പു​ക പ​രി​ശോ​ധ​നയിൽ തട്ടിപ്പ്; പൂ​ട്ടി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
പു​ക പ​രി​ശോ​ധ​നയിൽ തട്ടിപ്പ്; പൂ​ട്ടി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Tuesday, April 16, 2024 2:08 AM IST
കാ​​​ക്ക​​​നാ​​​ട്: പു​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രേ റീ​​​ഡിം​​​ഗ് ന​​​ൽ​​​കി​​​യ പ​​​രി​​​ശോ​​​ധ​​​ന കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ ഇ​​​മ്മാ​​​നു​​​വേ​​​ൽ പു​​​ക പ​​​രി​​​ശോ​​​ധ​​​നാ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ത​​​ട്ടി​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​വി​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പൂ​​​ജ്യം റീ​​​ഡിം​​​ഗ് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സ്‌​​​ക്വാ​​​ഡ് എ​​​റ​​​ണാ​​​കു​​​ളം ആ​​​ർ​​​ടി​​​ഒ മ​​​നോ​​​ജി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്ന് എ.​​​ആ​​​ർ. രാ​​​ജേ​​​ഷ്, ബി​​​നു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പു​​​ക പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കു​​​ഴ​​​ൽ മാ​​​റ്റി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ചെ​​​റി​​​യ കു​​​ഴ​​​ൽ പി​​​ടി​​​പ്പി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി.


സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്‌​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ടി​​​ഒ​​​യ്‌​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു. കൂ​​​ടാ​​​തെ പു​​​ക പ​​​രി​​​ശോ​​​ധ​​​നാ ഉ​​​പ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ ക​​​മ്പ​​​നി​​​യോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.