പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മ​ന്ത്രി ഇ​ട​പെ​ട​ണം
Sunday, May 5, 2024 1:42 PM IST
ചെ​റു​പു​ഴ: പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് വെ​ഹി​ക്കി​ൾ എ​മി​ഷൻ ടെ​സ്റ്റിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പു​കപ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ള്ള​ത്.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന 30 ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തെ​റ്റു​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​യ്ക്കും ടി​സി​യ്ക്കും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് വെ​ഹി​ക്കി​ൾ എ​മി​ഷൻ ടെ​സ്റ്റിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി ക​ണ്ണൂ​ർ, കൃ​ഷ്ണ​ൻ അ​മ്പാ​ടി, പ്ര​മോ​ദ് വേ​ളി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.