കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സമ്മേളനം നാളെ കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയില്‍ നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിക്കും.
സെക്രട്ടറി റവ. ഡോ. ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ. റോയി വടക്കന്‍, മോണ്‍. തോമസ് കാക്കശേരി, റവ. ഡോ. ജോസ് കണ്ണമ്പുഴ, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. മാത്യു കോരംകുഴ, ഫാ. പോള്‍ പറത്താഴ, ഫാ. ജോണ്‍ പാലിയക്കര, ഫാ. ആന്റോ ചുങ്കത്ത്, ഫാ. എ.ആര്. ജോണ്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ജസ്റ്റിന് ആലങ്കല്‍, ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ പ്രസംഗിക്കും.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ദേശീയ ആഗോളതല മാറ്റങ്ങള്‍ സമ്മേളനം വിലയിരുത്തും.
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധ വിദ്യാഭ്യാസപദ്ധതികള്‍, കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചു സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി റവ. ഡോ. ജോസ് കുറിയേടത്ത് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.