സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദ​നം: അഞ്ചു പേ​ര്‍​ക്കെ​തി​രേ കേ​സ്
Sunday, May 5, 2024 1:11 PM IST
പെ​രി​ങ്ങോം: സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യും ജാ​തി​പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

മ​ട​ക്കാം​പൊ​യി​ലി​ലെ ടി.​പി.​ശ്യാം​ജി​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​ന്നൂ​രി​ലെ ബി​ജു, സു​ജി​ത്ത്, മ​ധു, മ​ട​ക്കാം​പൊ​യി​ലി​ലെ മ​നേ​ഷ്, പെ​രി​ങ്ങോ​ത്തെ സു​ധീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് മ​ട​ക്കാം​പൊ​യി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്ക് സ​മീ​പ​മാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​തി​ക​ള്‍ വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും പ​രാ​തി​ക്കാ​ര​നേ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നേ​യും മ​ര്‍​ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​താ​യും പ്ര​തി​ക​ളു​മാ​യു​ണ്ടാ​യ വാ​ക് ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.