പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, May 3, 2024 6:50 AM IST
ക​ഠി​നം​കു​ളം : പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലി​സി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. ക​ഠി​നം​കു​ളം പു​തു​കു​റി​ച്ചി തെ​രു​വി​ൽ തൈ ​വി​ളാ​കം വീ​ട്ടി​ൽ ന​ബീ​ൻ (25) മു​ഹ​മ്മ​ദ് കൈ​ഫ് (22 ) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് പു​തു​കു​റി​ച്ചി മു​ഹ​യു​ദീ​ൻ പ​ള്ളി​യ്ക്ക് സ​മീ​പം മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ന​ബീ​ൻ, മു​ഹ​മ്മ​ദ് കൈ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​ന്ന് പേ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മാ​യി എ​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.