ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ബെ​സ്റ്റ് പെ​ര്‍​ഫോ​മ​ര്‍ പു​ര​സ്‌​കാ​രം
Wednesday, May 1, 2024 7:57 AM IST
കാ​സ​ര്‍​ഗോ​ഡ്: മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​ന് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം.

ബെ​സ്റ്റ് പെ​ര്‍​ഫോ​ര്‍​മ​ര്‍ പു​ര​സ്‌​കാ​രം അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് കു​മാ​ര്‍ യാ​ദ​വ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ​ന്‍ പാ​ലേ​രി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് 20ല്‍​പ​രം റീ​ച്ചു​ക​ളി​ലാ​യി ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ല്‍ രാ​ജ്യ​ത്തെ മു​ന്‍​നി​ര നി​ര്‍​മാ​ണ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് അം​ഗീ​കാ​രം.

സ​മ​യ​ക്ലി​പ്ത​ത, ഗു​ണ​മേ​ന്മ, തൊ​ഴി​ല്‍​നൈ​പു​ണ്യം, പ്രൊ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ലു​ള്ള സൊ​സൈ​റ്റി​യു​ടെ സ​മ​ര്‍​പ്പ​ണ​വും അ​സാ​മാ​ന്യ​വൈ​ദ​ഗ്ധ്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അം​ഗീ​കാ​രം. പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി മെ​മ്പ​ര്‍ (പി​പി​പി) വെ​ങ്കി​ട്ട​ര​മ​ണ, റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ​ര്‍ ബി.​എ​ല്‍.​മീ​ണ, യു​എ​ല്‍​സി​സി​എ​സ് എം​ഡി എ​സ്.​ഷാ​ജു, പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ നാ​രാ​യ​ണ​ന്‍, ക​ണ്‍​സ​ഷ​ണ​യ​ര്‍ പ്ര​തി​നി​ധി ടി. ​പി.​കി​ഷോ​ര്‍ കു​മാ​ര്‍, സി​ജി​എം രോ​ഹ​ന്‍ പ്ര​ഭാ​ക​ര്‍, ജി​എം റോ​ഡ്‌​സ് പി. ​ഷൈ​നു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ ആ​ദ്യം പൂ​ര്‍​ത്തി​യാ​യാ​കു​ക ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി നി​ര്‍​മ്മി​ക്കു​ന്ന ത​ല​പ്പാ​ടി - ചെ​ങ്ക​ള റീ​ച്ചാ​ണ്.

സം​സ്ഥാ​ന​ത്തെ വ​ട​ക്കേ​യ​റ്റ​ത്തെ ഈ ​റീ​ച്ചി​ല്‍ ആ​റു​വ​രി​പ്പാ​ത​യു​ടെ 36-ല്‍ 28.5 ​കി​ലോ​മീ​റ്റ​റും സ​ര്‍​വ്വീ​സ് റോ​ഡി​ന്‍റെ 66-ല്‍ 60.7 ​കി​ലോ​മീ​റ്റ​റും ഡ്ര​യി​ന്‍ ലൈ​ന്‍ 76.6-ല്‍ 73 ​കി​ലോ​മീ​റ്റ​റും പൂ​ര്‍​ത്തി​യാ​യി.

വ​ലി​യ പാ​ല​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം പൂ​ര്‍​ണ്ണ​മാ​യും ഓ​രോ​ന്ന് 85ഉം 80​ഉം ശ​ത​മാ​നം വീ​ത​വും ചെ​റി​യ പാ​ല​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം പൂ​ര്‍​ണ​മാ​യും ഓ​രോ​ന്ന് 85ഉം 50​ഉം ശ​ത​മാ​നം വീ​ത​വും പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.