മ​ല​പ്പു​റം വി​രു​ദ്ധ​ത ഇ​ട​തു​പ​ക്ഷം ദി​ന​ച​ര്യ​യാ​ക്കി മാ​റ്റി: മു​ജീ​ബ് കാ​ടേ​രി
Friday, May 3, 2024 5:52 AM IST
മ​ല​പ്പു​റം: ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ന്മാ​രും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ദി​നേ​ന എ​ന്നോ​ണം മ​ല​പ്പു​റം വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി അ​വ​രു​ടെ മ​ല​പ്പു​റം വി​രു​ദ്ധ​ത ദി​ന​ച​ര്യ​യാ​ക്കി മാ​റ്റി​യെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കാ​ടേ​രി പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​ത്തി​ൽ മ​ല​പ്പു​റ​ത്തെ മാ​ഫി​യ​ക​ൾ മാ​ത്ര​മാ​ണ് ത​ട​സ​മെ​ന്ന് പ​റ​യു​ന്ന ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന തി​ക​ഞ്ഞ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

വ​കു​പ്പി​ന്‍റെ ഭ​ര​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ത്ത​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന അ​സ​ഹി​ഷ്ണു​ത മ​ല​പ്പു​റ​ത്തെ കു​റ്റം പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​ത് അ​വ​ഹേ​ള​ന​പ​ര​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ക​ളി​ൽ ചാ​മ്പ്യ​നാ​വാ​ൻ മ​ല​പ്പു​റ​ത്തെ അ​വ​ഹേ​ളി​ച്ച ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ മ​ല​പ്പു​റ​ത്തെ ജ​ന​ത മു​ഴു​വ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​പി സാ​ദി​ക്ക​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്പി.​കെ ബാ​വ, സു​ബൈ​ർ മൂ​ഴി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.