പോക്സോ കേസ് പ്രതിക്ക് ജീവപര‍്യന്തം തടവ്
Friday, May 3, 2024 6:50 AM IST
ആ​റ്റി​ങ്ങ​ൽ: നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ ) ജ​ഡ്ജ് കെ .​വി​ദ്യാ​ധ​ര​നാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കോ​ട്ടു​കാ​ൽ വി​ല്ലേ​ജി​ൽ അ​ടി​മ​ല​ത്തു​റ മേ​ലെ​പു​റ​മ്പോ​ക്ക് പു​ര​യി​ട​ത്തി​ൽ ക്രി​സ്തു ദാ​സി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2022ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നുപോ​യ ​കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ വെ​ള്ള​റ​ട കെ .​എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ർ ഹാ​ജ​രാ​യി.