ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
Tuesday, May 7, 2024 5:45 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് വി​ത​ര​ണം ചെ​യ്തു. "ഉ​റ​പ്പാ​ണ് എ​ന്‍റെ വോ​ട്ട്' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ സ്വീ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ക​യും അ​ഭി​ന​ന്ദ​നം ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​യു. സി​ത്താ​ര​യെ​യും ടീ​മി​നെ​യും ജി​ല്ലാ ക​ള​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വോ​ട്ട​വ​കാ​ശ വി​നി​യോ​ഗ​ത്തി​ന്‍റെ അ​വ​ബോ​ധ​വു​മാ​യി എ​ത്തി​യ വ​യ​നാ​ട​ൻ തു​ന്പി "സ്വീ​റ്റി’ ഇ​ല​ക്‌​ഷ​ൻ മ​സ്ക്കോ​ട്ടാ​യി എ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞു.

എ​ഡി​എം കെ. ​ദേ​വ​കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് റൗ​ണ്ട് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ്റ​ലി, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഇ. ​അ​നി​ത​കു​മാ​രി, ആ​ർ.​ആ​ർ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ഗോ​പി​നാ​ഥ്, നെ​ഹ്റു യു​വ കേ​ന്ദ്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. അ​ഭി​ജി​ത്ത്, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.