മാ​ലി​ന്യ സം​സ്‌​ക​ര​ണം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന
Wednesday, May 1, 2024 7:57 AM IST
ചി​റ്റാ​രി​ക്കാ​ൽ: മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ട്ടേ​ജു​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ലി​ലെ മാ​രി​ക്ക​ല്‍ പ​ന്നി ഫാ​മി​നും അ​റ​വു​ശാ​ല​യ്ക്കും 10000 രൂ​പ പി​ഴ ചു​മ​ത്തി.

കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്‍ ബേ​ക്ക​റി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ലീ​ഡ​ര്‍ കെ.​വി.​മു​ഹ​മ്മ​ദ് മ​ദ​നി, സ്‌​ക്വാ​ഡ് അ​ഗം എം.​സ​ന​ല്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ അ​രു​ണ്‍ രാ​ജ്, പി.​അ​നീ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.