Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം കിലിയൻ എംബാപ്പെയും കാർലോസ് എസ്പിയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. എൽഷെ താരം മതിയാസ് ഡിറ്റൂറോയുടെ ഓൺ ഗോളും റയലിന്റെ ഗോൾപട്ടികയിലുണ്ട്.
അബിയേൽ ഒസോറിയോയും ഫെർ നിനോയും ആണ് എൽഷെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ റയൽ മാഡ്രിഡിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
അലെസാൺട്രോ ഗ്രിമാൽഡോയും ജോനാഥൻ ഡേവിഡും ജിയോലിയാനോ സിമിയോണിയും ആണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗ്രിമാൽഡോ 84-ാം മിനിറ്റിലും ഡേവിഡ് 90-ാം മിനിറ്റിലും സിമിയോണി 90+5-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ അത്ലറ്റിക്കോയ്ക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് അത്ലിറ്റിക്കോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒസാസൂനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റോബർട്ടോ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോളുകൾ നേടിയത്. മൂന്നാം മിനിറ്റിലും 17-ാം മിനിറ്റിലുമാണ് റോബർട്ടോ ഫെർണാണ്ടസ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസ്പാന്യോളിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാമതാണ് എസ്പാന്യോൾ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെക്കാനോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റയൽ മാഡ്രിഡിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകളും അൽവാരോ കരെരസും ജൂഡ് ബെല്ലിംഗ്ഹാമും ഓരോ ഗോൾ വീതവും നേടി. റയോ വല്ലെക്കാനോയ്ക്ക് വേണ്ടി സെർജിയോ കാമെല്ലൊ ആണ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ സോസിഡാഡിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോബ് ഒച്ചിയെംഗ്, യാൻഗൽ ഹെരേര, ലൂക്ക സൂസിക്ക് എന്നിവരാണ് റയൽ സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. തോമസ് ലെമറും ഫെർ നിനോയും ആണ് എൽഷെയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ സോസിഡാഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് റയൽ സോസിഡാഡ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റിക്ക് ബിൽബാവോ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്ക് ബിൽബാവോ വിജയിച്ചത്.
നിക്കോ വില്ല്യംസ്, റോബർട്ട് നവാരോ, ഒയ്ഹാൻ സാൻസെറ്റ് എന്നിവരാണ് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വില്ല്യംസ് 46-ാം മിനിറ്റിലും നവാരോ 48-ാം മിനിറ്റിലും സാൻസെറ്റ് 90-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബിൽബാവോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി റയൽ ബെറ്റീസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ബെറ്റീസ് വിജയിച്ചത്.
ട്രോയ് പാരറ്റാണ് റയൽ ബെറ്റീസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 81-ാം മിനിറ്റിലാണ് പാരറ്റ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരങ്ങളായ റാഫീഞ്ഞയും ലമൈൻ യമാലും രണ്ട് ഗോളുകൾ വീതം നേടി. റയോ വല്ലെക്കാനോ താരം ഫ്ലോറിയൻ ലെജെവുനെയുടെ ഓൺ ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്.
സെർജിയോ കാമെല്ലോയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജൂഡ് ബെല്ലിംഗാം, കിലിയൻ എംബാപ്പെ, ആർഡ ഗുലർ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. മലാഗ താരം അൽഫോൺസോ ഹെരേരോയുടെ ഓൺ ഗോളും റയലിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ റയൽ മാഡ്രിഡിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റയൽ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സെവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സ് ബയേന രണ്ട് ഗോളുകളും അഡെമോല ലുക്ക്മാൻ ഒരു ഗോളും നേടി. സെവിയയ്ക്കായി മിഗുവൽ സിയേറയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ലെവാന്റെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റീസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ലെവാന്റെയ്ക്ക് വേണ്ടി റോജർ ബ്രൂഗുവ രണ്ട് ഗോലഉകളും അഡ്രയാൻ ഡി ലാ ഫുവന്റെയും എൻസോ ബാർഡെലിയും ജോൺ ആൻഡർ ഒലാസാഗസ്തി എന്നിവർ ഓരോ ഗോൾ വീതവും നേടി. മാർക് ബാർട്ര റോഡ്രിഗോ റിക്വൽമി എന്നിവരാണ് റയൽ ബെറ്റീസിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് നാല് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ലെവാന്റ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കായ് ബോയെ ആണ് ഡിപോർട്ടീവോയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 31-ാം മിനിറ്റിലാണ് ബോയെ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടീവോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡിപോർട്ടീവോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ബെറ്റീസിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പാബ്ലോ ഗാർസിയയാണ് റയൽ ബെറ്റീസിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് താരം പാബ്ലോ ഗാർസിയ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലീ കാംഗ് ഇനും അലക്സ് ബയേനയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലീം കാംഗ് 70-ാം മിനിറ്റിലും ബയേന 85-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെവിയയ്ക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോൺ ഗുരിഡിയും ജെറാർഡ് ഫെർണാണ്ടസും ആണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അൽവാരോ ഗാർസിയ റിവേറയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
വിനീഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 55, 66 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് 77 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക് ക്ലബിന് ജയം. എൽച്ചെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക് പരാജയപ്പെടുത്തിയത്. ഗോർക ഗുരുസേട്ടയുടെ ഇരട്ട ഗോളാണ് അത്ലറ്റിക്കിന് ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 64-ാം മിനിറ്റിൽ ഗോർക ഗുരുസേട്ടയിലൂടെ അത്ലറ്റിക് മുന്നിലെത്തി. അഞ്ച് മിനിറ്റുകൾക്കുള്ളിൽ എൽച്ചെ ആന്ദ്രെ സിൽവയിലൂടെ സമനില പിടിച്ചു.
