രൂ​പ​താ​ദി​നം ആ​ഘോ​ഷി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത
Friday, May 3, 2024 6:45 AM IST
നെ​യാ​റ്റി​ൻ​ക​ര: തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി.​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ ഒ​ന്നി​ന് രൂ​പ​താ​ദി​നം ആ​ഘോ​ഷി​ച്ച്‌ നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി.​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ​ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ രൂ​പ​താ മെ​ത്രാ​ൻ വി​ൻ​സ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു.

രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ല്‌​മാ​യ പ്ര​തി​നി​ധി​ക​ളും ഉ​പ​ദേ​ശി​മാ​രും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും രൂ​പ​ത ആ​നി​മേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ളും രൂ​പ​ത ഓ​ഫീ​സു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രും രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ദി​നാ​ഘോ​ഷ​ത്തി​ന് ബി​ഷ​പ്പ് ഡോ.വി​ൻ​സ​ന്‍റ് സാ​മൂ​വ​ൽ നേ​തൃ​ത്വo ന​ൽ​കി. അ​മ​ലോ​ൽ​ഭ​വ​മാ​താ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​അ​ൽ​ഫോ​ൻ​സ് ലി​ഗോ​രി, വി.​പി.​ജോ​സ്, ഡോ. ​സെ​ൽ​വ​രാ​ജ​ൻ, റ​വ.​ഡോ .ക്രി​സ്തു​ദാ​സ് തോം​സ​ൺ എ​ന്നി​വ​രും രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ഹ​ക​ർ​മി​ക​രാ​യി​രു​ന്നു