സൗ​ജ​ന്യ അ​ല​ർ​ജി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്
Wednesday, May 1, 2024 7:46 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ യു​നോ​മെ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ അ​ല​ർ​ജി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​റു​പു​ഴ സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ഫ​ക്കെ​ട്ട്, ശ്വാ​സ​ത​ട​സം, കോ​വി​ഡി​ന് ശേ​ഷം കാ​ണ​പ്പെ​ടു​ന്ന കി​ത​പ്പ്, വ​ലി​വ് എ​ന്നി​വ​യ്ക്ക് ക്യാ​മ്പി​ൽ ചി​കി​ത്സ ഉ​ണ്ടാ​കു​മെ​ന്ന് യൂ​നോ​മെ​ഡ് ചെ​റു​പു​ഴ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് ക്യാ​മ്പി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക.

പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​സൂ​ര്യ രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യി ചെ​യ്യേ​ണ്ടു​ന്ന 1,000 രൂ​പ വി​ല​വ​രു​ന്ന പ​ൾ​മ​ന​റി ഫം​ഗ്ഷ​ൻ ടെ​സ്റ്റ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ൽ​കു​മെ​ന്നും ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്ക് 10 ശ​ത​മാ​നം കി​ഴി​വും മ​രു​ന്നു​ക​ൾ​ക്ക് അ​ഞ്ച് മു​ത​ൽ 50 ശ​ത​മാ​നം വ​രെ കി​ഴി​വും ക്യാ​മ്പി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, വേ​ദ​ന​ക​ൾ​ക്ക് മാ​ത്ര​മാ​യി ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ, കോ​സ്മെ​റ്റി​ക് ക്ലി​നി​ക്ക്, അ​ത്യാ​ധു​നി​ക ല​ബോ​റ​ട്ട​റി അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. എ​ല്ലാ മാ​സ​വും സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​മ്പ് യൂ​നോ​മെ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഉ​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യു​നോ​മെ​ഡ് എം​ഡി എം. ​റാ​ഷി​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ബ​ഷീ​ർ, പി​ആ​ർ​ഒ​മാ​രാ​യ എ​ൻ. അ​ഫീ​ദ, റാ​ഹി​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.