സമനിലയിലെന്ന് ഉറപ്പിച്ച മത്സരത്തിൽ 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗോർക ഗുരുസേട്ട അത്ലറ്റിക് ജയം ഉറപ്പിച്ചു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജിറോണയെ പിടിച്ചുകെട്ടി ഗറ്റാഫെ. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 59-ാം മിനിറ്റിൽ ലൂയിസ് വാസ്ക്വീ ഗറ്റാഫയെ മുന്നിലെത്തിച്ചു.
മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേയാണ് ജിറോണ സമനില പിടിച്ചത്. 90+4 മിനിറ്റിൽ വിറ്റർ വീസ് ആണ് ജിറോണയ്ക്ക് സമനില സമ്മാനിച്ചത്.
Sports
ലണ്ടൻ: സ്പാനിഷ് ലാ ലിഗയിൽ വില്ലാറയലിന് ജയം. പോയിന്റ് പട്ടികയിലെ പിന്നാക്കക്കാരായ ആൽവ്സിനെ 3-1നാണ് വില്ലാറയൽ പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. 49-ാം മിനിറ്റിൽ ആൽബർട്ടോ മൊലീറോ വില്ലാറയിലിനായി ആദ്യ ഗോൾ നേടി.
55-ാം മിനിറ്റിൽ ജറാർഡ് മൊറേനോ രണ്ടാം ഗോൾ നേടി. 75-ാം മിനിറ്റിൽ ജോർജസ് മികാറ്റ്യൂസെ വില്ലറായലിന് മൂന്നാം ഗോൾ സമ്മാനിച്ച് ജയം ഉറപ്പിച്ചു. 85-ാം മിനിറ്റിൽ ടോണി മാർട്ടീൻസ് ആണ് ആൽവ്സിനായി ആശ്വാസ ഗോൾ നേടിയത്. 18 മത്സരത്തിൽനിന്ന് 13 ജയവും രണ്ട് സമനിലയും മൂന്ന തോൽവിയുമായി 41 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് വില്ലാറയൽ.
ജിറോണ 1-0ന് ഒസാസുനയെ പരാജയപ്പെടുത്തിയപ്പോൾ റയൽ ഒവീഡിയോ (1-1) റയൽ ബെറ്റിസ് മത്സരം സമനിലയിൽ അവസാനിച്ചു. വാലൻസിയ- എൽച്ചെ മത്സരവും 1-1 സമനിലയിൽ അവസാനിച്ചു.
Sports
സ്പെയിന്: ലാ ലിഗയിൽ റയൽ മാഡ്രിഡ്-എൽച്ചെ മത്സരം സമനിലയിൽ അവസാനിച്ചു. 2-2 സമനിലയാണ് റയൽ ഏറ്റുവാങ്ങിയത്. സമനിലയായെങ്കിലും ഒരു പോയിന്റ് നേടിയെടുത്തതോടെ ലാ ലിഗ പട്ടികയിൽ തലപ്പത്ത് എത്താൻ റയലിന് സാധിച്ചു.
മത്സരത്തിൽ ആദ്യ പകുതി വിരസമായിരുന്നു. 53-ാം മിനിറ്റിൽ എൽച്ചെയുടെ അലക്സ് ഫെബാസ് ആണ് ആദ്യ ഗോൾ നേടിയത്. 81-ാം മിനിറ്റിൽ ഡീൻ ഹുയിസെൻ റയലിന് സമനില നേടിക്കൊടുത്തു. 84-ാം മിനിറ്റിൽ അൽവാരോ റോഡ്രിഗസ് എൽച്ചെയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 87-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം റയലിനായി സമനില ഗോൾ നേടി.
13 മത്സരങ്ങളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 32 പോയിന്റാണ് ഇപ്പോൾ റയലിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 31 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.
മറ്റ് മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് 1-0ന് ഗറ്റാഫയെ പരാജയപ്പെടുത്തി. ഗോൾ രഹിത സമനിലയിൽ മുന്നേറിയ മത്സരത്തിലെ 82-ാം മിനിറ്റിൽ ഡൊമിൻഗോസ് ഡുരാറ്റെയാണ് മാഡ്രിഡിനായി വിജയ ഗോൾ നേടിയത്.
റയൽ ബെറ്റീസ്- ജിറോണ മത്സരം 1-1 സ്കോറിന് സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ 20-ാം മിനിറ്റിൽ വ്ലാഡിസ്ലാവ് വനറ്റ് ജിറോണയ്ക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ 75-ാം മിനിറ്റിൽ വാലെന്റിൻ ഗോമസ് റയൽ ബെറ്റിസിനായി സമനില ഗോൾ നേടുകയായിരുന്നു.
റയൽ ഒവീഡിയോ- റെയോ വല്ലാകാനോ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.