ലണ്ടൻ: സ്പാനിഷ് ലാ ലിഗയിൽ വില്ലാറയലിന് ജയം. പോയിന്റ് പട്ടികയിലെ പിന്നാക്കക്കാരായ ആൽവ്സിനെ 3-1നാണ് വില്ലാറയൽ പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. 49-ാം മിനിറ്റിൽ ആൽബർട്ടോ മൊലീറോ വില്ലാറയിലിനായി ആദ്യ ഗോൾ നേടി.
55-ാം മിനിറ്റിൽ ജറാർഡ് മൊറേനോ രണ്ടാം ഗോൾ നേടി. 75-ാം മിനിറ്റിൽ ജോർജസ് മികാറ്റ്യൂസെ വില്ലറായലിന് മൂന്നാം ഗോൾ സമ്മാനിച്ച് ജയം ഉറപ്പിച്ചു. 85-ാം മിനിറ്റിൽ ടോണി മാർട്ടീൻസ് ആണ് ആൽവ്സിനായി ആശ്വാസ ഗോൾ നേടിയത്. 18 മത്സരത്തിൽനിന്ന് 13 ജയവും രണ്ട് സമനിലയും മൂന്ന തോൽവിയുമായി 41 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് വില്ലാറയൽ.
ജിറോണ 1-0ന് ഒസാസുനയെ പരാജയപ്പെടുത്തിയപ്പോൾ റയൽ ഒവീഡിയോ (1-1) റയൽ ബെറ്റിസ് മത്സരം സമനിലയിൽ അവസാനിച്ചു. വാലൻസിയ- എൽച്ചെ മത്സരവും 1-1 സമനിലയിൽ അവസാനിച്ചു.