ഓ​സ്ട്രേ​ലി​യ​യി​ല്‍നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
ഓ​സ്ട്രേ​ലി​യ​യി​ല്‍നി​ന്നു മ​ല​യാ​ളം  വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Tuesday, April 16, 2024 2:08 AM IST
കൊ​​​ച്ചി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള ആ​​​ദ്യ മ​​​ല​​​യാ​​​ളം വെ​​​ബ് സീ​​​രീ​​​സി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം തു​​ട​​ങ്ങി. ‘ഗോ​​​സ്റ്റ് പാ​​​ര​​​ഡൈ​​സ്’ എ​​​ന്ന വെ​​​ബ്‌​​​സീ​​​രീ​​​സി​​​ന്‍റെ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ര്‍​മാ​​​ണ​​​വും ജോ​​​യ് കെ.​ ​​മാ​​​ത്യു ആ​​​ണ് നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ മ​​​ല​​​യാ​​​ളം ഫി​​​ലിം ഇ​​​ന്‍​ഡ​​​സ്ട്രി​​​യു​​​ടെ ബാ​​​ന​​​റി​​​ല്‍ ക​​​ങ്കാ​​​രു വി​​​ഷ​​​ന്‍റെ​​​യും വേ​​​ള്‍​ഡ് മ​​​ദ​​​ര്‍ വി​​​ഷ​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് വെ​​​ബ് സീ​​​രീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്.

ഗോ​​​ള്‍​ഡ് കോ​​​സ്റ്റ് നെ​​​രം​​​ഗ് റി​​​വ​​​ര്‍ സ്പ്രിം​​​ഗ്‌​​​സി​​​ല്‍ ന​​​ട​​​ന്ന വെ​​​ബ് സീ​​​രീസി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ന​​​ര്‍​ത്ത​​​കി ഡോ. ​​​ചൈ​​​ത​​​ന്യ നി​​​ര്‍​വ​​​ഹി​​​ച്ചു.


ഗോ​​​സ്റ്റ് പാ​​​ര​​​ഡൈ​​​സ് ഫ​​​സ്റ്റ് ലു​​​ക്ക് പോ​​​സ്റ്റ​​​ര്‍ റിലീ​​​സ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ച​​​ല​​​ച്ചി​​​ത്ര ന​​​ടി​​​മാ​​​രായ അ​​​ല​​​ന, ഹെ​​​ല​​​ന്‍ എ​​​ന്നി​​​വ​​​രും ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍​മം മാ​​​സ് ഫൈ​​​നാ​​​ന്‍​ഷല്‍ ക​​​ണ്‍​സ​​​ല്‍​ട്ട​​​ന്‍​സി എംഡി ഷീ​​​ന അ​​​ബ്ദു​​​ള്‍​ ഖാ​​​ദ​​​റും നി​​​ര്‍​വ​​​ഹി​​​ച്ചു. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യാ​​​ണ് ചിത്രീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.