കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല; ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്്
Tuesday, May 7, 2024 5:28 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​മ്പ​ന്‍​കുന്ന് വാ​ര്‍​ഡി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, ജ​ല​നി​ധി പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി ത​ക​ര്‍​ന്ന് മാ​സ​ങ്ങ​ളാ​യ​തോ​ടെ ചെ​മ്പ​ന്‍​ക്കു​ന്ന് വാ​ര്‍​ഡി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം​രൂ​ക്ഷ​മാ​ണ്.

ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​രോ​പ​ണം.

ചി​റ​യ്ക്ക​ലി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​ ഹ​മീ​ദ് ഹാ​ജി, വി. ​ഷ​ബീ​റ​ലി,

വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് എം. ​ഷൈ​ലേ​ഷ്, അ​ബ്ദു​റ​സാ​ഖ്, ടി. ​മ​ജീ​ദ്, മ​ധു മേ​ലേ​തി​ല്‍, കെ.​ആ​സി​ഫ്, ഷാ​യി​സ് ഹം​സ, ബാ​ല​കൃ​ഷ്ണ​ന്‍, ബാ​ബു മ​ണി, കെ. ​താ​ജു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.