സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ ചെ​റു​ക​ഥാ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി
Tuesday, May 7, 2024 5:28 AM IST
പു​ഴ​ക്കാ​ട്ടി​രി: സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ തൂ​ലി​ക​യി​ല്‍ ചെ​റു​ക​ഥാ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി. ജീ​വി​ത​ത്തി​ന്‍റെ പ്ര​ഹ​ര​ങ്ങ​ളി​ല്‍ വീ​ണു​പോ​കാ​ത്ത മ​നു​ഷ്യ​രു​ടെ അ​നു​ഭ​വ​ക​ഥ​ക​ളാ​ണ്അ​ഭി​ലാ​ഷ് പു​ഴ​ക്കാ​ട്ടി​രി​യു​ടെ"ത​നി​ച്ച​ല്ലൊ​രി​ക്ക​ലും ’ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​രം.​അ​ഭി​ലാ​ഷ് പ​ത്തു​വ​ര്‍​ഷ​മാ​യി രാ​മ​പു​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്.

ഓ​ര്‍​മ​യി​ല്‍ ഉ​ട​ലെ​ടു​ക്കു​ന്ന ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളാ​ണ് ക​ഥാ​സ​മാ​ഹാ​ര​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. പു​ഴ​ക്കാ​ട്ടി​രി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. അ​ഭി​ലാ​ഷി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ഭാ​ര്യ​യു​മാ​ണ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ​ത്. ച​ട​ങ്ങി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പേ​ങ്ങാ​ട്ട് അ​ബ്ദു​ള്‍ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.