x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​മു​റ​ക​ൾ കാ​ത്തി​രു​ന്ന പ്രി​യ​പു​ത്രി!; 52 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ കു​ഞ്ഞു​മാ​ലാ​ഖ​യെ​ത്തി


Published: August 1, 2026 08:19 PM IST | Updated: August 1, 2026 08:19 PM IST

ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​ൺ​കു​ട്ടി​ക​ൾ മാ​ത്രം പി​റ​വി​യെ​ടു​ത്ത ഇ​ൻ​ഡോ​റി​ലെ ഒ​രു കു​ടും​ബ​ത്തി​ലേ​ക്ക് ഒ​ടു​വി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ പൂ​ത്തി​രി ക​ത്തി​ച്ചു​കൊ​ണ്ട് ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. നീ​ണ്ട 52 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​കു​ടും​ബ​ത്തി​ൽ ഒ​രു മ​ക​ളു​ടെ വ​ര​വ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

അ​വി​സ്മ​ര​ണീ​യ​മാ​യ ഈ ​നി​മി​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട​തോ​ടെ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്ന​ത്.

പ്ര​സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ​ക്ട​ർ ബേ​ല ഷാ ​ജ​യി​നാ​ണ് ഈ ​അ​പൂ​ർ​വ്വ നി​മി​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ന​വ​ജാ​ത​ശി​ശു​വു​മാ​യി ഡോ​ക്ട​ർ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ന് വെ​ളി​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ, അ​വി​ടെ കാ​ത്തു​നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ന​ന്ദ​ക്ക​ണ്ണീ​രോ​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യു​മാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​മാ​ലാ​ഖ​യെ വ​ര​വേ​റ്റ​ത്.

ത​ല​മു​റ​ക​ൾ ക​ട​ന്നെ​ത്തി​യ ഈ ​അ​ത്ഭു​ത ജ​ന​നം എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണെ​ന്ന് ഡോ​ക്ട​റും കു​റി​ച്ചു. കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ മു​സ്കാ​ൻ അ​ഗ​ർ​വാ​ൾ ഡോ​ക്ട​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് കു​റി​ച്ച വാ​ക്കു​ക​ൾ ഈ ​സം​ഭ​വ​ത്തി​ന് കൂ​ടു​ത​ൽ വൈ​കാ​രി​ക​ത പ​ക​ർ​ന്നു.

ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ പ്ര​സ​വം വ​രെ​യു​ള്ള ഓ​രോ ഘ​ട്ട​ത്തി​ലും ത​ങ്ങ​ൾ​ക്ക് ക​രു​ത്താ​യി കൂ​ടെ​നി​ന്ന​തി​ന് അ​വ​ർ ഡോ​ക്ട​റോ​ട് ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി.

വ​ലി​യൊ​രു സ്വ​പ്നം പൂ​വ​ണി​ഞ്ഞ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് ത​ങ്ങ​ളെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ ക​ണ്ട ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രു ആ​ൺ​കു​ഞ്ഞി​ന് ന​ൽ​കു​ന്ന അ​തേ പ്രാ​ധാ​ന്യ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും ഒ​രു പെ​ൺ​കു​ഞ്ഞി​ന്‍റെ ആ​ഗ​മ​നം ആ​ഘോ​ഷി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ തോ​ന്നു​ന്നു​വെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ജ​ന​നം എ​ല്ലാ വീ​ടു​ക​ളി​ലും ഇ​തു​പോ​ലെ മ​ഹ​ത്താ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​അ​പൂ​ർ​വ്വ സം​ഭ​വം സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്.

Tags : ViralNews IndoreNews HeartwarmingStory ViralVideo TrendingNow

Recent News

Corehub Up