി​ര ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

ഗ​താ​ഗ​ത ത​ട​സ​ത്തെ തു​ട​ർ​ന്ന് ഇ​ൻ​ഡോ​ർ- കൊ​ച്ചു​വേ​ളി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് സൂ​റ​ത്തി​ൽ നി​ന്നും പ​ൻ​വേ​ൽ വ​ഴി തി​രി​ച്ചു​വി​ട്ടു. പി​ന്നാ​ലെ ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ- തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്സ്പ്ര​സും വ​ഴി​തി​രി​ച്ചു​വി​ട്ടു. രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 12 മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ഗം​ഗാ​ന​ഗ​ർ- കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സും സൂ​റ​ത്തി​ൽ നി​ന്നും വ​ഴി​തി​രി​ച്ചു​വി​ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രാ​ക്കു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ മാ​റ്റ​വും കാ​ര​ണം വാ​പ്പി, ബോ​യ്‌​സ​ർ, വ​സാ​യി റോ​ഡ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ നി​ല​വി​ൽ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. രാ​ജ​ധാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ വൈ​കി​യ​തും റൂ​ട്ട് മാ​റ്റി​യ​തും കാ​ര​ണം കേ​ര​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ട മ​ല​യാ​ളി യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

District News

റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് ശ​മ​ന​മാ​യ​തോ​ടെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത് പ്ര​കാ​രം 10 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം (ഓ​റ​ഞ്ച് അ​ല​ർ​ട്ട് : അ​ടു​ത്ത മൂ​ന്ന്‌ മ​ണി​ക്കൂ​ർ മാ​ത്രം) ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും, അ​തി​നോ​ട് ചേ​ർ​ന്ന സ​മു​ദ്ര​ഭാ​ഗ​ങ്ങ​ളി​ലും, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

District News

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തും. ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 139 അ​ടി ക​വി​ഞ്ഞു. നി​ല​വി​ൽ 13 സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

സെ​ക്ക​ൻ​ഡി​ൽ 9403 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​റി​ൽ നി​ന്ന് 1.5 മീ​റ്റ​റാ​യി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി വ​രും.

സെ​ക്ക​ൻ​ഡി​ൽ 10178 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ഴ്ന്ന്‌ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ വെ​ള്ളം ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

District News

തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസര ത്തും റെയിൽവെ സ്റ്റേഷനിലും വെള്ളംകയറി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെ ള്ളക്കെട്ട്. തമ്പാനൂർ, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തു ടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തും റെയിൽവെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയിൽവെ ട്രാക്കുകളിൽ വെള്ളം പൊങ്ങിയത് റെയിൽ ഗതാഗതത്തിന് നേരിയ തട സം സൃഷ്ടിച്ചു. റെയിൽവെ ജീവനക്കാർ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാൻ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ആരോപിക്കുന്നത്. ഓപ്പറേഷൻ അനന്ത പുനരാംരംഭിക്കാൻ വേണ്ട നടപടി കോർപ്പ റേഷൻ അധികൃതർ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
നഗരത്തിൽ കഴിഞ്ഞ മണിക്കൂറിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളി ലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടർന്ന് വാമനപുരം നദിയിൽ നീരൊഴു ക്ക് വർധിച്ചു. മലയോരമേഖലകളിൽ ഉൾവനത്തിൽ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച‌ മു തൽ അടച്ചിടാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽ കി. ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാ ണ് ഉത്തരവ്.
കനത്തമഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. 15 സെൻ്റീ മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അ റിയിച്ചു.

District News

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

District News

കണ്ണൂരിൽ അതിശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

കണ്ണൂർ നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.

കാലവർഷം കനത്തതോടെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

District News

പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല

പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നിരുന്നാലും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Latest News

Corehub Up