ആപ്പിൾ വാച്ച്
ന്യൂഡൽഹി: ഗുരുതരമായ ഹൃദയരോഗം മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകി കായികതാരത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച് ആപ്പിൾ വാച്ച്. ട്രയാത്ത്ലൺ മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഹൃദയമിടിപ്പ് അസാധാരണമായി ഉയർന്നപ്പോൾ ആപ്പിൾ വാച്ചിലെ ഇസിജി ഫീച്ചർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കോണർ എന്ന അത്ലറ്റിന് രോഗവിവരം തിരിച്ചറിയാൻ സാധിച്ചത്.
പരിശീലന സമയത്ത് ഹൃദയമിടിപ്പ് മിനിറ്റിൽ 219 വരെയായി ഉയർന്നതിനെത്തുടർന്ന് കോണർ വാച്ചിലെ ഇസിജി ആപ്പ് വഴി പരിശോധന നടത്തുകയായിരുന്നു. ഹൃദയമിടിപ്പിൽ അസാധാരണമായ വ്യതിയാനം ഉണ്ടെന്ന് വാച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് ആശുപത്രിയിൽ എത്തി വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് ഗുരുതരമായ ഹൃദയരോഗമുണ്ടെന്ന് ഇയാൾ അറിയുന്നത്.
ഉടൻ തന്നെ ഇദ്ദേഹത്തിന് തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. തനിക്ക് പുതിയൊരു ജീവൻ നൽകിയതിന് ആപ്പിൾ വാച്ചിന് നന്ദി പറയുന്നതായി കോണർ വ്യക്താമാക്കി.
ആപ്പിൾ വാച്ച് സീരീസ് 4 മുതലുള്ള മോഡലുകളിലും ആപ്പിൾ വാച്ച് അൾട്രാ സീരീസുകളിലും ലഭ്യമായ ഇസിജി സംവിധാനമാണ് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിച്ചത്. മുൻപും സമാനമായ രീതിയിൽ അപകടനിലയിലായ പലരുടെയും ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ചിലെ ഹെൽത്ത് ഫീച്ചറുകൾക്ക് സാധിച്ചിട്ടുണ്ട്.
Tags : technology applewatch heartproblems heartsurgery ecg