ശം​ഖു​മു​ഖ​ത്ത് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് തീ​പി​ടി​ച്ചു
Friday, May 3, 2024 6:50 AM IST
വ​ലി​യ​തു​റ: ശം​ഖുമു​ഖം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.10 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ക​ത്തു​ന്ന പ്ര​കാ​ശ​വും ശ​ബ്ദ​വും കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തു​ക​യും വി​വ​രം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ധി​കൃ​ത​ര്‍ എ​ത്തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം എ​ക്സ്റ്റിം​ഗ്വി​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ കാ​ര​ണം വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. നി​ര​വ​ധി കേ​ബി​ളു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തിന​ശി​ച്ചു.