x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; യു​കെ മു​ൻ എം​പി ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ മ​ല​യാ​ളി യു​വ​തി​ക്ക് താ​ലി ചാ​ർ​ത്തി!


Published: August 20, 2026 12:25 PM IST | Updated: August 20, 2026 12:25 PM IST

യു​കെ മു​ൻ എം​പി​യും സ്കോ​ട്ടി​ഷ് നേ​താ​വു​മാ​യ മാ​ർ​ട്ടി​ൻ ഡേ​യും പി​റ​വം സ്വ​ദേ​ശി നി​ധി​ൻ ച​ന്ദും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ധി​ന്‍റെ മ​ക​ൻ വേ​ദി​ക് ശ​ങ്ക​റും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.

തു​ട​ന്ന് പു​ഷ്പാ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു മ​റ്റു ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ഇ​വ​രു​ടെ വി​വാ​ഹ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ത്തി​നു ശേ​ഷം ഐ​ടി മാ​നേ​ജ്‌​മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി​യും സ്വ​ന്ത​മാ​ക്കി​യ നി​ധി​ൻ 2008-ലാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി യു​കെ​യി​ലെ​ത്തു​ന്ന​ത്. റി​ട്ട​യേ​ർ​ഡ് വെ​റ്റ​റി​ന​റി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ കെ.​എ​ൻ. ച​ന്ദ്ര​ന്‍റെ​യും മു​ൻ പാ​മ്പാ​ക്കു​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി​യു​ടെ​യും മ​ക​ളാ​ണ് നി​ധി​ൻ.

യു​കെ​യി​ലെ വി​സ നി​യ​മ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ച്ച​പ്പോ​ൾ, പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​ക​ൾ​ക്ക് മു​ന്നി​ൽ ഇ​തി​നെ​തി​രെ പോ​രാ​ടാ​ൻ നി​ധി​ൻ മു​ന്നി​ട്ടി​റ​ങ്ങി. ഈ ​സ​മ​യ​ത്ത്, 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്കോ​ട്ടി​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യി​രു​ന്ന മാ​ർ​ട്ടി​ൻ ഡെ​യെ നി​ധി​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ല​ണ്ട​നി​ലെ ലി​ൻ​ലി​ത്ഗോ ആ​ൻ​ഡ് ഈ​സ്റ്റ് ഫാ​ൽ​കി​ർ​ക്ക് മ​ണ്ഡ​ല​ത്തി​ലെ എം​പി​യാ​യി​രു​ന്നു അ​ന്ന് മാ​ർ​ട്ടി​ൻ. സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​രു​വ​രും താ​മ​സി​യാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ വെ​ച്ച് താ​ലി​കെ​ട്ട​ണം എ​ന്ന​താ​യി​രു​ന്നു നി​ധി​ന്‍റെ ആ​ഗ്ര​ഹ​മെ​ങ്കി​ലും വി​സ പ്ര​ശ്ന​ങ്ങ​ളും മ​റ്റ് കു​ടും​ബ​പ​ര​മാ​യ ത​ട​സ​ങ്ങ​ളും കാ​ര​ണം ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​കെ​യി​ൽ വെ​ച്ച് ഇ​രു​വ​രും നി​യ​മ​പ​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു.

തു​ട​ർ​ന്ന് 2018, 2019, 2023 വ​ർ​ഷ​ങ്ങ​ളി​ൽ മാ​ർ​ട്ടി​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം സാ​ധ്യ​മാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ നാ​ലാ​മ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഭാ​ര്യ​യു​ടെ ആ​ഗ്ര​ഹം സാ​ക്ഷാ​ത്ക​രി​ച്ച് മാ​ർ​ട്ടി​ൻ ഡേ ​ഗു​രു​വാ​യൂ​ര​പ്പ​ന് മു​ന്നി​ൽ വെ​ച്ച് നി​ധി​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​ത്.

Tags : MartinDay NidhinChand GuruvayurTemple GuruvayurWedding KeralaWedding

Recent News

Corehub Up