x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഴുപതുകളുടെ പ്രൗഢിയുമായി കെഎസ്ആർടിസിയുടെ വിന്‍റേജ് വിസ്മയം നിരത്തിലേക്ക്


Published: March 12, 2026 09:45 PM IST | Updated: March 12, 2026 11:24 PM IST

പ​ഴ​യ​കാ​ല​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ആ​ന​വ​ണ്ടി​യു​ടെ പ്രൗ​ഢി​യും ഇ​ഴ​ചേ​ർ​ത്ത് കെ​എ​സ്ആ​ർ​ടി​സി പു​തി​യൊ​രു യാ​ത്രാ​വി​രു​ന്ന് ഒ​രു​ക്കു​ന്നു. എ​ഴു​പ​തു​ക​ളി​ലെ​യും എ​ൺ​പ​തു​ക​ളി​ലെ​യും നി​ര​ത്തു​ക​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ 'വി​ന്‍റേ​ജ്' ബ​സ് യാ​ത്രാ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.

ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​ത്യേ​ക താ​ല്പ​ര്യ​പ്ര​കാ​രം നി​ർ​മ്മി​ച്ച ഈ ​വാ​ഹ​നം ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ന് മു​ന്നി​ൽ വെ​ച്ച് അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ട്ടാ​യി​രി​ക്കും ഈ ​ബ​സ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ക.

വ​ട്ട​ത്തി​ലു​ള്ള ഹെ​ഡ്‌​ലൈ​റ്റു​ക​ളും മ​ധ്യ​ഭാ​ഗ​ത്ത് വി​ഭ​ജി​ച്ച മു​ൻ​വ​ശ​ത്തെ വി​ൻ​ഡ്ഷീ​ൽ​ഡും പ​ഴ​യ​കാ​ല ബ​സു​ക​ളു​ടെ അ​തേ രൂ​പ​ഘ​ട​ന​യി​ലാ​ണ് പു​ന​ർ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. 2013 മോ​ഡ​ൽ അ​ശോ​ക് ലൈ​ലാ​ൻ​ഡ് ബ​സി​ന്‍റെ ഷാ​സി​യി​ലാ​ണ് ഈ ​ആ​ധു​നി​ക വി​ന്‍റേ​ജ് വി​സ്മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ള്ളി​ലെ പ്ര​കാ​ശ​സം​വി​ധാ​ന​ങ്ങ​ളും പ​ഴ​യ മാ​തൃ​ക​യി​ലു​ള്ള ഷ​ട്ട​ർ വി​ൻ​ഡോ​ക​ളും യാ​ത്ര​ക്കാ​രെ നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന അ​നു​ഭ​വ​മാ​കും സ​മ്മാ​നി​ക്കു​ക. 52 പേ​ർ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര ചെ​യ്യാ​വു​ന്ന ഈ ​ബ​സ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി.

ക​വ​ടി​യാ​ർ മു​ത​ൽ ത​മ്പാ​നൂ​ർ വ​രെ മ​ന്ത്രി ത​ന്നെ ബ​സ് ഓ​ടി​ച്ച​തും ഇ​ന്ന​ത്തെ ച​ട​ങ്ങി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ക​ണ്ണോ​ടി​ച്ചാ​ൽ ഇ​പ്പോ​ഴും സ​ർ​വീ​സി​ലു​ള്ള ഏ​റ്റ​വും പ​ഴ​യ വാ​ഹ​നം ചാ​ല​ക്കു​ടി ഡി​പ്പോ​യി​ലെ KLX 109 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള വാ​നാ​ണ്.

1973-ൽ ​സ​ർ​വീ​സ് ആ​രം​ഭി​ച്ച ഈ ​വാ​ഹ​നം ആ​ദ്യ​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ൽ ടി-682 ​എ​ന്ന ന​മ്പ​റി​ലാ​യി​രു​ന്നു ഓ​ടി​യി​രു​ന്ന​ത്.

പി​ന്നീ​ട് 1978-ൽ ​ചാ​ല​ക്കു​ടി​യി​ലേ​ക്ക് മാ​റ്റി​യ ഈ ​വാ​ഹ​നം ഇ​ന്നും അ​വി​ടെ ഡി​പ്പോ വാ​നാ​യി സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്നു. ഈ ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് പു​തി​യ വി​ന്‍റേ​ജ് ബ​സും നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

Tags : KSRTC Aanavandi VintageBus KeralaNews Nostalgia

Recent News

Corehub Up