എക്സ്
13 മുതൽ 17 വയസുവരെയുള്ള കൗമാരക്കാർക്കായി പേരന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് എക്സ് പ്ലാറ്റ്ഫോം. ഇതിലൂടെ ഈ പ്രായപരിധിയിലുള്ള അക്കൗണ്ടുകൾ ഡിഫോൾട്ടായി പ്രൊട്ടക്റ്റഡ് മോഡിലാകും. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ എക്സിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അക്കൗണ്ടുകൾ ലിങ്ക് ചെയ്താൽ ആപ്പ് ഉപയോഗിക്കുന്ന സമയത്തിന് ദൈനംദിന പരിധി നിശ്ചയിക്കാനും, പുതിയ ഫോളോവേഴ്സിനെ അംഗീകരിക്കാനും, ഫീഡ് നിയന്ത്രിക്കാനും, ആരൊക്കെയാണ് ഡിഎം അയക്കുന്നതെന്ന് കാണാനും രക്ഷിതാക്കൾക്ക് സാധിക്കും. എന്നാൽ സ്വകാര്യ മെസേജുകൾ വായിക്കാനോ, സെർച്ച് ഹിസ്റ്ററി കാണാനോ, പാസ്വേഡ് മാറ്റാനോ കഴിയില്ല; രക്ഷിതാക്കൾ വരുത്തുന്ന മാറ്റങ്ങൾ കുട്ടിക്ക് കാണാനുമാകും.
രക്ഷിതാവ് അയക്കുന്ന ക്ഷണം കുട്ടി സ്വീകരിച്ചാൽ മാത്രമേ ഇത് പ്രവർത്തിക്കൂ എന്നതാണ് പ്രധാന പരിമിതി. കുട്ടിക്ക് ക്ഷണം നിരസിക്കാം; കൂടാതെ, സൈൻ അപ്പ് ചെയ്യുമ്പോൾ മുതിർന്നവരുടെ ജനനത്തീയതി നൽകിക്കൊണ്ട് കുട്ടികൾക്ക് ഈ നിയന്ത്രണങ്ങൾ മറികടക്കാനും സാധിച്ചേക്കാം.
Tags : x parentalcontrols newfeature socialmedia