‘വീ​ട്ടി​ൽ വോ​ട്ട് ’ തു​റ​ന്ന സ​ഞ്ചി​യി​ലേ​തു ഗു​രു​ത​ര​മെ​ന്നു കോ​ണ്‍​ഗ്ര​സ്; ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ
‘വീ​ട്ടി​ൽ വോ​ട്ട് ’ തു​റ​ന്ന സ​ഞ്ചി​യി​ലേ​തു ഗു​രു​ത​ര​മെ​ന്നു കോ​ണ്‍​ഗ്ര​സ്; ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ
Thursday, April 18, 2024 1:54 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ ബാ​​​​ല​​​​റ്റു​​​​ക​​​​ൾ കാ​​​​രി​​​​ ബാ​​​​ഗു​​​​ക​​​​ളി​​​​ലും തു​​​​റ​​​​ന്ന സ​​​​ഞ്ചി​​​​ക​​​​ളി​​​​ലും കൊ​​​​ണ്ടു പോ​​​​കു​​​​ന്ന​​​​തി​​​​ൽ ഗു​​​​രു​​​​ത​​​​ര ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന വാ​​​​ദ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു കോ​​​​ണ്‍​ഗ്ര​​​​സ്.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ തേ​​​​ടി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും പ​​​​രാ​​​​തി ന​​​​ൽ​​​​കി.

വീ​​​​ട്ടി​​​​ലെ വോ​​​​ട്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ. കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഹ​​​​രി​​​​പ്പാ​​​​ടു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വം ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ഈ ​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് മ​​​​റ്റു ബാ​​​​ല​​​​റ്റ് പേ​​​​പ്പ​​​​റു​​​​ക​​​​ൾ അ​​​​ല്ലെ​​​​ന്നും മ​​​​റ്റു ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​റു​​​​ടെ നി​​​​ല​​​​പാ​​​​ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​ക്കും.


വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു കെ​​​​പി​​​​സി​​​​സി ആ​​​​ക്ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. ഹ​​​​സ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന് ചൊ​​​​വ്വാ​​​​ഴ്ച പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

സ​​​​ത്യ​​​​സ​​​​ന്ധ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യി ന​​​​ട​​​​ക്കേ​​​​ണ്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക്രി​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ വീ​​​​ട്ടി​​​​ലി​​​​രു​​​​ന്ന് വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ ബാ​​​​ല​​​​റ്റു​​​​ക​​​​ൾ സീ​​​​ൽ ചെ​​​​യ്ത പെ​​​​ട്ടി​​​​ക​​​​ളി​​​​ലാ​​​​ണ് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീഷ​​​​ൻ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ന്ന​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന് പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തി​​​​നു ശേ​​​​ഷം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വ​​​​ന്നി​​​​ട്ടും തെ​​​​റ്റു തി​​​​രു​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​റോ മ​​​​റ്റോ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.