x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ ഇ​നി സ്വ​ന്ത​മാ​ക്കേ​ണ്ട, വാ​ട​ക​യ്‌​ക്കെ​ടു​ക്കാം! വി​പ്ല​വ​ക​ര​മാ​യി 'ആ​പ്പി​ൾ അ​പ​ഗ്രേ​ഡ്' പ​ദ്ധ​തി

ടെക് ഡെസ്ക്
Published: July 30, 2026 10:42 AM IST | Updated: July 30, 2026 10:44 AM IST

ആപ്പിൾ അപ്ഗ്രേഡ്

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ൾ ഉ​ത്പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണോ നി​ങ്ങ​ൾ അ​തി​നു​ള്ള പ​ണം നി​ങ്ങ​ളു​ടെ കൈ​യി​ൽ ഇ​ല്ലെ​ങ്കി​ൽ ഇ​താ, നി​ങ്ങ​ൾ​ക്കാ​യി പു​തി​യ ഒ​രു പ​ദ്ധ​തി​യു​മാ​യി ആ​പ്പി​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ ഐ​ഫോ​ണു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വി​ല കൊ​ടു​ത്ത് പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് പ​ക​രം കു​റ​ഞ്ഞ മാ​സ​ത്ത​വ​ണ​യി​ൽ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള 'ആ​പ്പി​ൾ അ​പ​ഗ്രേ​ഡ്' പ​ദ്ധ​തി ക​മ്പ​നി യു​എ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ക്ലാ​ർ​ന'​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​പ്പി​ൾ ഈ ​പു​തി​യ ലീ​സിം​ഗ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മാ​സം $17.99 (ഏ​ക​ദേ​ശം ₹1,500) മു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഐ​ഫോ​ൺ ലീ​സി​ന് എ​ടു​ക്കാം. ഐ​ഫോ​ണി​ന് പു​റ​മെ ആ​പ്പി​ൾ വാ​ച്ച് ($11.99/മാ​സം മു​ത​ൽ), മാ​ക് ($24.99/മാ​സം മു​ത​ൽ), ഐ​പാ​ഡ് ($11.99/മാ​സം മു​ത​ൽ) എ​ന്നി​വ​യും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും.

ഐ​ഫോ​ൺ, ആ​പ്പി​ൾ വാ​ച്ച് എ​ന്നി​വ​യ്ക്ക് 1 അ​ല്ലെ​ങ്കി​ൽ 2 വ​ർ​ഷ​ത്തെ ലീ​സ് കാ​ലാ​വ​ധി​യും, മാ​ക്, ഐ​പാ​ഡ് എ​ന്നി​വ​യ്ക്ക് 2 അ​ല്ലെ​ങ്കി​ൽ 3 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ഐ​ഫോ​ൺ 16, മാ​ക്ബു​ക്ക് നി​യോ തു​ട​ങ്ങി​യ എ​ൻ​ട്രി ലെ​വ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

K-Rail Survey

ആ​പ്പി​ളി​ന്‍റെ ഔ​ദ്യോ​ഗി​ക റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ വ​ഴി​യോ ഓ​ൺ​ലൈ​ൻ സ്റ്റോ​ർ വ​ഴി​യോ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാം. ല​ളി​ത​മാ​യ ക്രെ​ഡി​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അ​ഡ്വാ​ൻ​സ് തു​ക​യോ മു​ൻ​കൂ​ർ തു​ക​യോ ഇ​ല്ലാ​തെ ത​ന്നെ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​യ്യി​ലെ​ത്തും.

ലീ​സ് കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​ക​ര​ണം തി​രി​കെ ന​ൽ​കി പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റാം, ബാ​ക്കി തു​ക ന​ൽ​കി ഉ​പ​ക​ര​ണം പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാം, അ​ല്ലെ​ങ്കി​ൽ പു​തി​യ മോ​ഡ​ലി​ലേ​ക്ക് അ​പ​ഗ്രേ​ഡ് ചെ​യ്യാം. ത​വ​ണ​ക​ൾ അ​ട​യ്ക്കാ​ൻ വൈ​കി​യാ​ൽ ക്ലാ​ർ​ന വൈ​കി​യ​തി​നു​ള്ള പി​ഴ ഈ​ടാ​ക്കി​ല്ല. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി 3 മാ​സം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ റ​ദ്ദാ​ക്ക​പ്പെ​ടും.

'ആ​പ്പി​ൾ ട്രേ​ഡ് ഇ​ൻ' വ​ഴി പ​ഴ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി മാ​സ​ത്ത​വ​ണ തു​ക ഇ​നി​യും കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. ആ​പ്പി​ൾ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക് 3 ശ​ത​മാ​നം ക്യാ​ഷ് ബാ​ക്കും ല​ഭി​ക്കും.

ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​വ​സാ​ന സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രാ​നി​രി​ക്കെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം. വ​രും മാ​സ​ങ്ങ​ളി​ൽ (സെ​പ്റ്റം​ബ​ർ 1 മു​ത​ൽ) ജോ​ൺ ടെ​ർ​ന​സ് ആ​പ്പി​ളി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​ൽ​ക്കും. ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ക​മ്പ​നി​യാ​യി വീ​ണ്ടും മാ​റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ആ​പ്പി​ൾ ഈ ​പു​തി​യ ലീ​സിം​ഗ് രീ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് ഈ ​സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും, ഗാ​ഡ്‌​ജ​റ്റു​ക​ൾ​ക്ക് ഉ​യ​ർ​ന്ന വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വി​പ​ണി​ക​ളി​ലേ​ക്കും ഈ ​പ​ദ്ധ​തി വ​രും​നാ​ളു​ക​ളി​ൽ വ്യാ​പി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

 

Tags : technology appleupgrade appleproducts lease apple

Recent News

Corehub Up