x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ല​ണ്ട് സ്വ​ന്തം നി​ഴ​ൽ ക​ണ്ട് പേ​ടി​ച്ചെ​ന്നോ? ഒ​ടു​വി​ൽ സ​ത്യം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഞെ​ട്ടി ആ​രാ​ധ​ക​ർ!

സൂരജ് സുധീർ
Published: July 1, 2026 03:59 PM IST | Updated: July 1, 2026 03:59 PM IST

ക​ണ്ണാ​ടി​യി​ലെ സ്വ​ന്തം പ്ര​തി​ബിം​ബം ക​ണ്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ഏ​ർ​ലി​ങ് ഹാ​ല​ണ്ട് ഞെ​ട്ടി​വി​റ​ച്ചെ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഇ​ൻ​സ്റ്റാ​ഗ്രാം, ടി​ക്ടോ​ക്, എ​ക്സ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ക​യും നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​കു​ക​യും ചെ​യ്ത ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​താ​ണെ​ന്നാ​ണ് പു​തി​യ ഫാ​ക്ട് ചെ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​റ്റൊ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഹാ​ല​ണ്ടി​ന്‍റെ മു​ഖം ഡി​ജി​റ്റ​ലാ​യി വെ​ച്ചു​പി​ടി​പ്പി​ച്ചാ​ണ് ഈ ​വ്യാ​ജ വീ​ഡി​യോ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ചൈ​നീ​സ് ഹാ​സ്യ​ന​ട​ൻ ജി​ൻ ലോ​ങ് ചെ​യ്ത ഒ​രു കോ​മ​ഡി സ്കി​റ്റി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​റി​ജി​ന​ൽ വീ​ഡി​യോ​യി​ലെ ജി​ൻ ലോ​ങ്ങി​ന്‍റെ അ​തേ ഭാ​വ​ങ്ങ​ളും ച​ല​ന​ങ്ങ​ളും ക​ണ്ണാ​ടി ക​ണ്ടു​ള്ള ഞെ​ട്ട​ലു​മെ​ല്ലാം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം ഹാ​ല​ണ്ടി​ന്‍റെ മു​ഖം എ ​ഐ വ​ഴി കൃ​ത്യ​ത​യോ​ടെ മാ​റ്റി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

Tags : ErlingHaaland Haaland HaalandViral ManchesterCity ManCity

Recent News

Corehub Up