വടകരയില്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് ഹർജി
വടകരയില്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് ഹർജി
Wednesday, April 17, 2024 5:16 AM IST
കൊ​​ച്ചി: വ​​ട​​ക​​ര മ​​ണ്ഡ​​ല​​ത്തി​​ലെ ബൂ​​ത്തു​​ക​​ളി​​ല്‍ കേ​​ന്ദ്ര​​സേ​​ന​​യെ നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും ആ​​റ്റി​​ങ്ങ​​ലി​​ലെ വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ വ്യാ​​ജ വോ​​ട്ട​​ര്‍മാ​​രു​​ണ്ടെ​​ന്നും ആ​​രോ​​പി​​ച്ച് സ്ഥാ​​നാ​​ര്‍ഥി​​ക​​ളു​​ടെ ഏ​​ജ​​ന്‍റു​​മാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ർ​​ജി ന​​ൽകി.

ഹ​​ര്‍ജി​​യി​​ല്‍ ഹൈ​​ക്കോ​​ട​​തി തെ​​ര​​ഞ്ഞ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. കേ​​ന്ദ്ര​​സേ​​ന​​യെ നി​​യോ​​ഗി​​ക്കു​​ക​​യും ക​​ള്ള​​വോ​​ട്ട് ത​​ട​​യാ​​ന്‍ വ​​ട​​ക​​ര മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ടിം​​ഗ് വീഡി​​യോ​​യി​​ല്‍ പ​​ക​​ര്‍ത്തു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് വ​​ട​​ക​​ര​​യി​​ലെ യു​​ഡി​​എ​​ഫ് ചീ​​ഫ് ഇ​​ല​​ക്‌​​ഷ​​ന്‍ ഏ​​ജ​​ന്‍റ് കെ. ​​പ്ര​​വീ​​ണ്‍ കു​​മാ​​ർ ഹ​​ര്‍ജി ന​​ൽകി​​യ​​ത്.


ഒ​​രു ല​​ക്ഷ​​ത്തി​​ലേ​​റെ ഇ​​ര​​ട്ടവോ​​ട്ടു​​ക​​ളു​​ണ്ടെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ചീ​​ഫ് ഇ​​ല​​ക്ട​​റ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ക്കു പ​​രാ​​തി ന​​ല്‍കി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നാരോ​​പി​​ച്ച് ആ​​റ്റി​​ങ്ങ​​ല്‍ ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ണ്‍ഗ്ര​​സ് സ്ഥാ​​നാ​​ര്‍ഥി അ​​ടൂ​​ര്‍ പ്ര​​കാ​​ശി​​ന്‍റെ ചീ​​ഫ് ഇ​​ല​​ക്‌​​ഷ​​ന്‍ ഏ​​ജ​​ന്‍റ് വ​​ര്‍ക്ക​​ല ക​​ഹാ​​റാ​​ണ് ഹ​​ര്‍ജി ന​​ല്‍കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.