മാ​സ​പ്പ​ടി: നി​യ​മ​സ​ഭാ ചോ​ദ്യ​ങ്ങ​ൾ​ക്ക് 80-ാം ദി​വ​സ​വും മൗ​നം തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി
മാ​സ​പ്പ​ടി: നി​യ​മ​സ​ഭാ ചോ​ദ്യ​ങ്ങ​ൾ​ക്ക് 80-ാം ദി​വ​സ​വും മൗ​നം തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, April 17, 2024 5:30 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ക​​​ൾ വീ​​​ണാ വി​​​ജ​​​യ​​​ന്‍റെ എ​​​ക്സാ​​​ലോ​​​ജി​​​ക് ക​​​ന്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന മാ​​​സ​​​പ്പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് 80-ാം ദി​​​വ​​​സ​​​വും മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ചെ​​​യ്യാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ക​​​ളും ക​​​ന്പ​​​നി​​​യും സി​​​എം​​​ആ​​​ർ​​​എ​​​ൽ ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്ന് പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ, പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടോ‍? മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സി​​​എം​​​ആ​​​ർ​​​എ​​​ൽ ക​​​ന്പ​​​നി മ​​​ക​​​ൾ​​​ക്കും മ​​​ക​​​ളു​​​ടെ ക​​​ന്പ​​​നി​​​ക്കും ചെ​​​യ്യാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​ത് എ​​​ന്ന് ക​​​ന്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടോ?, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന പ്ര​​​സ്തു​​​ത പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് എ​​​ടു​​​ക്കാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ചോ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, റോ​​​ജി എം. ​​​ജോ​​​ണ്‍, മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ, ഉ​​​മ തോ​​​മ​​​സ്, സ​​​ണ്ണി ജോ​​​സ​​​ഫ്, എം.​​​വി​​​ൻ​​​സെ​​​ന്‍റ്, കെ. ​​​ബാ​​​ബു, കെ.കെ.​​​ ര​​​മ, ടി.​​​സി​​​ദ്ദി​​​ഖ്, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നീ യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്ക​​​വേ ജ​​​നു​​​വ​​​രി 29നാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​സ​​​ഭ ചോ​​​ദ്യം. ച​​​ട്ടപ്ര​​​കാ​​​രം നി​​​യ​​​മ​​​സ​​​ഭാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി ചോ​​​ദ്യ​​​ത്തി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം ന​​​ൽ​​​ക​​​ണം എ​​​ന്നാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ന്നേ​​​വ​​​രെ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.