ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലാ​യി 52 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍
Friday, April 26, 2024 6:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വ​ന​ന്ത​പു​രം ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ട്ട നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളും ടൗ​ണ്‍ സ്കൂ​ളും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍.

ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 44 വാ​ര്‍​ഡു​ക​ളി​ലാ​യി 52 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ ര​ണ്ട് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ വീ​ത​മു​ണ്ട്. പ​ള്ളി​വി​ളാ​കം, വ​ട​കോ​ട്, ആ​ലം​പൊ​റ്റ, പ്ലാ​വി​ള, വ​ഴു​തൂ​ര്‍, നാ​രാ​യ​ണ​പു​രം, കൃ​ഷ്ണ​പു​രം, വ​ഴി​മു​ക്ക് എ​ന്നീ വാ​ര്‍​ഡു​ക​ള്‍ ഈ ​ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്നു. അ​തു​പോ​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ണ്ടു വാ​ര്‍​ഡു​ക​ളു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ക​രി​പ്ര​ക്കോ​ണം ബി​എ​ഫ്എം എ​ല്‍​പി​എ​സ്, പെ​രു​ന്പ​ഴു​തൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ള്‍, ചാ​യ് ക്കോ​ട്ടു​കോ​ണം എംഎ​സ്‌സി എ​ല്‍​പി​എ​സ്, അ​മ​ര​വി​ള ജെ​ബി എ​ല്‍​പി​എ​സ്, ശാ​സ്താ​ന്ത​ല ഗ​വ. യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ലെ വീ​തം സ​മ്മ​തി​ദാ​യ​ക​ര്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തും. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്ത​യാ​ക്കി​യ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്കൂ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ടം ന​ഗ​ര​സ​ഭ​യി​ലെ ഫോ​ര്‍​ട്ട് വാ​ര്‍​ഡി​ലെ പോ​ളിം​ഗ് ബൂ​ത്താ​ണ്.

പൗ​രാ​ണി​ക പ്ര​ശ​സ്തി​യാ​ര്‍​ജ്ജി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തോ​ടു ചേ​ര്‍​ന്നാ​ണ് സ്കൂ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​ലും ര​ണ്ടു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ടൗ​ണ്‍, ആ​ലും​മൂ​ട് വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.